Q.1: | എന്റെ സങ്കടം പരാതിയായി ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു. എന്താണ് അതിനുള്ള നടപടി ക്രമം ?.
എങ്ങിനെയാണ് എന്റെ പരാതി പ്രധാനമന്ത്രിയുടെ ഓഫീസില്‍ സമര്‍പ്പക്കേണ്ടത്? പ്രധാനമന്ത്രിയുടെ ഓഫീസില്‍ എവിടെയ്ക്കാണ് എന്റെ പരാതി അയക്കേണ്ടത്? പ്രധാനമന്ത്രിക്ക് നേരിട്ട് എന്റെ പരാതി സമര്‍പ്പിക്കാന്‍ സാധിക്കുമോ, അതോ ഓണ്‍ ലൈനായി വേണമോ അതു സമര്‍പ്പിക്കാന്‍? |
Ans: | പ്രധാനമന്ത്രിയുടെ വെബ് സൈറ്റായ https://www.pmindia.gov.in ലെ ‘പ്രധാനമന്ത്രിക്ക് എഴുതൂ’ എന്ന പേജ് ഉപയോഗിച്ച് എന്തു പരാതിയും പ്രധാനമന്ത്രിക്കോ അദ്ദേഹത്തിന്റെ ഓഫീസിലേയ്ക്കോ അയക്കാവുന്നതാണ്. പ്രധാനമന്ത്രിക്ക് എഴുതൂ എന്ന ഡ്രോപ് ഡൗണ്‍ മെനു വിലാണ് പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തേണ്ടത് പ്രധാനമന്ത്രിയുടെ വെബ് സൈറ്റിന്റെ (https://www.pmindia.gov.in/ ->)ഹോം പേജിലും ഈ ലിങ്ക് ലഭ്യമാണ്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പൗരന്മാര് സിപിജിആര്‍എഎംഎസ് എന്ന പേജിലേയ്ക്ക് എത്തും. അവിടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം. പരാതി കൃത്യമായി രജിസ്റ്റര്‍ ചെയ്തു കഴിയുമ്പോള്‍ പരാതിക്കാരന് ഒരു നമ്പര്‍ ലഭിക്കും. പരാതിയുമായി ബന്ധപ്പെട്ട രേഖകള്‍ അപ് ലോഡ് ചെയ്യുന്നതിനും ഈ സൈറ്റില്‍ സൗകര്യമുണ്ട്. ഇതു കൂടാതെ ഏതൊരു ഇന്ത്യന്‍ പൗരനും താഴെ പറയുന്ന സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രധാനമന്ത്രിക്കോ അദ്ദേഹത്തിന്റെ ഓഫീസിലേയ്ക്കോ പരാതി സമര്‍പ്പിക്കാവുന്നതാണ്.(i) തപാല്‍ വഴി – വിലാസം: പ്രധാനമന്ത്രിയുടെ ഓഫീസ്, സൗത്ത് ബ്ലോക്ക്, ന്യൂ ഡല്‍ഹി, പിന്- 110011, (ii) നേരിട്ട് – സ്ഥലം: പി.എം.ഒ. ഡാക്ക് കൗണ്ടര്‍, സൗത്ത് ബ്ലോക്ക്, ന്യൂ ഡല്‍ഹി (iii) ഫാക്സ് വഴി – വിലാസം: ഫാക്സ് നമ്പര്‍- 011-23016857. |
Q.2: | ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി എനിക്ക് ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ സാധിക്കുന്നത് എങ്ങിനെയാണ്?
