Search

പിഎം ഇന്ത്യപിഎം ഇന്ത്യ

ശ്രീ ഗുല്‍സാരി ലാല്‍ നന്ദ

മെയ് 27, 1964 - ജൂണ്‍ 9, 1964 | കോണ്‍ഗ്രസ്

ശ്രീ ഗുല്‍സാരി ലാല്‍ നന്ദ


1898 ജൂലൈ നാലിനു പഞ്ചാബിലെ സിയാല്കോട്ടില് ജനിച്ച ശ്രീ ഗുല്സാരിലാല് നന്ദ ലാഹോറിലും ആഗ്രയിലും അലഹബാദിലും പഠിച്ചു. 1920-21ല് അലഹബാദ് സര്വകലാശാലയില് തൊഴില് പ്രശ്നങ്ങളെക്കുറിച്ചു പഠിക്കുന്ന ഗവേഷക വിദ്യാര്ഥിയായിരുന്നു. 1921ല് ബോംബെ നാഷണല് കോളജില് പ്രൊഫസര് ഓഫ് ഇക്കണോമിക്സ് ആയി. ആ വര്ഷം തന്നെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമാകുകയും ചെയ്തു. അടുത്ത വര്ഷം അദ്ദേഹം അഹമ്മദാബാദ് ടെക്സ്റ്റൈല് ലേബര് അസോസിയേഷന് സെക്രട്ടറിയായി. 1946 വരെ പ്രവര്ത്തനം തുടര്ന്നു. സത്യഗ്രഹമിരുന്നതിന് 1932ല് ശ്രീ നന്ദ അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് 1942ലും അറസ്റ്റിലായി. 1944 വരെ ജയില്വാസം അനുഷ്ഠിക്കേണ്ടിവന്നു.

1937ല് അദ്ദേഹം ബോംബെ നിയമനിര്മാണ സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1937 മുതല് 1939 വരെ ബോംബെ ഗവണ്മെന്റിന്റെ പാര്ലമെന്ററി സെക്രട്ടറി(ലേബര് ആന്ഡ് എക്സൈസ്)യായി പ്രവര്ത്തിച്ചു. പിന്നീട് 1946-50 കാലഘട്ടത്തില് ബോംബെ ഗവണ്മെന്റില് തൊഴില്മന്ത്രിപദം ലഭിച്ചപ്പോഴാണ് തൊഴില്തര്ക്ക ബില് നിയമസഭയില് അവതരിപ്പിച്ചത്. കസ്തൂര്ബ മെമ്മോറിയല് ട്രസ്റ്റിന്റെ ട്രസ്റ്റി, ഹിന്ദുസ്ഥാന് മസ്ദൂര് സേവക് സംഘ് സെക്രട്ടറി, ബോംബെ ഹൗസിംങ് ബോര്ഡ് ചെയര്മാന് എന്നീ പദവികള് വഹിച്ചിട്ടുണ്ട്. നാഷണല് പ്ളാനിംങ് കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചു. ഇന്ത്യന് നാഷണല് ട്രേഡ് യൂണിയന് കോണ്ഗ്രസിന്റെ രൂപീകരണത്തില് നിര്ണായക പങ്കു വഹിച്ചിരുന്നു. പിന്നീട് അതിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
1947ല് ജനീവയില് നടന്ന ഇന്റര്നാഷണല് ലേബര് കോണ്ഫറന്സില് ഗവണ്മെന്റ് പ്രതിനിധിയായി പങ്കെടുത്തു. കോണ്ഫറന്സ് നിയോഗിച്ച ‘ദ് ഫ്രീഡം ഓഫ് അസോസിയേഷന് കമ്മിറ്റി’യുടെ ഭാഗമായി സ്വീഡന്, ഫ്രാന്സ്, സ്വിറ്റ്സര്ലന്ഡ്, ബെല്ജിയം, ഇംഗ്ളണ്ട് തുടങ്ങിയ രാജ്യങ്ങള് സന്ദര്ശിച്ച് തൊഴില്, പാര്പ്പിട സാഹചര്യങ്ങള് പഠനവിധേയമാക്കി.

1950 മാര്ച്ചില് പ്ളാനിംങ് കമ്മീഷന്റെ വൈസ് ചെയര്മാനായി. അടുത്ത സെപ്റ്റംബറില് കേന്ദ്ര ആസൂത്രണ മന്ത്രിയായി നിയമിതനായി. ജലസേചന, ഊര്ജ വകുപ്പുകളുടെ ചുമതലയും അദ്ദേഹത്തിനു നല്കിയിരുന്നു. 1952ലെ പൊതു തെരഞ്ഞെടുപ്പില് ബോംബെയില്നിന്നുള്ള എം.പിയായി. ആസൂത്രണ, ജലസേചന, ഊര്ജ വകുപ്പുകളുടെ ചുമതലയോടെ വീണ്ടും മന്ത്രിസഭയിലെത്തി. 1955ല് സിംഗപ്പൂരില് നടന്ന പ്ളാന് കണ്സള്ട്ടേറ്റീവ് കമ്മിറ്റിയിലും 1959ല് ജനീവയില് നടന്ന അന്തര്ദേശീയ തൊഴില് സമ്മേളനത്തിലും പങ്കെടുക്കാനുള്ള ഇന്ത്യന് പ്രതിനിധി സംഘങ്ങളെ നയിച്ചത് അദ്ദേഹമായിരുന്നു.

1957ലെ തെരഞ്ഞെടുപ്പിലും ശ്രീ നന്ദ വിജയിച്ചു. അപ്രാവശ്യം ആസൂത്രണം, തൊഴില് വകുപ്പുകളുടെ മന്ത്രിയായി. പിന്നീട് പ്ളാനിംങ് കമ്മീഷന്റെ ഡെപ്യൂട്ടി ചെയര്മാനുമായി. ഫെഡറല് റിപ്പബ്ളിക് ഓഫ് ജര്മനി, യുഗോസ്ലാവിയ, ഓസ്ട്രിയ എന്നീ സ്ഥലങ്ങള് 1959ല് സന്ദര്ശിച്ചു.
1962ലെ പൊതു തെരഞ്ഞെടുപ്പില് ഗുജറാത്തിലെ സബര്കന്ധ മണ്ഡലത്തില്നിന്നു ജയിച്ചു. കോണ്ഗ്രസ് ഫോറം ഫോര് സോഷ്യലിസ്റ്റ് ആക്ഷനു തുടക്കമിട്ടത് ശ്രീ നന്ദയാണ്. 1962 മുതല് 1963 വരെ തൊഴില് മന്ത്രിയായിരുന്നു അദ്ദേഹം 1963 മുതല് 66 വരെ ആഭ്യന്തരമന്ത്രിയായും പ്രവര്ത്തിച്ചു.

പണ്ഡിറ്റ് നെഹ്രുവിന്റെ മരണത്തെത്തുടര്ന്ന് 1964 മെയ് 27ന് അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ശ്രീ ലാല് ബഹദൂര് ശാസ്ത്രി താഷ്കെന്റില് നിര്യാതനായപ്പോള് 1966 ജനുവരി 11ന് അദ്ദേഹം വീണ്ടും പ്രധാനമന്ത്രിയായി.