1948 ജനുവരിയിൽ അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ അഭ്യർത്ഥന മാനിച്ച്, പാകിസ്ഥാനിൽ നിന്ന് പാലായനം ചെയ്തവരെ സഹായിക്കുന്നതിനായി പൊതുജനപങ്കാളിത്തത്തോടെ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി (പിഎംഎൻആർഎഫ്) ആരംഭിച്ചു. പ്രളയം, ചുഴലിക്കാറ്റ്, ഭൂകമ്പം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും വലിയ അപകടങ്ങൾക്കും കലാപങ്ങൾക്കും ഇരയായവർക്കും അടിയന്തര സഹായം നൽകാനാണ് പിഎംഎൻആർഎഫിൻ്റെ വിഭവങ്ങൾ ഇപ്പോൾ പ്രധാനമായും ഉപയോഗിക്കുന്നത്. ഹൃദയ ശസ്ത്രക്രിയകൾ, വൃക്ക മാറ്റിവയ്ക്കൽ, കാൻസർ ചികിത്സ, ആസിഡ് ആക്രമണം തുടങ്ങിയവക്കുള്ളചികിത്സാച്ചെലവുകൾക്ക് ഭാഗികമായി PMNRF-ൽ നിന്നുള്ള സഹായം നൽകുന്നുണ്ട്. ഫണ്ട് പൂർണമായും പൊതുജന സംഭാവനയിൽ നിന്നായതിനാൽ ബജറ്റ് പിന്തുണയില്ല. ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളിലും മറ്റ് ഏജൻസികളിലും വിവിധ രൂപങ്ങളിൽ ഫണ്ടിൻ്റെ പണം നിക്ഷേപിക്കുന്നു. പ്രധാനമന്ത്രിയുടെ അംഗീകാരത്തോടെയാണ് ഈ പണം വിതരണം ചെയ്യുന്നത്. പിഎംഎൻആർഎഫ് പാർലമെൻ്റ് രൂപീകരിച്ചതല്ല. ആദായനികുതി നിയമത്തിന് കീഴിലുള്ള ഒരു ട്രസ്റ്റായി ഈ ഫണ്ട് അംഗീകരിക്കപ്പെട്ടിരിക്കുന്നു, ദേശീയ ആവശ്യങ്ങൾക്കായി പ്രധാനമന്ത്രിയോ ഒന്നിലധികം പ്രതിനിധികളോ ആണ് ഇത് കൈകാര്യം ചെയ്യുന്നത്. PMNRF പ്രവർത്തിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസ്, സൗത്ത് ബ്ലോക്ക്, ന്യൂഡൽഹി-110011 എന്ന വിലാസത്തിൽ നിന്നാണ്, കൂടാതെ ലൈസൻസ് ഫീസും നൽകുന്നില്ല. പിഎംഎൻആർഎഫ്, 1961 ലെ ആദായനികുതി നിയമം, സെക്ഷൻ 10, 139 എന്നിവ പ്രകാരം റിട്ടേൺ നൽകുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. PMNRF-ലേക്കുള്ള സംഭാവനകൾക്ക്, 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80(G) പ്രകാരം നികുതി നൽകേണ്ട വരുമാനത്തിൽ നിന്ന് 100% കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നു. പ്രധാനമന്ത്രി PMNRF-ൻ്റെ ചെയർമാനാണ്, കൂടാതെ ഓഫീസർമാർ/ സ്റ്റാഫ് പ്രതിഫലമില്ലാതെ അദ്ദേഹത്തെ സഹായിക്കുന്നു
PMNRF-ൻ്റെ സ്ഥിരം അക്കൗണ്ട് നമ്പർ XXXXXX637Q ആണ്
വ്യക്തികളും സ്ഥാപനങ്ങളും സ്വമേധയാ നൽകുന്ന സംഭാവനകൾ മാത്രമാണ് PMNRF സ്വീകരിക്കുന്നത്.
സർക്കാരിൻ്റെ ബജറ്റ് സ്രോതസ്സുകളിൽ നിന്നോ പൊതുമേഖലാ സ്ഥാപനങ്ങളുടെ ബാലൻസ് ഷീറ്റിൽ നിന്നോ ഉള്ള സംഭാവനകൾ സ്വീകരിക്കില്ല. സോപാധികമായ സംഭാവനകൾ, അതായത് തുക ഒരു പ്രത്യേക ആവശ്യത്തിന് വേണ്ടിയുള്ളതാണെന്ന് ദാതാവ് പ്രത്യേകം പരാമർശിക്കുന്നുവെങ്കിൽ, അത് ഫണ്ടിൽ സ്വീകരിക്കില്ല.