പ്രധാനമന്ത്രിക്ക് കുറച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനുള്ള നടപടി ക്രമങ്ങള്‍ എന്തെല്ലാമാണ്? |
Ans: | പൗരന്മാര്ക്ക് അവരുടെ ആശയങ്ങള്‍, ചിന്തകള്‍, കാഴ്ച്ചപ്പാടുകള്‍ മുതലായവ പ്രധാനമന്ത്രിയുമായോ പ്രധാനമന്ത്രിയുടെ ഓഫീസുമായോ പങ്കുവയ്ക്കാവുന്നതാണ്. ഇതിന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ (https://www.pmindia.gov.in/ ->) വെബ് സൈറ്റിലുള്ള നിങ്ങളുടെ ആശയങ്ങള്‍, ചിന്തകള്‍, കാഴ്ച്ചപ്പാടുകള്‍ പങ്കുവയ്ക്കുക എന്ന ലിങ്ക് ഉപയോഗിക്കാം. പ്രധാനമന്ത്രിക്ക് എഴുതൂ എന്ന ഡ്രോപ് ഡൗണ്‍ മെനുവിലാണ് പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തേണ്ടത്. ഇതും പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്സൈറ്റിലെ ഹോം പേജില്‍ (https://www.pmindia.gov.in/ ->) ലഭ്യമാണ്. കൂടാതെ പൗരന്മാര്ക്ക് അവരുടെ ആശയങ്ങള്‍, ചിന്തകള്‍, കാഴ്ച്ചപ്പാടുകള്‍ മുതലായവ പ്രധാനമന്ത്രിയുമായോ പ്രധാനമന്ത്രിയുടെ ഓഫീസുമായോ പങ്കുവയ്ക്കാന്‍ താഴെ പറയുന്ന സംവിധാനങ്ങളും ഉപയോഗിക്കാം.(i) തപാല്‍ വഴി – വിലാസം: പ്രധാനമന്ത്രിയുടെ ഓഫീസ്, സൗത്ത് ബ്ലോക്ക്, ന്യൂ ഡല്‍ഹി, പിന്- 110011, (ii) നേരിട്ട് – സ്ഥലം: പി.എം.ഒ. ഡാക്ക് കൗണ്ടര്‍, സൗത്ത് ബ്ലോക്ക്, ന്യൂ ഡല്‍ഹി (iii) ഫാക്സ് വഴി – വിലാസം: ഫാക്സ് നമ്പര്‍- 011-23016857 |
Q.3: | പ്രധാനമന്ത്രിക്കോ, പ്രധാനമന്ത്രിയുടെ ഓഫീസിനോ സമര്‍പ്പിച്ച പരാതിയുടെ നിജസ്ഥിതി ഒരു പൗരന് എങ്ങനെ അറിയാന്‍ സാധിക്കും?.
പ്രധാനമന്ത്രിക്ക് അദ്ദേഹത്തിന്റെ ഓഫീസിലേയ്ക്ക് –ദിവസം\ മാസം\ വര്‍ഷം ഞാന്‍ അയച്ച പരാതിയിന്മേല് എന്തു നടപടി സ്വീകരിച്ചു എന്ന് ദയവായി അറിയിച്ചാലും.പരാതി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് …………വകുപ്പിലേയ്ക്ക് അയച്ചിരിക്കുന്നു. തിരിച്ചറിയല്‍ നമ്പര്‍ PMOPG/D/yyyy/123456789. തിയതി –ദിവസം \മാസം\ വര്‍ഷം. ഞാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേയ്ക്ക് ഒരു പരാതി സമര്‍പ്പിച്ചിരുന്നു. എന്റെ പരാതി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ………………സംസ്ഥാന ഗവണ്മെന്റിന് –ദിവസം\മാസം\വര്‍ഷം No.PMOPG/D/yyyy/123456789 നമ്പര്‍ കത്തായി അയച്ചിട്ടുള്ളതാണ്. അതിന്റെ അവസ്ഥ ദയവായി അറിയിക്കുക . ഞാന്‍ –ദിവസം\ മാസം\ വര്‍ഷം ഓണ്‍ലൈനായി ഒരു പരാതി ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. അതിന്റെ രജിസ്ട്രേഷന് നമ്പര്‍ PMOPG/E/yyyy/123456789 ആണ്. അത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇ മെയിലായി …………….മന്ത്രാലയത്തിലേയ്ക്ക് കൈമാറിയിട്ടുമുണ്ട്. എന്റെ പരാതിയില്‍ ഉന്നയിച്ച പ്രശ്നം പരിഹരിക്കപ്പെട്ടോ എന്ന് അറിയാന്‍ ആഗ്രഹിക്കുന്നു. |
