2014 മേയില്‍ വാരണാസിയില്‍നിന്ന് പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഉത്തര്‍പ്രദേശില്‍ ഗംഗാനദീതീരത്തുനിന്ന് ‘ഗംഗയ വിക്കുകയെന്നത് എന്റെ സങ്കല്‍പമാണ്’ എന്നു പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.
കൊണ്ടു മാത്രമല്ല ഗംഗാനദി പ്രധാനമായിത്തീരുന്നത്; രാജ്യത്തെ ജനസംഖ്യയുടെ 40 ശതമാനവും ഇതിന്റെ തീരങ്ങളിലാണെന്നതുകൊണ്ടു കൂടിയാണ്. 2014ല്‍ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറില്‍ ഇന്ത്യന്‍ ജനതയെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു: ‘ഗംഗാനദി ശുചിയാക്കാന്‍ നമുക്കു സാധിച്ചാല്‍ അതു രാജ്യത്തെ 40 ശതമാനം ജനങ്ങള്‍ക്കു വലിയ സഹായമാകും. അതുകൊണ്ടുതന്നെ, ഗംഗ ശുചിയാക്കുക എന്നത് ഒരു സാമ്പത്തിക അജണ്ടയാണ്.’
ഈ കാഴ്ചപ്പാട് യാഥാര്‍ഥ്യമാക്കുന്നതിനായി ഗവണ്‍മെന്റ് ‘നമാമി ഗംഗേ’ എന്ന പേരില്‍ സമഗ്ര ഗംഗ സംരക്ഷണപദ്ധതി നടപ്പാക്കി. ഗംഗ കൂടുതല്‍ മലിനമാകുന്നതു തടയുകയും നദിയെ പുനരുജ്ജീവിപ്പിക്കുകയുമാണു ലക്ഷ്യം. നദി ശുചിയാക്കുന്നതിനായി 2019-2020 വരെ 20,000 കോടി രൂപ ചെലവിടുന്നതിനുള്ള കര്‍മപദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഇതു പൂര്‍ണമായും കേന്ദ്രഗവണ്‍മെന്റ് പദ്ധതിയാണ്.
ഗംഗയ്ക്കു പുനരുജ്ജീവനം നല്‍കാനുള്ള പദ്ധതിയുടെ സങ്കീര്‍ണത തിരിച്ചറിഞ്ഞ് മന്ത്രാലയങ്ങള്‍ തമ്മിലും കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ തമ്മിലും ഉള്ള ഏകോപനം വര്‍ധിപ്പിക്കാനും അതുവഴി കര്‍മപദ്ധതി നടപ്പാക്കുന്നതിനും പ്രവര്‍ത്തനപുരോഗതി വിലയിരുത്താനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
പ്രാഥമികതലത്തിലുള്ള പ്രവര്‍ത്തനങ്ങളെന്നും (മാറ്റം പ്രകടമാകുന്നതിനായി അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍) ഇടക്കാല പ്രവര്‍ത്തനങ്ങളെന്നും (അഞ്ചു വര്‍ഷത്തിനകം ചെയ്യേണ്ട കാര്യങ്ങള്‍) ദീര്‍ഘകാല പ്രവര്‍ത്തനങ്ങളെന്നും (പത്തു വര്‍ഷത്തിനകം ചെയ്യേണ്ട കാര്യങ്ങള്‍) പദ്ധതി വേര്‍തിരിച്ചിട്ടുണ്ട്.
