കോവിഡ്-19 മഹാമാരി മുന്നോട്ടുവച്ചതുപോലുള്ള ഏതെങ്കിലും തരത്തിലുള്ള അടിയന്തിര സാഹചര്യങ്ങളെയോ ദുരിതങ്ങളെയോ നേരിടുകയെന്ന പ്രാഥമിക ലക്ഷ്യത്തോടെ ഒരു പ്രത്യേക ദേശീയ ഫണ്ട് ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലിരുത്തി, ദുരിതബാധിതർക്ക് ആശ്വാസം നൽകാനുമായി ഒരു പൊതു ചാരിറ്റബിൾ ട്രസ്റ്റ്, ‘പ്രൈം മിനിസ്റ്റേഴ്സ് സിറ്റിസൺ അസ്സിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവഷൻസ് ഫണ്ട്’ (PM CARES Fund) ‘രൂപീകരിച്ചു. പിഎം കെയേഴ്സ് ഫണ്ടിനെ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. The trust deed of PM CARES Fund പിഎം കെയേഴ്സ് ഫണ്ടിന്റെ ട്രസ്റ്റ് ഡീഡ് 1908 രജിസ്ട്രേഷൻ ആക്ട് പ്രകാരം ന്യൂഡൽഹിയിൽ 2020 മാർച്ച് 27 ന് രജിസ്റ്റർ ചെയ്തു.
ഓൺലൈനായി സംഭാവന ചെയ്യുന്നതിന് ഇവിടെ ക്ലിക്കുചെയ്യുക
ലക്ഷ്യങ്ങൾ :
മനുഷ്യനിർമിതമോ പ്രകൃതിദത്തമോ ആയ ഒരു പൊതുജനാരോഗ്യ അടിയന്തിരാവസ്ഥയോ മറ്റേതെങ്കിലും തരത്തിലുള്ള അടിയന്തിരാവസ്ഥ, വിപത്ത് അല്ലെങ്കിൽ ദുരിതം എന്നിവയുമായി ബന്ധപ്പെട്ട്, ആരോഗ്യ, ഫാർമസ്യൂട്ടിക്കൽ സൗകര്യങ്ങൾ സൃഷ്ടിക്കുകയോ നവീകരിക്കുകയോ ചെയ്യുന്നതുൾപ്പെടെയുള്ള ഏതെങ്കിലും തരത്തിലുള്ള ദുരിതാശ്വാസമോ സഹായമോ ഏറ്റെടുക്കുക, ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾക്കോ പ്രസക്തമായ ഗവേഷണങ്ങൾക്കോ മറ്റും പിന്തുണ നൽകുക.
ദുരിതബാധിത ജനവിഭാഗത്തിന് ധനസഹായമോ, ഗ്രാന്റുകൾ നൽകുകയോ, ബോർഡ് ഓഫ് ട്രസ്റ്റികൾ ആവശ്യമെന്ന് കരുതുന്ന മറ്റ് നടപടികൾ കൈക്കൊള്ളുക.
മേൽപ്പറഞ്ഞ ലക്ഷ്യങ്ങൾക്ക് നിരക്കുന്ന മറ്റേതെങ്കിലും നടപടികൾ കൈക്കൊള്ളുക.
ട്രസ്റ്റിൻ്റെ ഘടന :
പ്രധാനമന്ത്രി, പിഎം കെയേഴ്സ് ഫണ്ടിന്റെ എക്സ്-അഫീഷ്യോ ചെയർമാനും, ഇന്ത്യൻ ഗവൺമെൻറ്റിന്റെ പ്രതിരോധമന്ത്രിയും ആഭ്യന്തരമന്ത്രിയും, ഫണ്ടിന്റെ എക്സ്-അഫീഷ്യോ ട്രസ്റ്റികളും ആയിരിക്കും.
