Search

പിഎം ഇന്ത്യപിഎം ഇന്ത്യ

ശ്രീ ഇന്ദര്‍ കുമാര്‍ ഗുജ്‌റാള്‍

ഏപ്രില്‍ 21, 1997 - മാര്‍ച്ച് 19, 1998 | ജനതാദള്‍

ശ്രീ ഇന്ദര്‍ കുമാര്‍ ഗുജ്‌റാള്‍


1997 ഏപ്രില്‍ 21ന് ശ്രീ ഇന്ദര്‍ കുമാര്‍ ഗുജ്‌റാള്‍ ഇന്ത്യയുടെ 12ാമതു പ്രധാനമന്ത്രിയായി ചുമതലയേറ്റു.

പരേതരായ ശ്രീ അവതാര്‍ നാരായന്‍ ഗുജ്‌റാളിന്റെയും പുഷ്പ ഗുജ്‌റാളിന്റെയും മകനായ ശ്രീ ഗുജ്‌റാള്‍ എം.എ., ബി.കോം., പിഎച്ച്.ഡി., ഡി.ലിറ്റ് എന്നീ വിദ്യാഭ്യാസ യോഗ്യതകള്‍ നേടിയിട്ടുണ്ട്. അവിഭക്ത പഞ്ചാബിലെ ഝലം പ്രദേശത്ത് 1919 ഡിസംബര്‍ നാലിനാണു ജനനം. 1945 മെയ് 25ന് ശ്രീമതി ഷീല ഗുജറാള്‍റാലിനെ വിവാഹം ചെയ്തു.

സ്വാതന്ത്ര്യസമരസേനാനികളുടെ കുടുംബത്തിലെ അംഗമാണു ശ്രീ ഗുജ്‌റാള്‍. അദ്ദേഹത്തിന്റെ രക്ഷിതാക്കള്‍ പഞ്ചാബില്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിരുന്നു. 11-ാം വയസ്സു മുതല്‍ ശ്രീ ഗുജ്‌റാളും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തുതുടങ്ങി. 1931ല്‍, ഝലം പട്ടണത്തില്‍ കുട്ടികളെ സംഘടിപ്പിച്ചു എന്ന കുറ്റത്തിന് പോലീസ് അദ്ദേഹത്തെ മാരകമായി മര്‍ദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. 1942ല്‍ ക്വിറ്റ് ഇന്ത്യ സമരത്തിനിടെ ജയിലില്‍ അടയ്ക്കപ്പെട്ടു.

പ്രധാനമന്ത്രിപദം അലങ്കരിക്കുംമുന്‍പ് 1996 ജൂണ്‍ ഒന്നു മുതല്‍ വിദേശകാര്യമന്ത്രിയായിരുന്നു. 1996 ജൂണ്‍ 28 മുതല്‍ ജലവിഭവ മന്ത്രാലയത്തിന്റെ അധികച്ചുമതലയും വഹിച്ചിരുന്നു. 1989-90 കാലഘട്ടത്തിലും വിദേശകാര്യമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടു്. 1976 മുതല്‍ 80 വരെ ക്യാബിനറ്റ് റാങ്കോടെ യു.എസ്.എസ്.ആറിലെ ഇന്ത്യന്‍ അംബാസഡറായിരുന്നു. 1967 മുതല്‍ 1976 വരെ താഴെ പറയുന്ന വകുപ്പുകളുടെ മന്ത്രിയായിരുന്നിട്ടുമുണ്ട്‌.

* വാര്‍ത്താവിനിമയം, പാര്‍ലമെന്ററികാര്യ വകുപ്പുകള്‍

* വാര്‍ത്താവിതരണവും പ്രക്ഷേപണവും, വാര്‍ത്താവിനിമയം വകുപ്പുകള്‍

* തൊഴില്‍, പാര്‍പ്പിട വകുപ്പുകള്‍

* വാര്‍ത്താവിതരണം, പ്രക്ഷേപണം

*ആസൂത്രണ വകുപ്പ്

വഹിച്ച പാര്‍ലമെന്ററി പദവികള്‍:

