പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിശ്വഭാരതി സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിനെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു. പശ്ചിമ ബംഗാള്‍ ഗവര്‍ണറും വിശ്വഭാരതി റെക്ടറുമായ ശ്രീ ജഗ്ദീപ് ധന്‍ഖര്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. രമേശ് പൊഖ്രിയാല്‍ നിഷാങ്ക്, യൂണിയന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ശ്രീസഞ്ജയ് ധോത്രെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്യവേ ഇന്ത്യയുടെ ഐക്യത്തിനായി ആഹ്വാനം ചെയ്തു കൊണ്ട് തന്നെപ്രചോദിപ്പിച്ച വീര ശിവജിയെക്കുറിച്ചുള്ള ഗുരുദേവ് രവീന്ദ്ര നാഥ ടാഗോറിന്റെ കവിത പ്രധാനമന്ത്രിഉദ്ധരിച്ചു.വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരു സര്‍വകലാശാലയുടെ കേവലം ഭാഗം മാത്രമല്ലെന്നും, ഊര്‍ജ്ജസ്വലമായ പാരമ്പര്യമുള്ളവരാണെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. വിശ്വഭാരതിയില്‍ പഠിക്കാന്‍ വരുന്നഏതൊരാളും ഇന്ത്യയുടേയും ഭാരതീയതയുടേയും വീക്ഷണകോണില്‍ നിന്ന് ലോകം മുഴുവന്‍ കാണുമെന്ന പ്രതീക്ഷിച്ചതിനാലാണ് ഗുരുദേവ് സര്‍വകലാശാലയ്ക്ക് ആഗോള സര്‍വ്വകലാശാല എന്നര്‍ത്ഥം വരുന്ന വിശ്വ ഭാരതി
എന്ന പേര് നല്‍കിയത്.
അതിനാല്‍ ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തില്‍ കാണാന്‍ കഴിയുന്ന ഒരു പഠന കേന്ദ്രമായി അദ്ദേഹം വിശ്വഭാരതിയെ മാറ്റി. ദരിദ്രരില്‍ ദരിദ്രരായവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യന്‍ പൈതൃകത്തെ കുറിച്ച് ഗവേഷണം നടത്താന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ഗുരുദേവ് ടാഗോറിന് വിശ്വ ഭാരതി കേവലം വിജ്ഞാനം പകര്‍ന്ന് കൊടുക്കാനുള്ള ഒരു സ്ഥാപനം മാത്രമായിരുന്നില്ല, മറിച്ച് ഇന്ത്യന്‍ സംസ്കാരത്തിന്റെ ഏറ്റവും ഉയര്‍ന്ന ലക്ഷ്യമായ സ്വയം നേടലിലേയ്ക്കുള്ള ഒരു ശ്രമമായിരുന്നു. വൈവിധ്യമാര്‍ന്ന പ്രത്യയശാസ്ത്രങ്ങളിലും വൈജാത്യങ്ങളിലും നാം സ്വയം കണ്ടെത്തേണ്ടതുണ്ടെന്ന് ഗുരുദേവ് വിശ്വസിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ടാഗോര്‍ ബംഗാളിനെക്കുറിച്ച് അഭിമാനിക്കാറുണ്ടെന്നും അതേസമയം, ഇന്ത്യയുടെ വൈവിധ്യത്തെക്കുറിച്ച് അത്ര തന്നെ അഭിമാനിച്ചിരുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഗുരുദേവിന്റെ കാഴ്ചപ്പാട് മൂലമാണ് മാനവികത ശാന്തിനികേതന്റെ തുറന്ന ആകാശത്തിന് കീഴില്‍ വളരുന്നത്. അനുഭവത്തിലൂന്നിയ വിദ്യാഭ്യാസം അടിത്തറ പാകിയ വിശ്വഭാരതിയെ വിജ്ഞാനത്തിന്റെ അനന്തസമുദ്രമായിഅദ്ദേഹം പ്രശംസിച്ചു. സര്‍ഗ്ഗാത്മകതയ്ക്കും വിജ്ഞാനത്തിനും പരിധിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ ചിന്തയോടെയാണ് ഗുരുദേവ് ഈ മഹത്തായ സര്‍വകലാശാല സ്ഥാപിച്ചത്. അറിവും ചിന്തയും നൈപുണ്യവും സ്ഥിരമല്ല, ചലനാത്മകവും നിരന്തരവുമായ പ്രക്രിയയാണെന്ന് എപ്പോഴും ഓര്‍മ്മിക്കണമെന്ന് പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. വിജ്ഞാനത്തിനും, അധികാരത്തിനുമൊപ്പം ഉത്തരവാദിത്തവും വരും. അധികാരത്തിലിരിക്കുന്ന ഒരാള്‍ എങ്ങനെയാണോ സംയമനം പാലിക്കുകയും, സംവേദനക്ഷമത കാണിക്കുകയും ചെയ്യുന്നത് അതുപോലെ ഓരോ പണ്ഡിതനും