Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ മന്ത്രിസഭയുടെ അനുമതി


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ശമ്പളവും പെന്‍ഷന്‍ ആനുകൂല്യങ്ങളും സംബന്ധിച്ച് ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു. ഈ വര്‍ഷം ജനുവരി 1 മുതല്‍ ശമ്പള വര്‍ദ്ധനയ്ക്ക് പ്രാബല്യം ഉണ്ടാകും.

മുന്‍കാലങ്ങളില്‍ അഞ്ചാം കേന്ദ്ര ശമ്പള കമ്മിഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കിയത് 19 മാസത്തെയും ആറാം ശമ്പള കമ്മിഷന്റെ ശുപാര്‍ശ നടപ്പിലാക്കിയത് 38 മാസത്തെ കാലതാമസത്തിനും ശേഷമാണ് എന്നാല്‍ ഇത്തവണ ഏഴാം ശമ്പള കമ്മിഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നത് നിശ്ചിത തീയതിക്കും 6 മാസത്തിനുള്ളിലാണ്.

ശമ്പളത്തിന്റെയും പെന്‍ഷന്‍ ആനുകൂല്യങ്ങളുടെയും കുടിശിക നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ (2016-17) നല്‍കാനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. മുന്‍കാലങ്ങളില്‍ കുടിശികയുടെ ഒരു ഭാഗം അടുത്ത സാമ്പത്തിക വര്‍ഷമാണ് നല്‍കിയിരുന്നത്

ശമ്പള കമ്മിഷന്‍ ശുപാര്‍ശകള്‍ ഒരു കോടിയിലധികം ജീവനക്കാര്‍ക്ക് പ്രയോജനം ചെയ്യും. ഇതില്‍ 47 ലക്ഷം കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരും, 53 ലക്ഷം പെന്‍ഷന്‍കാരും, അതില്‍ തന്നെ 14 ലക്ഷം ജീവനക്കാരും 18 ലക്ഷം പെന്‍ഷന്‍കാരും പ്രതിരോധ സേനകളില്‍ നിന്നുള്ളവരാണ്

പ്രധാനപ്പെട്ടവ:

1.നിലവിലുള്ള സമ്പ്രദായമായ ശമ്പള ബാന്റും ഗ്രേഡ്‌പേയും നിര്‍ത്തലാക്കി പകരം ശമ്പള മാട്രിക്‌സ് ഏര്‍പ്പെടുത്താനുള്ള കമ്മിഷന്റെ ശുപാര്‍ശ അംഗീകരിച്ചു. ഇതുവരെ ഗ്രേഡ്‌പേ വഴി നിര്‍ണയിച്ചിരുന്ന ജീവനക്കാരന്റെ പദവി ഇനി മുതല്‍ ശമ്പള മാട്രിക്‌സിലെ തലമനുസരിച്ചാകും നിര്‍ണ്ണയിക്കുക. സിവിലിയന്‍ സ്റ്റാഫിനും, പ്രതിരോധ സേനാംഗങ്ങള്‍ക്കും, മിലിറ്ററി നേഴ്‌സറി സര്‍വ്വീസിനും വെവ്വേറയായിരിക്കും ശമ്പള മാട്രിക്‌സ്

2. നിലവിലുള്ള എല്ലാ തലങ്ങളും പുതിയ ഘടനയില്‍ ഉള്‍പ്പെടുത്തും പുതുതായി ഏതെങ്കിലും തലം ഉള്‍പ്പെടുത്തുകയോ നിലവിലുള്ള ഏതെങ്കിലും തലം എടുത്തുകളയുകയോ ചെയ്തിട്ടില്ല. ഒരോ തലത്തിലേയും കുറഞ്ഞ ശമ്പളം നിശ്ചയിക്കുന്നത് അധികാരശ്രേണിയിലെ അതത് തലത്തിലെ പങ്ക്, ഉത്തരവാദിത്തം എന്നിവ കണക്കിലെടുത്തായിരിക്കും.

3. ഏറ്റവും കുറഞ്ഞ പ്രതിമാസ ശമ്പളം 7,000 രൂപയില്‍ നിന്നും 18,000 രൂപയായി ഉയര്‍ത്തി. ഏറ്റവും താഴെതട്ടില്‍ പുതുതായി ജോലിക്ക് കയറുന്ന ഒരു ജീവനക്കാരന് 18,000 രൂപയായിരിക്കും തുടക്ക ശമ്പളം അതേ സമയം പുതിയതായി ജോലിക്ക് കയറുന്ന ഒരു ക്ലാസ് ഒണ്‍ ഓഫീസറുടേത് 56,100 രൂപയായിരിക്കും. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്റെ തുടക്ക ശമ്പളത്തിന്റെ മൂന്നു മടങ്ങാണിത്

4. ശമ്പള, പെന്‍ഷന്‍ പരിഷ്‌കാരത്തിന്റെ ഫിറ്റ്‌മെന്റ് റേഷ്യോ 2.57 ആക്കി. ശമ്പള മാട്രിക്‌സിലെ എല്ലാ തലങ്ങളിലും ഇത് ബാധമായിരിക്കും.