Ans: | പ്രധാനമന്ത്രിയുടെ ഓഫീസില്‍ ലഭിക്കുന്നത് വിവിധ മന്ത്രാലയങ്ങളുടെയോ/വകുപ്പുകളുടേയോ,അല്ലെങ്കില്‍ സംസ്ഥാനങ്ങളുടേയോ/കേന്ദ്ര ഭരണപ്രദേശങ്ങളുടെയോ അധികാരപരിധിയില്‍ വരുന്ന നിരവധി വിഷയങ്ങളെക്കുറിച്ച് ധാരാളം പരാതികളാണ്. ഈ പരാതികള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ പൊതുവിഭാഗം കൈകാര്യം ചെയ്യും. നിലവിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ [ 48KB ] അനുസരിച്ച് അര്‍പ്പണബോധമുള്ള ഒരു ഗ്രൂപ്പാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ പൊതുവിഭാഗത്തില്‍ ഈ കത്തുകള്‍ കൈകാര്യം ചെയ്യുന്നത്. ലഭിച്ച അറിയിപ്പുകളുടെ ഉള്ളടക്കത്തിലെ സ്വഭാവത്തിനനുസരിച്ച് ഇവ പരിഗണിക്കുന്ന സമയത്ത് പ്രധാനമന്ത്രിയുള്പ്പെടെമുതിര്ന്ന ഉദ്യോഗസ്ഥരുടേയോ/അധികാരപ്പെട്ടവരുടേയോ ഉപദേശ-നിര്‍ദ്ദേശങ്ങളും ഇവര്‍ തേടാറുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ നടപടി ആവശ്യമുള്ള പരാതികള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് ( മന്ത്രാലയങ്ങള്‍/വകുപ്പുകള്‍/ സംസ്ഥാന ഗവണ്മെന്റുകള്) ഉചിതമായ നടപടികള്‍ക്കായി പ്രധാനമന്ത്രിയുടെ ഓഫീസിലെ പൊതുജനപരിഹാര നീരീക്ഷണ സംവിധാനത്തിലൂടെ(സി.പി.ജി.എആര്‍.എ.എം.എസ്) പരാതിക്കാരന് മറുപടി നല്‍കണമെന്നും അതിന്റെ ഒരു പകര്‍പ്പ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ട് കൈമാറും. മുകളില്‍പ്പറഞ്ഞ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ കഴിയാന്‍ കഴിയാത്ത പരാതികള്‍ ഫയല്‍ചെയ്ത് റെക്കാര്‍ഡാക്കി സൂക്ഷിക്കും.
ഭൗതികമായി ലഭിക്കുന്ന (തപാല്‍, നേരിട്ട്, ഫാക്സ് മുഖേനയുള്ളവ) പരാതികളില്‍ നടപടിയെടുക്കാന്‍ കഴിയുന്നവയെല്ലാം സി.പി.ജി.എആര്‍.എ.എം.എസിലൂടെ ബന്ധപ്പെട്ട അധികാരികള്‍ക്ക് അയച്ചുകൊടുക്കും. ഒരു സവിശേഷ പരാതി രജിസ്ട്രേഷന് നമ്പര്‍ ഇവയ്ക്ക് നല്‍കുകയും ആമുഖപത്രം(ഫോര്‍വേര്‍ഡിംഗ് ലെറ്റര്‍)/അംഗീകാരപത്രം(അക്നോളജ്മെന്റ്) എന്നിവയില്‍ ഇത് രേഖപ്പെടുത്തുകയും ചെയ്യും. അംഗീകാരപത്രം തപാല്‍ വഴി പരാതിക്കാരന് അയച്ചുകൊടുക്കും. ഇ-മെയില്‍ തിരിച്ചറിയല്‍, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കിയിട്ടുള്ള പരാതിക്കാര്‍ക്ക് എസ്.എം.എസ്, ഇ-മെയില്‍ എന്നിവയിലൂടെയും അറിയിപ്പ് ലഭിക്കും.ഓണ്‍ലൈനായി ലഭിക്കുന്ന പരാതികളില്‍ നടപടിയെടുക്കാന്‍ കഴിയുന്നവയെല്ലാം ഓണ്‍ലൈന്‍വഴി തന്നെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറും. ഈ നടപടിക്രമത്തില്‍ ആമുഖപത്രമോ, അംഗീകാരപത്രമോ (അക്നോളജ്മെന്റ്) ഉണ്ടാകില്ല. എന്നാല്‍ തങ്ങളുടെ ഇ-മെയില്‍ വിലാസവും മൊബൈല്‍ നമ്പറും നല്കുന്ന പരാതിക്കാര്‍ക്ക് എസ്.