ഇതില്‍ പ്രാഥമികതലത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നത് ഒഴുകിനടക്കുന്ന ഖരമാലിന്യം ഒഴിവാക്കുകവഴി നദിയുടെ ഉപരിതലം ശുചിയാക്കല്‍, ഗ്രാമപ്രദേശങ്ങളില്‍നിന്നുള്ള ഓടകള്‍ വഴി മാലിന്യമെത്തുന്നതു തടയാന്‍ ഗ്രാമീണമേഖലയില്‍ ശുചിത്വം ഉറപ്പുവരുത്തുലും കക്കൂസുകള്‍ നിര്‍മിക്കല്‍, സംസ്‌കരിക്കാത്തതും പാതി സംസ്‌കരിച്ചതുമായ മൃതദേഹങ്ങള്‍ നദിയിലെറിയുന്നത് ഒഴിവാക്കാന്‍ നല്ല ശ്മശാനങ്ങള്‍ നിര്‍മിക്കല്‍, കുളിക്കടവുകള്‍ നന്നാക്കല്‍ എന്നിവയാണ്.
ഇടക്കാല ശുചീകരണപ്രവര്‍ത്തനം കേന്ദ്രീകരിക്കുക വ്യാവസായിക, നഗരമാലിന്യങ്ങള്‍ ഒഴിവാക്കുന്നതിലാണ്. നഗരങ്ങളില്‍നിന്നുള്ള ഓടകളിലെ മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നതിനായി അടുത്ത അഞ്ചുവര്‍ഷത്തിനകം 2500 എം.എല്‍.ഡി. അധിക മാലിന്യസംസ്‌കരണ ശേഷി യാഥാര്‍ഥ്യമാക്കും. പദ്ധതി ഫലപ്രദവും ഉത്തരവാദിത്തപൂര്‍ണവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമാക്കിത്തീര്‍ക്കാന്‍ ഗൗരവമേറിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കിവരികയാണ്. നടത്തിപ്പുകാര്‍ക്കു വരുമാനം ലഭ്യമാകുംവിധം പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നതു മന്ത്രിസഭ പരിഗണിച്ചുവരികയാണ്. അംഗീകാരം ലഭിക്കുന്നപക്ഷം ഇതിനായി പ്രത്യേക സംവിധാനമൊരുക്കുകയും എല്ലാ പ്രധാന നഗരങ്ങളിലും കണ്‍സെഷനറി കേന്ദ്രങ്ങള്‍ തുറക്കുകയും ശുദ്ധീകരിച്ച ജലത്തിനു വിപണി കണ്ടെത്തുകയും ചെയ്യും.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ ധനസ്ഥിതി നിലനിര്‍ത്താനുള്ള വഴികള്‍ ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും പരിപാടി നടപ്പാക്കുക. വ്യാവസായികമാലിന്യം ലഘൂകരിക്കുന്നതിനായി മാലിന്യനിര്‍മാര്‍ജനം ഫലപ്രദമായി നടപ്പാക്കുന്നുണ്ടോ എന്നു ഉറപ്പുവരുത്തുന്നതിനുള്ള നിരീക്ഷണത്തിനു തുടക്കമിട്ടിട്ടുണ്ട്. ഗംഗാതീരത്തുള്ള, വലിയ രീതിയില്‍ മാലിന്യം പുറംതള്ളുന്ന വ്യവസായശാലകള്‍ക്ക്, അത് അവസാനിപ്പിക്കാനോ തോതു കുറയ്ക്കാനോ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇതു പ്രാവര്‍ത്തികമാക്കാനായി മാലിന്യനിയന്ത്രണ ബോര്‍ഡുകള്‍ വിശദമായ ചര്‍ച്ചകള്‍ നടത്തി തയ്യാറാക്കിയിട്ടുള്ള കര്‍മപദ്ധതി പ്രകാരം ഓരോ വ്യവസായമേഖലയ്ക്കും സമയബന്ധിതമായി നടപടി കൈക്കൊള്ളാന്‍ നിര്‍ദേശം നല്‍കും.