ഏതെങ്കിലും PMNRF ശേഖരണ ബാങ്കുകളിൽ ദാതാവ് നേരിട്ട് സംഭാവനകൾ നിക്ഷേപിക്കുകയാണെങ്കിൽ, 80 (ജി) പ്രകാരമുള്ള രസീത് വേഗത്തിൽ ഇഷ്യു ചെയ്യുന്നതിനായി pmnrf[at]gov[dot]in എന്ന ഇ-മെയിൽ വഴി ഈ ഓഫീസിലേക്ക് അവരുടെ വിലാസം സഹിതം പൂർണ്ണമായ ഇടപാട് വിശദാംശങ്ങൾ നൽകാൻ നിർദ്ദേശിക്കുന്നു.
പണം/ചെക്ക്/ഡിമാൻഡ് ഡ്രാഫ്റ്റ് വഴി സംഭാവന നൽകുന്നതിനുള്ള ഫോം ഡൗൺലോഡ് [ 25KB ] ചെയ്യുക.
ഓൺലൈൻ സംഭാവന നൽകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
കഴിഞ്ഞ പത്തുവർഷത്തെ വരവുചെലവുകളുടെ കണക്കുകൾ താഴെ കൊടുത്തിരിക്കുന്നു:-
വര്ഷം | ആകെ വരുമാനം(സംഭാവനകൾ, പലിശയിൽനിന്നുള്ള വരുമാനം, തിരിച്ചടവുകൾ (കോടി രൂപയിൽ) | ആകെ ചെലവ് (കലാപങ്ങളിലും വെള്ളപ്പൊക്കത്തിലും,വരൾച്ചയിലും ഭൂകമ്പത്തിലും ചുഴലിക്കാറ്റിലും സുനാമിയിലും പെട്ടവർക്കും അസുഖബാധിതർക്കുമുള്ള ദുരിതാശ്വാസം) (Rs. in crore) | ബാക്കി (കോടി രൂപയിൽ) |
---|---|---|---|
2013-14 (A) (രസീതും പേയ്മെൻ്റ് അക്കൗണ്ടുകളും കാണുക) [ 546KB ] |
577.19 | 293.62 | 2011.37 |
2014-15 (A) (രസീതും പേയ്മെൻ്റ് അക്കൗണ്ടുകളും കാണുക) [ 331KB ] |
870.93 | 372.29 | 2510.02 |
2015-16 (A) (രസീതും പേയ്മെൻ്റ് അക്കൗണ്ടുകളും കാണുക) [ 557KB ] |
751.74 | 624.74 | 2637.03 |
2016-17 (A) (രസീതും പേയ്മെൻ്റ് അക്കൗണ്ടുകളും കാണുക) [ 521KB ] |
491.42 | 204.49 | 2923.96 |
2017-18 (A) (രസീതും പേയ്മെൻ്റ് അക്കൗണ്ടുകളും കാണുക) [ 522KB ] |
486.65 | 180.85 | 3229.76 |
2018-19 (A) (രസീതും പേയ്മെൻ്റ് അക്കൗണ്ടുകളും കാണുക) [ 20KB ] | 783.18 | 212.50 | 3800.44 |
2019-20 (A) (രസീതും പേയ്മെൻ്റ് അക്കൗണ്ടുകളും കാണുക) [ 65KB ] |
814.63 | 222.70 | 4392.97 |
2020-21 (A) (രസീതും പേയ്മെൻ്റ് അക്കൗണ്ടുകളും കാണുക) [ 729KB ] |
657.07 | 122.70 | 4927.34 |
2021-22 (A) (രസീതും പേയ്മെൻ്റ് അക്കൗണ്ടുകളും കാണുക) [ 940KB ] |
805.38 | 175.89 | 5556.83 |
2022-23 (A) (രസീതും പേയ്മെൻ്റ് അക്കൗണ്ടുകളും കാണുക) [ 196KB ] |
641.58 | 241.91 | 5956.50 |
A = Audited, UA = Unaudited
‘എ’ ഓഡിറ്റ് ചെയ്യപ്പെട്ട കണക്കിനെയും, ‘യു.എ.’ ഓഡിറ്റ് ചെയ്യപ്പെടാത്ത കണക്കിനെയും സൂചിപ്പിക്കുന്നു.
(23-12-2024-നാണ് താൾ അവസാനമായി പുതുക്കിയത്)