പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ശ്രീ ജഗദീപ് ധന്‍ഖര്‍ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്ത്തകന് ശ്രീ പീയൂഷ് ഗോയല്‍ ജി, ശ്രീ ബാബുല്‍ സുപ്രിയോ ജി, ഇവിടെ പങ്കെടുക്കുന്ന മറ്റ് വിശിഷ്ടാതിഥികളെ, ബഹുമാന്യരേ, പശ്ചിമ ബംഗാളില്‍ റെയില്‍, മെട്രോ കണക്റ്റിവിറ്റിയുടെ വിപുലീകരണത്തില്‍ നിങ്ങള്‍ക്ക് എല്ലാവര്ക്കും അഭിനന്ദനങ്ങള്‍. ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍ ഹൂഗ്ലി ഉള്‍പ്പെടെ പല ജില്ലകളിലും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം സുഗമമാക്കും.
സുഹൃത്തുക്കളെ ,
നമ്മുടെ രാജ്യത്ത് എത്രത്തോളം മികച്ച ഗതാഗത സംവിധാനങ്ങൾ ഉണ്ടാകുമോ അത്രത്തോളം സ്വയംപര്യാപ്തതയും ആത്മവിശ്വാസവും സംബന്ധിച്ച നമ്മുടെ ദൃഢനിശ്ചയവും ശക്തിപ്പെടും. കൊല്‍ക്കത്ത കൂടാതെ, ഹൂഗ്ലി, ഹൗറ , നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലകളിലെ സുഹൃത്തുക്കള്‍ക്കും ഇപ്പോള്‍ മെട്രോ സേവന സൗകര്യത്തിന്റെ ആനുകൂല്യം ലഭിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഇന്ന്, നവോപാഡ മുതല്‍ ദക്ഷിണേശ്വര് വരെ ഉദ്ഘാടനം ചെയ്ത ഈ ഭാഗം , ഒന്നര മണിക്കൂര്‍ ദൂരം വെറും 25-35 മിനിറ്റായി കുറയ്ക്കും. മെട്രോയില്‍ നിന്ന് വെറും ഒരു മണിക്കൂറിനുള്ളില്‍ ദക്ഷിണേശ്വറില്‍ നിന്ന് കൊല്‍ക്കത്തയുടെ ‘കവി സുഭാസ്’ അല്ലെങ്കില്‍ ‘ന്യൂ ഗാരിയ’ യില്‍ എത്താന്‍ കഴിയും, അതേസമയം റോഡ് ദൂരം രണ്ടര മണിക്കൂര്‍ വരെ എടുക്കും. ഈ സൗകര്യം സ്കൂള്‍-കോളേജ് യാത്രക്കാരെയും ഓഫീസുകളിലും ഫാക്ടറികളിലും ജോലി ചെയ്യുന്ന ജീവനക്കാരെയും തൊഴിലാളികളെയും വളരെയധികം സഹായിക്കും. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും രബീന്ദ്ര ഭാരതി സര്‍വകലാശാലയുടെയും പ്രത്യേകിച്ച് കൊല്‍ക്കത്ത സര്‍വകലാശാലയുടെയും സാമ്പത്തിക ശാസ്ത്ര വകുപ്പിലെ ബരാനഗര്‍ കാമ്പസിലെത്താന്‍ ഇപ്പോള്‍ എളുപ്പമാകും. മാത്രമല്ല, ഭക്തര്‍ക്ക് കാളിഘട്ട്, ദക്ഷിണേശ്വര് എന്നിവിടങ്ങളിലെ കാളി ദേവീ ക്ഷേത്രങ്ങളില്‍ ഇപ്പോള്‍ വളരെ അനായാസമായി എത്താം.
