(i) |
സ്ഥാപനത്തിന്റെ വിശദാംശങ്ങള്‍, ധര്‍മ്മങ്ങള്‍, ഉത്തരവാദിത്തങ്ങള്‍ |
പ്രധാനമന്ത്രി സെക്രട്ടറിയേറ്റ്, 15.08.1947-നാണ് നിലവിൽ വന്നത് പിന്നീട് 28.03.1977ന് അത് പ്രധാനമന്ത്രി കാര്യാലയം എന്ന് പുനർനാമകരണം ചെയ്തു. 1961 ലെ അലോക്കേഷന് ഓഫ് ബിസിനസ് റൂള്സിനുകീഴില് പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ) പ്രധാനമന്ത്രിക്ക് സെക്രട്ടേറിയല്‍ സഹായം നല്കുന്നു പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് പി.എം.ഒയുടെ തലവന്‍. നിലവില്‍ അവിടെ 11 ഗസറ്റഡ് തസ്തികകളും 281 നോണ്‍ ഗസറ്റഡ് തസ്തികകളുമുണ്ട്. (പ്രധാനമന്ത്രി/ സഹമന്ത്രി/ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്/ മുന്‍ പ്രധാനമന്ത്രിമാര്‍ എന്നിവരുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ എന്നിവരെ പരിഗണിക്കാതെയുള്ള എണ്ണമാണിത്). പ്രധാനമന്ത്രിയുടെ ഓഫീസ് പ്രധാനമായും സ്ഥിതിചെയ്യുന്നത് സൗത്ത് ബ്ലോക്കിലാണ്. എന്നിരുന്നാലും ചില ബ്രാഞ്ചുകള്‍ റെയില്‍ ഭവനിലും (വിവരാവകാശ വിഭാഗം) പാര്‍ലമെന്റ് മന്ദിരത്തിലും (പാര്‍ലമെന്റ് വിഭാഗം) സ്ഥിതിചെയ്യുന്നു. റേസ് കോഴ്സ് റോഡിലെ പ്രധാനമന്ത്രിയുടെ ഭവനത്തിലും അത് പ്രവര്‍ത്തിക്കുന്നു . |
(ii) |
ഉദ്യോഗസ്ഥരുടെയും ജോലിക്കാരുടെയും അധികാരങ്ങളും ഉത്തരവാദിത്തങ്ങളും |
|
(iii) |
തീരുമാനമെടുക്കുന്നതിന് പിന്തുടരുന്ന രീതി. മേല്‍നോട്ടം വഹിക്കുന്നവരും ഉത്തരവാദിത്തവുടക്കം. |
പ്രധാനമന്തിയുടെ ഓഫീസ് പ്രധാനമന്ത്രിക്ക് സെക്രട്ടേറിയല്‍ സഹായം നല്കുന്നു. ലഭിക്കുന്ന നിര്‍ദ്ദേശങ്ങളില്‍ തൂരുമാനമെടുക്കുന്നതിന് സഹായിക്കുന്നു . മാന്വല്‍ ഓഫ് ഓഫീസ് പ്രൊസീജ്യറിലെ നിര്‍ദ്ദേശങ്ങള്‍ ഇതിനായി പിന്തുടരുന്നു. ഒരു മന്ത്രാലയത്തിൻ്റെ നേരിട്ടുള്ള ചുമതല പ്രധാനമന്ത്രിക്കാണോ, അതോ ഒരു ക്യാബിനറ്റ് മന്ത്രിയോ, സ്വതന്ത്രാധികാരമുള്ള സഹമന്ത്രിയോ അതിനുണ്ടോ എന്നത് അടിസ്ഥാനമാക്കിയാണ് ഫയലുകൾ പ്രധാനമന്ത്രിക്ക് സമർപ്പിക്കുന്നത്. ചുമതല നേരിട്ടല്ലെങ്കിൽ മിക്ക കാര്യങ്ങളും അതാത് ക്യാബിനറ്റ് മന്ത്രിമാരോ സഹമന്ത്രിമാരോ ആയിരിക്കും കൈകാര്യം ചെയ്യുന്നത്. പ്രധാനമന്ത്രി കൈകാര്യം ചെയ്യുന്നതും, മന്ത്രിസഭയുടെ അംഗീകാരം ആവശ്യമുള്ളതും, സഹമന്ത്രിക്ക് അധികാരമില്ലാത്തതും ആയ എല്ലാ വിഷയങ്ങളും പ്രധാനമന്ത്രിയുടെ ഉത്തരവുകൾക്കായി സമർപ്പിക്കുന്നു. ഗവൺമെൻ്റ് ഓഫ് ഇന്ത്യ (അലോക്കേഷൻ ഓഫ് ബിസിനസ്) നിയമം 1961, ഗവൺമെൻ്റ് ഓഫ് ഇന്ത്യ (ട്രാൻസാക്ഷൻ ഓഫ് ബിസിനസ്) നിയമം 1961 തുടങ്ങിയ നിരവധി നിയമങ്ങളുടെ അടിസ്ഥാനത്തിൽ അനുസരിച്ച് പ്രധാനപ്പെട്ട നയവിഷയങ്ങൾ പ്രധാനമന്ത്രിയുടെ ഉത്തരവിനും അറിവിനും വേണ്ടി സമർപ്പിക്കുന്നു. |