രാജ്യസഭാ നേതാവ്- 1996 ജൂണ്‍ മുതല്‍; കൊമേഴ്‌സ് ആന്‍ഡ് ടെക്‌സ്‌റ്റൈല്‍സ് പാര്‍ലമെന്ററി സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍മാന്‍- 1993 മുതല്‍ 1996 വരെ, പാര്‍ലമെന്റ് അംഗം- 1964 മുതല്‍ 1976 വരെ, 1992ല്‍ ബിഹാറില്‍നിന്നു രാജ്യസഭയിലേക്കു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു, പെറ്റീഷന്‍സ് കമ്മിറ്റി, പബ്ലിക് അക്കൗണ്ട്‌സ്‌ കമ്മിറ്റി, കമ്മിറ്റി ഓണ്‍ റൂള്‍സ്- രാജ്യസഭ, കമ്മിറ്റി ഓണ്‍ സബോഡിനേറ്റ് ലെജിസ്ലേഷന്‍- രാജ്യസഭ, ജനറല്‍ പര്‍പ്പസസ് കമ്മിറ്റി- രാജ്യസഭ, വിദേശകാര്യങ്ങള്‍ക്കായുള്ള സ്റ്റാന്‍ഡിംങ് കമ്മിറ്റി.

വഹിച്ച മറ്റു പ്രധാന പദവികള്‍:

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സൗത്ത് ഏഷ്യന്‍ കോ-ഓപ്പറേഷന്‍ ചെയര്‍മാന്‍, ക്യാപിറ്റല്‍ പ്ലാന്‍ മോണിറ്ററിംങ് കമ്മിറ്റി മെംബര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസിന്റെ മുന്‍ പ്രസിഡന്റ്, ഉര്‍ദു പ്രചാരണത്തിനായുള്ള ഔദ്യോഗിക കമ്മിറ്റി(ഗുജ്‌റാള്‍ കമ്മിറ്റി)യുടെ ചെയര്‍മാന്‍, 1959 മുതല്‍ 64 വരെ ന്യൂഡെല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലിന്റെ വൈസ് പ്രസിഡന്റ്, ലാഹോര്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ്, പഞ്ചാബ് വിദ്യാര്‍ഥി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി, കൊല്‍ക്കൊത്തയിലെയും ശ്രീനഗറിലെയും ഡെല്‍ഹിയിലെയും യുനൈറ്റഡ് ഫ്രണ്ട്‌ ഓഫ് ദ് ഓപ്പസിഷന്‍ പാര്‍ട്ടീസ് കോണ്‍ക്‌ളേവിന്റെ കണ്‍വീനറും വക്താവും.

രാജ്യാന്തര പ്രതിനിധി സംഘങ്ങളില്‍:

