ഇപ്പോൾ നടക്കുന്ന കോവിഡ് -19 മഹാമാരി കൈകാര്യം ചെയ്യാനുള്ള തയ്യാറെടുപ്പിന്റെ നില അവലോകനം ചെയ്യുന്നതിനുള്ള യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. മരുന്നുകൾ, ഓക്സിജൻ, വെന്റിലേറ്ററുകൾ, വാക്സിനേഷൻ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ ചർച്ച ചെയ്തു.
കഴിഞ്ഞ വർഷം കോവിഡിനെ ഒത്തൊരുമിച്ചു് പരാജയപ്പെടുത്തിയ ഇന്ത്യയ്ക്ക് അതേ തത്ത്വങ്ങൾ ഉപയോഗിച്ച് കൂടുതൽ വേഗതയോടും ഏകോപനത്തോടും ഇന്ത്യയ്ക്ക് വീണ്ടും ചെയ്യാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പരിശോധന, ട്രാക്കിംഗ്, ചികിത്സ എന്നിവയ്ക്ക് പകരം വയ്ക്കാൻ യാതൊന്നും ഇല്ലെന്ന് പ്രധാനമന്ത്രി ഊ ന്നിപ്പറഞ്ഞു.മുൻകൂട്ടിയുള്ള പരിശോധനയും ശരിയായ ട്രാക്കിംഗും മരണനിരക്ക് കുറയ്ക്കുന്നതിന് പ്രധാനമാണ്. പ്രാദേശിക ഭരണകൂടങ്ങൾ ജനങ്ങളുടെ ആശങ്കകളോട് സജീവവും സംവേദനക്ഷമവുമായിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പകർച്ചവ്യാധി കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാനങ്ങളുമായി അടുത്ത ഏകോപനം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. കോവിഡ് രോഗികൾക്ക് ആശുപത്രി കിടക്കകളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. താൽക്കാലിക ആശുപത്രികളിലൂടെയും ഐസൊലേഷൻ കേന്ദ്രങ്ങളിലൂടെയും കൂടുതൽ കിടക്കകൾ വിതരണം ചെയ്യണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.
വിവിധ മരുന്നുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി രാജ്യത്തെ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന്റെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. റെംഡെസിവിർ, മറ്റ് മരുന്നുകൾ എന്നിവയുടെ വിതരണം അദ്ദേഹം അവലോകനം ചെയ്തു. റെംഡെസിവിറിന്റെ ലഭ്യത സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് പ്രധാനമന്ത്രിയെ അറിയിച്ചു. ഗവണ്മെന്റിന്റെ പരിശ്രമത്തിലൂടെ, റെംഡെസിവിറിന്റെ ഉൽപാദനത്തിനുള്ള ശേഷിയും ഉൽപാദനവും വർധിപ്പിക്കാൻ കഴിഞ്ഞു. മെയ് മാസത്തിൽ ഏകദേശം 74.10 ലക്ഷം കുപ്പികൾ നൽകാൻ കഴിഞ്ഞു. ജനുവരി-ഫെബ്രുവരിയിലെ സാധാരണ ഉൽപാദനം പ്രതിമാസം 27-29 ലക്ഷം കുപ്പികളാണ്. ഏപ്രിൽ 11 ന് 67,900 കുപ്പികളിൽ നിന്ന് 2021 ഏപ്രിൽ 15 ന് 2,06,000 കുപ്പികളിലേക്ക് വിതരണം വർദ്ധിച്ചു, പ്രത്യേകിച്ചും ഉയർന്ന തോതിൽ രോഗവ്യാപനവും ഉയർന്ന ഡിമാൻഡും ഉള്ള സംസ്ഥാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വർദ്ധിച്ചുവരുന്ന ഉൽപാദന ശേഷി ചൂണ്ടിക്കാട്ടിയ അദ്ദേഹം സംസ്ഥാനങ്ങളുമായുള്ള തത്സമയ വിതരണ ശൃംഖല കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സംസ്ഥാനങ്ങളുമായി ഏകോപിച്ച് അടിയന്തിരമായി പരിഹരിക്കണമെന്ന് നിർദ്ദേശിച്ചു. റെംഡെസിവിറിന്റെയും മറ്റ് മരുന്നുകളുടെയും ഉപയോഗം അംഗീകൃത മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കണമെന്നും അവയുടെ ദുരുപയോഗവും കരിഞ്ചന്തയും കർശനമായി തടയണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.
മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്യുന്ന വിഷയത്തിൽ, അംഗീകൃത മെഡിക്കൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നത് വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. പിഎം കെയറുകളിൽ നിന്നും 32 സംസ്ഥാനങ്ങളിൽ / കേന്ദ്രഭരണ പ്രദേശങ്ങളിൽ 162 പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിച്ചു വരുന്നു. ഒരു ലക്ഷം സിലിണ്ടറുകൾ വാങ്ങുന്നുണ്ടെന്നും അവ ഉടൻ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മെഡിക്കൽ ഓക്സിജന്റെ നിലവിലെയും ഭാവിയിലെയും ആവശ്യകത വിലയിരുത്തുന്നതിൽ ഉയർന്ന തോതിൽ കേസുകളുള്ള 12 സംസ്ഥാനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ അറിയിച്ചു. ഏപ്രിൽ 30 വരെ ഇത്തരം 12 സംസ്ഥാനങ്ങൾക്കുള്ള സപ്ലൈ മാപ്പിംഗ് പദ്ധതിയും ഏറ്റെടുത്തിട്ടുണ്ട്. മഹാമാരി കൈകാര്യം ചെയ്യാൻ വേണ്ട മരുന്നുകളുടെയും ഉപകരണങ്ങളുടെയും ഉൽപാദനത്തിന് ആവശ്യമായ ഓക്സിജന്റെ വിതരണവും ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വെന്റിലേറ്ററുകളുടെ ലഭ്യതയുടെയും വിതരണത്തിന്റെയും അവസ്ഥയും പ്രധാനമന്ത്രി അവലോകനം ചെയ്തു. ഒരു തത്സമയ നിരീക്ഷണ സംവിധാനം സൃഷ്ടിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി . ഈ സംവിധാനം മുൻകൂട്ടി ഉപയോഗിക്കാൻ ബന്ധപ്പെട്ട സംസ്ഥാന ഗവണ്മെന്റുകളെ ബോധവൽക്കരിക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു.
പ്രതിരോധ കുത്തിവയ്പ്പ് വിഷയത്തിൽ, ദേശീയ തലത്തിൽ മുഴുവൻ പൊതുമേഖലയിലും സ്വകാര്യമേഖലയിലും വാക്സിൻ ഉൽപാദനം വർദ്ധിപ്പിക്കുന്നതിന് ശ്രമിക്കണമെന്ന് പ്രധാനമന്ത്രി എല്ലാ ഉദ്യോഗസ്ഥരോടും നിർദ്ദേശിച്ചു.
കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്ര ആരോഗ്യ സെക്രട്ടറി, ഫാർമ സെക്രട്ടറി എന്നിവരും . നിതി ആയോഗ് അംഗം ഡോ വി കെ പോൾ എന്നിവരും അവലോകന യോഗത്തിൽ പങ്കെടുത്തു.
***
Reviewed preparedness to handle the ongoing COVID-19 situation. Aspects relating to medicines, oxygen, ventilators and vaccination were discussed. Like we did last year, we will successfully fight COVID with even greater speed and coordination. https://t.co/cxhTxLtxJa
— Narendra Modi (@narendramodi) April 17, 2021
Prime Minister reviews preparedness of public health response to COVID-19. https://t.co/jN6FLOvAY0
— PMO India (@PMOIndia) April 17, 2021
via NaMo App pic.twitter.com/c0BU752nfP