(iv) |
ഉത്തരവാദ നിര്‍വഹണത്തിനായി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍. |
മന്ത്രിസഭയുടെ തലവൻ എന്ന നിലയിൽ മന്ത്രിസഭായോഗങ്ങളിൽ പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിക്കുകയും ഭരണഘടന, ഗവൺമെൻ്റ് ഓഫ് ഇന്ത്യ (അലോക്കേഷൻ ഓഫ് ബിസിനസ്) നിയമം 1961, ഗവൺമെൻ്റ് ഓഫ് ഇന്ത്യ (ട്രാൻസാക്ഷൻ ഓഫ് ബിസിനസ്) നിയമം 1961 എന്നിവ ശാസിക്കുന്ന പ്രകാരമുള്ള ചുമതലകൾ നിർവഹിക്കുകയും ചെയ്യുന്നു. 1961 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ (അലോകേഷന്‍ ഓഫ് ബിസിനസ്) നിയമം, 1961 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ (ട്രാന്സാക്ഷന് ഓഫ് ബിസിനസ്) നിയമം, 1961 ലെ മാന്വല്‍ ഓഫ് ഓഫീസ് പ്രൊസീജ്യര്‍ എന്നിവയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കൃത്യനിര്‍വഹണത്തിന് പ്രയോജനപ്പെടുത്തുന്നത്. |
(v) |
പി.എം.ഒയുടെ നിയമങ്ങള്‍, നിര്‍ദ്ദേശങ്ങള്‍, മാനദണ്ഡങ്ങള്‍, പി.എം.ഒയോ, അതിന്റെ ജീവനക്കാരോ തങ്ങളുടെ കൃത്യ നിര്‍വഹണത്തിന്റെ ഭാഹമായി കൈവശം വെക്കുന്ന രേഖകളോ |
കേന്ദ്ര ഗവണ്മെന്റ് ജീവനക്കാര്‍/ആള് ഇന്ത്യ സര്‍വീസ് ഓഫീസര്‍മാര്‍/കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ബാധകമായ നിയമങ്ങളും നിയന്ത്രണങ്ങളുമാണ് കൃത്യനിര്‍വഹണത്തിന് ഉപയോഗപ്പെടുത്തുന്നത്.വിശദീകരീച്ച പട്ടിക കാണാൻ ,ഇവിടെ ക്ലിക്ക് ചെയ്യുക [ 419KB ] |
(vi) |
പി.എം.ഒ യുടെ കയ്യിലുള്ള രേഖകളുടെ വിവിധ വിഭാഗങ്ങളെക്കുറിച്ചുള്ള പ്രസ്താവന |
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഭരണം, പരാതികള്‍, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി എന്നിവകൂടാതെ മറ്റ് മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, കാബിനറ്റ് സെക്രട്ടേറിയറ്റ് സംസ്ഥാന ഗവണ്മെന്റുകള്, മറ്റ് സംഘടനകള്‍ എന്നിവിടങ്ങളില്‍നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ലഭിക്കുന്ന വിവരങ്ങള്‍/ഓര്‍ഡറുകള്‍/അഭിപ്രായങ്ങള്‍ എന്നിവ . |
(vii) |
പൊതുജനങ്ങള്‍ക്ക് നയരൂപീകരണവും നടപ്പിലാക്കലുമായി ബന്ധപ്പെട്ടകാര്യങ്ങള്ളെക്കുറിച്ചറിയാനുള്ള സംവിധാനത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ |
