ഈ വെബ്സൈറ്റിലുള്ള കാര്യങ്ങള്‍ സൗജന്യമായി പുനരുപയോഗം ചെയ്യാവുന്നതാണ്. എന്നാല്‍, പുനരുപയോഗം നടത്തുന്നതില്‍ കൃത്യത പാലിക്കണം. ആക്ഷേപകരമായ രീതിയിലോ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വിധത്തിലോ വിവരങ്ങള്‍ അവതരിപ്പിക്കരുത്. പ്രസിദ്ധീകരണത്തിനായി വിവരങ്ങള്‍ ഉപയോഗപ്പെടുത്തുകയോ മറ്റാര്‍ക്കെങ്കിലും കൈമാറുകയോ ചെയ്യുന്നപക്ഷം വിവരം എവിടെനിന്നു ലഭിച്ചുവെന്നു ശ്രദ്ധിക്കപ്പെടുന്ന വിധത്തിയില് രേഖപ്പെടുത്തണം. സൈറ്റിലുള്ള കാര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള സ്വാതന്ത്ര്യം മൂന്നാമതൊരു കക്ഷിക്കു പകര്‍പ്പവകാശമുള്ള കാര്യങ്ങള്‍ ഉപയോഗിക്കുന്നതിനു ബാധകമല്ല. അത്തരം കാര്യങ്ങള്‍ പുനരുപയോഗം നടത്തുന്നതിനുള്ള അനുമതി, പകര്‍പ്പവകാശമുള്ളത് ആര്‍ക്കാണോ അവരില്‍നിന്നു നേടിയെടുക്കണം.
സ്വകാര്യതാ നയം
സൈറ്റ് സന്ദര്‍ശിക്കുന്നവരെ തിരിച്ചറിയാന്‍ സഹായിക്കുന്ന പേര്, ഫോണ്‍ നമ്പര്‍, ഇ-മെയ്ല് വിലാസം തുടങ്ങിയ വ്യക്തിപരമായ വിവരങ്ങളൊന്നും അവരറിയാതെ സൈറ്റില്‍ ശേഖരിക്കുന്നില്ല. സന്ദര്‍ശകര്‍ പേര്, വിലാസം തുടങ്ങിയ വിവരങ്ങള്‍ നല്കാന് തയ്യാറാകുകയാണെങ്കില്‍ അത് ഉപയോഗപ്പെടുത്തുന്നത് അവര്‍ ആവശ്യപ്പെടുന്ന സേവനമോ അറിവോ ലഭ്യമാക്കുന്നതിനു മാത്രമായിരിക്കും. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി ബന്ധപ്പെടുക എന്ന വിഭാഗം ഉപയോഗപ്പെടുത്താന്‍ ഉപഭോക്താവ് സ്വയം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. രജിസ്റ്റര്‍ ചെയ്യുന്ന സമയത്തു നല്കുന്ന വ്യക്തിവിവരങ്ങള്‍ ആശയവിനിമയം സാധ്യമാക്കാന്‍ മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്.
സൈറ്റില്‍ സന്ദര്‍ശകര്‍ സ്വമേധയാ രേഖപ്പെടുത്തുന്ന വ്യക്തിവിവരങ്ങള്‍ പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ ഉള്ള ഏതെങ്കിലും മൂന്നാം കക്ഷിക്കു വില്ക്കുകയോ കൈമാറുകയോ ചെയ്യില്ല. ഈ സൈറ്റില്‍ രേഖപ്പെടുത്തപ്പെടുന്ന എല്ലാ വിവരങ്ങളും നഷ്ടപ്പെടാതെയും ദുരുപയോഗം ചെയ്യപ്പെടാത്ത വിധത്തിലും അനധികൃത ഉപയോഗം നടക്കാത്ത വിധത്തിലും ഭേദഗതികള്‍ വരുത്തപ്പെടാത്ത വിധത്തിലും നശിപ്പിക്കപ്പെടാത്ത വിധത്തിലും സംരക്ഷിക്കും.
സൈറ്റില്‍ സന്ദര്‍ശകര്‍ സ്വമേധയാ രേഖപ്പെടുത്തുന്ന വ്യക്തിവിവരങ്ങള്‍ പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ ഉള്ള ഏതെങ്കിലും മൂന്നാം കക്ഷിക്കു വില്ക്കുകയോ കൈമാറുകയോ ചെയ്യില്ല. ഈ സൈറ്റില്‍ രേഖപ്പെടുത്തപ്പെടുന്ന എല്ലാ വിവരങ്ങളും നഷ്ടപ്പെടാതെയും ദുരുപയോഗം ചെയ്യപ്പെടാത്ത വിധത്തിലും അനധികൃത ഉപയോഗം നടക്കാത്ത വിധത്തിലും ഭേദഗതികള്‍ വരുത്തപ്പെടാത്ത വിധത്തിലും നശിപ്പിക്കപ്പെടാത്ത വിധത്തിലും സംരക്ഷിക്കും.
