Search

പിഎം ഇന്ത്യപിഎം ഇന്ത്യ

സമ്പന്നമായ ഇന്ത്യക്കായി കര്‍ഷകരെ ശാക്തീകരിക്കുക


കാര്‍ഷികമേഖലയ്ക്കു പ്രോല്‍സാഹനം നല്‍കുന്നതിനായി പല നടപടികളും കൈക്കൊണ്ടിട്ടുണ്ട്.

എന്നും കര്‍ഷകരായിരുന്നു രാജ്യത്തിന്റെ നട്ടെല്ലെന്നതിനാല്‍ പുതുമയാര്‍ന്നതും ഗൗരവമേറിയതുമായ നടപടികളിലൂടെ കൃഷി നരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് എന്‍.ഡി.എ. ഗവണ്‍മെന്റ്.

empowering farmers (1)

ജലസേചനസൗകര്യം മെച്ചപ്പെടുത്തുകവഴി പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന കാര്‍ഷികോല്‍പാദനം ഉയര്‍ത്താന്‍ സഹായകമാകും. എല്ലാ
കൃഷിയിടങ്ങളിലും ജലം ലഭ്യമാക്കാനാണു പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്. ഓരോ തുള്ളി ജലത്തില്‍നിന്നും കൂടുതല്‍ വിളവു നേടുക എന്ന
മുദ്രാവാക്യവുമായി ആധുനിക ജലസേചനരീതികളില്‍ കര്‍ഷകര്‍ക്കു പരിശീലനം നല്‍കും.

ജൈവകൃഷി നടപ്പാക്കുന്നതിനായി കര്‍ഷകര്‍ക്കു പ്രോല്‍സാഹനം നല്‍കുന്നതിനായി പരമ്പരാഗത കൃഷി വികാസ് യോജനയ്ക്കു തുടക്കമിട്ടു.
ജൈവകൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനും ജൈവോല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനും വടക്കുകിഴക്കന്‍ മേഖലയ്ക്കായി പ്രത്യേക പദ്ധതി
നടപ്പാക്കുകയും ചെയ്തു.

നിശ്ചിതവിളകളുടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഉല്‍പാദനം ഉറപ്പാക്കുംവിധം സോയില്‍ഹെല്‍ത്ത് കാര്‍ഡുകള്‍ അവതരിപ്പിച്ചു. രാജ്യത്തെ
14 കോടി കര്‍ഷക കുടുംബങ്ങള്‍ക്കും ഇതു വിതരണംചെയ്യും. ആഭ്യന്തര ഉല്‍പാദനവും ഊര്‍ജക്ഷമതയും വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ
പുതിയ യൂറിയ നയം പ്രഖ്യാപിച്ചു. സ്വയംപര്യാപ്തത നേടിയെടുക്കുന്നതിനായി ഗോരഖ്പൂരിലെയും ബറൂണിയിലെയും താല്‍ച്ചറിലെയും
വളനിര്‍മാണ പ്ലാന്റുകള്‍ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. 33 ശതമാനമോ അതിലേറെയോ വിളനാശമുണ്ടാകുന്ന കര്‍ഷകര്‍ക്ക് എന്‍.ഡി.എ.

ഗവണ്‍മെന്റ് ഇന്‍പുട്ട് സബ്‌സിഡി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തേ 50 ശതമാനം വിളനാശമുണ്ടായാല്‍ മാത്രമേ സബ്‌സിഡി ലഭിച്ചിരുന്നുള്ളൂ. ളനാശത്തിനു സഹായം നല്‍കാനുള്ള തുക 50 ശതമാനം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

empowering farmers (2) [ PM India 388KB ]

നാശം സംഭവിക്കാവുന്ന കാര്‍ഷികോല്‍പന്നങ്ങളുടെ വിലനിയന്ത്രണത്തില്‍ ഇടപെടുന്നതിനായി 500 കോടി രൂപയുടെ വിലസ്ഥിരതാഫണ്ട് ആരംഭിച്ചു.

ഗ്രാമജ്യോതി യോജനയിലൂടെ തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കും. ഇത് ഉല്‍പാദനം വര്‍ധിക്കുന്നതിനു ഗുണകരമാകുമെന്നു മാത്രമല്ല, കര്‍ഷകരുടെയും കുടില്‍വ്യവസായങ്ങള്‍ നടത്തുന്നവരുടെയും ജീവിതത്തില്‍ ഗുണപരമായ മാറ്റം സൃഷ്ടിക്കുകയും ചെയ്യും. ഡബ്ല്യു.ടി.ഒ. ചര്‍ച്ചകളില്‍ എന്‍.ഡി.എ. ഗവണ്‍മെന്റ് കൈക്കൊണ്ട കരുത്തുറ്റതും ധാര്‍മികവുമായ നിലപാടിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം കര്‍ഷകരുടെ ദീര്‍ഘകാല താല്‍പര്യം സംരക്ഷിക്കാനും സാധിച്ചു. കാര്‍ഷികമേഖലയ്ക്ക് പലിശയിളവോടെ വായ്പ ലഭ്യമാക്കുന്നതിനായി മാറ്റിവെക്കേണ്ട തുക 8.5 ലക്ഷം കോടി രൂപയായി ഉയര്‍ത്തി.

empowering farmers (3)

കാലാവസ്ഥാറിപ്പോര്‍ട്ടുകളും വളങ്ങളെക്കുറിച്ചുള്ള അറിവും കൃഷിരീതിയെക്കുറിച്ചുള്ള അറിവുമൊക്കെ കിസാന്‍ പോര്‍ട്ടലിലൂടെ പ്രദാനംചെയ്യുക വഴി കര്‍ഷകരെ സാങ്കേതികവിദ്യയിലൂടെയും പിന്തുണയ്ക്കുകയാണ്.

കൃഷിരീതിയെക്കുറിച്ചുള്ള അറിവു here

കാലാവസ്ഥാറിപ്പോര്‍ട്ടുകളും വളങ്ങളെക്കുറിച്ചുള്ള അറിവും here

ലോഡിംഗ് ... Loading