Search

പിഎം ഇന്ത്യപിഎം ഇന്ത്യ

നടപടികള്‍ മുമ്പില്ലാത്തവിധം സുതാര്യം


സുതാര്യവും അഴിമതിയില്ലാത്തതുമായ ഭരണം രാജ്യത്തിനു സമ്മാനിക്കുന്നതു വലിയ നേട്ടങ്ങള്‍.

The Prime Minister, Shri Narendra Modi chairing the first Cabinet Meeting, in New Delhi on May 27, 2014.

വിവേകപൂര്‍ണമല്ലാത്ത തീരുമാനങ്ങള്‍ക്കും അഴിമതിക്കും നയങ്ങള്‍ പരിഗണിക്കാതെ തന്നിഷ്ടപ്രകാരം കാര്യങ്ങള്‍ നടത്തുന്നതിനുമാണു കഴിഞ്ഞ ദശാബ്ദം സാക്ഷ്യംവഹിച്ചതെങ്കില്‍, സ്വാഗതാര്‍ഹമായ മാറ്റമാണു കഴിഞ്ഞ വര്‍ഷമുണ്ടായത്.

0.05386100_1432597773_transparency-1

കല്‍ക്കരിപ്പാടം അനുവദിച്ചതു സുപ്രീം കോടതി റദ്ദാക്കിയതോടെ സുതാര്യവും സമയബന്ധിതവുമായ പുനര്‍ലേലം സാധ്യമാക്കുന്നതിനായി ഗവണ്‍മെന്റ് മുമ്പെങ്ങുമില്ലാത്ത വേഗത്തിലാണു നടപടി കൈക്കൊണ്ടത്. 67 കല്‍ക്കരിപ്പാടങ്ങളുടെ ലേലത്തിലൂടെ ഇതുവരെ ലഭിക്കാത്തത്ര വലിയ തുകയായ 3.35 ലക്ഷം കോടി രൂപ നേടാന്‍ സാധിച്ചു. ഇതേക്കുറിച്ചു ഡെല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു: ‘ലേലനടപടി നല്ല രീതിയില്‍ നടന്നു എന്നു ബോധ്യപ്പെട്ടതാണു വിശ്വാസ്യത സൃഷ്ടിക്കുന്നത്. യുക്തിഭ്രദമല്ലാത്ത എന്തെങ്കിലും നടപടിക്രമങ്ങളില്‍ കണ്ടെത്താന്‍ സാധിക്കുന്നില്ല. ഏതെങ്കിലും ലേലക്കാരനെ സഹായിക്കാന്‍ നടപടിക്രമങ്ങള്‍ വളച്ചൊടിക്കാന്‍ ശ്രമമുണ്ടായെന്ന ആക്ഷേപമുയര്‍ന്നിട്ടുമില്ല.’

നഷ്ടമില്ലാതിരിക്കുകയെന്ന മുന്‍കാലരീതികളില്‍നിന്നു വ്യത്യസ്തമായി സ്‌പെക്ട്രം അനുവദിക്കുന്നതിലൂടെ പരമാവധി നേട്ടമുണ്ടാക്കാനായിരുന്നു ഗവണ്‍മെന്റിന്റെ ശ്രമം. ഏഴു വര്‍ഷമായി തീരുമാനമെടുക്കാതെ നീട്ടിവെച്ചിരിക്കുകയായിരുന്ന ഡിഫന്‍സ് ബാന്‍ഡ് തിരിച്ചറിയല്‍ പ്രശ്‌നം പരിഹരിക്കുകയും പ്രതിരോധ മന്ത്രാലയം വിട്ടുനല്‍കിയ 2100 മെഹാഹെര്‍ട്‌സ്, ലേലത്തിനു വെക്കുകയും ചെയ്തു. നാലു ബാന്‍ഡ് സ്‌പെക്ട്രങ്ങള്‍ വിവിധ റൗണ്ടുകളിലായി ലേലത്തിനു വെച്ചതിനാല്‍ ഓപ്പറേറ്റര്‍മാര്‍ക്കു മുന്‍കൂട്ടി തീരുമാനമെടുക്കാന്‍ സാധിച്ചു. ലേലത്തിന് അംഗീകാരം നല്‍കാന്‍ ലഭിക്കേണ്ട തുക 80,277 കോടി രൂപയാണെങ്കില്‍ ലഭിച്ചത് 1.09,875 കോടി രൂപയാണ്.

0.71123900_1432597819_transparency-4

പാരിസ്ഥിതിക അനുമതിയുടെ കാര്യത്തില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനായി അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പരിസ്ഥിതിമന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. അനുമതി തേടി മന്ത്രാലയത്തില്‍ എത്തേണ്ട കാര്യമില്ല. അപേക്ഷകളില്‍ ഉണ്ടായിട്ടുള്ള നടപടികള്‍ ഓണ്‍ലൈനായി പരിശോധിക്കാന്‍ സാധിക്കുകയും ചെയ്യും.

0.75659100_1432486823_5-1

കള്ളപ്പണം കണ്ടെത്തുന്നതിനായി ഗവണ്‍മെന്റ് അധികാരമേറ്റ ആദ്യ ദിവസം തന്നെ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. ആദായനികുതിവകുപ്പ് നടത്തുന്ന അന്വേഷണങ്ങള്‍ ഉപയോഗപ്പെടുത്തി സ്വിസ് ഗവണ്‍മെന്റുമായി സഹകരിച്ചാണു ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്. അണ്‍ഡിസ്‌ക്ലോസ്ഡ് ഫോറിന്‍ ഇന്‍കം ആന്‍ഡ് അസെറ്റ്‌സ് (ഇംപോസിഷന്‍ ഓഫ് ടാക്‌സ്)ബില്‍ 2015ന് ഗവണ്‍മെന്റ് അംഗീകാരം നല്‍കി.

വിദേശവരുമാനവും സ്വത്തും വെളിപ്പെടുത്താതിരുന്നാല്‍ കടുത്ത പിഴയും ശിക്ഷയും അനുശാസിക്കുന്നതാണ് ഈ ബില്‍. ഒരു ലക്ഷത്തിനു മീതെയുള്ള വില്‍ക്കല്‍-വാങ്ങലിന് പാന്‍ രേഖപ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്.

ലോഡിംഗ് ... Loading