എം.എസ് ആയും ഇ-മെയിലായും അംഗീകാരപത്രം(അക്നോളജ്മെന്റ്) ലഭിക്കും. പരാതിയുടെ രജിസ്ട്രേഷന് നമ്പര്‍ ഉപയോഗിച്ച് പരാതികളുടെ നിലവാരം http://pgportal.gov.in/Status എന്ന സൈറ്റിലൂടെ ഏതൊരു പൗരനും പരിശോധിക്കാനാകും. അധികാരികള്‍ കൈക്കൊണ്ട നടപടികളുടെ ചെറുവിവരവും പരാതിക്കാരനുള്ള മറുപടിയുടെ ഒരു പകര്‍പ്പും പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യും.. ഇതിന് പുറമെ പൊതുവിഭാഗത്തിന്റെ ഫെസിലിറ്റേഷന്‍ നമ്പര്‍ ആയ 011-23386447ല്‍ പ്രവര്‍ത്തിദിവസങ്ങളില്‍ ഫോണിലൂടെയും പരാതിയെക്കുറിച്ച് അന്വേഷണം നടത്താം. പരാതികളുടെ പരിഹാരം അത് കൈമാറുന്ന അധികാരികളുടെ അധികാരപരിധിയുടെ പരിപ്രേക്ഷ്യത്തിലാണ് വരിക. അതുകൊണ്ട് പരാതിക്കാരന് തന്റെ പരാതിയെക്കുറിച്ചുള്ള വിശദാംശങ്ങളും അതിന്റെ തുടര്‍നടപടികളും പരാതി കൈമാറിയ ബന്ധപ്പെട്ട മന്ത്രാലയം, വകുപ്പ്, സംസ്ഥാന ഗവണ്മെന്റ് എന്നിവിടങ്ങളിലാണ് അന്വേഷിക്കേണ്ടത്. പി.ജി പോര്‍ട്ടല്‍ (പൊതുജന സമ്പര്‍ക്കമുഖം(ഇന്റര്‍ഫെയ്സ്)-– http://pgportal.gov.in/Status നും പരാതിക്കാരന് കാര്യം പിന്തുടരുന്നതിന് സഹായകമാകുന്നതിനായി സി.പി.ജി.എആര്‍.എ.എം.എസ് വഴി പരാതി കൈമാറിയ അധികാരിയുടെ വിശദാംശങ്ങള്‍ (പദവി/ഫോണ്‍നമ്പര്‍) എന്നിവ പ്രദര്‍ശിപ്പിക്കാനുള്ള വ്യവസ്ഥയുണ്ട്. |
Q.4: | പ്രധാനമന്ത്രിയുടെ ഓഫീസിലേയ്ക്ക് –ദിവസം \ മാസം \ വര്‍ഷം ഞാന്‍ അയച്ച പരാതി –ദിവസം \ മാസം \ വര്‍ഷം PMOPG/D/yyyy/123456789 നമ്പര്‍ കത്തു പ്രകാരം അവിടെ നിന്ന് ………….സംസ്ഥാന ഗവണ്മെന്റിലേയ്ക്ക് അയച്ചിട്ടുള്ളതാകുന്നു. ആ ഫയലിലെ കുറിപ്പുകളുടെ കോപ്പികള്‍ ലഭ്യമാക്കണമെന്ന് താല്പര്യപ്പെടുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസിലേയ്ക്ക് ഞാന്‍ അയച്ച പരാതി –ദിവസം \ മാസം \ വര്‍ഷം PMOPG/D/yyyy/123456789 നമ്പര്‍ കത്തു പ്രകാരം അവിടെ നിന്ന് …………..മന്ത്രാലയത്തിലേയ്ക്ക് കൈമാറിയതായി അറിയുന്നു. എന്റെ പരാതി ഉള്‍പ്പെടുന്ന ആ ഫയല്‍ പരിശോധിക്കാന്‍ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലേയ്ക്ക് –ദിവസം \മാസം\ വര്‍ഷം ഞാന്‍ അയച്ച പരാതി അവിടെ നിന്ന് –ദിവസം \മാസം \വര്‍ഷം PMOPG/D/yyyy/123456789 നമ്പര്‍ കത്തു പ്രകാരം അവിടെ നിന്ന് …………………..സംസ്ഥാന ഗവണ്മെന്റിനു കൈമാറിയിരിക്കുന്നു. അതിന്റെ പ്രതിദിന പുരോഗതി അറിയാന്‍ ആഗ്രഹിക്കുന്നു. |
