പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജി 7 ഉച്ചകോടിയുടെ ആദ്യ ഔട്ട്റീച്ച് സെഷനിൽ പ്രധാനമന്ത്രി പങ്കെടുത്തു.
കൊറോണ വൈറസ് മഹാമാരിയിൽ നിന്നുള്ള ആഗോള വീണ്ടെടുക്കലിനും ഭാവിയിലെ മഹാമാരികൾക്കെതിരായ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും ഊന്നൽ നൽകുന്നതായിരുന്നു ‘ബിൽഡിംഗ് ബാക്ക് സ്ട്രോംഗർ – ഹെൽത്ത്’ എന്ന് പേരിലുള്ള സെഷൻ.
അടുത്തിടെ ഇന്ത്യയിൽ നടന്ന കോവിഡ് അണുബാധയുടെ വേളയിൽ ജി 7 ഉം മറ്റ് അതിഥി രാജ്യങ്ങളും നൽകിയ പിന്തുണയ്ക്ക് പ്രധാനമന്ത്രി കൃതജ്ഞത അറിയിച്ചു.
ഗവൺമെന്റിന്റെയും വ്യവസായത്തിന്റെയും സിവിൽ സമൂഹത്തിന്റെയും എല്ലാ തലങ്ങളിലുമുള്ള ശ്രമങ്ങളെ സമന്വയിപ്പിച്ചു. കൊണ്ട് മഹാമാരിക്കെതിരെ പോരാടാനുള്ള ഇന്ത്യയുടെ ‘സമൂഹം മുഴുവൻ’ സമീപനത്തെ അദ്ദേഹം ഉയർത്തിക്കാട്ടി.
കോൺടാക്റ്റ് ട്രെയ്സിംഗിനും വാക്സിൻ മാനേജുമെന്റിനുമായി ഇന്ത്യ ഓപ്പൺ സോഴ്സ് ഡിജിറ്റൽ ഉപകരണങ്ങൾ വിജയകരമായി ഉപയോഗിച്ചതായും അദ്ദേഹം പറഞ്ഞു, മറ്റ് വികസ്വര രാജ്യങ്ങളുമായി അതിന്റെ അനുഭവവും വൈദഗ്ധ്യവും പങ്കിടാനുള്ള ഇന്ത്യയുടെ സന്നദ്ധതയും അദ്ദേഹം അറിയിച്ചു.
ആഗോള ആരോഗ്യ ഭരണ നടത്തിപ്പ് മെച്ചപ്പെടുത്തുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി നൽകി. കോവിഡുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ട്രിപ്സ് എഴുതിത്തള്ളലിനായി ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഡബ്ല്യുടിഒയിൽ സമർപ്പിച്ച നിർദ്ദേശത്തിന് ജി 7 ന്റെ പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു.
ഇന്നത്തെ യോഗം ലോകമെമ്പാടും “ഒരു ഭൂമി ഒരേ ആരോഗ്യം ” എന്ന സന്ദേശം പകരണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഭാവിയിലെ പകർച്ചവ്യാധികൾ തടയുന്നതിന് ആഗോള ഐക്യം, നേതൃത്വം, ഐക്യദാർഢ്യം എന്നിവയ്ക്കായി ആഹ്വാനം ചെയ്തു കൊണ്ട്, ജനാധിപത്യപരവും, സുതാര്യവുമായ സമൂഹങ്ങളുടെ പ്രത്യേക ഉത്തരവാദിത്തത്തിന് പ്രധാനമന്ത്രി ഊന്നൽ നൽകി.
നാളെ ജി 7 ഉച്ചകോടിയുടെ അവസാന ദിനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുകയും രണ്ട് സെഷനുകളിൽ സംസാരിക്കുകയും ചെയ്യും.
***
Participated in the @G7 Summit session on Health. Thanked partners for the support during the recent COVID-19 wave.
— Narendra Modi (@narendramodi) June 12, 2021
India supports global action to prevent future pandemics.
"One Earth, One Health" is our message to humanity. #G7UK https://t.co/B4qLmxLIM7