Search

പിഎം ഇന്ത്യപിഎം ഇന്ത്യ

ഭരണ ട്രാക്ക് റെക്കോർഡ്

തിരയുക
  • ബേഠി ബചാവോ, ബേഠി പഠാവോ: പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കായുള്ള പദ്ധതി

    ബേഠി ബചാവോ, ബേഠി പഠാവോ: പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കായുള്ള പദ്ധതി

    ബേഠാ, ബേഠി ഏക് സമാന്‍ (ആണ്‍മക്കളും പെണ്‍മക്കളും ഒരുപോലെ) എന്നതായിരിക്കണം നമ്മുടെ മന്ത്രം. പെണ്‍കുട്ടികള്‍ ജനിക്കുന്നതു നമുക്ക് ആഘോഷിക്കാം. നമുക്ക് ആണ്‍മക്കളെക്കുറിച്ചെന്നതുപോലെ പെണ്‍മക്കളെക്കുറിച്ചും അഭിമാനമുണ്ടായിരിക്കണം. പെണ്‍കുട്ടി പിറന്നാല്‍ ആഹ്‌ളാദസൂചകമായി അഞ്ചു ചെടികള്‍ നടാന്‍ ഞാന്‍ ആഹ്വാനം ചെയ്യുകയാണ്. -താന്‍ ദത്തെടുത്ത ഗ്രാമമായ ജയപൂരിലെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബേഠി ബചാവോ, ബേഠി പഠാവോ (ബി.ബി.ബി.പി.) പദ്ധതി 2015 ജനുവരി 22നു ഹരിയാനയിലെ പാനിപ്പറ്റില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതാണ്. കുറഞ്ഞുവരുന്ന ശിശുലിംഗ അനുപാതവുമായും അതുമായി ബന്ധപ്പെട്ടു സ്ത്രീശാക്തീകരണവും ഉള്‍പ്പെടുന്നതാണു ബി.ബി.ബി.പി. പദ്ധതി. സ്ത്രീ-ശിശുവികസന മന്ത്രാലയവും ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയവും മനുഷ്യവിഭവശേഷി മന്ത്രാലയവും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ബന്ധപ്പെട്ട നിയമങ്ങള്‍ നടപ്പാക്കുകയും ദേശീയതലത്തില്‍ ബോധവല്‍ക്കരണം നടത്തുകയും ശിശുലിംഗ അനുപാതം നന്നേ കുറഞ്ഞ 100 ജില്ലകളിലെ സ്ഥിതി മാറ്റിയെടുക്കുന്നതിനായി വിവിധ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നതിനാണു ബി.ബി.ബി.പിയില്‍ പ്രാധാന്യം നല്‍കുന്നത്. പെണ്‍കുട്ടിയെ സമൂഹം വീക്ഷിക്കുന്ന രീതി മാറ്റിയെടുക്കാനാണ് എന്‍.ഡി.എ. ഗവണ്‍മെന്റ് ശ്രമിക്കുന്നത്. 'മകളുമായി സെല്‍ഫി' പദ്ധതിക്കു തുടക്കമിട്ട ഹരിയാന ബിബിപ്പൂരിലെ സര്‍പ്പാഞ്ചിനെ ...

