പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പി എം കെയേഴ്സ് ഫണ്ടിൽ നിന്ന് ഒരു ലക്ഷം പോർട്ടബിൾ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വാങ്ങാൻ അനുമതി നൽകി
കോവിഡ് കൈകാര്യം ചെയ്യലിന്റെ ഭാഗമായി ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽഎംഒ) വിതരണം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഈ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ എത്രയും വേഗം സംഭരിക്കണമെന്നും ഉയർന്ന തോതിൽ കേസുകളുള്ള സംസ്ഥാനങ്ങൾക്ക് നൽകണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.
പിഎം കെയേഴ്സ് ഫണ്ടിനു കീഴിൽ നേരത്തെ അനുവദിച്ച 713 പിഎസ്എ പ്ലാന്റുകൾക്ക് പുറമേ, പിഎം കെയേഴ്സ് ഫണ്ടിനു കീഴിൽ 500 പുതിയ പ്രഷർ സ്വിംഗ് അഡ്സർപ്ഷൻ (പിഎസ്എ) ഓക്സിജൻ പ്ലാന്റുകൾ കൂടി അനുവദിച്ചു.
പിഎസ്എ പ്ലാന്റുകൾ ജില്ലാ ആസ്ഥാനങ്ങളിലെയും ടയർ 2 നഗരങ്ങളിലെയും ആശുപത്രികളിൽ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ വിതരണം വർദ്ധിപ്പിക്കും. ഡിആർഡിഒയും സിഎസ്ഐആറും വികസിപ്പിച്ച തദ്ദേശീയ സാങ്കേതികവിദ്യ ആഭ്യന്തര നിർമ്മാതാക്കൾക്ക് കൈമാറുന്നതിലൂടെ ഈ 500 പിഎസ്എ പ്ലാന്റുകൾ സ്ഥാപിക്കും.
പിഎസ്എ പ്ലാന്റുകൾ സ്ഥാപിക്കുകയും പോർട്ടബിൾ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വാങ്ങുകയും ചെയ്യുന്നത് ഓക്സിജന്റെ വിതരണം വളരെയധികം വർദ്ധിപ്പിക്കും, അതുവഴി പ്ലാന്റുകളിൽ നിന്ന് ആശുപത്രികളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിലെ നിലവിലെ വെല്ലുവിളികളെ നേരിടാനാകും.
******
1 lakh portable oxygen concentrators will be procured, 500 more PSA oxygen plants sanctioned from PM-CARES. This will improve access to oxygen, specially in district HQs and Tier-2 cities. https://t.co/oURX74RYt1
— Narendra Modi (@narendramodi) April 28, 2021