5. വാര്‍ഷിക ഇന്‍ക്രിമെന്റ് 3 ശതമാനമായി തുടരും. ഉയര്‍ന്ന അടിസ്ഥാന ശമ്പളമായതിനാല്‍ ജീവനക്കാര്‍ക്ക് ഇത് ഗുണം ചെയ്യും. ഭാവിയില്‍ അവര്‍ നേടുന്ന വാര്‍ഷിക ഇന്‍ക്രിമെന്റുകള്‍ നിലവിലുള്ളതിനേക്കാള്‍ 2.57 മടങ്ങായിരിക്കും.

6. ബ്രിഗേഡിയറുടെ (ലെവല്‍ 13 എ) ശമ്പളത്തിലും, ലെഫ്റ്റനന്റ് കേണല്‍ (ലെവല്‍ 12 എ), കേണല്‍ (ലെവല്‍ 13) എന്നിവരുടെ സ്റ്റേജുകളിലും കമ്മിഷന്‍ ശുപാര്‍ശ ചെയ്തതില്‍ നിന്നും ചെറിയ മാറ്റങ്ങള്‍ വരുത്തി. സംയുക്ത സായുധ പോലീസ് സേനകളിലെ സമാനമായ തലങ്ങളിലെ തസ്തികകളുടേതിന് തുല്യമാക്കാന്‍ വേണ്ടിയാണിത്

7. പ്രതിരോധ സേനയിലേയും സംയുക്ത സായുധ പോലീസ് സേനയിലെ അംഗങ്ങളെ ബാധിക്കുന്ന ചില നിര്‍ദ്ദേശങ്ങള്‍ ഇവയാണ് : · ഗ്രാറ്റുവിറ്റി പരിധി നിലവിലുള്ള 10 ലക്ഷം രൂപയില്‍ നിന്നും 20 ലക്ഷം രൂപയായി ഉയര്‍ത്തി. ഡി.എ. 50 ശതമാനം വര്‍ദ്ധിക്കുമ്പോള്‍ ഗ്രാറ്റുവിറ്റിയില്‍ 25 ശതമാനം വര്‍ദ്ധനവുണ്ടാകും

· ജോലിക്കിടെ മരിക്കുന്ന സേനാംഗങ്ങളുടെ കുടുംബത്തിന് നല്‍കുന്ന നഷ്ടപരിഹാര തുക 10 മുതല്‍ 20 ലക്ഷം രൂപയായിരുന്നത് 25 മുതല്‍ 40 ലക്ഷം രൂപയാക്കി ഉയര്‍ത്തി.
ജോലിക്കിടെ മരിക്കുന്ന സേനാംഗങ്ങളുടെ കുടുംബത്തിന് നല്‍കുന്ന നഷ്ടപരിഹാര തുക 10 മുതല്‍ 20 ലക്ഷം രൂപയായിരുന്നത് 25 മുതല്‍ 40 ലക്ഷം രൂപയാക്കി ഉയര്‍ത്തി.

· മിലിറ്ററി സേവന വേതനം വര്‍ദ്ധിപ്പിച്ചു. 1000 രൂപ 3,600 രൂപയായും, 2000 രൂപ 5,200 രൂപയായും, 4,200 രൂപ 10,800 രൂപയായും, 6,000 രൂപ 15,500 രൂപയായും വര്‍ദ്ധിപ്പിച്ചു.

· 7 മുതല്‍ 10 വര്‍ഷം പൂര്‍ത്തിയാക്കി വിരമിക്കുന്ന ഷോര്‍ട്ട് സര്‍വ്വീസ് കമ്മിഷന്റ് ഓഫീസര്‍മാര്‍ക്ക് പത്തര മാസത്തിന് തുല്യമായ ഗ്രാറ്റുവിറ്റി ലഭിക്കും. · ഹോസ്പിറ്റല്‍ ലീവ്, സ്‌പെഷ്യല്‍ ഡിസ്എബിലിറ്റി ലീവ്, സിക്ക് ലീവ് എന്നിവ സംയോജിപ്പിച്ച് ‘വര്‍ക്ക് റിലേറ്റഡ് ഇല്‍നെസ്സ് ആന്റ് ഇന്‍ജുറി ലീവ് (ഡബ്യൂ. ആര്‍.ഐ.ഐ.എല്‍ ലീവ്) എന്നാക്കി.

