Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അഗ്നി 5 മിസൈയിലിന്റെ വിജയകരമായ പരീക്ഷണത്തിന് പ്രധാനമന്ത്രി ഡി.ആര്‍.ഡി.ഒ. യെ അഭിനന്ദിച്ചു


ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈലായ അഗ്നി 5 ന്റെ പരീക്ഷണം വിജയകരമായതിന് പ്രധാനമന്ത്രി ശ്രീ. നേരന്ദ്ര മോദി പ്രതിരോധ വികസന സംഘടന (ഡി.ആര്‍.ഡി.ഒ) യെയും അവിടത്തെ ശാസ്ത്രജ്ഞരെയും അഭിനന്ദിച്ചു.

”അഗ്നി 5 ന്റെ വിജയകരമായ പരീക്ഷണം ഓരോ ഇന്ത്യാക്കാരനിലും അഭിമാനം കൊള്ളിക്കുന്നു. നമ്മുടെ തന്ത്രപരമായ പ്രതിരോധത്തില്‍ അത് വന്‍തോതില്‍ ശക്തി പകരും.

അഗ്നി 5 ന്റെ വിജയകരമായ പരീക്ഷണം ഡി.ആര്‍.ഡി.ഒ. യുടെയും അവിടത്തെ ശാസ്ത്രജ്ഞരുടെയും കഠിന പ്രയത്‌നത്തിന്റെ ഫലമാണ്. ഞാന്‍ അവരെ അഭിനന്ദിക്കുന്നു”, പ്രധാനമന്ത്രി പറഞ്ഞു.