നയങ്ങള്‍ രൂപീകരിക്കുന്നതും നടപ്പിലാക്കുന്നതും ബന്ധപ്പെട്ട മന്ത്രാലയങ്ങളും വകുപ്പുകളുമായതിനാല് ഇത് സംബന്ധിച്ച് പൊതുജനങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നത് അതാത് മന്ത്രാലയങ്ങളും വകുപ്പുകളുമാണ്. നിർദ്ദേശങ്ങൾ/പരാതികൾ തപാൽ മുഖേനയോ ഇൻ്ററാക്ടീവ് പേജ് ലിങ്ക് “ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി ഇതുവഴി സംവദിക്കുക”വഴിയോ പ്രധാനമന്ത്രിക്കോ/ പ്രധാനമന്ത്രി കാര്യലയത്തിലേക്കോ അയയ്ക്കാവുന്നതാണ്
|
(viii) |
അവയുടെ രണ്ടോ അതില്‍ കൂടുതലോ വ്യക്തികളുള്ള ബോര്‍ഡുകള്‍, സമിതികള്‍, കമ്മിറ്റികള്‍ എന്നിവ ഉപദേശാര്‍ത്ഥം രൂപീകരിച്ചവ, ഈ സമിതി കൗണ്‍സിലുകളുടെ യോഗങ്ങള്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ളതാണോ, ഈ യോഗങ്ങളുടെ മിനിറ്റ്സ് പൊതുജനങ്ങള്‍ക്ക് പ്രാപ്യമാണോ എന്നത് സംബന്ധിച്ച പ്രസ്താവന |
പ്രധാനമന്ത്രിക്ക് പിഎംഒ സെക്രട്ടറിതല സഹായം നൽകുന്നതിനാൽ ഇത് ബാധകമല്ല. |
(ix) |
പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ഡയറക്ടറി |
പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങളടങ്ങിയ ഡയറക്ടറി അടുത്ത കോളത്തില്‍, അതായത് കോളം 10 ല്‍ അവര്‍ക്ക് മാസത്തില്‍ ലഭിക്കുന്ന ശമ്പളം രേഖപ്പെടുത്തിയിരിക്കുന്നു. |
(x) |
ഓഫീസര്‍മാര്‍ക്കും ഉദ്യോഗ സ്ഥര്‍ക്കും ഓരോ മാസവും ലഭിക്കുന്ന പ്രതിഫലം. നഷ്ടപരിഹാര സംവിധാനമടക്കം |
ജീവനക്കാര്‍ക്ക് ഓരോ മാസത്തിലും ലഭിക്കുന്ന പ്രതിഫലം പേ ആന്റ് അലവന്‍സസ് [ 6054KB ] ) 1952 ലെ സാലറീസ് ആന്റ് അലവന്‍സസ് ഓഫ് മിനിസ്റ്റര്‍ ആക്ട്, 1952 ഉും സമയാസമയങ്ങളിലെ അതിന്റെ ഭേദഗതിയും അനുസരിച്ച് പ്രധാനമന്ത്രി/ പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി എന്നിവരുടെ വേതനം നല്കിയിരിക്കുന്നു. |
(xi) |
പി.എം.ഒ ക്കു കീഴിലുള്ള ഏജന്സികള്ക്കനുവദിച്ച ബജറ്റ്, അതിന്റെ വിശദാംശങ്ങളും പ്ലാനുകളും. കണക്കാക്കപ്പെട്ടിട്ടുള്ള ചെലവും വിതരണം ചെയ്ത തുകയും. |
പി.എം.ഒയില്‍നിന്ന് ബജറ്റ് വിഹിതം അനുവദിക്കുന്ന, അതിന്റെ ഭരണ നിയന്ത്രണത്തിലുള്ള ഒരു ഏജന്‍സിയും നിലവിലില്ല. (ii) 2018-19 വര്‍ഷങ്ങളില്‍ ധനസഹായത്തിനായി ലഭിച്ച ആവശ്യങ്ങളുടെ വിശദാംശങ്ങള്‍. [ 274KB ] (iv) 2015-16 വര്‍ഷത്തെ മാസ ചെലവ്. [ 479KB ] (v) 2016-17 വര്‍ഷത്തെ മാസ ചെലവ്. [ 465KB ] (vi) 2017-18 വര്‍ഷത്തെ മാസ ചെലവ്. [ 405KB ] |