Ans: | പ്രധാനമന്ത്രിയുടെ ഓഫീസിലെ പൊതു വിഭാഗത്തില്‍, പൊതുജനങ്ങളില്‍ നിന്നു ലഭിക്കുന്ന കത്തുകളുടെ വിവരങ്ങള്‍ പൂര്‍ണമായും കമ്പ്യൂട്ടറിലാക്കുമെങ്കിലും അത്തരം ഫയലില്‍ എന്തെങ്കിലും കുറിപ്പുകളോ, അതിന്റെ പ്രതിദിന പുരോഗതിയോ രേഖപ്പെടുത്താന്‍ ഈ സോഫ്റ്റ് വെയറിന് സാധിക്കില്ല. |
Q.5: | ഞാന്‍ പ്രധാനമന്ത്രിക്ക് ഒരു പരാതി ഓണ്‍ലൈനായി സമര്‍പ്പിച്ചിരുന്നു. ആ പരാതി ……………മന്ത്രാലയത്തിന് \ ………………….സംസ്ഥാന ഗവണ്മെന്റിന് കൈമാറിയതു സംബന്ധിച്ച രേഖയുടെ \ കത്തിന്റെ കോപ്പി ദയവായി ലഭ്യമാക്കണം |
Ans: | ഓണ്‍ലൈനായി അയക്കുന്ന പരാതികള്‍ കിട്ടുന്ന മുറയ്ക്ക് ബന്ധപ്പെട്ട അധികാരികള്‍ക്ക് മെയില്‍ വഴി തന്നെ കൈമാറും. അതിനാല്‍ കൈമാറുന്നതിന് വേറെ കത്തോ രേഖയോ ഉണ്ടാവില്ല |
Q.6: | ഒരു പരാതി നല്‍കുന്നതിനായി ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ഇ-മെയില്‍ വിലാസം ലഭ്യമാക്കണം. |
Ans: | പ്രധാനമന്ത്രിക്ക് ഔദ്യോഗികമായി ഇ- മെയില്‍ വിലാസം ഇല്ല. എന്നിരുന്നാലും, പരാതികൾ ഓൺലൈനിൽ സമർപ്പിക്കുവാനുള്ള വിവരത്തിന് , ദയവായി ചോദ്യ നമ്പർ 1 നോക്കുക. |
Q.7: | പ്രധാനമന്ത്രിയുടെ ഓഫീസില്‍ നല്കുന്ന പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് എന്തെങ്കിലും മാനദണ്ഡങ്ങളോ ചട്ടക്കൂടുകളോ ഉണ്ടോ ? |
Ans: | ഉത്തരം: നടപടിക്ക് കഴിയുന്ന എല്ലാ പരാതികളും ഉചിതമായ നടപടികള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് സി.പി.ജി.എആര്‍.എ.എം.എസ് വഴി ബന്ധപ്പെട്ട അധികാരികള്‍ക്ക് ( മന്ത്രാലയം, വകുപ്പുകള്‍, സംസ്ഥാന ഗവണ്മെന്റ്) കൈമാറും. സി.പി.ജി.എആര്‍.എ.എം.എസിന്റെ ഭരണനിര്‍വഹണ വകുപ്പായ ഭരണപരിഷ്ക്കാര പൊതുജനപരിഹാര വകുപ്പി (ഡി.എ.ആര്.പി.ജി)ന് പൊതുജനപരിഹാരവുമായി ബന്ധപ്പെട്ട് ചില മാനദണ്ഡങ്ങളുണ്ട്. അത് പൊതുസമൂഹത്തില്‍ ലഭിക്കും. ഭരണപരിഷ്ക്കാര പൊതുജന പരിഹാര വകുപ്പിന്റെ വെബ്സൈറ്റില്‍ അത് കാണുകയും ചെയ്യാം. |
Q.8: | പ്രധാനമന്ത്രിയുടെ ഓഫീസില്‍ നല്കുന്ന പരാതി തീര്‍പ്പാക്കുന്നത് നിരീക്ഷിക്കാന്‍ എന്തെങ്കിലും സംവിധാനമുണ്ടോ ? |
Ans: | ഉചിതമായ നടപടികള്‍ക്ക് വേണ്ടി എല്ലാ നടപടി സാദ്ധ്യമായ പരാതികളും ബന്ധപ്പെട്ട അധികാരികള്‍ക്ക് (മന്ത്രാലയം, വകുപ്പ്, സംസ്ഥാന ഗവണ്മെന്റ്) കൈമാറാറുണ്ട്. പരിഹാരം അവരുടെ പരിപ്രേക്ഷ്യത്തില്‍ വരുന്നതാണ്. അത് ബന്ധപ്പെട്ട അധികാരികള്‍ അലോകനം ചെയ്യും. ഭരണപരിഷ്ക്കാര പൊതുജനപരിഹാര വകുപ്പ് സി.പി.ജി.എആര്‍.എ.എം.എസ് നലകിയ പരാതികള്‍ പരിഹരിച്ചതിനെക്കുറിച്ച് ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി നിരന്തരം അവലോകനം നടത്തും. |
Q.9: | പ്രധാനമന്ത്രിയുടെ ഓഫീസില്‍ പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന പരാതികളില്‍ പ്രധാനമന്ത്രി പ്രതികരിക്കാറുണ്ടോ ? |
