Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നൈപുണ്യവികസനത്തിനുള്ള ഇന്‍ഡോ – സ്വിസ് സഹകരണത്തിന് മന്ത്രിസഭയുടെ അംഗീകാരം


നൈപുണ്യവികസനത്തിനുള്ള സഹകരണം സംബന്ധിച്ച് ഇന്ത്യയും സ്വിസ് കോണ്‍ഫെഡറേഷനും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കി.

ഇക്കഴിഞ്ഞ ജൂണ്‍ 20 മുതല്‍ 22 വരെ കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ സഹമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിന്റെ സ്വിസര്‍ലാന്റ് സന്ദര്‍ശനത്തിനിടെയാണ് ധാരണാപത്രം ഒപ്പുവച്ചത്.

ശേഷിവികസനം, നൈപുണ്യ വികസന രംഗത്തെ മികച്ച മാതൃകയുടെ കൈമാറ്റം തുടങ്ങിയവയ്ക്കാണ് ധാരണാപത്രത്തില്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത്. ധാരണാ പത്രത്തിന്റെ നടത്തിപ്പ് നിരിക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ഒരു സംയുക്ത പ്രവര്‍ത്തന ഗ്രൂപ്പ് രൂപീകരിക്കാനും ധാരണാപത്രം വിഭാവനം ചെയ്യുന്നു.