Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജ്യം അമൃത് മഹോത്സവം ആഘോഷിക്കുമ്പോൾ ഇന്ത്യ പുതിയ ഉയരങ്ങളിൽ എത്തുന്നുവെന്ന് ഉറപ്പ് വരുത്താൻ 130 കോടി ഇന്ത്യക്കാരും തുടർന്നും കഠിനമായി യത്‌നിക്കുമെന്ന് എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്: പ്രധാനമന്ത്രി


ഇന്ത്യ അമൃത് മഹോത്സവം ആഘോഷിക്കുമ്പോൾ രാജ്യം പുതിയ ഉയരങ്ങളിൽ  എത്തുന്നുവെന്ന് ഉറപ്പ്  വരുത്താൻ 130 കോടി ഇന്ത്യക്കാരും  കഠിനമായി പരിശ്രമിക്കുമെന്ന്  തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്ന്  പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  പറഞ്ഞു. 

ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു : 

“അമൃത് മഹോത്സവത്തിന് തുടക്കം കുറിക്കുന്ന ഓഗസ്റ്റിലേക്ക് ഇന്ത്യ കടക്കുമ്പോൾ, ഓരോ ഇന്ത്യക്കാരനും ഹൃദ്യമായ നിരവധി സംഭവങ്ങൾ നാം  കണ്ടു.  വാക്സിനേഷൻ റെക്കോർഡിട്ടു, ഉയർന്ന ജിഎസ്ടി സംഖ്യകൾ ശക്തമായ സാമ്പത്തിക പ്രവർത്തനങ്ങളെ സൂചിപ്പിക്കുന്നു.

പിവി സിന്ധു അർഹമായ മെഡൽ നേടി എന്ന് മാത്രമല്ല, ഒളിമ്പിക്സിൽ പുരുഷ -വനിതാ ഹോക്കി ടീമുകളുടെ ചരിത്രപരമായ ശ്രമങ്ങളും നാം  വീക്ഷിച്ചു . രാജ്യം അമൃത് മഹോത്സവം ആഘോഷിക്കുമ്പോൾ  ഇന്ത്യ പുതിയ ഉയരങ്ങളിൽ  എത്തുന്നുവെന്ന് ഉറപ്പ് വരുത്താൻ  130 കോടി ഇന്ത്യക്കാരും കഠിനമായി പരിശ്രമിക്കുമെന്ന് എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്: 

*****