കുക്കീസ് നയം
ഒരു വെബ് സെറ്റില്‍നിന്നു സന്ദര്ശകന് വിവരങ്ങള്‍ തേടുമ്പോള്‍ ആ സൈറ്റില്‍നിന്നു സന്ദര്‍ശകന്റെ ബ്രൗസറിലേക്ക് അയക്കുന്ന സോഫ്റ്റ്വെയര് കോഡിന്റെ ഭാഗമാണ് കുക്കി. സന്ദര്‍ശകരുടെ കംപ്യൂട്ടറിലോ മൊബൈല്‍ ഫോണിലോ ഒരു ലളിതമായ ടെക്സ്റ്റ് ഫയലായാണ് വെബ്സൈറ്റിന്റെ സെര്‍വര്‍, കുക്കി സേവ് ചെയ്യുക. ആ കുക്കിയുടെ വിശദാംശങ്ങള്‍ അറിയാന്‍ വെബ്സൈറ്റിന്റെ സെര്‍വറിനു മാത്രമേ സാധിക്കൂ. നിങ്ങളുടെ മുന്‍ഗണനാക്രമം രേഖപ്പെടുത്തുകവഴി ഒരു പേജില്‍നിന്നു മറ്റൊരു പേജിലേക്കു കടക്കുന്നതു സുഗമമാക്കാനും വെബ്സൈറ്റ് ഉപയോഗം സുഖകരമാക്കാനും കുക്കികള്‍ സഹായിക്കുന്നു.
താഴെ പറയുന്ന തരം കുക്കികളാണ് ഈ സൈറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്.
1. ബ്രൗസ് ചെയ്യുന്ന രീതി അറിയുന്നതിനായി നിങ്ങളുടെ കംപ്യൂട്ടറിനെയോ മൊബൈല്‍ ഉപകരണത്തെയോ ഓര്ത്തുവയ്ക്കുന്നതിനുള്ള അനലറ്റിക്സ് കുക്കീസ്.
2. നിങ്ങളുടെ രജിസ്ട്രേഷന്, ലോഗിന്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും സെറ്റിംങ്സ് മുന്‍ഗണനാക്രമവും സന്ദര്‍ശിക്കുന്ന പേജുകളേതെന്നും ഓര്മിക്കുകവഴി വെബ്സൈറ്റിന്റെ പ്രവര്‍ത്തനം മികവുറ്റതാക്കുന്നതിനായി സെര്‍വീസ് കുക്കീസ്.
3. നോണ്‍-പെര്‍സിസ്റ്റന്റ് അഥവാ പെര്-സെഷന് കുക്കീസ് സഹായകമാകുന്നതു തടസ്സം നേരിടാതെ സൈറ്റിലൂടെ കടന്നുപോകാന്‍ സഹായിക്കുന്നതുള്‍പ്പെടെയുള്ള സാങ്കേതിക കാര്യങ്ങളിലാണ്. ഈ കുക്കി വ്യക്തിപരമായ ഒരു വിവരവും ശേഖരിക്കുന്നില്ലെന്നു മാത്രമല്ല, സന്ദര്ശകന് വെബ് സൈറ്റില്‍നിന്നു പുറത്തിറങ്ങുന്നതോടെ മാഞ്ഞുപോകുകയും ചെയ്യുന്നു. സ്ഥിരമായ ആവശ്യത്തിനായി വിവരങ്ങള്‍ സമാഹരിക്കപ്പെടുകയോ അതു കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡ്രൈവില്‍ ശേഖരിക്കപ്പെടുകയോ ചെയ്യുന്നില്ല. ഓര്‍മയില്‍ സൂക്ഷിക്കപ്പെടുമെങ്കിലും ഇവ ബ്രൗസിങ്ങിനിടെ മാത്രമേ സജീവമാകുകയുള്ളൂ. അതുപോലെ തന്നെ, ഓരോ തവണ ബ്രൗസര്‍ അടച്ചിടുമ്പോഴും കുക്കി അപ്രത്യക്ഷമാകുകയും ചെയ്യുന്നു.
മറ്റൊരു കാര്യം ഓര്ക്കേത്, pmindia.gov.in/pmindia.nic.in എന്നീ സൈറ്റുകളിലെത്തി വിവിധ വിഭാഗങ്ങള്‍ സന്ദര്‍ശിക്കുന്നതിനു മുന്നോടിയായ ലോഗ് ഇന്‍ നിര്‍ദേശം ലഭിക്കുമ്പോള്‍ കുക്കികള്‍ സ്വീകരിക്കാന്‍ നിങ്ങള്‍ തയ്യാറാകേണ്ടിവരുമെന്നതാണ്. കുക്കീസിനെ സ്വീകരിക്കേണ്ടെന്നു നിര്‍ദേശം നല്കിയാല് സൈറ്റിന്റെ എല്ലാ ഭാഗങ്ങളും വ്യക്തമായി കാണാന്‍ സാധിച്ചുകൊള്ളണമെന്നില്ല.