Ans: | ഈ ഓഫീസില്‍ ലഭിക്കുന്ന അറിയിപ്പുകള്‍ക്ക് അവയുടെ സ്വഭാവത്തിന്റെയും ഉള്ളടക്കത്തിന്റെയും അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയുള്‍പ്പെടെ വിവിധ തലങ്ങളില്‍ നിന്നുള്ള പ്രതികരണമുണ്ടാകും. |
നിര്‍വഹണവും മനുഷ്യവിഭവവും | |
Q.1: | പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരുടെ പേരുകള്‍, തസ്തികകള്‍, ടെലിഫോണ്‍ നമ്പരുകള്‍ എന്നിവ ലഭ്യമാക്കണം
പ്രധാന മന്ത്രിയുടെ ഓഫീസിലെ ശ്രീ. XYZ, ABC (തസ്തിക)എന്നിവരുടെ ഫോണ്‍ നമ്പരുകള്‍ ലഭ്യമാക്കണം |
Ans: | പ്രധാനമന്ത്രിയുടെ ഓഫീസിലെ എല്ലാ ഉദ്യോഗസ്ഥരുടെയും പേരും തസ്തികയും ടെലിഫോണ്‍ നമ്പരും പ്രധാന മന്ത്രിയുടെ ഓഫീസ് വെബ്സൈറ്റില്‍ https://www.pmindia.gov.in/->List of officers ഡ്രോപ് ഡൗണ്‍ മെനുവില്‍ ലഭ്യമാണ് |
Q.2: | ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, ഓഫീസര്‍ ഓണ്‍ സെപഷല്‍ ഡ്യൂട്ടി എന്നിവരുടെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ ദയവായി ലഭ്യമാക്കണം.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ XYZ തസ്തികയിലുള്ള ശ്രീ. ABC യുടെ ഫോണ്‍ നമ്പര്‍ ദയവായി ലഭ്യമാക്കുക. |
Ans: | പ്രധാന മന്ത്രിയുടെ ഓഫീസ് വെബ്സൈറ്റില്‍ https://www.pmindia.gov.in/->List of officters ഡ്രോപ് ഡൗണ്‍ മെനുവില്‍ ലഭ്യമാണ്.ഉദ്യോഗസ്ഥരുടെ സ്വകാര്യ ഫോണ്‍ നമ്പരും മറ്റും വെളിപ്പെടുത്തുന്നത് വ്യക്തികളുടെ സ്വകാര്യതയിലേയ്ക്കുള്ള അനാവശ്യമായ കടന്നുകയറ്റത്തിന് ഇടയാക്കും. വിവരാവകാശ നിയമത്തിന്റെ വകുപ്പ് 8(1) (ജെ) പ്രകാരം ഇത്തരം വിവരങ്ങളെ ഒഴിവാക്കിയിട്ടുള്ളതാണ്. |
Q.3: | പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരുടെയും മറ്റു ജീവനക്കാരുടെയും ശമ്പളവും മറ്റ് വിശദാംശങ്ങളും ലഭ്യമാക്കുക
പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്യുന്ന ശ്രീ. ABC യ്ക്കു നല്കുന്ന മൊത്തം ശമ്പളം എത്ര.? |
Ans: | പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഉദ്യോഗസ്ഥരുടെയും മറ്റ് ജീവനക്കാരുടെയും ശമ്പള വിവരങ്ങള്‍ വിവരാവകാശ നിയമം 205 ന്റെ വകുപ്പ് 4(1) (ബി) പ്രകാരം പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്സൈറ്റില്‍ ലഭ്യമാണ്. https://www.pmindia.gov.in/->Right to Information(ഡ്രോപ് ഡൗണ്‍ മെനുവില്‍) ->Proactive Disclosure under Section 4(1)(b) of the RTI Act, 2005 |
Q.4: | പ്രധാനമന്ത്രിയുടെ ഓഫീസിലെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം ചെലവ് എത്ര?