ഗവേഷണം, ആരോഗ്യം, ശാസ്ത്രം, സാമൂഹ്യ പ്രവർത്തനം, നിയമം, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ജീവകാരുണ്യം എന്നീ മേഖലകളിൽ നിന്നുള്ള മൂന്ന് പ്രഗത്ഭരായ വ്യക്തികളെ ട്രസ്റ്റികളായി നിയമിക്കാൻ നാമനിർദ്ദേശം നൽകാൻ ബോർഡ് ഓഫ് ട്രസ്റ്റികളുടെ (പ്രധാനമന്ത്രി) ചെയർപേഴ്സണ്‍ അധികാരമുണ്ട്.
ട്രസ്റ്റി ആയി നിയമിതനാകുന്ന വ്യക്തി പ്രതിഫലമില്ലാതെ പ്രവർത്തിക്കും.
മറ്റ് വിശദാംശങ്ങൾ :
ഫണ്ട് പൂർണ്ണമായും വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും സ്വമേധയാ ലഭിച്ച സംഭാവനകൾ അയിരിക്കും, മാത്രമല്ല ഇതിന് ബജറ്റിന്റെ പിന്തുണ ലഭിക്കുകയില്ല. മേൽപ്പറഞ്ഞ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് ഫണ്ട് ഉപയോഗപ്പെടുത്തും.
പിഎം കെയേഴ്സ് ഫണ്ടിലേക്കുള്ള സംഭാവനകൾ 1961 ലെ ആദായനികുതി നിയമപ്രകാരം 100% ഇളവുള്ള 80 ജി ആനുകൂല്യത്തിന് അർഹതയുണ്ട്. പിഎം കെയേഴ്സ് ഫണ്ടിലേക്കുള്ള സംഭാവനകൾ കമ്പനി ആക്റ്റ്, 2013 പ്രകാരമുള്ള കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) ചെലവായി കണക്കാക്കാനും യോഗ്യമാണ്.
പിഎം കെയേഴ്സ് ഫണ്ടിന്, എഫ്സിആർഎയ്ക്ക് കീഴിലും ഇളവുണ്ട്, വിദേശ സംഭാവന സ്വീകരിക്കുന്നതിന് പ്രത്യേക അക്കൗണ്ട് തുറക്കുകയും ചെയ്തിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള സംഭാവനകൾ സ്വീകരിക്കാൻ ഇത് പിഎം കെയേഴ്സ് ഫണ്ടിനെ പ്രാപ്തമാക്കുന്നു. ഇത് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടുമായും (പിഎംഎൻആർഎഫ്) അനുരൂപമാണ്. ഒരു പൊതു ട്രസ്റ്റ് എന്ന നിലയിൽ 2011 മുതൽ പിഎംഎൻആർഎഫിന് വിദേശ സംഭാവനകളും ലഭിച്ചിട്ടുണ്ട്.
2020-21 കാലയളവിൽ പിഎം കെയേഴ്സ് ഫണ്ടിന് കീഴിൽ 7013.99 കോടി രൂപ സമാഹരിച്ചിട്ടുണ്ട്
2019-20 | രസീത് കാണുക [ 39KB ] | 3076.62 |
2020-21 | രസീത് കാണുക [ 294KB ] | 10990.17 |
2021-22 | View Receipt [ 1018KB ] | 9131.94 |
2022-23 | View Receipt [ 519KB ] | 6723.06 | വർഷം | രസീത്, പേയ്മെന്റ് അക്കൗണ്ടുകൾ | കോർപ്പസ് നിധി (പുതിയ സംഭാവനകൾ, പലിശ വരുമാനം) (രൂപ, കോടിയിൽ) |
---|
ആഭ്യന്തര സംഭാവന അക്കൗണ്ടിന്റെ വിശദാംശങ്ങൾ
അക്കൗണ്ടിന്റെ പേര്: PM CARES
അക്കൗണ്ട് നമ്പര്‍: 2121PM20202
ഐ.എഫ്.എസ്. കോഡ്: SBIN0000691
യു.പി.ഐ.: pmcares@sbi
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,
ന്യൂഡെല്‍ഹി മെയിന്‍ ബ്രാഞ്ച്