  • ജന്‍ധന്‍, ആധാര്‍, മൊബൈല്‍ അഥവാ ‘ജാ’മിന്റെ കരുത്ത് നേട്ടമാക്കിത്തീര്‍ക്കല്‍

    ജന്‍ധന്‍, ആധാര്‍, മൊബൈല്‍ അഥവാ ‘ജാ’മിന്റെ കരുത്ത് നേട്ടമാക്കിത്തീര്‍ക്കല്‍

    'ജാം' വരാനിരിക്കുന്ന പല മുന്നേറ്റങ്ങളുടെയും അടിത്തറയായി നിലകൊള്ളും. എന്നെ സംബന്ധിച്ചിടത്തോളം 'ജാം' എന്നാല്‍ പരമാവധി നേട്ടമുണ്ടാക്കുക എന്നാണര്‍ഥം. ചെലവിട്ട ഓരോ രൂപയ്ക്കും പരമാവധി നേട്ടമുണ്ടാക്കുക. ദരിദ്രജനവിഭാഗങ്ങളെ പരമാവധി ശാക്തീകരിക്കല്‍. ജനങ്ങള്‍ക്കു സാങ്കേതികവിദ്യ പരമാവധി ലഭ്യമാക്കല്‍. -നരേന്ദ്ര മോദി സ്വാതന്ത്ര്യം കിട്ടി 67 വര്‍ഷം പിന്നിട്ടിട്ടും ബാങ്കിങ് സേവനം കിട്ടാക്കനിയായ വലിയൊരു ജനവിഭാഗം ഇന്ത്യയിലുണ്ട്. ബാങ്ക് വായ്പ ലഭിക്കുന്നതിനോ സമ്പത്ത് സൂക്ഷിക്കുന്നതിനോ അവര്‍ക്കു സൗകര്യമില്ലായിരുന്നുവെന്നാണിതിന്റെ അര്‍ഥം. ഈ അടിസ്ഥാനപ്രശ്‌നത്തിനു പരിഹാരമെന്ന നിലയ്ക്കാണ് ഓഗസ്റ്റ് 28നു ജന്‍ധന്‍ യോജന ഉദ്ഘാടനം ചെയ്തത്. മാസങ്ങള്‍ക്കകം ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തില്‍ പ്രകടമായ മാറ്റം സൃഷ്ടിക്കാന്‍ ഈ പദ്ധതിക്കു സാധിച്ചു. ഒരു വര്‍ഷത്തിനകം 19.72 കോടി പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കപ്പെട്ടു. ഇതിനകം 16.8 കോടി റൂപേ കാര്‍ഡുകള്‍ വിതരണം ചെയ്യപ്പെട്ടു. 28,699.65 കോടി രൂപയുടെ നിക്ഷേപമാണുണ്ടായത്. 1,25, 697 ബാങ്ക് മിത്രമാര്‍ വിന്യസിക്കപ്പെട്ടു. ഒരാഴ്ചയ്ക്കകം 1,80,96,130 അക്കൗണ്ടുകള്‍ തുറക്കുകവഴി ഗിന്നസില്‍ ബുക്കില്‍ ഇടം ലഭിക്കുകയും ചെയ്തു. ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ തുറക്കുകയെന്നതിനു ...