ഇതിനു പുറമേ, ജൈവവൈവിധ്യ സംരക്ഷണം, വനവല്‍ക്കരണം, ജലമേന്മാനിരീക്ഷണം എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അസുലഭ ജലജീവികളായ ഗോള്‍ഡണ്‍ മഹസീര്‍, ഡോള്‍ഫിന്‍, ഘാരിയല്‍, കടലാമ, നീര്‍നായ് തുടങ്ങിയവയെ സംരക്ഷിക്കാനുള്ള പദ്ധതിക്കും തുടക്കമിട്ടിട്ടുണ്ട്. നമാമി ഗംഗേ പദ്ധതിപ്രകാരം നദീസംരക്ഷണത്തിനായി 30,000 ഹെക്ടര്‍ സ്ഥലത്തു വനവല്‍ക്കരണം നടത്തും. ഈ വര്‍ഷം ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിടും. വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി 113 ജലമേന്‍മാ പരിശോധനാ കേന്ദ്രങ്ങള്‍ ആരംഭിക്കും.
സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക കാരണങ്ങളാല്‍ ഗംഗ ശുചിയാക്കേണ്ടതു വളരെ പ്രധാനമാണെങ്കിലും ഈ നദി അത്രയധികം ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നതിനാല്‍ ശുചീകരിക്കല്‍ ഒരു വെല്ലുവിളി തന്നെയാണ്. ലോകത്തില്‍ ഇത്രത്തോളം സങ്കീര്‍ണമായ മറ്റൊരു പദ്ധതി കാണില്ല. രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള ഓരോ പൗരന്റെയും സഹകരണം പദ്ധതിയുടെ വിജയത്തിന് അനിവാര്യമാണ്. നമുക്കോരോരുത്തര്‍ക്കും പല വിധത്തില്‍ ഗംഗ ശുചീകരണപദ്ധതിയുടെ ഭാഗമാകാം.
സാമ്പത്തികസഹായം നല്‍കല്‍: ഗംഗ പോലുള്ള ഇത്രയും പേര്‍ തീരത്തു തിങ്ങിപ്പാര്‍ക്കുന്നതും ദൈര്‍ഘ്യമേറിയതുമായ നദിയുടെ കൈമോശംവന്നന ശുചിത്വം പുനഃസ്ഥാപിക്കുന്നതിന് വലിയ സാമ്പത്തികച്ചെലവുണ്ടാകും. ബജറ്റ് വിഹിതം ഗവണ്‍മെന്റ് നാലിരട്ടിയാക്കിയിട്ടുണ്ട്. പക്ഷേ, ഇതും പര്യാപ്തമല്ല ലക്ഷ്യമത്തിലെത്തിച്ചേരാന്‍. ഗംഗാനദി ശുചീകരിക്കാനുള്ള പദ്ധതിക്കു സാമ്പത്തിക സഹായം പ്രതീക്ഷിച്ച് ക്ലീന്‍ ഗംഗ ഫണ്ടിനു രൂപം നല്‍കിയിട്ടുണ്ട്.
ഉപയോഗം കുറയ്ക്കലും പുനരുപയോഗവും: ഉപയോഗിച്ചു പുറംതള്ളുന്ന വെള്ളവും മാലിന്യവും യഥാവിധി സംസ്‌കരിച്ചില്ലെങ്കില്‍ നദിയിലേക്കാണ് ഒഴുകിച്ചെല്ലുന്നതെന്നു പലരും ഓര്‍ക്കുന്നില്ല. മാലിന്യസംസ്‌കരണത്തിനുള്ള പദ്ധതികള്‍ ഗവണ്‍മെന്റ് നടപ്പാക്കിവരുന്നുണ്ട്.
ഉപയോഗിക്കുന്ന വെള്ളത്തിന്റെയും സൃഷ്ടിക്കുന്ന മാലിന്യത്തിന്റെയും അളവു കുറയ്ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. വെള്ളവും ജൈവമാലിന്യവും പ്ലാസ്റ്റിക്കും സാധ്യമാകുവോളം പുനരുപയോഗിക്കുന്നതു നമാമി ഗംഗേ പദ്ധതിയുടെ വിജയത്തിനു സഹായകമാകും.
നമ്മുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ചിഹ്നമായ ഗംഗാനദിയെ സംരക്ഷിക്കാന്‍ നമുക്കു കൈകോര്‍ക്കാം.