യു.എന്‍. ജനറല്‍ അസംബ്ലിയിലേക്കുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ തലവന്‍- 1996, മനുഷ്യാവകാശത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ 1995ല്‍ ജനീവയില്‍ നടന്ന യു.എന്‍. സെഷനിലേക്കുള്ള ഇന്ത്യന്‍ പ്രതിനിധിസംഘത്തിന്റെ തലവന്‍, 1990ല്‍ നടന്ന സാമ്പത്തിക വികസനത്തിനായുള്ള യൂ.എന്‍ പ്രത്യേക സെഷനില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തിന്റെ തലവന്‍, 1994ലും 95ലും യു.എന്‍.ഒയിലേക്കുള്ള ഇന്ത്യന്‍ സംഘാംഗം, 1977ല്‍ നടന്ന യുനെസ്‌കോയുടെ വിദ്യാഭ്യാസത്തിനും പരിസ്ഥിതിക്കുമായുള്ള സമ്മേളനത്തിലേക്കുള്ള ഇന്ത്യന്‍ സംഘത്തിന്റെ തലവന്‍, 1970ലും 72ലും 74ലും യുനെസ്‌കോ സെഷനിലേക്കുള്ള ഇന്ത്യന്‍ സംഘത്തിന്റെ തലവന്‍, പാരിസില്‍ 1973ല്‍ നടന്ന മനുഷ്യനും പുതിയ ആശയവിനിമയ സംവിധാനങ്ങളും എന്ന വിഷയത്തെക്കുറിച്ചുള്ള യുനെസ്‌കോ സെമിനാറിന്റെ ചെയര്‍മാന്‍, ബുക്കാറെസ്റ്റില്‍ 1995ല്‍ നടന്ന ഇന്റര്‍-പാര്‍ലമെന്ററി യൂണിയന്‍ കോണ്‍ഫറന്‍സ് പ്രതിനിധി, കാനഡയില്‍ നടന്ന കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി അസോസിയേഷന്‍ കോണ്‍ഫറന്‍സ് പ്രതിനിധി, 1967ല്‍ കാന്‍ബെറയില്‍ നടന്ന ഇന്റര്‍-പാര്‍ലമെന്ററി യൂണിയന്‍ മീറ്റിങ് പ്രതിനിധി, സ്റ്റോക്ക്‌ഹോമില്‍ 1974ല്‍ നടന്ന യു.എന്‍. പരിസ്ഥിതി സെഷനിലേക്കുള്ള ഇന്ത്യന്‍ സംഘത്തിന്റെ തലവന്‍, 1975ല്‍ റിപ്പബ്ലിക് ഓഫ് സെന്‍ട്രല്‍ ആഫ്രിക്ക, ചാഡ്, കോംഗോ, കാമറൂണ്‍, ഗാബോണ്‍ എന്നിവിടങ്ങളിലേക്കുള്ള പ്രത്യേക ദൂതന്‍, 1966ല്‍ മലാവി റിപ്പബ്ലിക് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യയുടെ പ്രത്യേക പ്രതിനിധി, 1961ല്‍ ബള്‍ഗേറിയയിലേക്കുള്ള പ്രത്യേക സ്ഥാനപതി, ശ്രീലങ്ക, ഭൂട്ടാന്‍, ഈജിപ്റ്റ്, സൂഡാന്‍ എന്നീ രാഷ്ട്രങ്ങളിലേക്കു രാഷ്ട്രപതി സന്ദര്‍ശനം നടത്തിയപ്പോള്‍ കൂടെ സഞ്ചരിച്ച കേന്ദ്രമന്ത്രി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സൗത്ത് ഏഷ്യന്‍ കോ-ഓപ്പറേഷന്‍ ചെയര്‍മാന്‍, ഏഷ്യന്‍ റോട്ടറി കോണ്‍ഫറന്‍സ് 1961ന്റെ കോ-ചെയര്‍മാന്‍.

ബന്ധം പുലര്‍ത്തിയിരുന്ന സാമൂഹിക സംഘടനകള്‍:

ജലന്ധറിലെ നാരി നികേതന്‍ ട്രസ്റ്റ് ആന്‍ഡ് എ.എന്‍.ഗുജ്‌റാള്‍ സ്മാരക സ്‌കൂളിന്റെ പ്രസിഡന്റ്, ഇന്‍ഡോ-പാക് ഫ്രന്‍ഡ്ഷിപ് സൊസൈറ്റിയുടെ പ്രസിഡന്റ്, ഡെല്‍ഹി ആര്‍ട്ട് തിയറ്ററിന്റെ സ്ഥാപക പ്രസിഡന്റ്, ലോക് കല്യാണ്‍ സമിതിയുടെ വൈസ് പ്രസിഡന്റ്, 1960ല്‍ ഡെല്‍ഹി റോട്ടറി ക്ലബിന്റെ പ്രസിഡന്റ്, 1961ല്‍ ഏഷ്യന്‍ റോട്ടറി കോണ്‍ഫറന്‍സിന്റെ കോ-ചെയര്‍മാന്‍.

പ്രത്യേക താല്‍പര്യങ്ങള്‍:

ദേശ, വിദേശ കാര്യങ്ങളെക്കുറിച്ച് എഴുതുകയും അപഗ്രഥനം നടത്തുകയും ചെയ്തിരുന്നതിനു പുറമെ നാടകത്തെക്കുറിച്ചും എഴുതിയിട്ടുണ്ട്.