ശമ്പള ഇനത്തില്‍ പ്രധാന മന്ത്രിയുടെ ഓഫിസിലെ ഓരോ മാസവുമുള്ള ചെലവ് വ്യക്തമാക്കുക |
Ans: | പ്രധാനമന്ത്രിയുടെ ഓഫീസിലെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം പ്രതിഫലം വിവരങ്ങള്‍ വിവരാവകാശ നിയമം 205 ന്റെ വകുപ്പ് 4(1) (ബി) പ്രകാരം പ്രധാനമന്ത്രിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ് : https://www.pmindia.gov.in/ -> Right to Information (ഡ്രോപ് ഡൗണ്‍ മെനുവില്‍) -> Proactive Disclosure under Section 4(1)(b) of the RTI Act, 2005 |
പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി (PMNRF) | |
Q.1: | ചികിത്സയുടെ ആവശ്യത്തിനായി എനിക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് എങ്ങനെയാണ് സഹായം ലഭിക്കുക.? |
Ans: | രാജ്യത്തെ ഏതു ഗവണ്മെന്റ് ആശുപത്രിയിലും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സ്വകാര്യ ആശുപത്രികളിലും ചികിത്സ, ഓപ്പറേഷന് എന്നിവ നടത്തുന്നതിന് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഏതു പൗരനും സാമ്പത്തിക സഹായം ലഭിക്കും. ഇതിനായി ലളിതമായ ഒരു അപേക്ഷ തയാറാക്കി നിര്‍ദ്ദിഷ്ട ആശുപത്രിയില്‍ നിന്നുള്ള സാക്ഷ്യപത്രവും കുടുംബത്തിന്റെ വരുമാനം തെളിയിക്കുന്ന രേഖയും സഹിതം പ്രധാനമന്ത്രിക്ക് അയച്ചാല്‍ മതി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇത്തരത്തില്‍ സാമ്പത്തിക സഹായം തേടുന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്സൈറ്റില്‍ നിന്നും : www.pmindia.gov.in , https://pmnrf.gov.in |
Q.2: | പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇത്തരത്തില്‍ സാമ്പത്തിക സഹായം ലഭിച്ച വ്യക്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?
പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് ശ്രീ\ശ്രീമതി ……………………….ന് എത്ര സാമ്പത്തിക സഹായമാണ് ലഭ്യമാക്കിയത്?. |
Ans: | ഇവിടെ ചോദിച്ചിരിക്കുന്ന വിവരങ്ങള്‍ തികച്ചും വ്യക്തിപരമായ സ്വഭാവമുള്ളതാണ്. ഈ വിവരങ്ങള്‍ മൂന്നാമത് ഒരു കക്ഷിക്കു വെളിപ്പെടുത്തുന്നത് വ്യ്ക്തികളുടെ സ്വകാര്യതയിലേയ്ക്കുള്ള അനാവശ്യമായ കടന്നു കയറ്റമാകും. അതിനാല്‍ വിവരാവകാശ നിയമം വകുപ്പ് 8(1) (ജെ) പ്രകാരം ഈ വിവരം ലഭ്യമാക്കാനാവില്ല. |
Q.3: | പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയുടെ വര്‍ഷമനുസരിച്ചുള്ള വരവും ചെലവും ദയവായി ലഭ്യമാക്കാമോ. |
Ans: | പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയുടെ വാര്‍ഷിക വരവു ചെലവുകള്‍ സംബന്ധിച്ച എല്ലാ പ്രസക്തമായ വിവരങ്ങളും ഈ കൊടുത്തിട്ടുള്ള പ്രധാനമന്ത്രിയുടെ വെബ്സൈറ്റിൽ ലഭിക്കുന്നതാണ്.www.pmindia.gov.in , https://pmnrf.gov.in |
വിവരാവകാശ നിയമം 2005 ന് കീഴിലുള്ള അപേക്ഷകളും ആദ്യ അപ്പീലുകളും സംബന്ധിച്ച ചോദ്യങ്ങളും ഉത്തരങ്ങളും | |
Q.1: | പ്രധാനമന്ത്രിയുടെ ഓഫീസിലെ വിവരാവകാശ അധികാരിയെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ ദയവായി ലഭ്യമാക്കുമോ |
Ans: | സെന്‍ട്രല്‍ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, പ്രധാനമന്ത്രിയുടെ ഓഫീസ് സൗത്ത് ബ്ലോക്ക്, ന്യൂ ഡല്‍ഹി– 110011 ടെലിഫോണ്‍: 011-23382590 ഫാക്സ് നമ്പര്‍: 011-23388157 ഇ-മെയില്‍: rti-pmo.applications[at]gov[dot]in |
Q.2: | വിവരവാകാശ നിയമപ്രകാരം പ്രധാനമന്ത്രിയുടെ ഓഫീസിലെ അപ്പീല്‍ അധികാരിയെ ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ.
