പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയുടെ (പി.എം.എന്‍.ആര്.എഫ്) പേരിലെടുത്ത ചെക്ക്/ഡ്രാഫ്റ്റ് വഴി ഇന്ത്യന്‍ പൗരന്മാര്ക്കും വിദേശ പൗരന്മാര്ക്കും സംഭാവന നല്‍കാം. ഇത് Prime Minister’s Office, South Block, New Delhi 110011 എന്ന വിലാസത്തിലേക്ക് അയക്കണം. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയുടെ പേരിലെടുക്കുന്ന ഡ്രാഫ്റ്റുകള്‍ക്ക് ദേശസാത്കൃത ബാങ്കുകള്‍ ചാര്‍ജ്ജോ, കമ്മീഷനോ ഈടാക്കുന്നതല്ല.
pmnrf@centralbank എന്ന ഭീം/യു.പി.ഐ/വിര്‍ച്വല്‍ പേയ്മെന്റ് വിലാസം വഴിയും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കാം. സംഭാവന നല്കാന് വിദേശ പൗരന്മാര്ക്കും ഈ പോര്‍ട്ടല്‍ ഉപയോഗപ്പെടുത്താം.
താഴെപ്പറയുന്ന ബാങ്കുകളുടെ ബ്രാഞ്ചുകളിലേക്ക് നേരിട്ടും സംഭാവനകള്‍ നല്‍കാം:
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സിന്‍ഡിക്കേറ്റ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറാ ബാങ്ക്, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, ദേനാ ബാങ്ക്, കോര്പ്പറേഷന് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, അലഹബാദ് ബാങ്ക്, വിജയാ ബാങ്ക്, യൂകോ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ഡി.എഫ്.സി ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക്, ആന്ധ്രാ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഐ.ഡി.ബി.ഐ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക്.
കമ്മീഷനൊന്നുമില്ലാതെ മണിയോര്‍ഡര്‍ വഴിയും സംഭാവനകള്‍ നല്‍കാം.
പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വസ നിധിയിലേയ്ക്ക് നല്കുന്ന സംഭാവനകള്‍ക്ക് ആദായനികുതി നിയമത്തിലെ 80 (ജി) വകുപ്പ് പ്രകാരം 100% നികുതിഇളവ് ലഭിക്കുന്നതാണ്.