സുഹൃത്തുക്കളെ ,
രാജ്യത്തെ ആദ്യത്തെ മെട്രോ എന്ന ബഹുമതി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കൊല്‍ക്കത്ത മെട്രോയ്ക്ക് ലഭിച്ചു. എന്നാല്‍ ഈ മെട്രോയുടെ ആധുനീകരണവും വിപുലീകരണവും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായാണ് ആരംഭിച്ചത് . മെട്രോ ആയാലും റെയില്‍വേ സംവിധാനമായാലും ഇന്ന് മെയ്ഡ് ഇന്‍ ഇന്ത്യയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ട്രാക്കുകള്‍ സ്ഥാപിക്കുന്നത് മുതല്‍ ആധുനിക ലോക്കോമോട്ടീവുകള്‍, ട്രെയിനുകളുടെ കോച്ചുകള്‍ എന്നിവയിലേക്ക് വലിയ അളവില്‍ വസ്തുക്കളും, സാങ്കേതികവിദ്യയും ഉപയോഗിക്കുന്നു. ഇത് നമ്മുടെ ജോലിയുടെ വേഗത വര്‍ദ്ധിപ്പിച്ചു, ഗുണനിലവാരം മെച്ചപ്പെടുത്തി, ചെലവ് കുറച്ചു, ട്രെയിനുകളുടെ വേഗതയും വര്‍ദ്ധിക്കുന്നു.
സുഹൃത്തുക്കളെ ,
രാജ്യത്ത് സ്വയംപര്യാപ്തതയുടെ ഒരു പ്രധാന കേന്ദ്രമാണ് പശ്ചിമ ബംഗാള്‍. ഇവിടെ നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും അയല്‍രാജ്യങ്ങളിലേക്കും വ്യാപാരം നടത്തുന്നതിന് വളരെയധികം സാധ്യതകളുണ്ട്. ഇത് കണക്കിലെടുത്ത്, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റെയില്‍വേ ശൃംഖല ശാക്തീകരിക്കാന്‍ തീവ്രമായ ശ്രമങ്ങള്‍ നടക്കുന്നു. ഉദാഹരണത്തിന്, സിവോക്ക്-രംഗ്പോ ന്യൂ ലൈന്‍ സിക്കിം സംസ്ഥാനത്തെ പശ്ചിമ ബംഗാളുമായി റെയില്‍ ശൃംഖലയിലൂടെ ആദ്യമായി ബന്ധിപ്പിക്കും. കൊല്‍ക്കത്തയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് ട്രെയിനുകള്‍ ഓടുന്നു. അടുത്തിടെ ഹല്‍ദിബാരി മുതല്‍ ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തി വരെയുള്ള റെയില്‍ പാത കമ്മീഷന് ചെയ്തു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ പശ്ചിമ ബംഗാളില്‍ നിരവധി മേൽപ്പാലങ്ങളും, അടിപ്പാലങ്ങളും ഏറ്റെടുത്തിട്ടുണ്ട്.
സുഹൃത്തുക്കളെ ,
ഇന്ന് ഉദ്ഘാടനം ചെയ്ത് രാജ്യത്തിനായി സമര്‍പ്പിച്ച നാല് പദ്ധതികള്‍ ഇവിടത്തെ റെയില്‍ ശൃംഖലയെ കൂടുതല്‍ ശക്തിപ്പെടുത്തും. ഈ മൂന്നാം പാത ആരംഭിക്കുന്നതോടെ ഖരഗ്പൂര്‍-ആദിത്യപൂര്‍ വിഭാഗത്തിലെ റെയില്‍ ഗതാഗതം വളരെയധികം മെച്ചപ്പെടുത്തുകയും ഹൗറ-മുംബൈ റൂട്ടിലെ ട്രെയിനുകളുടെ കാലതാമസം കുറയ്ക്കുകയും ചെയ്യും. മുര്‍ഷിദാബാദ് ജില്ലയിലെ തിരക്കേറിയ റെയില്‍ ശൃംഖലയ്ക്ക് അജിംഗഞ്ച് മുതല്‍ ഖാഗ്രഘട്ട് റോഡ് വരെ ഇരട്ട പാത സൗകര്യമൊരുക്കും. ഇത് കൊല്‍ക്കത്ത-ന്യൂ ജല്‍പായ്ഗുരി-ഗുവാഹത്തിയിലേക്കുള്ള ഇതര റൂട്ടും വടക്ക് കിഴക്കിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തും. ഡങ്കുനി-ബറൂയിപാറ തമ്മിലുള്ള നാലാം പാത പദ്ധതി വളരെ പ്രധാനമാണ്. ഹൂഗ്ലിയുടെ തിരക്കേറിയ ശൃംഖല തയ്യാറായി കഴിഞ്ഞാല്‍ അത് തിരക്ക് കുറയ്ക്കും. അതുപോലെ, റസൂല്പൂരിലെയും മാഗ്രയിലെയും വിഭാഗം കൊല്‍ക്കത്തയിലേക്കുള്ള ഒരു കവാടമാണ്, പക്ഷേ വളരെ തിരക്കേറിയതാണ്. ഈ പുതിയ പാത ആരംഭിക്കുന്നതോടെ ഈ പ്രശ്നവും വലിയ അളവില്‍ പരിഹരിക്കപ്പെടും.