  • വികസനത്തെക്കുറിച്ചു നവസമീപനം: സന്‍സദ് ആദര്‍ശ് ഗ്രം യോജന

    വികസനത്തെക്കുറിച്ചു നവസമീപനം: സന്‍സദ് ആദര്‍ശ് ഗ്രം യോജന

    സന്‍സദ് ആദര്‍ശ് ഗ്രാം യോജനയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പദ്ധതി ആരംഭിക്കുന്ന ഘട്ടത്തില്‍ത്തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. 'ലഭ്യതയ്ക്കനുസരിച്ചു വികസനമാതൃകകള്‍ സൃഷ്ടിക്കപ്പെടുന്നു എന്നതാണ് നമ്മുടെ ഏറ്റവും ഗൗരവമേറിയ പ്രശ്‌നങ്ങളിലൊന്ന്. ലഖ്‌നൗവിലോ ഗാന്ധിനഗറിലോ ഡെല്‍ഹിയിലോ പദ്ധതികള്‍ തയ്യാറാക്കപ്പെടുന്നു. അതു നടപ്പാക്കാന്‍ സമ്മര്‍ദം ചെലുത്തുന്നു. ലഭ്യതയ്ക്കനുസരിച്ചു പദ്ധതികള്‍ തയ്യാറാക്കുന്ന രീതി മാറ്റി, ആവശ്യത്തിനനുസരിച്ചു പദ്ധതികള്‍ തയ്യാറാക്കുന്ന രീതിക്കു തുടക്കമിടാന്‍ നമുക്ക് ആദര്‍ശ് ഗ്രാമിലൂടെ സാധിക്കണം. ഗ്രാമങ്ങളില്‍ത്തന്നെ പുരോഗതിക്കായുള്ള അഭിനിവേശം ഉണ്ടാകണം. ഇതിനാകെ ആവശ്യം നമ്മുടെ കാഴ്ചപ്പാടു മാറുകയെന്നതാണ്. ജനമനസ്സുകളെ ഏകോപിപ്പിക്കാന്‍ നമുക്കു സാധിക്കണം. പാര്‍ലമെന്റംഗങ്ങള്‍ക്കു സ്വാഭാവികമായും രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടേണ്ടിവരും. പക്ഷേ, അതുകഴിഞ്ഞാല്‍ ഗ്രാമപ്രദേശങ്ങളിലെത്തുമ്പോള്‍ രാഷ്ട്രീയപ്രവര്‍ത്തനമില്ല. അവിടെ ഒരു കുടുംബംപോലെയാണ്. ഗ്രാമീണര്‍ക്കൊപ്പമിരുന്നാവും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. ഇതു ഗ്രാമങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ഒന്നിപ്പിക്കുകയും ചെയ്യും.' ഇന്നത്തെ സങ്കീര്‍ണാവസ്ഥ മുന്‍നിര്‍ത്തി, ഒരു മാതൃകാ ഇന്ത്യന്‍ ഗ്രാമത്തെ സംബന്ധിച്ചു മഹാത്മാഗാന്ധിക്കുണ്ടായിരുന്ന സമഗ്രവീക്ഷണം യാഥാര്‍ഥ്യമാക്കുന്നതിനായാണ് 2014 ഒക്ടോബര്‍ 11ന് സാന്‍സദ് ആദര്‍ശ് ഗ്രാമ യോജന(എസ്.എ.ജി.വൈ.)യ്ക്കു തുടക്കമിട്ടത്. ഈ പദ്ധതിപ്രകാരം ഓരോ എം.പിയും ഓരോ ഗ്രാമം ദത്തെടുക്കുകയും സാമൂഹിക ...

  • ഇന്ത്യയുടെ സംരംഭകത്വ ഊര്‍ജത്തെ സ്വതന്ത്രമാക്കല്‍

    ഇന്ത്യയുടെ സംരംഭകത്വ ഊര്‍ജത്തെ സ്വതന്ത്രമാക്കല്‍

    ഇന്ത്യയില്‍ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന സംരഭകത്വ ഊര്‍ജം ഏറെയുണ്ടെന്നാണു ഞാന്‍ കരുതുന്നത്. അതുപയോഗപ്പെടുത്തിയാല്‍ തൊഴിലന്വേഷകരുടെ രാഷ്ട്രത്തില്‍നിന്നു തൊഴില്‍ദായകരുടെ രാഷ്ട്രമായി ഇന്ത്യയെ മാറ്റാന്‍ സാധിക്കും. - നരേന്ദ്ര മോദി. സംരംഭകത്വത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനാണ് എന്‍.ഡി.എ. ഗവണ്‍മെന്റ് പ്രാധാന്യം കല്‍പിക്കുന്നത്. സംരംഭകത്വത്തിന് ഊര്‍ജം പകരാന്‍ ഉദ്ദേശിച്ചുള്ള മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതു കേവലം ഉല്‍പാനമേഖലയിലെ വളര്‍ച്ച മാത്രമല്ല, എല്ലാ മേഖലകൡലെയും വളര്‍ച്ചയാണ്. നാലു തൂണുകളിലാണു മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി 'നിലകൊള്ളുന്നത്'. പുതിയ പ്രവര്‍ത്തനരീതികള്‍: സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുന്നതില്‍ ഏറ്റവും പ്രധാനം ബിസിനസ് ചെയ്യല്‍ എളുപ്പമാക്കിത്തീര്‍ക്കല്‍ ആണെന്ന് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ തിരിച്ചറിയുന്നു. പുതിയ അടിസ്ഥാനസൗകര്യം: വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് ആധുനിക അടിസ്ഥാനസൗകര്യം അനിവാര്യമാണ്. ഇതു സാധ്യമാക്കുന്നതിന് വ്യാവസായിക ഇടനാഴികളും സ്മാര്‍ട്ട് സിറ്റികളും യാഥാര്‍ഥ്യമാക്കുകയാണ് ഗവണ്‍മെന്റിന്റെ പദ്ധതി. പുതിയ മേഖലകള്‍: ഉല്‍പാദനത്തിലും അടിസ്ഥാനസൗകര്യമേഖലയിലും സേവനരംഗത്തുമായി 25 മേഖലകളെ മെയ്ക്ക് ഇന്‍ ഇന്ത്യ തെരഞ്ഞടുത്തിട്ടുണ്ട്. ഈ മേഖലകളെക്കുറിച്ചുള്ള വിശദവിവരം നിക്ഷേപകര്‍ക്കു ലഭ്യമാക്കുന്നുമുണ്ട്. പുതിയ മാനസികാവസ്ഥ: നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന ഏജന്‍സി ആയാണു വ്യവസായമേഖല ഗവണ്‍മെന്റുകളെ കാണുന്നത്. ഗവണ്‍മെന്റ് ...

