1. പ്രധാനമന്ത്രിയുടെ ഓഫീസിലെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍(സി.പി.ഐ.ഒ.)യ്ക്ക് ഗവണ്മെന്റ് ഓഫ് ഇന്ത്യ (അലോക്കേഷന് ഓഫ് ബിസിനസ്) റൂള്‍സ്, 1961.പ്രകാരം കയ്യിലുള്ളതോ നിയന്ത്രണത്തിലുള്ളതോ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ളതോ ആയ വിവരങ്ങള്‍ നല്‍കേണ്ട ഉത്തരവാദിത്തം മാത്രമേ ഉള്ളൂ.
2. കേന്ദ്ര ഗവണ്മെന്റ് മന്ത്രാലയങ്ങളുമായും വകുപ്പുകളുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ സംബന്ധിച്ച്:
എ) ആര്.ടി.ഐ. നിയമം 2005 പ്രകാരം വിവരാകാശ നിയമ പ്രകാരമുള്ള അപേക്ഷ ലഭിച്ചാല്‍, ആ വിഷയം കൈകാര്യം ചെയ്യുന്നതു മറ്റൊരു അധികാര കേന്ദ്രമാണെങ്കില്‍ അപേക്ഷ ആ കേന്ദ്രത്തിനു കൈമാറണം. ഈ സാഹചര്യത്തില്‍ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷകള്‍ അതതു മന്ത്രാലയത്തിലേക്കും വകുപ്പിലേക്കും നേരിട്ട് അയക്കുന്നതായിരിക്കും നല്ലത്. പെട്ടെന്നു മറുപടി ലഭിക്കാന്‍ ഇതു സഹായകമാകുകയും ചെയ്യും. ഒരു പ്രത്യേക വിഷയത്തില്‍ തനിക്കു മറുപടി ലഭിക്കാന്‍ ഏതു കേന്ദ്ര മന്ത്രാലയത്തില്‍ അഥവാ വകുപ്പില്‍ ആണ് അപേക്ഷിക്കേണ്ടതെന്ന് അറിയാന്‍ ഗവണ്മെന്റ് ഓഫ് ഇന്ത്യ (അലോക്കേഷന് ഓഫ് ബിസിനസ്) റൂള്‍സ്, 1961 പരിശോധിക്കണം.
b) ബി) എന്നാല്‍ ഒന്നിലധികം മന്ത്രാലയങ്ങളുമായോ വകുപ്പുകളുമായോ ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കേണ്ട അപേക്ഷകള്‍ അത്തരം പൊതു അധികാര സ്ഥാനങ്ങളിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുകയില്ല. ഇത്തരം ആര്.റ്റി.ഐ. അപേക്ഷകള്‍ നിരസിക്കപ്പെടും.
3. സംസ്ഥാന, കേന്ദ്രഭരണ പ്രദേശ ഗവണ്മെന്റുകളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍: സംസ്ഥാന ഗവണ്മെന്റുകളുടെയും കേന്ദ്രഭരണ പ്രദേശ ഗവണ്മെന്റുകളുടെയും പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ അതതു ഗവണ്മെന്റുകള് മുമ്പാകെ തന്നെയാണ് ഉയര്‍ത്തേണ്ടത്.
4. കേന്ദ്ര മന്ത്രാലയങ്ങളില്‍നിന്നും വകുപ്പുകളില്‍നിന്നും സംസ്ഥാന ഗവണ്മെന്റുകള്ക്കു കീഴിലെ പൊതു അധികാരികളില്‍നിന്നും വിവരങ്ങള്‍ തേടുന്നതിന്GOI web directoryഎന്ന സൈറ്റ് ഉപയോഗപ്പടുത്താവുന്നതാണ്.
5.പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്ത കാര്യങ്ങളെക്കുറിച്ചു വിവരങ്ങള്‍ തയ്യാറാക്കാന്‍ സി.പി.ഐ.ഒ. ബാധ്യസ്ഥമല്ല. നിഗമനങ്ങള്‍ ആവശ്യമായതും ഊഹിക്കേണ്ടതും വിവരങ്ങള്‍ വ്യാഖ്യാനിക്കേണ്ടിവരുന്നതും പരിഹാരം തേടുന്നതും മറ്റു പൊതു അധികാരികളുടെ കൈകളിലുള്ള വിവരങ്ങളും സാങ്കല്പിക ചോദ്യങ്ങളും ഉള്‍പ്പെടുന്നതുമായ തരം അന്വേഷണങ്ങള്‍ക്കു മറുപടി നല്‍കുന്നതിനും സി.പി.ഐ.ഒ. ബാധ്യസ്ഥമല്ല. താഴെപറയുന്ന കാര്യങ്ങള്‍ക്കും സി.പി.ഐ. യോ മറുപടി നല്കാന് ബാധ്യസ്ഥമല്ല
എ) അനുമാനം നടത്തല്‍;
ബി) ധാരണയുടെ അടിസ്ഥാനത്തില്‍;
സി) വിവരങ്ങള്‍ വ്യാഖ്യാനിക്കല്‍;
ഡി) അപേക്ഷകര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കല്‍;
ഇ) മറ്റ് പൊതു അധികാര സ്ഥാനങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ ലഭ്യമാക്കല്‍(s); or,
എഫ്) സാങ്കല്പിക ചോദ്യങ്ങള്‍ക്ക് മറുപടി നല്കല്
6. പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട പൊതുജനതാല്പര്യമുള്ള വിഷയങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തുന്ന എന്ന വെബ്സൈറ്റില്‍ “Right to Information” മറ്റു വിഭാഗങ്ങളിലും ലഭ്യമാണ് വിവരാവകാശപ്രകാരം കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുംമുമ്പ് വെബ്സൈറ്റ് സന്ദര്‍ശിച്ചു ലഭ്യമായ വിവരങ്ങള്‍ പരിശോധിക്കാന്‍ ശ്രമിക്കണമെന്ന് അപേക്ഷകരോട് അഭ്യര്‍ഥിക്കുന്നു.
7. Advisory for applicants seeking status of their grievance petition