8. ഭവനനിര്‍മ്മാണത്തിനുള്ള അഡ്വാന്‍സ് തുക ഏഴര ലക്ഷം രൂപയില്‍ നിന്നും 25 ലക്ഷം രൂപയാക്കി. ചികിത്സ, യാത്രബത്ത, അവധിയാത്രാ ആനുകൂല്യം എന്നിവയ്ക്കുള്ള പലിശ രഹിത അഡ്വാന്‍സ് സൗകര്യം തുടങ്ങും മറ്റ് എല്ലാ പലിശ രഹിത അഡ്വാന്‍സും നിര്‍ത്തലാക്കി.

9. കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്കുള്ള ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിക്കുള്ള വിഹിതം ശമ്പളത്തില്‍ നിന്നും പിരിക്കാനുള്ള കമ്മിഷന്റെ നിര്‍ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചില്ല. നിലവിലുള്ള പ്രതിമാസ വിഹിതം തുടങ്ങും. ഇത് താഴെതട്ടിലേ ജീവനക്കാര്‍ക്ക് 1470 രൂപ മാസം ആധായമുണ്ടാക്കും. കുറഞ്ഞ പ്രീമിയമുള്ള ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ ഭാവിയില്‍ പരിഗണിക്കും. ഇതിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

10. പെന്‍ഷനും ബന്ധപ്പെട്ട ആനുകൂല്യങ്ങളും സംബന്ധിച്ച കേന്ദ്ര ശമ്പള കമ്മിഷന്റെ പൊതുവായ ശുപാര്‍ശകള്‍ മന്ത്രിസഭ അംഗീകരിച്ചു. പെന്‍ഷന്‍ പരിഷ്‌കരണം സംബന്ധിച്ച് കമ്മിഷന്‍ മുന്നോട്ട് വച്ച രണ്ട് സാധ്യതകളും അവയുടെ പ്രായോഗികതയ്ക്ക് അനുസൃതമായി സ്വീകരിക്കാന്‍ തീരുമാനിച്ചു. പെന്‍ഷന്‍ നിര്‍ണയത്തിന് 2.57 ഫിറ്റ്‌മെന്റ് ഫാക്ടര്‍ വച്ചുള്ള പരിഷ്‌ക്കാരം ഉടര്‍ നടപ്പിലാക്കും. മറ്റ് ശുപാര്‍ശകള്‍ പരിശോധിച്ച് നടപ്പിലാക്കുന്നതിന് 4 മാസത്തിനം റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിയെ നിയോഗിക്കും.

11. നിലവിലുള്ള 196 അലവന്‍സുകളില്‍ 51 എണ്ണം നിര്‍ത്തലാക്കാനും 37 എണ്ണം പരിമിതപ്പെടുത്താനുമുള്ള ശുപാര്‍ശ പരിശോധിക്കാന്‍ കേന്ദ്ര ധന സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തി. 4 മാസത്തിനകം സമിതി ശുപാര്‍ശകള്‍ സമര്‍പ്പിക്കും. സമിതിയുടെ റിപ്പോര്‍ട്ടിന്‍ മേല്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള അലവന്‍സുകള്‍ തുടരും.

12. ശമ്പള കമ്മിഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിലെ അപാകതളെ കുറിച്ചുള്ള പരാതികള്‍ പരിഹരിക്കാനും ദേശീയ പെന്‍ഷന്‍ സമ്പ്രദായം (എന്‍.പി.എസ്) നടപ്പാക്കുന്നതിലുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും സമിതികളെ നിയോഗിക്കാനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.

13. മന്ത്രിസഭ അംഗീകരിച്ച ശമ്പള കമ്മിഷന്‍ ശുപാര്‍ശകള്‍ക്ക് പുറമേ, കമ്മിഷന് യോജിപ്പിലെത്താന്‍ കഴിയാത്ത ഏതെങ്കിലും തസ്തികയോ കേഡറോ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് പരിശോധിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

14. ഏഴാം കേന്ദ്ര ശമ്പള കമ്മിഷന്റെ കണക്ക് പ്രകാരം കമ്മിഷന്റെ മുഴുവന്‍ ശുപാര്‍ശകളും നടപ്പിലാക്കുന്നതുവഴി 2016-17 ഉണ്ടാകാവുന്ന അധിക സാമ്പത്തിക ബാധ്യത 1,02,100 രൂപയായിരിക്കും. 2015-16 ലെ രണ്ട് മാസത്തെ ശമ്പള പെന്‍ഷന്‍ കുടിശിക നല്‍കുന്നതിന് 12,133 കോടി രൂപയുടെ അധിക ബാധ്യതയും ഉണ്ടാകും.