Search

പിഎം ഇന്ത്യപിഎം ഇന്ത്യ

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ അതിവേഗ പാതയിലേക്ക് ഉയര്‍ത്തല്‍


എന്‍.ഡി.എ. ഗവണ്‍മെന്റിനു കീഴില്‍ ഏറ്റവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറി.

0.02557600_1432482410_1-4 [ PM India 143KB ]

കുറഞ്ഞ വളര്‍ച്ച, കൂടിയ പണപ്പെരുപ്പം, ഉല്‍പാദനക്ഷമതക്കുറവ് എന്ന സ്ഥിതി മാറ്റി സാമ്പത്തിക അടിത്തറ കരുത്തുറ്റതാക്കിത്തീര്‍ത്തു എന്നു മാത്രമല്ല, രാജ്യത്തെ വളര്‍ച്ചയുടെ പുതിയ തലത്തിലേക്കുയര്‍ത്തുകയും ചെയ്തു. മൊത്ത ആഭ്യന്തര ഉല്‍പാദനം ലോകത്തിലെ ബൃഹത്തായ സമ്പദ്‌വ്യവസ്ഥകളിലെ ഏറ്റവും കൂടിയ നിരക്കായ 7.4 ശതമാനമാണ്.

0.06420500_1432583588_new-finger [ PM India 135KB ]

എന്‍.ഡി.എ. ഗവണ്‍മെന്റ് അധികാരത്തില്‍ തുടരുന്ന അടുത്ത് അഞ്ചുവര്‍ഷത്തിനകം ഇന്ത്യയുടെ വളര്‍ച്ച ഇനിയും ഉയരുമെന്ന് വിവിധ റേറ്റിങ് ഏജന്‍സികളും ബുദ്ധിജീവികളും പ്രവചിച്ചുകഴിഞ്ഞു. അടിത്തറ ഭദ്രമാക്കുന്നതിലും പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിലും എന്‍.ഡി.എ. ഗവണ്‍മെന്റ് വിജയിച്ചതോടെ ഇന്ത്യയുടെ റേറ്റിങ് ‘സ്‌റ്റേബിള്‍’ എന്നതില്‍നിന്ന് ‘പോസിറ്റീവ്’ എന്നതിലേക്ക് മൂഡീസ് ഉയര്‍ത്തി. ‘ബ്രിക്‌സി’നു തുടക്കമിട്ടപ്പോള്‍ സാമ്പത്തികരംഗത്തെ പ്രകടനം മോശമായതിനാല്‍ ഇന്ത്യയെ കൂട്ടത്തില്‍ കൂട്ടാന്‍ കൊള്ളില്ലെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍, ബ്രിക്‌സിനെ മുന്നോട്ടു നയിക്കുന്നതു തന്നെ ഇന്ത്യയാണ്.

0.08853000_1432482417_1-5 [ PM India 116KB ]

ഉല്‍പാദനരംഗത്തു ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചതോടെ വ്യാവസായികോല്‍പാദന സൂചിക ഈ വര്‍ഷം 2.1 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം നെഗറ്റീവ് വളര്‍ച്ചയാണ് ഈ രംഗത്തുണ്ടായിരുന്നത്. മൊത്തവിലസൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പമാകട്ടെ 2014 ഏപ്രിലില്‍ 5.55 ശതമാനമായിരുന്നത് 2015 ഏപ്രിലായപ്പോഴേക്കും -2.65 ശതമാനമായി താഴ്ന്നു.

0.18075300_1432482227_1-1 [ PM India 122KB ]

പ്രത്യക്ഷവിദേശ നിക്ഷേപം ചരിത്രം കുറിക്കുംവിധത്തില്‍ ഉയരുകയാണ്. ഓഹരികളിലെ പ്രത്യക്ഷ വിദേശ നിക്ഷേപ വരവ് കഴിഞ്ഞ വര്‍ഷം 1,25,960 കോടി രൂപയായിരുന്നത് 40 ശതമാനം വര്‍ധിച് 1,75,886 കോടി രൂപയായി. ധനക്കമ്മി തുടര്‍ച്ചയായി താഴ്ന്നുകൊണ്ടിരിക്കുകയാണ്. കറന്റ് അക്കൗണ്ട് കമ്മി മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 1.7 ശതമാനമായി താഴ്ന്നു. കഴിഞ്ഞ വര്‍ഷം ഇത് മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 4.7 ശതമാനമായിരുന്നു. ഇന്ത്യയുടെ വിദേശവിനിമയ ശേഖരം 1180 കോടി ഡോളറില്‍നിന്ന് ഉയര്‍ന്ന് 3520 കോടി ഡോളറായി ഉയര്‍ന്നു. ആഗോളതലത്തില്‍ സാമ്പത്തികപ്രതിസന്ധിയുണ്ടായാലും അതിനെ മറികടക്കാന്‍ ഇതു രാജ്യത്തെ പര്യാപ്തമാക്കും.

ലോഡിംഗ് ... Loading