വിവരാവകാശ നിയമപ്രകാരം പ്രധാനമന്ത്രിയുടെ ഓഫീസില്‍ ആര്‍ക്കാണ് ഞാന്‍ ആദ്യം അപ്പീല്‍ സമര്‍പ്പിക്കേണ്ടത്? |
Ans: | ഡയറക്ടര്‍ (ആര്.റ്റി.ഐ) പ്രധാനമന്ത്രിയുടെ ഓഫീസ് സൗത്ത് ബ്ലോക്ക്, ന്യൂ ഡല്‍ഹി– 110011 ടെലിഫോണ്‍: 011-23074072 (O) ഫാക്സ് നമ്പര്‍:011- 23388157/23019545/23016857 ഇ-മെയില്‍: rti[dot]appeal[at]gov[dot]in |
Q.3: | പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നു പൗരന്മാര്ക്ക് വിവരങ്ങള്‍ ലഭിക്കുന്നതിന് എന്തെല്ലാം സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്
പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നു വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ എന്തെല്ലാമാണ് |
Ans: | പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിവരങ്ങള്‍ https://www.pmindia.gov.in/ എന്ന വെബ് സൈറ്റില്‍ വിവരാവകാശ നിയമം ( ഡ്രോപ് ഡൗണ്‍ മെനുവില്‍ നിന്ന്) ->Procedure for obtaining information വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കുന്നവരെ ഉദ്ദേശിച്ച് പ്രധാനമന്ത്രിയുടെ : https://www.pmindia.gov.in->എന്ന വെബ് സൈറ്റില്‍ വിവരാവകാശ നിയമം ( ഡ്രോപ് ഡൗണ്‍ മെനുവില്‍ നിന്ന്) ->ല്‍ നല്‍കിയിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൂടി അപേക്ഷകര്‍ക്കു പരിശോധിക്കാവുന്നതാണ് Advisory for Information Seekers (RTI Applicants) |
മറ്റു വിവരങ്ങള്‍ | |
Q.1: | –ദിവസം \ മാസം \ വര്‍ഷം നടന്ന പ്രഗതി (PRAGATI) യോഗ നടപടി ക്രമങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കാമോ ?
…………………വിഷയവുമായി ബന്ധപ്പെട്ട് പ്രഗതി (PRAGATI) യോഗം സ്വീകരിച്ച തീരുമാനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ? |
Ans: | എല്ലാ പ്രഗതി (PRAGATI) യോഗങ്ങളുടെയും നടപടി ക്രമങ്ങള്‍ www.pragati.nic.in. ല്‍ ലഭ്യമാണ് |
Q.2: | ബഹുമാനപ്പെട്ട പ്രധാനമന്ത്രി നടത്തിയിട്ടുള്ള പ്രഖ്യാപനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ. |
Ans: | വ്യത്യസ്ത അവസരങ്ങളിലായി പ്രധാനമന്ത്രി അനേകം പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ പ്രഖ്യാപനങ്ങളെല്ലാം പ്രധാന മന്ത്രിയുടെ പ്രസംഗങ്ങളുടെ ഭാഗമാണ്. അവയെല്ലാം പ്രധാനമന്ത്രിയുടെ വെബ്സൈറ്റില്‍ (ലിങ്ക്: https://pmindia.gov.in/en/tag/pmspeech/) ലഭ്യമാണ്. |
Q.3: | ബഹുമാനപ്പെട്ട പ്രധാനമന്ത്രി …………………..അവസരത്തില്‍ നടത്തിയ പ്രസംഗത്തിന്റെ ഒരു പകര്‍പ്പ് ലഭ്യമാക്കാമോ?
–ദിവസം \ മാസം \ വര്‍ഷം ബഹുമാന്യനായ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ? |
Ans: | പ്രധാനമന്ത്രിയുടെ എല്ലാ പ്രസംഗങ്ങളും പ്രധാന മന്ത്രിയുടെ ഓഫീസിന്റെ വെബ് സൈറ്റില്‍ (link: https://pmindia.gov.in/en/tag/pmspeech/) ലഭ്യമാണ്. | പൊതുജനങ്ങളുടെ പരാതികള്‍ |
---|