സുഹൃത്തുക്കളെ ,
ഈ പദ്ധതികളെല്ലാം പശ്ചിമ ബംഗാളിനെ കല്‍ക്കരി വ്യവസായം, ഉരുക്ക് വ്യവസായം, വളം, ധാന്യങ്ങള്‍ എന്നിവ ഉത്പാദിപ്പിക്കുന്ന പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു. ഈ പുതിയ റെയില്‍വേ ലൈനുകള്‍ ജീവിതം സുഗമമാക്കുക മാത്രമല്ല, ഉദ്യമങ്ങള്‍ക്കായി പുതിയ അവസരങ്ങള്‍ ഉണ്ടാക്കും , മികച്ച അടിസ്ഥാന സൗകര്യങ്ങളുടെ ലക്ഷ്യമാണിത്. ഇതു തന്നെയാണ് സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്. സ്വയംപര്യാപ്ത ഭാരത്തിന്റെ ആത്യന്തിക ലക്ഷ്യം കൂടിയാണിത്. നാമെല്ലാവരും ഈ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നത് തുടരണമെന്ന ആഗ്രഹത്തോടെ ഞാന്‍ പീയൂഷ് ജിയെയും അദ്ദേഹത്തിന്റെ മുഴുവന്‍ ടീമിനെയും അഭിനന്ദിക്കുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പശ്ചിമ ബംഗാളിലെ റെയില്‍വേ മേഖലയിലെയും റെയില്‍ അടിസ്ഥാന സൗകര്യങ്ങളിലെയും ബാക്കിയുള്ള പോരായ്മകള്‍ പരിഹരിക്കുന്നതിന് ഏറ്റെടുത്ത ഉത്തരവാദിത്തം ഞങ്ങള്‍ നിറവേറ്റുകയും ബംഗാളിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുകയും ചെയ്യും.
ഈ പ്രതീക്ഷയോടെ, നിങ്ങള്‍ക്ക് വളരെ നന്ദി!
****
हमारे देश में ट्रांसपोर्ट के माध्यम जितने बेहतर होंगे, आत्मनिर्भरता और आत्मविश्वास का हमारा संकल्प उतना ही सशक्त होगा।
— PMO India (@PMOIndia) February 22, 2021
मुझे खुशी है कि कोलकाता के अलावा हुगली, हावड़ा और उत्तरी 24 परगना जिले के साथियों को भी अब मेट्रो सेवा की सुविधा का लाभ मिल रहा है: PM #BanglarBikasheRail
मुझे खुशी है कि मेट्रो हो या रेलवे सिस्टम, आज भारत में जो भी निर्माण हो रहा है, उसमें मेड इन इंडिया की छाप स्पष्ट दिख रही है।
— PMO India (@PMOIndia) February 22, 2021
ट्रैक बिछाने से लेकर रेलगाड़ियों के आधुनिक इंजन और आधुनिक डिब्बों तक बड़ी मात्रा में उपयोग होने वाला सामान और टेक्नॉलॉजी अब भारत की अपनी ही है: PM
पश्चिम बंगाल, देश की आत्मनिर्भरता का एक अहम केंद्र रहा है और यहां से नॉर्थ ईस्ट से लेकर, हमारे पड़ोसी देशों के साथ व्यापार-कारोबार की असीम संभावनाएं हैं।
— PMO India (@PMOIndia) February 22, 2021
इसी को देखते हुए बीते सालों में यहां के रेल नेटवर्क को सशक्त करने का गंभीरता से प्रयास किया जा रहा है: PM #BanglarBikasheRail
इन नई रेल लाइनों से जीवन तो आसान होगा ही, उद्यम के लिए भी नए विकल्प मिलेंगे।
— PMO India (@PMOIndia) February 22, 2021
यही तो बेहतर इंफ्रास्ट्रक्चर का लक्ष्य होता है।
यही तो सबका साथ, सबका विकास, सबका विश्वास है।
यही तो आत्मनिर्भर भारत का भी अंतिम लक्ष्य है: PM @narendramodi #BanglarBikasheRail