  • നമാമി ഗംഗേ

    നമാമി ഗംഗേ

    2014 മേയില്‍ വാരണാസിയില്‍നിന്ന് പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഉത്തര്‍പ്രദേശില്‍ ഗംഗാനദീതീരത്തുനിന്ന് 'ഗംഗയ വിക്കുകയെന്നത് എന്റെ സങ്കല്‍പമാണ്' എന്നു പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. കൊണ്ടു മാത്രമല്ല ഗംഗാനദി പ്രധാനമായിത്തീരുന്നത്; രാജ്യത്തെ ജനസംഖ്യയുടെ 40 ശതമാനവും ഇതിന്റെ തീരങ്ങളിലാണെന്നതുകൊണ്ടു കൂടിയാണ്. 2014ല്‍ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറില്‍ ഇന്ത്യന്‍ ജനതയെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു: 'ഗംഗാനദി ശുചിയാക്കാന്‍ നമുക്കു സാധിച്ചാല്‍ അതു രാജ്യത്തെ 40 ശതമാനം ജനങ്ങള്‍ക്കു വലിയ സഹായമാകും. അതുകൊണ്ടുതന്നെ, ഗംഗ ശുചിയാക്കുക എന്നത് ഒരു സാമ്പത്തിക അജണ്ടയാണ്.' ഈ കാഴ്ചപ്പാട് യാഥാര്‍ഥ്യമാക്കുന്നതിനായി ഗവണ്‍മെന്റ് 'നമാമി ഗംഗേ' എന്ന പേരില്‍ സമഗ്ര ഗംഗ സംരക്ഷണപദ്ധതി നടപ്പാക്കി. ഗംഗ കൂടുതല്‍ മലിനമാകുന്നതു തടയുകയും നദിയെ പുനരുജ്ജീവിപ്പിക്കുകയുമാണു ലക്ഷ്യം. നദി ശുചിയാക്കുന്നതിനായി 2019-2020 വരെ 20,000 കോടി രൂപ ചെലവിടുന്നതിനുള്ള കര്‍മപദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഇതു പൂര്‍ണമായും കേന്ദ്രഗവണ്‍മെന്റ് പദ്ധതിയാണ്. ഗംഗയ്ക്കു പുനരുജ്ജീവനം നല്‍കാനുള്ള പദ്ധതിയുടെ സങ്കീര്‍ണത തിരിച്ചറിഞ്ഞ് മന്ത്രാലയങ്ങള്‍ തമ്മിലും കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ തമ്മിലും ഉള്ള ഏകോപനം ...

  • ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകരല്‍

    ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകരല്‍

    രാജ്യം സ്വതന്ത്രമായി ഏഴു ദശാബ്ദം പിന്നിട്ടിട്ടും 18,000 ഗ്രാമങ്ങളില്‍ വൈദ്യുതിയെത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍ എല്ലാ ഗ്രാമങ്ങളിലും വെളിച്ചമെത്തിക്കുക എന്ന ദൗത്യം ഇന്ത്യ ഏറ്റെടുത്തിരിക്കുകയാണ്. ആയിരം ദിവസത്തിനകം എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കുമെന്നു പ്രധാനമന്ത്രി മോദി സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. അങ്ങേയറ്റം സുതാര്യമായ രീതിയില്‍ അതിവേഗം ഗ്രാമ വൈദ്യുതീകരണം നടന്നുവരികയാണ്. 2012 ജൂലൈയില്‍ വൈദ്യുതിയില്ലാതെ 62 കോടി ജനങ്ങളെ ഇരുട്ടിലാഴ്ത്തിയ സംഭവവും മറക്കാവുന്ന ഒന്നല്ല. അത്തരമൊരു ഇരുട്ട് രാജ്യത്തില്‍ പരന്നത് കല്‍ക്കരി, ഗ്യാസ് തുടങ്ങിയ ഇന്ധനങ്ങളില്ലാത്തതിനാല്‍ 24,000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനശേഷി ഉപയോഗിക്കാന്‍ സാധിക്കാതെ പോയതിനാലാണ്. നയപരമായ അനിശ്ചിതത്വം ബാധിച്ച്, ഒരു നടപടിയും കൈക്കൊള്ളാതെ, ഉപയോഗമില്ലാതെ കിടക്കുന്ന അധിക ഉല്‍പാദനശേഷിയും നിക്ഷേപവും ഒരുഭാഗത്തും ജനങ്ങള്‍ക്കു നീണ്ട പവര്‍കട്ടുകള്‍ മറുഭാഗത്തുമെന്ന സ്ഥിതി പിന്നെയും തുടര്‍ന്നു. എന്‍.ഡി.എ. ഗവണ്‍മെന്റ് അധികാരമേല്‍ക്കുമ്പോള്‍ രാജ്യത്തെ കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കുന്ന ഊര്‍ജോല്‍പാദനകേന്ദ്രങ്ങളില്‍ മൂന്നില്‍രണ്ടിലും (സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ കണക്കുപ്രകാരം, 100 കല്‍ക്കരി പ്ലാന്റുകളില്‍ 66 എണ്ണത്തില്‍) ഏഴു ദിവസത്തില്‍ താഴെ സമയത്തേക്ക് ആവശ്യമായ കല്‍ക്കരി ...

  • ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ അതിവേഗ പാതയിലേക്ക് ഉയര്‍ത്തല്‍

    ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ അതിവേഗ പാതയിലേക്ക് ഉയര്‍ത്തല്‍