അറിവില്ലാത്തവരോട് ഉത്തരവാദിത്തമുള്ളവനായിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിങ്ങളുടെ അറിവ് നിങ്ങളുടേത് മാത്രമല്ല, സമൂഹത്തിന്റെതാണെന്നും അത് രാജ്യത്തിന്റെ പൈതൃകമാണെന്നും വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. നിങ്ങളുടെ അറിവിനും, നൈപുണ്യത്തിനുംഒരു രാഷ്ട്രത്തെ അഭിമാനഭരിതമാക്കാന്‍ കഴിയും അല്ലെങ്കില്‍ സമൂഹത്തെ അപവാദത്തിന്റെയും നാശത്തിന്റെയും അന്ധകാരത്തിലേക്ക് തള്ളിവിടാനും. ലോകമെമ്പാടും ഭീകരതയും അക്രമവും പ്രചരിപ്പിക്കുന്ന പല ഉന്നത വിദ്യാഭ്യാസമുള്ളവരും ഉയര്‍ന്ന വൈദഗ്ധ്യമുള്ളവരുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് പോലുള്ള ഒരു മഹാമാരിയില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ ജീവന് പണയപ്പെടുത്തി ആശുപത്രികളിലും ലാബുകളിലും നിലയുറപ്പിക്കുന്നവരുണ്ട്. ഇത് പ്രത്യയശാസ്ത്രത്തെക്കുറിച്ചല്ല, മറിച്ച് മാനസികാവസ്ഥയാണ്. ക്രിയാത്മകമായാലും, നിഷേധാത്മകമായാലും രണ്ടിനും അവസരമുണ്ട്. അതുപോലെ തന്നെ രണ്ടിനുമുള്ള പാതയും തുറന്നുകിടപ്പുണ്ട്.രണ്ടിനും അവസരമുണ്ട്. പ്രശ്നത്തിന്റെ ഭാഗമാകണോ അതോ പരിഹാരമാണോ എന്ന് തീരുമാനിക്കണമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. അവര്‍ രാജ്യത്തിന് ഒന്നാം സ്ഥാനം നല്കിയാല് അവരുടെ എല്ലാ തീരുമാനങ്ങളും എന്തെങ്കിലും പരിഹാരത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീരുമാനമെടുക്കുക്കുന്നതില്‍ ഭയപ്പെടരുതെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളെ ഉപദേശിച്ചു. പുതുമ കണ്ടെത്താനും അപകടസാധ്യതകള്‍ ഏറ്റെടുക്കാനും മുന്നോട്ട് പോകാനുമുള്ള അഭിനിവേശം രാജ്യത്തെ യുവാക്കള്‍ക്ക് ഉള്ളടത്തോളം കാലം രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ ശ്രമത്തില്‍ യുവാക്കള്‍ക്ക് ഗവണ്മെന്റ് പിന്തുണ നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്കി.പരമ്പരാഗത ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ചരിത്രപരമായ കരുത്ത് അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി ഗാന്ധിയന്‍ ശ്രീ ധരംപാലിന്റെ ‘ദ ബ്യൂട്ടിഫുള്‍ ട്രീ- പതിനെട്ടാം നൂറ്റാണ്ടിലെ തദ്ദേശീയ ഇന്ത്യന്‍ വിദ്യാഭ്യാസം’ എന്ന പുസ്തകത്തെ പരാമര്‍ശിച്ചു. 1820 ലെ സര്‍വേയില്‍ ഓരോ ഗ്രാമത്തിലും ഒന്നില്‍ കൂടുതല്‍ ഗുരുകൂലങ്ങളുണ്ടായിരുന്ന്നുവെന്നും അവ പ്രാദേശിക ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും സാക്ഷരതാ നിരക്ക് വളരെ ഉയര്‍ന്നതാണെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് പണ്ഡിതന്മാരും ഇത് അംഗീകരിച്ചു. ഇന്ത്യന്‍ വിദ്യാഭ്യാസത്തെ ആധുനികവല്‍ക്കരിക്കുന്നതിനും അടിമത്തത്തിന്റെ ചങ്ങലകളില്‍ നിന്ന് മോചിപ്പിക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ ഗുരുദേവ് രവീന്ദ്രനാഥ് വിശ്വഭാരതിയില്‍ വികസിപ്പിച്ചെടുത്തു.അതുപോലെ, പുതിയ ദേശീയ വിദ്യാഭ്യാസ നയവും പഴയ നിയന്ത്രണങ്ങള്‍ ലംഘിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മുഴുവന്‍ കഴിവുകളും മനസ്സിലാക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു. വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും പ്രബോധന മാദ്ധ്യമത്തിലും ഇത് അയവും അനുവദിക്കുന്നു.