(xii) |
സബ്സിഡി പദ്ധതികള്‍ നടപ്പിലാക്കുന്ന രീതി. അതിനായി അനുവദിച്ച തുകയും അത്തരം പദ്ധതികളുടെ ഗുണഭോക്താക്കളുടെ വിശദാംശങ്ങളും |
പി.എം.ഒ യുടെ കീഴില്‍ സബ്സിഡി പദ്ധതികളൊന്നുമില്ല. |
(xiii) |
പി.എം.ഒ യുടെ ആനുകൂല്യങ്ങള്‍, അനുവാദങ്ങള്‍, അനുമതി എന്നിവ ലഭിച്ചവരുടെ വിശദാംശങ്ങള്‍ |
ഇല്ല |
(xiv) |
ഇലക്ട്രോണിക് രൂപത്തിലാക്കി സൂക്ഷിച്ചിരിക്കുന്ന വിവരങ്ങളുടെ വിശദാംശങ്ങള്‍ |
പി.എം.ഒ വെബ്സൈറ്റില്‍ ലഭ്യമാവുന്നതിസനനുരിച്ച്. |
(xv) |
പൊതുജനങ്ങളുടെ ഉപയോഗത്തിനായി നീക്കിവെച്ചിരിക്കുന്ന ലൈബ്രറിയുടെ സേവനമടക്കം ജനങ്ങള്‍ക്കായി ലഭ്യമാവുന്ന സേവനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍. |
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളും പ്രസ്താവനകളും പി.ഐ.ബി വഴിയാണ് പരസ്യപ്പെടുത്തുന്നത്. പി.എം.ഒ വെബ്സൈറ്റ് വഴിയും പിന്നെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ട്വീറ്റുകൾ , ഫേസ്ബുക്ക് വഴിയും ഇത് പ്രസിദ്ധപ്പെടുത്തുന്നു.
പ്രതികരണങ്ങള്‍/നിര്‍ദ്ദേശങ്ങള്‍/പരാതികള്‍ എന്നിവ പ്രധാനമന്ത്രിക്കോ പ്രധാനമന്ത്രിയുടെ ഓഫീസിനോ തപാല്‍ മാര്‍ഗമോ പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തൂ “ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കുക” എന്ന ലിങ്കുവഴിയോ സമര്‍പ്പിക്കാം. പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച തങ്ങളുടെ പരാതിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് അറിയാന്‍ പൗരന്മാര്ക്ക് 011-23386447 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കുന്നതിനുള്ള പ്രധാനമന്ത്രിക്ക് എഴുതൂ എന്ന ഒരു ലിങ്ക് പ്രധാനമന്ത്രിയുടെ വെബ്സൈറ്റിൽ ഈ ശീർഷകത്തിൽ കാണാം ‘പ്രധാനമന്ത്രിക്കു എഴുതു’ . ഈ പറഞ്ഞിരിക്കുന്ന ലിങ്കിൽ , ലഭിക്കുന്ന പേജില്‍ പൗരന്മാര്ക്ക് പരാതികള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പരാതികള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ സവിശേഷമായ ഒരു രജിസ്ട്രേഷന് നമ്പര്‍ ലഭിക്കുന്നതാണ്. പരാതികളുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാനും ഇതില്‍ അവസരമുണ്ടാകും.. പരാതി രേഖപ്പെടുത്തുമ്പോള്‍ ലഭിക്കുന്ന രജിസ്ട്രേഷന് നമ്പര്‍ ഉപയോഗിച്ച് പരാതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ഇന്റർനെറ്റിലൂടെ CPGRAMS വെബ് പോർട്ടലിൽ ട്രാക്കുചെയ്യാം. വിവരാവകാശ നിയമത്തിനുകീഴില്‍ വിവരങ്ങള്‍ ലഭ്യമാകുന്ന രീതി ഈ ലിങ്കില്‍ ലഭ്യമാണ് |