    എന്‍.ഡി.എ. ഗവണ്‍മെന്റിനു കീഴില്‍ ഏറ്റവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറി. കുറഞ്ഞ വളര്‍ച്ച, കൂടിയ പണപ്പെരുപ്പം, ഉല്‍പാദനക്ഷമതക്കുറവ് എന്ന സ്ഥിതി മാറ്റി സാമ്പത്തിക അടിത്തറ കരുത്തുറ്റതാക്കിത്തീര്‍ത്തു എന്നു മാത്രമല്ല, രാജ്യത്തെ വളര്‍ച്ചയുടെ പുതിയ തലത്തിലേക്കുയര്‍ത്തുകയും ചെയ്തു. മൊത്ത ആഭ്യന്തര ഉല്‍പാദനം ലോകത്തിലെ ബൃഹത്തായ സമ്പദ്‌വ്യവസ്ഥകളിലെ ഏറ്റവും കൂടിയ നിരക്കായ 7.4 ശതമാനമാണ്. എന്‍.ഡി.എ. ഗവണ്‍മെന്റ് അധികാരത്തില്‍ തുടരുന്ന അടുത്ത് അഞ്ചുവര്‍ഷത്തിനകം ഇന്ത്യയുടെ വളര്‍ച്ച ഇനിയും ഉയരുമെന്ന് വിവിധ റേറ്റിങ് ഏജന്‍സികളും ബുദ്ധിജീവികളും പ്രവചിച്ചുകഴിഞ്ഞു. അടിത്തറ ഭദ്രമാക്കുന്നതിലും പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിലും എന്‍.ഡി.എ. ഗവണ്‍മെന്റ് വിജയിച്ചതോടെ ഇന്ത്യയുടെ റേറ്റിങ് 'സ്‌റ്റേബിള്‍' എന്നതില്‍നിന്ന് 'പോസിറ്റീവ്' എന്നതിലേക്ക് മൂഡീസ് ഉയര്‍ത്തി. 'ബ്രിക്‌സി'നു തുടക്കമിട്ടപ്പോള്‍ സാമ്പത്തികരംഗത്തെ പ്രകടനം മോശമായതിനാല്‍ ഇന്ത്യയെ കൂട്ടത്തില്‍ കൂട്ടാന്‍ കൊള്ളില്ലെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍, ബ്രിക്‌സിനെ മുന്നോട്ടു നയിക്കുന്നതു തന്നെ ഇന്ത്യയാണ്. ഉല്‍പാദനരംഗത്തു ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചതോടെ വ്യാവസായികോല്‍പാദന സൂചിക ഈ വര്‍ഷം 2.1 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം നെഗറ്റീവ് വളര്‍ച്ചയാണ് ...

  • സമ്പന്നമായ ഇന്ത്യക്കായി കര്‍ഷകരെ ശാക്തീകരിക്കുക

    സമ്പന്നമായ ഇന്ത്യക്കായി കര്‍ഷകരെ ശാക്തീകരിക്കുക

    കാര്‍ഷികമേഖലയ്ക്കു പ്രോല്‍സാഹനം നല്‍കുന്നതിനായി പല നടപടികളും കൈക്കൊണ്ടിട്ടുണ്ട്. എന്നും കര്‍ഷകരായിരുന്നു രാജ്യത്തിന്റെ നട്ടെല്ലെന്നതിനാല്‍ പുതുമയാര്‍ന്നതും ഗൗരവമേറിയതുമായ നടപടികളിലൂടെ കൃഷി നരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് എന്‍.ഡി.എ. ഗവണ്‍മെന്റ്. ജലസേചനസൗകര്യം മെച്ചപ്പെടുത്തുകവഴി പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന കാര്‍ഷികോല്‍പാദനം ഉയര്‍ത്താന്‍ സഹായകമാകും. എല്ലാ കൃഷിയിടങ്ങളിലും ജലം ലഭ്യമാക്കാനാണു പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്. ഓരോ തുള്ളി ജലത്തില്‍നിന്നും കൂടുതല്‍ വിളവു നേടുക എന്ന മുദ്രാവാക്യവുമായി ആധുനിക ജലസേചനരീതികളില്‍ കര്‍ഷകര്‍ക്കു പരിശീലനം നല്‍കും. ജൈവകൃഷി നടപ്പാക്കുന്നതിനായി കര്‍ഷകര്‍ക്കു പ്രോല്‍സാഹനം നല്‍കുന്നതിനായി പരമ്പരാഗത കൃഷി വികാസ് യോജനയ്ക്കു തുടക്കമിട്ടു. ജൈവകൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനും ജൈവോല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനും വടക്കുകിഴക്കന്‍ മേഖലയ്ക്കായി പ്രത്യേക പദ്ധതി നടപ്പാക്കുകയും ചെയ്തു. നിശ്ചിതവിളകളുടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഉല്‍പാദനം ഉറപ്പാക്കുംവിധം സോയില്‍ഹെല്‍ത്ത് കാര്‍ഡുകള്‍ അവതരിപ്പിച്ചു. രാജ്യത്തെ 14 കോടി കര്‍ഷക കുടുംബങ്ങള്‍ക്കും ഇതു വിതരണംചെയ്യും. ആഭ്യന്തര ഉല്‍പാദനവും ഊര്‍ജക്ഷമതയും വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ യൂറിയ നയം പ്രഖ്യാപിച്ചു. സ്വയംപര്യാപ്തത നേടിയെടുക്കുന്നതിനായി ഗോരഖ്പൂരിലെയും ബറൂണിയിലെയും താല്‍ച്ചറിലെയും വളനിര്‍മാണ പ്ലാന്റുകള്‍ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. 33 ശതമാനമോ അതിലേറെയോ വിളനാശമുണ്ടാകുന്ന കര്‍ഷകര്‍ക്ക് എന്‍.ഡി.എ. ഗവണ്‍മെന്റ് ഇന്‍പുട്ട് സബ്‌സിഡി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തേ 50 ശതമാനം ...

