പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എലോൺ മസ്കുമായി ക്രിയാത്മകമായ സംഭാഷണത്തിൽ വ്യാപൃതനായി. പരസ്പരതാൽപ്പര്യമുള്ള നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഈ വർഷമാദ്യം വാഷിങ്ടൺ ഡിസിയിൽ നടന്ന കൂടിക്കാഴ്ചയിൽ ചർച്ചചെയ്ത വിഷയങ്ങൾ വീണ്ടും ചർച്ചയിൽ ഉൾപ്പെടുത്തി. സാങ്കേതിക പുരോഗതിക്കായുള്ള പൊതുവായ ...
‘പ്രകാശ് പൂരബി’ന്റെ (ജയന്തിദിനം) ശുഭവേളയിൽ ശ്രീ ഗുരു തേഗ് ബഹാദുറിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു. അനീതിക്കെതിരെ അചഞ്ചലമായി പോരാടിയ ശ്രീ ഗുരു തേഗ് ബഹാദുറിന്റെ ജീവിതം ധീരതയുടെയും കാരുണ്യത്തിന്റെയും പ്രതീകമാണെന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു. എക്സ് പോസ്റ്റിൽ ശ്രീ മോദി ...
യുനെസ്കോയുടെ ലോക സ്മരണിക രജിസ്റ്ററിൽ ഗീതയും നാട്യശാസ്ത്രവും ഉൾപ്പെടുത്തിയത്, നമ്മുടെ കാലാതീത ജ്ഞാനത്തിനും സമ്പന്നമായ സംസ്കാരത്തിനുമുള്ള ആഗോള അംഗീകാരമാണെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു പ്രകീർത്തിച്ചു. കേന്ദ്രമന്ത്രി ശ്രീ ഗജേന്ദ്ര സിങ് ഷെഖാവത്തിന്റെ എക്സ് പോസ്റ്റിനു മറുപടിയായി ശ്രീ മോദി കുറിച്ചതിങ്ങനെ: “ലോകമെമ്പാടുമുള്ള ...
ദുഃഖവെള്ളിയുടെ സവിശേഷവേളയായ ഇന്ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യേശുക്രിസ്തുവിന്റെ അഗാധമായ ത്യാഗത്തെക്കുറിച്ച് അനുസ്മരിച്ചു. നമ്മുടെ ജീവിതത്തിൽ ദയ, അനുകമ്പ, മഹാമനസ്കത എന്നിവ ഉൾക്കൊള്ളേണ്ടതിന്റെ ഓർമപ്പെടുത്തലായി ഈ ദിവസം നിലകൊള്ളുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്: “ദുഃഖവെള്ളിദിനത്തിൽ, യേശുക്രിസ്തുവിന്റെ ത്യാഗത്തെ നാം ഓർക്കുന്നു. ...
യമുനാനദി വൃത്തിയാക്കുന്നതും പുനരുജ്ജീവിപ്പിക്കുന്നതും ഡൽഹിയിലെ കുടിവെള്ളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതും സംബന്ധിച്ച ചർച്ചകൾക്കായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ യോഗം ചേർന്നു. ലോകോത്തര അടിസ്ഥാനസൗകര്യങ്ങളും ഡൽഹിയിലെ ജനങ്ങളുടെ ‘ജീവിതം സുഗമമാക്കലും’ ഉറപ്പാക്കാൻ കേന്ദ്രം ഡൽഹി ഗവണ്മെന്റുമായി ചേർന്നു പ്രവർത്തിക്കുമെന്ന് ...
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു രാവിലെ ലോക് കല്യാൺ മാർഗിലെ വസതിയിൽ ദാവൂദി ബൊഹ്റ സമുദായാംഗങ്ങളുടെ പ്രതിനിധിസംഘവുമായി ആശയവിനിമയം നടത്തി. പ്രതിനിധിസംഘത്തിൽ വ്യവസായപ്രമുഖർ, പ്രൊഫഷണലുകൾ, ഡോക്ടർമാർ, അധ്യാപകർ, ദാവൂദി ബൊഹ്റ സമുദായത്തിലെ മറ്റു പ്രമുഖർ എന്നിവർ ഉൾപ്പെടുന്നു. സമുദായത്തിന്റെ പോരാട്ടങ്ങൾ വിവരിച്ച ...
മുൻ പ്രധാനമന്ത്രി ശ്രീ ചന്ദ്രശേഖറിൻ്റെ ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു: "മുൻ പ്രധാനമന്ത്രി ചന്ദ്രശേഖർ ജിക്ക് അദ്ദേഹത്തിൻ്റെ ജന്മവാർഷികത്തിൽ വിനയപൂർവം ശ്രദ്ധാഞ്ജലി നേരുന്നു. രാഷ്ട്രീയത്തിൽ അദ്ദേഹം എന്നും ദേശീയ താൽപര്യം ...
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അമരാവതി വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തെ പ്രകീർത്തിച്ചു. മഹാരാഷ്ട്രയ്ക്ക്, പ്രത്യേകിച്ച് വിദർഭ മേഖലയ്ക്ക്, ഇതു മഹത്തായ വാർത്തയാണെന്നും അദ്ദേഹം പറഞ്ഞു. അമരാവതിയിലെ പ്രവർത്തനക്ഷമമായ വിമാനത്താവളം വാണിജ്യമേഖലയ്ക്കും സമ്പർക്കസൗകര്യങ്ങൾക്കും ഉത്തേജനം പകരുമെന്നും അദ്ദേഹം പരാമർശിച്ചു. എക്സിൽ കേന്ദ്ര വ്യോമയാന മന്ത്രി ...
ഉത്തർപ്രദേശ് ഗവർണർ ശ്രീമതി ആനന്ദിബെൻ പട്ടേൽ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ എക്സ് പോസ്റ്റ്: "ഉത്തർപ്രദേശ് ഗവർണർ ശ്രീമതി ആനന്ദിബെൻ പട്ടേൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി." Governor of Uttar Pradesh, @anandibenpatel ...
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഫിൻലാൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബുമായി ടെലിഫോൺ സംഭാഷണം നടത്തി. ഡിജിറ്റൽവൽക്കരണം, സുസ്ഥിരത, ചലനക്ഷമത എന്നീ മേഖലകളിലുൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം നേതാക്കൾ അവലോകനം ചെയ്തു. ക്വാണ്ടം, 5G-6G, നിർമിതബുദ്ധി, സൈബർ സുരക്ഷ എന്നീ മേഖലകളിലുൾപ്പെടെ പങ്കാളിത്തം ...