ചരിത്രപരമായ ജനപിന്തുണയോടെ 2014 മെയ് 26നു നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോള്‍ രാഷ്ട്രപതി ഭവന്റെ മുറ്റത്തു ചരിത്രം കുറിക്കപ്പെടുകയായിരുന്നു. ഒരു കോടിയിലേറെ ഇന്ത്യക്കാരുടെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും യാഥാര്‍ഥ്യമാക്കാന്‍, പ്രതീക്ഷയുടെ കിരണമായി ഉയര്‍ന്നുവന്ന അദ്ദേഹത്തില്‍ ജനങ്ങള്‍ ദര്‍ശിക്കുന്നതു ചടുലതയാര്‍ന്നതും തീരുമാനങ്ങള്‍ കൈക്കൊണ്ടു നടപ്പാക്കുന്നതും വികസന കാഴ്ചപ്പാടുള്ളതുമായ നേതാവിനെയാണ്. വികസനകാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയും കാര്യങ്ങള്‍ വിശദമായി പഠിക്കുകയും ദരിദ്രരില്‍ ദരിദ്രരായ ജനങ്ങളുടെ ജീവിതത്തില്‍ അര്‍ഥപൂര്‍ണമായ മാറ്റം കൊണ്ടുവരാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന സ്വഭാവം നരേന്ദ്ര മോദിയെ ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള ജനങ്ങള്‍ ഇഷ്ടപ്പെടുന്നതും ബഹുമാനിക്കുന്നതുമായ നേതാവാക്കിത്തീര്‍ത്തു.
ധൈര്യത്തിന്റെയും അനുകമ്പയുടെയും കഠിന പ്രയത്‌നത്തിന്റെയും തുടര്‍യാത്രയാണു നരേന്ദ്ര മോദിയുടെ ജീവിതം. ചെറുപ്രായത്തില്‍ തന്നെ തന്റെ ജീവിതം ജനസേവനത്തിനായി ഉഴിഞ്ഞുവയ്ക്കാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നു. താഴെത്തട്ടിലുള്ള പ്രവര്‍ത്തകനെന്ന നിലയിലും സംഘാടകനെ നിലയിലും തിളങ്ങിയ നരേന്ദ്ര മോദി ജന്‍മനാടായ ഗുജറാത്തിന്റെ മുഖ്യമന്ത്രിപദത്തില്‍ ഇരുന്ന 13 വര്‍ഷംകൊണ്ട് മികച്ച ഭരണാധികാരികൂടിയാണെന്നു തെളിയിച്ചു. ജനോപകാരപ്രദവും പാരസ്പര്യമുള്ളതുമായ ഭരണമാണ് അദ്ദേഹം കാഴ്ചവച്ചത്.
പ്രധാനമന്ത്രിയുടെ ഓഫീസിലേക്കുള്ള നരേന്ദ്ര ...