സംരംഭകത്വത്തെയും സ്വയം തൊഴിലിനെയും, ഗവേഷണത്തെയും പുതുമയയെയും നയം പ്രോത്സാഹിപ്പിക്കുന്നു; .’ഈ വിദ്യാഭ്യാസ നയം ഒരു ആത്മനിര്‍ഭര്‍ ഭാരത് നിര്‍മ്മിക്കുന്നതിലെ ഒരു പ്രധാന നാഴികക്കല്ലാണ്’, പ്രധാനമന്ത്രിപറഞ്ഞു. അടുത്തിടെ പണ്ഡിതന്മാര്ക്ക് ലക്ഷക്കണക്കിന് ജേണലുകളിലേക്ക് സര്‍ക്കാര്‍ സൗജന്യ പ്രവേശനംനല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷനിലൂടെ ഗവേഷണത്തിനായി ഈവര്‍ഷത്തെ ബജററ്റില്‍ 5 വര്‍ഷത്തതേയ്ക്കു അന്പത്തിനായിരം കോടി രൂപ വകകൊള്ളിച്ചിട്ടുണ്ട് . ഈ വിദ്യാഭ്യാസനയം പെണ്‍കുട്ടികള്‍ക്ക് പുതിയ ആത്മവിശ്വാസം നല്കുന്ന ജന്‍ഡര്‍ ഇന്‍ക്ലൂഷന്‍ ഫണ്ടിനായി വ്യവസ്ഥ ചെയ്തിട്ടുണ്ട്.പെണ്‍കുട്ടികളുടെ ഉയര്‍ന്ന ഡ്രോപ്പ് ഔട്ട് നിരക്ക് ആഴത്തില്‍ പഠിക്കുകയും എന്‍ട്രി-എക്സിറ്റ് ഓപ്ഷനുകള്‍ക്കും ഡിഗ്രി കോഴ്സുകളില്‍ വാര്‍ഷിക ക്രെഡിറ്റിനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.
ഏക ഭാരതം -ശ്രേഷ്ഠ ഭാരതത്തിന് ബംഗാള്‍ പ്രചോദനമായി എന്ന് പറഞ്ഞുകൊണ്ട്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിജ്ഞാന സമ്പദ്വ്യവസ്ഥയില് വിശ്വ ഭാരതി വലിയ പങ്കുവഹിക്കുമെന്നും ഇന്ത്യന്‍ അറിവും സ്വത്വവും ലോകത്തിന്റെ എല്ലാ കോണുകളിലേക്കും കൊണ്ടുപോകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി . 2047ല്‍വിശ്വഭാരതിയുടെ ഏറ്റവും വലിയ 25 ലക്ഷ്യങ്ങളെക്കുറിച്ച് അടുത്ത 25 വര്‍ഷത്തേക്കുള്ള ഒരു ദര്‍ശന രേഖ തയ്യാറാക്കാന്‍ ശ്രീ മോദി പ്രശസ്തമായ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. ഇന്ത്യയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ സന്ദേശം വഹിക്കുന്നതിനും
ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ ഉയര്‍ത്തുന്നതിനും വിശ്വഭാരതി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും നയിക്കണം. അടുത്തുള്ള ഗ്രാമങ്ങളെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനും അവരുടെഉല്‍പ്പന്നങ്ങള്‍ ആഗോളതലത്തില്‍ എത്തിക്കാനും ശ്രമിക്കണമെന്ന് വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചത്.
