Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അമൃത് മഹോത്സവ് പരിപാടി സബർമതി ആശ്രമത്തിൽ നിന്നും തുടങ്ങും : പ്രധാനമന്ത്രി


അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ‘പദയാത്ര’ (സ്വാതന്ത്ര്യ മാർച്ച്) ഫ്ലാഗ് ഓഫ് ചെയ്യും.

“ഇന്നത്തെ അമൃത് മഹോത്സവ് പരിപാടി തുടങ്ങുന്നത് ദണ്ഡി മാർച്ച് ആരംഭിച്ച സബർമതി ആശ്രമത്തിൽ നിന്നാണ്. ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ അഭിമാനബോധവും ആത്‌മ നിർഭരതയും വളർത്തുന്നതിൽ മാർച്ചിന് പ്രധാന പങ്കുണ്ട്. ”തദ്ദേശീയതയ്ക്ക് വേണ്ടി ശബ്ദമുയർത്തുക” എന്നതാണ് ബാപ്പുവിനും നമ്മുടെ മഹാന്മാരായ സ്വാതന്ത്ര്യസമര സേനാനികൾക്കുമുള്ള ഒന്നാംതരം ശ്രദ്ധാഞ്ജലി.

ഏതെങ്കിലും പ്രാദേശിക ഉൽപ്പന്നം വാങ്ങി ‘തദ്ദേശീയതയ്ക്ക് വേണ്ടി ശബ്ദമുയർത്തുക’ എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പോസ്റ്റുചെയ്യുക. സബർമതി ആശ്രമത്തിൽ മഗൻ നിവാസിന് സമീപം ഒരു ചർക്ക സ്ഥാപിക്കും. ആത്‌മനിർഭരയുമായി ബന്ധപ്പെട്ട ഓരോ ട്വീറ്റിലും ഇത് പൂർണ്ണ വൃത്തം തിരിയും. ഇത് ഒരു ജനകീയ പ്രസ്ഥാനത്തിന്റെ ഉത്തേജകമായും മാറും ” പ്രധാനമന്ത്രി ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പറഞ്ഞു.

 

***