  • നടപടികള്‍ മുമ്പില്ലാത്തവിധം സുതാര്യം

    നടപടികള്‍ മുമ്പില്ലാത്തവിധം സുതാര്യം

    സുതാര്യവും അഴിമതിയില്ലാത്തതുമായ ഭരണം രാജ്യത്തിനു സമ്മാനിക്കുന്നതു വലിയ നേട്ടങ്ങള്‍. വിവേകപൂര്‍ണമല്ലാത്ത തീരുമാനങ്ങള്‍ക്കും അഴിമതിക്കും നയങ്ങള്‍ പരിഗണിക്കാതെ തന്നിഷ്ടപ്രകാരം കാര്യങ്ങള്‍ നടത്തുന്നതിനുമാണു കഴിഞ്ഞ ദശാബ്ദം സാക്ഷ്യംവഹിച്ചതെങ്കില്‍, സ്വാഗതാര്‍ഹമായ മാറ്റമാണു കഴിഞ്ഞ വര്‍ഷമുണ്ടായത്. കല്‍ക്കരിപ്പാടം അനുവദിച്ചതു സുപ്രീം കോടതി റദ്ദാക്കിയതോടെ സുതാര്യവും സമയബന്ധിതവുമായ പുനര്‍ലേലം സാധ്യമാക്കുന്നതിനായി ഗവണ്‍മെന്റ് മുമ്പെങ്ങുമില്ലാത്ത വേഗത്തിലാണു നടപടി കൈക്കൊണ്ടത്. 67 കല്‍ക്കരിപ്പാടങ്ങളുടെ ലേലത്തിലൂടെ ഇതുവരെ ലഭിക്കാത്തത്ര വലിയ തുകയായ 3.35 ലക്ഷം കോടി രൂപ നേടാന്‍ സാധിച്ചു. ഇതേക്കുറിച്ചു ഡെല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു: 'ലേലനടപടി നല്ല രീതിയില്‍ നടന്നു എന്നു ബോധ്യപ്പെട്ടതാണു വിശ്വാസ്യത സൃഷ്ടിക്കുന്നത്. യുക്തിഭ്രദമല്ലാത്ത എന്തെങ്കിലും നടപടിക്രമങ്ങളില്‍ കണ്ടെത്താന്‍ സാധിക്കുന്നില്ല. ഏതെങ്കിലും ലേലക്കാരനെ സഹായിക്കാന്‍ നടപടിക്രമങ്ങള്‍ വളച്ചൊടിക്കാന്‍ ശ്രമമുണ്ടായെന്ന ആക്ഷേപമുയര്‍ന്നിട്ടുമില്ല.' നഷ്ടമില്ലാതിരിക്കുകയെന്ന മുന്‍കാലരീതികളില്‍നിന്നു വ്യത്യസ്തമായി സ്‌പെക്ട്രം അനുവദിക്കുന്നതിലൂടെ പരമാവധി നേട്ടമുണ്ടാക്കാനായിരുന്നു ഗവണ്‍മെന്റിന്റെ ശ്രമം. ഏഴു വര്‍ഷമായി തീരുമാനമെടുക്കാതെ നീട്ടിവെച്ചിരിക്കുകയായിരുന്ന ഡിഫന്‍സ് ബാന്‍ഡ് തിരിച്ചറിയല്‍ പ്രശ്‌നം പരിഹരിക്കുകയും പ്രതിരോധ മന്ത്രാലയം വിട്ടുനല്‍കിയ 2100 മെഹാഹെര്‍ട്‌സ്, ലേലത്തിനു വെക്കുകയും ചെയ്തു. നാലു ബാന്‍ഡ് സ്‌പെക്ട്രങ്ങള്‍ ...