(xvi) |
വിവരാവകാശ ഓഫീസര്‍മാരുടെ പേര്, പദവി, മറ്റ് വിശദാംശങ്ങള്‍ എന്നിവ |
(i) അപ്പലേറ്റ് അതോറിറ്റി (ii) കേന്ദ്ര പബ്ളിക് ഇൻഫർമേഷൻ ഓഫീസർ (സി.പി.ഐ.ഓ) (iii) അസിസ്റ്റന്റ് സെൻട്രൽ പബ്ളിക് ഇൻഫർമേഷൻ ഓഫീസർ(എ.സി.ഐ.പി.ഓ) (iv) മുൻ-കേന്ദ്ര പബ്ളിക് ഇൻഫർമേഷൻ ഓഫീസർ (മുൻ-സി.പി.ഐ.ഓ) (v) പിഎംഒയുടെ മുൻ അപ്പലേറ്റ് അതോറിറ്റികളുടെ പട്ടിക [ 171KB ] |
(xvii) |
പിഎംഒയുമായി ബന്ധപ്പെട്ട സിപിസി 80-ാം വകുപ്പ് പ്രകാരം നോട്ടീസ് സ്വീകരിക്കുന്നതിനും തീരുമാനിക്കുന്നതിനും നിയുക്തമാക്കിയ നോഡൽ ഓഫീസറുടെ പേര്, പദവി, വിലാസം |
പിഎംഒയുമായി ബന്ധപ്പെട്ട് സിപിസി 80-ാം വകുപ്പ് പ്രകാരം ലഭിക്കുന്ന വിവാദം / നോട്ടീസ് കൈകാര്യം ചെയ്യുന്നതിനുള്ള നോഡൽ ഓഫീസറാണ് അണ്ടർ സെക്രട്ടറി ശ്രീ സൂരജിത് ദത്ത, അദ്ദേഹത്തിന്റെ വിലാസം: റൂം നമ്പർ 236-ബി, സൗത്ത് ബ്ലോക്ക്, ന്യൂഡൽഹി |
(xviii) |
മറ്റു വിവരങ്ങള്‍ |
(i) പ്രഗതി വെബ്സൈറ്റിന്റെ ലിങ്ക് |
(ഡി.ഒ.പി.ടി) മാര്‍ഗ-നിര്‍ദ്ദേശങ്ങള്‍ 1.1 |
വസ്തുവകകളുടെ സമ്പാദനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍. |
പൊതു ധനകാര്യനിയമങ്ങളും ഡിപ്പാർട്ട്മെൻ്റ് ഓഫ് എക്സ്പെൻഡിച്ചർ നിശ്ചയിച്ചിട്ടുള്ള മാർഗ്ഗരേഖകളും അനുസരിച്ചാണ് പ്രധാനമന്ത്രി കാര്യാലയം എല്ലാ സംഭരണങ്ങളും നടത്തുന്നത്. 10 ലക്ഷത്തിലധികം വിലമതിക്കുന്ന ഒരു സാധനങ്ങളും പ്രധാനമന്ത്രി കാര്യാലയം 2017-18 കാലയളവിൽ വാങ്ങിയിട്ടില്ല. |
ഡി.ഒ.പി.ടി മാര്‍ഗ-നിര്‍ദ്ദേശം 1.2 |
പൊതു-സ്വകാര്യ പങ്കാളിത്തം: |
ഇല്ല |
ഡി.ഒ.പി.ടി മാര്‍ഗനിര്‍ദ്ദേശം 1.3 |
സ്ഥലംമാറ്റം സംബന്ധിച്ച നയവും സ്ഥലംമാറ്റ ഉത്തരവുകളും |
പി.എം.ഒയിലെ ജീവനക്കാരെ നിയമിക്കുന്നത് പഴ്സണല്‍ മന്ത്രാലയം/ ആഭ്യന്തര മന്ത്രാലയം/ വിദേശകാര്യ മന്ത്രാലയം എന്നിവയാണ്. ഡയറക്ടറി ഓഫ് എംപ്ലോയീസില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി പുതുക്കുന്നുണ്ട്”. |
ഡി.ഒ.പി.ടി മാര്‍ഗനിര്‍ദ്ദേശം 1.4 |
വിവരാവകാശ അപേക്ഷകള്‍/ ആദ്യ അപ്പീലുകളും അതിനുള്ള മറുപടികളും |
“പി.എം.ഒയില്‍ നല്കിയ വിവരാവകാശ അപേക്ഷകള്‍ സംബന്ധിച്ച വിവരം” [ 1817KB ] |
ഡി.ഒ.പി.ടി മാര്‍ഗനിര്‍ദ്ദേശം 1.5 |
കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി എന്നിവയുടെ പരാമര്‍ശങ്ങളും അതില്‍ സ്വീകരിച്ച നടപടിയും സംബന്ധിച്ച റിപ്പോര്‍ട്ട് |