*****
Addressing the Visva-Bharati. Watch. https://t.co/HDxyZLMVc7
— Narendra Modi (@narendramodi) February 19, 2021
गुरुदेव अगर विश्व भारती को सिर्फ एक यूनिवर्सिटी के रूप में देखना चाहते, तो वो इसको Global University या कोई और नाम भी दे सकते थे।
— PMO India (@PMOIndia) February 19, 2021
लेकिन उन्होंने, इसे विश्व भारती विश्वविद्यालय नाम दिया: PM @narendramodi
गुरुदेव टैगोर के लिए विश्व भारती, सिर्फ ज्ञान देने वाली एक संस्था नहीं थी।
— PMO India (@PMOIndia) February 19, 2021
ये एक प्रयास है भारतीय संस्कृति के शीर्षस्थ लक्ष्य तक पहुंचने का, जिसे हम कहते हैं- स्वयं को प्राप्त करना: PM @narendramodi
जब आप अपने कैंपस में बुधवार को ‘उपासना’ के लिए जुटते हैं, तो स्वयं से ही साक्षात्कार करते हैं।
— PMO India (@PMOIndia) February 19, 2021
जब आप गुरुदेव द्वारा शुरू किए गए समारोहों में जुटते हैं, तो स्वयं से ही साक्षात्कार करते हैं: PM @narendramodi
विश्व भारती तो अपने आप में ज्ञान का वो उन्मुक्त समंदर है, जिसकी नींव ही अनुभव आधारित शिक्षा के लिए रखी गई।
— PMO India (@PMOIndia) February 19, 2021
ज्ञान की, क्रिएटिविटी की कोई सीमा नहीं होती, इसी सोच के साथ गुरुदेव ने इस महान विश्वविद्यालय की स्थापना की थी: PM @narendramodi
आपको ये भी हमेशा याद रखना होगा कि ज्ञान, विचार और स्किल, स्थिर नहीं है, ये सतत चलने वाली प्रक्रिया है।
— PMO India (@PMOIndia) February 19, 2021
और इसमें Course Correction की गुंजाइश भी हमेशा रहेगी।
लेकिन Knowledge और Power, दोनों Responsibility के साथ आते हैं: PM @narendramodi
जिस प्रकार, सत्ता में रहते हुए संयम और संवेदनशील रहना पड़ता है, उसी प्रकार हर विद्वान को, हर जानकार को भी उनके प्रति ज़िम्मेदार रहना पड़ता है जिनके पास वो शक्ति नहीं है।
— PMO India (@PMOIndia) February 19, 2021
आपका ज्ञान सिर्फ आपका नहीं बल्कि समाज की, देश की धरोहर है: PM @narendramodi at Visva Bharati Convocation
आपका ज्ञान, आपकी स्किल, एक समाज को, एक राष्ट्र को गौरवान्वित भी कर सकती है और वो समाज को बदनामी और बर्बादी के अंधकार में भी धकेल सकती है।
— PMO India (@PMOIndia) February 19, 2021
इतिहास और वर्तमान में ऐसे अनेक उदाहरण हैं: PM @narendramodi
आप देखिए, जो दुनिया में आतंक फैला रहे हैं, जो दुनिया में हिंसा फैला रहे हैं, उनमें भी कई Highly Learned, Highly Skilled लोग हैं।
— PMO India (@PMOIndia) February 19, 2021
दूसरी तरफ ऐसे भी लोग हैं जो कोरोना जैसी वैश्विक महामारी से दुनिया को मुक्ति दिलाने के लिए दिनरात प्रयोगशालाओं में जुटे हुए हैं: PM @narendramodi
ये सिर्फ विचारधारा का प्रश्न नहीं है, बल्कि माइंडसेट का भी विषय है।
— PMO India (@PMOIndia) February 19, 2021
आप क्या करते हैं, ये इस बात पर निर्भर करता है कि आपका माइंडसेट पॉजिटिव है या नेगेटिव है: PM @narendramodi
अगर आपकी नीयत साफ है और निष्ठा मां भारती के प्रति है, तो आपका हर निर्णय किसी ना किसी समाधान की तरफ ही बढ़ेगा।
— PMO India (@PMOIndia) February 19, 2021
सफलता और असफलता हमारा वर्तमान और भविष्य तय नहीं करती।
हो सकता है आपको किसी फैसले के बाद जैसा सोचा था वैसा परिणाम न मिले, लेकिन आपको फैसला लेने में डरना नहीं चाहिए: PM
आज महान गांधीवादी धरमपाल जी की जन्म जयंती भी है।
— PMO India (@PMOIndia) February 19, 2021
उनकी एक रचना है- The Beautiful Tree- Indigenous Indian Education in the Eighteenth Century.