  • ശോഭനമായ ഭാവിയിലേക്ക്

    ശോഭനമായ ഭാവിയിലേക്ക്

    വിദ്യാഭ്യാസവും നൈപുണ്യവികസനവും പ്രോല്‍സാഹിപ്പിക്കുന്നതിന് എന്‍.ഡി.എ. ഗവണ്‍മെന്റ് മുന്‍ഗണന നല്‍കുന്നു. വിദ്യാഭ്യാസത്തിന്റെ മേന്മയും ലഭ്യതയും വര്‍ധിപ്പിക്കാന്‍ വ്യത്യസ്തമായ നൂതന ആശയങ്ങള്‍ നടപ്പാക്കിവരികയാണ്. പ്രധാനമന്ത്രി വിദ്യാലക്ഷ്മി കാര്യക്രമത്തിലൂടെ വിദ്യാഭ്യാസ വായ്പകളും സ്‌കോളര്‍ഷിപ്പുകളും യാഥാര്‍ഥ്യമാക്കുന്നതിനും വിലയിരുത്തുന്നതിനുമായി പൂര്‍ണമായി ഐ.ടി.അധിഷ്ഠിതമായ ഫിനാന്‍ഷ്യല്‍ എയ്ഡ് അതോറിറ്റി രൂപീകരിച്ചു. അധ്യാപനത്തിന്റെ മേന്മ ഉറപ്പുവരുത്തുന്നതിനായി അധ്യാപകര്‍ക്കു പരിശീലന്‍ നല്‍കാന്‍ പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ മിഷനു തുടക്കമിട്ടു. ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്ക് ആഗോളവീക്ഷണം പകര്‍ന്നുനല്‍കുന്നതിനായി ക്ലാസെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ്യ വിദ്യാഭ്യാസ, ശാസ്ത്രപഠനകേന്ദ്രങ്ങളിലെ അധ്യാപകരെയും ശാസ്ത്രജ്ഞരെയും സംരംഭകരെയും ക്ഷണിക്കുന്നതിനായി ഗ്ലോബല്‍ ഇനീഷ്യേറ്റീവ് ഓഫ് അക്കാദമിക് നെറ്റ്‌വര്‍ക്ക് (ഗ്യാന്‍) ആരംഭിച്ചു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാധ്യമാക്കുന്നതിനായി മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ (എം.ഒ.ഒ.സി.) ഉപയോഗപ്പെടുത്തും. വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും അറിവു സമ്പാദിക്കുന്നതിനും നാഷണല്‍ ഇ-ലൈബ്രറി സഹായകമാകും. മക്കളുടെ പഠനപുരോഗതി വിലയിരുത്താന്‍ രക്ഷിതാക്കള്‍ക്ക് അവസരമൊരുക്കുന്ന മൊബൈല്‍ സാങ്കേതികവിദ്യയാണ് ശാലദര്‍പ്പണ്‍. പെണ്‍കുട്ടികള്‍ക്കു പഠനസൗകര്യമൊരുക്കാനും കോഴ്‌സുകളില്‍ പ്രവേശനം ലഭ്യമാക്കാനും ഉദ്ദേശിച്ചുള്ളതാണ് ഉഡാന്‍ പദ്ധതി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ കുട്ടികള്‍ക്കും ...

  • ലോഡിംഗ് ... Loading