പി.എം.ഒയെക്കുറിച്ച് സി.എ.ജി, പി.എ.സി റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശമില്ല. |
ഡി.ഒ.പി.ടി മാര്‍ഗനിര്‍ദ്ദേശം 1.6 |
സിറ്റിസണ്‍സ് ചാര്‍ട്ടര്‍ |
നേരിട്ട് പൊതുജനങ്ങള്‍ക്ക് സേവനം നല്കാത്തതിനാല് ഇത് പി.എം.ഒയ്ക്ക് ബാധകമല്ല. |
ഡി.ഒ.പി.ടി മാര്‍ഗനിര്‍ദ്ദേശം 1.7 |
വിവേചനപരവും അല്ലാത്തത്തുമായ സാമ്പത്തിക സഹായങ്ങള്‍. സംസ്ഥാന ഗവണ്മെന്റുകള്/ഗവണ്മെന്റ് ഇതര സ്ഥാപനങ്ങള്‍/ മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് മന്ത്രാലയങ്ങളും വകുപ്പുകളും നല്കുന്ന വിവേചനപരവും അല്ലാത്തതുമായ ധനസഹായം. |
പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധി, ദേശീയ പ്രതിരോധ നിധി എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ഇവിടെ ലഭ്യമാണ് ദേശീയ പ്രതിരോധ ഫണ്ട് സംബന്ധിച്ച വിശദാംശങ്ങള്‍ ഇവിടെ ലഭ്യമാണ് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിസംബന്ധിച്ച വിശദാംശങ്ങള്‍ ഇവിടെ ലഭ്യമാണ് |
ഡി.ഒ.പി.ടി മാര്‍ഗനിര്‍ദ്ദേശം 1.8 |
പ്രധാനമന്ത്രിയും ജോയിന്റ് സെക്രട്ടറി തലത്തിനു മുകളുലുള്ള ഉദ്യോഗസ്ഥരും നടത്തിയ യാത്ര |
26.05.2016 മുതല്‍ ബഹുമാന്യനായ പ്രധാനമന്ത്രി നടത്തിയ വിദേശയാത്രകളുടെ വിശദാംശങ്ങളും ചാര്‍ട്ടര്‍ഡ് ഫ്ളൈറ്റ് ഇനത്തില്‍ ചെലവായ തുക
പ്രകാരമുള്ള-പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ പരിപാലനവും- മറ്റ് ചാർജുകൾ തുടങ്ങിയവക്കായുള്ള- ആഭ്യന്തര മന്ത്രാലയത്തിനു വേണ്ടിയുള്ള ഡിമാന്റിന്റെ വിശദമായ വിവരങ്ങൾ
മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് നടത്തിയ വിദേശയാത്രകളുടെ വിശദാംശങ്ങളും ചാര്‍ട്ടര്‍ഡ് ഫ്ളൈറ്റ് ഇനത്തില്‍ ചെലവായ തുക [ 1434KB ] മുന്‍ പ്രധാനമന്ത്രി ശ്രീ. അടല്‍ ബിഹാരി വാജ്പേയി നടത്തിയ വിദേശയാത്രകളുടെ വിശദാംശങ്ങളും ചാര്‍ട്ടര്‍ഡ് ഫ്ളൈറ്റ് ഇനത്തില്‍ ചെലവായ തുക [ 493KB ] പ്രധാനമന്ത്രിയുടെ ആഭ്യന്തര യാത്രകള്‍: പ്രധാനമന്ത്രിയുടെ ആഭ്യന്തര യാത്രകള്‍ക്ക് വരുന്ന ചെലവ് വഹിക്കുന്നത് പ്രതിരോധ മന്ത്രാലയത്തിന്റെ ബജറ്റില്‍നിന്നാണ്. 26.05.2016 മുതലുള്ള പ്രധാനമന്ത്രിയുടെ ആഭ്യന്തരയാത്രകളുടെപട്ടികയും യാത്രകളുടെ കാലയളവും പി.എം.ഒയുടെ വെബ്സൈററില്‍ ലഭ്യമാണ്
|
കീഴിലുള്ള അനുച്ഛേദം 4(1)(b) |
നിയമത്തിനുകീഴില്‍ ആവശ്യമുള്ളവ | വെളിപ്പെടുത്തല്‍ |
---|