ഹൈപ്പര്ലിങ്കിംങ് നയം
പുറത്തുള്ള വെബ്സൈറ്റുകളും പോര്‍ട്ടലുമായുള്ള ബന്ധം
ഈ സൈറ്റില്‍ പലയിടത്തായി പുറത്തുള്ള സൈറ്റുകളും പോര്‍ട്ടലുകളുമായുള്ള ലിങ്കുകള്‍ കാണാം. സന്ദര്‍ശകന്റെ സൗകര്യം പരിഗണിച്ചാണ് ഈ ലിങ്കുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലിങ്ക് ചെയ്ത സൈറ്റുകളിലെ വിവരങ്ങളുടെ ആധികാരികത സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിന് ഒരുവിധത്തിലുള്ള ഉത്തരവാദിത്തവുമില്ല. അവയില്‍ പ്രത്യക്ഷപ്പെടുന്ന വിവരങ്ങള്‍ ശരിയാണെന്ന് അംഗീകരിക്കുന്നതുമില്ല. ഈ ലിങ്കുകള്‍ എല്ലായ്പ്പോഴും പ്രവര്‍ത്തിക്കുമെന്ന ഉറപ്പും നല്‍കുന്നില്ല. ലിങ്ക് ചെയ്യപ്പെട്ട സൈറ്റുകളിന്മേല്‍ നിയന്ത്രണവുമില്ല.
പ്രധാനമന്ത്രിയുടെ ഓഫിസിന്റെ വെബ്സൈറ്റും പോര്‍ട്ടലുകളുമായുള്ള ലിങ്കുകള്‍
ഈ വെബ്സൈറ്റില്‍ ഹോസ്റ്റ് ചെയ്തിട്ടുള്ള വിവരങ്ങളിലേക്കു നേരിട്ടു ലിങ്ക് നല്കുന്നതില് പരാതിയില്ല. എന്നാല്‍, ലിങ്ക് നല്കുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചാല്‍ സൈറ്റില്‍ വരുത്തുന്ന മാറ്റങ്ങളും ചേര്‍ക്കുന്ന വിവരങ്ങളും സംബന്ധിച്ച വിവരം അതതു സമയത്തു നല്കാന് സാധിക്കും. ഈ സൈറ്റിലെ പേജുകള്‍ മറ്റു സൈറ്റുകളിലെ ഫ്രെയിമുകളില്‍ ലോഡ് ചെയ്യാന്‍ അനുമതി ഉണ്ടായിരിക്കില്ല. ഈ വെബ്സൈറ്റിന്റെ പേജുകള്‍ സന്ദര്ശകന് പുതുതായി തുറക്കുന്ന ബ്രൗസര്‍ വിന്‍ഡോയില്‍ വേണം പ്രത്യക്ഷപ്പെടാന്‍.
നിബന്ധനകളും വ്യവസ്ഥകളും
നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററാണ് ഈ വെബ്സൈറ്റ് രൂപകല്പന ചെയ്തതും ഹോസ്റ്റിങ് നടത്തിയതും. ഉള്ളടക്കം ലഭ്യമാക്കിയത് പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നാണ്.
സൈറ്റില്‍ ഉള്‍പ്പെടുത്തിയ വിവരങ്ങള്‍ സംബന്ധിച്ചു കൃത്യത ഉറപ്പുവരുത്താന്‍ പരമാവധി ശ്രമം നടത്തിയിട്ടുണ്ടെങ്കിലും ഇതു നിയമപരമായ രേഖയായി കാണുകയോ നിയമപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയോ ചെയ്യരുത്. സംശയം ജനിക്കുന്നപക്ഷം പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നോ മറ്റു സ്രോതസ്സുകളില്‍നിന്നോ സംശയനിവാരണം നടത്തുകയും ശരിയായ രീതിയിലുള്ള വിദഗ്ധോപദേശം തേടുകയും ചെയ്യേണ്ടതാണ്.
ഈ വെബ്സൈറ്റ് ഉപയോഗപ്പെടുത്തുകയോ അതിലുള്ള വിവരങ്ങള്‍ ഉപയോഗപ്പെടുത്തുകയോ വഴി എന്തെങ്കിലും വിധത്തിലുള്ള നഷ്ടമോ പ്രത്യാഘാതമോ ഉായാല്‍ ഒരു കാരണവശാലും അതിന് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് ഉത്തരവാദിത്തമുണ്ടായിരിക്കുന്നതല്ല. ഇപ്പോഴോ ഭാവിയിലോ പ്രത്യക്ഷമോ പരോക്ഷമോ ആയി ഉണ്ടാകാവുന്ന നഷ്ടങ്ങള്‍ക്കും ചെലവുകള്‍ക്കും ഇതു ബാധകമായിരിക്കും.
