സമഗ്രവികസനം സുസാധ്യമാക്കുന്നതിനായി വിവിധ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിവരികയാണ്.
ജന്‍ധന്‍, ആധാര്‍, മൊബൈല്‍ (ജാം) പദ്ധതിയിലൂടെ പ്രകടമായ മാറ്റത്തിനു വഴിവെക്കുന്ന പരിഷ്‌കാരത്തിന്റെ വഴിയിലാണ് ഇന്ത്യ. ആനുകൂല്യങ്ങള്‍ ഗുണഭോക്താക്കള്‍ക്കു നേരിട്ടു വിതരണം ചെയ്യുന്നതിനാണ് ഈ പദ്ധതി. ധനനഷ്ടം സംഭവിക്കാതെ, കറന്‍സി നോട്ട് കൈമാറാതെ, യഥാര്‍ഥ വ്യക്തികളിലേക്ക് ആനുകൂല്യമെത്തുമെന്നതാണു നേട്ടം. സബ്‌സിഡി നഷ്ടമാകുന്നത് ഇല്ലാതാക്കാന്‍ ഇതുവഴി സാധിക്കും.
ചരക്കു സേവന നികുതി (ജി.എസ്.ടി.) നടപ്പാക്കുന്നതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നതിനായി എന്‍.ഡി.എ. ഗവണ്‍മെന്റ് സമവായം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ഇതോടെ 2016 ഏപ്രില്‍ ഒന്നു മുതല്‍ പരോക്ഷനികുതിസമ്പ്രദായം നിലവില്‍ വരുകയാണ്. ഇതിലൂടെ പല നികുതികള്‍ വരുത്തിവെക്കുന്ന ആശയക്കുഴപ്പങ്ങള്‍ നീങ്ങുകയും ഏകോപിതവും പൊതുവായതുമായ ആഭ്യന്തരവിപണി രൂപപ്പെടുകയും ചെയ്യും.
മാതൃകാ ഗ്രാമമായി വളര്‍ത്തിയെടുക്കുന്നതിനായി എം.പിമാര്‍ക്കു ഗ്രാമങ്ങള്‍ ഏറ്റെടുക്കുന്നതിന് അവസരം നല്‍കുന്ന സന്‍സദ് ആദര്‍ശ് ഗ്രാം യോജന പദ്ധതിക്കും ഗവണ്‍മെന്റ് തുടക്കമിട്ടിട്ടുണ്ട്. പ്രത്യേക പദ്ധതികള്‍ക്കപ്പുറം തങ്ങളുടെ മണ്ഡലത്തിന്റെ സമഗ്രവികസത്തെക്കുറിച്ചു ചിന്തിക്കാന്‍ എം.പിമാരെ ഈ പദ്ധതി സഹായിക്കും.
യൂറിയ ഉല്‍പാദനത്തിനായി ഒരേ വിലയ്ക്ക് പ്രകൃതിവാതകം ലഭ്യമാക്കുന്നതിനായുള്ള പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്റെ ശുപാര്‍ശയ്ക്കു ഗവണ്‍മെന്റ് അംഗീകാരം നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തനം നിലച്ചുപോയ 16000 മെഗാവാട്ട് ഗ്യാസധിഷ്ഠിത ഊര്‍ജോല്‍പാദന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്റെയും ഊര്‍ജമന്ത്രാലയത്തിന്‍രെയും ശുപാര്‍ശയും ഗവണ്‍മെന്റ് അംഗീകരിച്ചു.
നിക്ഷേപത്തിന്റെ പരിധിയും നിയന്ത്രണങ്ങളും ലഘൂകരിച്ചതോടെ വര്‍ധിതമൂല്യമുള്ള പ്രതിരോധം, നിര്‍മാണമേഖല, റെയില്‍വേ തുടങ്ങിയ മേഖലകള്‍ ആഗോളപങ്കാളിത്തത്തിനു തുറന്നിടപ്പെട്ടിരിക്കുകയാണ്. പ്രതിരോധരംഗത്തു പ്രത്യക്ഷവിദേശനിക്ഷേപ പരിധി 26 ശതമാനത്തില്‍നിന്ന് 49 ശതമാനമായി ഉയര്‍ത്തി. പ്രതിരോധ മേഖലയില്‍ ഓട്ടോമാറ്റിക് റൂട്ടില്‍ പോര്‍ട്‌ഫോളിയോ നിക്ഷേപം 24 ശതമാനം അനുവദിക്കുകയും ചെയ്തു. പ്രതിരോധ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ നൂറു ശതമാനം വരെ പ്രത്യക്ഷവിദേശനിക്ഷേപം അനുവദിക്കാനും തീരുമാനിച്ചു. റെയില്‍ അടിസ്ഥാനസൗകര്യവികസനത്തില്‍ നിര്‍മാണം, നടത്തിപ്പ്, അറ്റകുറ്റപ്പണി എന്നിവയില്‍ ഓട്ടോമാറ്റിക് റൂട്ടില്‍ നൂറു ശതമാനം പ്രത്യക്ഷവിദേശ നിക്ഷേപവും അനുവദിച്ചിട്ടുണ്ട്.