आज आपसे बात करते हुए मैं इसका जिक्र भी करना चाहता हूं: PM @narendramodi
इस पुस्तक में धरमपाल जी ने थॉमस मुनरो द्वारा किए गए एक राष्ट्रीय शिक्षा सर्वे का ब्योरा दिया है।
— PMO India (@PMOIndia) February 19, 2021
1820 में हुए इस शिक्षा सर्वे में कई ऐसी बातें हैं, जो हैरान करती हैं।
उस सर्वे में भारत की साक्षरता दर बहुत ऊंची आंकी गई थी: PM @narendramodi
भारत पर ब्रिटिश एजुकेशन सिस्टम थोपे जाने से पहले, थॉमस मुनरो ने भारतीय शिक्षा पद्धति और भारतीय शिक्षा व्यवस्था की ताकत देखी थी।
— PMO India (@PMOIndia) February 19, 2021
उन्होंने देखा था कि हमारी शिक्षा व्यवस्था कितनी वाइब्रेंट है: PM @narendramodi
इसी पुस्तक में विलियम एडम का भी जिक्र है जिन्होंने ये पाया था कि 1830 में बंगाल और बिहार में एक लाख से ज्यादा Village Schools थे: PM @narendramodi
— PMO India (@PMOIndia) February 19, 2021
गुरुदेव ने विश्वभारती में जो व्यवस्थाएं विकसित कीं, जो पद्धतियां विकसित कीं, वो भारत की शिक्षा व्यवस्था को परतंत्रता की बेड़ियों से मुक्त करने, उन्हें आधुनिक बनाने का एक माध्यम थीं: PM @narendramodi at Visva Bharati Convocation
— PMO India (@PMOIndia) February 19, 2021
आज भारत में जो नई राष्ट्रीय शिक्षा नीति बनी है, वो भी पुरानी बेड़ियों को तोड़ने के साथ ही, विद्यार्थियों को अपना सामर्थ्य दिखाने की पूरी आजादी देती।
— PMO India (@PMOIndia) February 19, 2021
ये शिक्षा नीति आपको अलग-अलग विषयों को पढ़ने की आजादी देती है।
ये शिक्षा नीति, आपको अपनी भाषा में पढ़ने का विकल्प देती है: PM
ये शिक्षा नीति entrepreneurship, self employment को भी बढ़ावा देती है।
— PMO India (@PMOIndia) February 19, 2021
ये शिक्षा नीति Research को, Innovation को बढ़ावा देती है।
आत्मनिर्भर भारत के निर्माण में ये शिक्षा नीति भी एक अहम पड़ाव है: PM @narendramodi
हाल ही में सरकार ने देश और दुनिया के लाखों Journals की फ्री एक्सेस अपने स्कॉलर्स को देने का फैसला किया है।
— PMO India (@PMOIndia) February 19, 2021
इस साल बजट में भी रिसर्च के लिए नेशनल रिसर्च फाउंडेशन के माध्यम से आने वाले 5 साल में 50 हज़ार करोड़ रुपए खर्च करने का प्रस्ताव रखा है: PM @narendramodi
भारत की आत्मनिर्भरता, देश की बेटियों के आत्मविश्वास के बिना संभव नहीं है।
— PMO India (@PMOIndia) February 19, 2021
नई राष्ट्रीय शिक्षा नीति में पहली बार Gender Inclusion Fund की भी व्यवस्था की गई है: PM @narendramodi
बंगाल ने अतीत में भारत के समृद्ध ज्ञान-विज्ञान को आगे बढ़ाने में देश को नेतृत्व दिया।
— PMO India (@PMOIndia) February 19, 2021
बंगाल, एक भारत, श्रेष्ठ भारत की प्रेरणा स्थली भी रहा है और कर्मस्थली भी रहा है: PM @narendramodi
इस वर्ष हम अपनी आजादी के 75वें वर्ष में प्रवेश कर रहे हैं।
— PMO India (@PMOIndia) February 19, 2021
विश्व भारती के प्रत्येक विद्यार्थी की तरफ से देश को सबसे बड़ा उपहार होगा कि भारत की छवि को और निखारने के लिए आप ज्यादा से ज्यादा लोगों को जागरूक करें: PM @narendramodi
भारत जो है, जो मानवता, जो आत्मीयता, जो विश्व कल्याण की भावना हमारे रक्त के कण-कण में है, उसका ऐहसास बाकी देशों को कराने के लिए विश्व भारती को देश की शिक्षा संस्थाओं का नेतृत्व करना चाहिए: PM @narendramodi
— PMO India (@PMOIndia) February 19, 2021
मेरा आग्रह है, अगले 25 वर्षों के लिए विश्व भारती के विद्यार्थी मिलकर एक विजन डॉक्यूमेंट बनाएं।
— PMO India (@PMOIndia) February 19, 2021
वर्ष 2047 में, जब भारत अपनी आजादी के 100 वर्ष का समारोह बनाएगा, तब तक विश्व भारती के 25 सबसे बड़े लक्ष्य क्या होंगे, ये इस विजन डॉक्यूमेंट में रखे जा सकते हैं: PM @narendramodi