ഈ നിബന്ധനകളും വ്യവസ്ഥകളും ഇന്ത്യന്‍ നിയമങ്ങള്‍ക്കു വിധേയമായാണു വ്യാഖ്യാനിക്കപ്പെടുക. എന്തെങ്കിലും തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നപക്ഷം അവയില്‍ തീര്‍പ്പ് കല്പിക്കാനുള്ള അധികാരം ഇന്ത്യയിലെ കോടതികളില്‍ നിക്ഷിപ്തമാണ്.
ഈ വെബ്സൈറ്റില്‍ നല്കിയ വിവരങ്ങളില്‍ ഗവണ്മെന്റിതര/സ്വകാര്യ സ്ഥാപനങ്ങള്‍ നിര്‍മിക്കുകയും നടത്തുകയും ചെയ്യുന്ന വിവരശേഖരങ്ങളിലേക്കുള്ള ഹൈപ്പര്‍ടെക്സ്റ്റ് ലിങ്കുകളും സൂചികകളും ഉള്‍പ്പെടും. സന്ദര്‍ശകര്‍ക്കു കാര്യങ്ങള്‍ അറിയാനുള്ള സംവിധാനമൊരുക്കുക എന്ന ഉദ്ദേശ്യം മാത്രമേ ഇത്തരം ഉപാധികള്‍ ഉപയോഗപ്പെടുത്തുന്നതിനു പിന്നിലുള്ളൂ. ഈ സൈറ്റില്‍നിന്നു മറ്റൊരു സൈറ്റിലേക്കുള്ള ലിങ്കിലേക്കു പോകുന്നതോടെ സന്ദര്ശകന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക സൈറ്റിനു പുറത്തെത്തിക്കഴിഞ്ഞു. ലിങ്ക് ചെയ്യപ്പെട്ട സൈറ്റ് ഉപയോഗപ്പെടുത്തുമ്പോള്‍ ആ സൈറ്റിന്റെ സ്വകാര്യതാ നിയമങ്ങളും സുരക്ഷാനയങ്ങളുമായിരിക്കും ബാധകം. ഈ സൈറ്റില്‍ ലിങ്ക് ചെയ്തിരിക്കുന്ന എല്ലാ സൈറ്റുകളും എല്ലാ സമയത്തും ലഭ്യമാകുമെന്ന ഉറപ്പ് പ്രധാനമന്ത്രിയുടെ ഓഫീസിനു നല്കാന് കഴിയില്ല. ലിങ്ക് ചെയ്ത മറ്റൊരു സൈറ്റിലുള്ള പകര്‍പ്പകവാശമുള്ള വിവരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കുന്നില്ല. അത്തരം വിവരങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അതാതു സൈറ്റിന്റെ അധികാരികളില്‍നിന്ന് അനുമതി തേടണം. ലിങ്ക് ചെയ്യപ്പെട്ട സൈറ്റുകള്‍ ഇന്ത്യാ ഗവണ്മെന്റിന്റെ വെബ് ഗൈഡ്ലൈന്‍സ് പാലിക്കുന്നുണ്ടെന്ന ഉറപ്പും പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കുന്നില്ല.
നിരാകരണം
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വെബ്സൈറ്റ് നിലനിര്‍ത്തിപ്പോരുന്നതു വിവരങ്ങള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി മാത്രമാണ്. കൃത്യവും സമയബന്ധിതവുമായ വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നുണ്ടെങ്കിലും സൈറ്റില്‍ പ്രത്യക്ഷപ്പെടുന്ന സര്‍ക്കുലറുകള്‍ ഉപയോഗപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് എന്തെങ്കിലും സംശയം തോന്നുന്നപക്ഷം പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ശരിയായ വിവരമാണോ ലഭ്യമാക്കിയിരിക്കുന്നതെന്ന് ഉറപ്പുവരുത്തണം. വെബ്സൈറ്റില്‍ കാണുന്ന സര്‍ക്കുലറും കടലാസില്‍ പുറത്തിറങ്ങിയ സര്‍ക്കുലറും തമ്മില്‍ അന്തരമുണ്ടെങ്കില്‍ കടലാസിലുള്ള പകര്‍പ്പിനെ വേണം ആശ്രയിക്കാന്‍. സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സര്‍ക്കുലറില്‍ അപാകമുണ്ടെന്നു യഥാസമയം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിക്കുകയും വേണം.