ഉത്തർ പ്രദേശ് ബി ജെ പി ജോയിന്റ് ജനറൽ സെക്രട്ടറി ശ്രീ ഭവാനി സിംഗിന്റെനിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.
ഒരു ട്വീറ്റിൽ, ശ്രീ ഭവാനി സിംഗിന്റെ ദേഹവിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് , അദ്ദേഹത്തിന്റെ കഠിനാധ്വാനത്തെയും സൗമ്യ സ്വഭാവത്തെയും പ്രധാനമന്ത്രി ഓർമിച്ചു. സംഘടനയ്ക്കും , പൊതു സേവന രംഗത്തും ശ്രീ ഭവാനി സിംഗ് നൽകിയ സംഭാവനകളെ പ്രധാനമന്ത്രി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിയും നേർന്നു.
***
उत्तर प्रदेश भाजपा के सह-संगठन महामंत्री भवानी सिंह जी के निधन से अत्यंत दुख हुआ है। उन्होंने राज्य में भाजपा को मजबूत करने में अपना बहुमूल्य योगदान दिया। विनम्र, कर्मठ भवानी सिंह जी का पूरा जीवन जनसेवा में समर्पित रहा है। ईश्वर दिवंगत आत्मा को शांति प्रदान करे। ओम शांति!
— Narendra Modi (@narendramodi) May 5, 2021