Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മഹാരാജ സുഹേല്‍ദേവ് സ്മാരകത്തിന്റെയും ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചിലുള്ള ചിറ്റൗര തടാകത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും തറക്കല്ലിട്ടുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

മഹാരാജ സുഹേല്‍ദേവ് സ്മാരകത്തിന്റെയും ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചിലുള്ള ചിറ്റൗര തടാകത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും തറക്കല്ലിട്ടുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം.


നമസ്‌കാരം!

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍ ജി, സംസ്ഥാനത്തെ ജനപ്രിയനും പ്രശസ്തനുമായ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്ജി, യുപി സര്‍ക്കാരിലെ മറ്റ് മന്ത്രിമാര്‍, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകര്‍, എംഎല്‍എമാര്‍, എന്റെ പ്രിയ സഹോദരങ്ങളെ  േദശീയ നായകന്‍ മഹാരാജ സുഹെല്‍ദേവിന്റെ ജന്മസ്ഥലമായ ബഹ്റൈച്ചിലെ പുണ്യഭൂമിയെ ഞാന്‍ ആദരവോടെ
അഭിവാദ്യം ചെയ്യുന്നു. വസന്ത് പഞ്ചമി ദിനത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും രാജ്യത്തിനും നിരവധി ആശംസകള്‍!

സരസ്വതി ദേവി ഇന്ത്യയുടെ അറിവും ശാസ്ത്രവും കൂടുതല്‍ സമ്പന്നമാക്കട്ടെ! അറിവിന്റെ ശുഭദിനമായി ഇന്ന് കണക്കാക്കപ്പെടുന്നു. അത് ഇവിടെ പറഞ്ഞിട്ടുണ്ട്  सरस्वति महाभागे विद्ये कमललोचने।

 

 

विद्यारूपे विशालाक्षि विद्यां देहि नमोऽस्तु ते॥തായത്, ഓ, വീരനായ മുനി, താമരയെപ്പോലുള്ള ഒരു വലിയ കണ്ണ്, ജ്ഞാനം നല്‍കുന്ന സരസ്വതി, എനിക്ക് അറിവ് തരുക, ഞാന്‍ അങ്ങയെ അഭിവാദ്യം ചെയ്യുന്നു.

മാനവികതയെ സേവിക്കുന്നതിനായി ഗവേഷണത്തിലും നവീകരണത്തിലും ഏര്‍പ്പെട്ടിരിക്കുന്ന ഓരോ
രാജ്യക്കാരനും രാഷ്ട്രനിര്‍മ്മാണത്തിലും സരസ്വതിദേവിയുടെ അനുഗ്രഹം ലഭിക്കുകയും അവര്‍ക്ക് വിജയം ലഭിക്കുകയും ചെയ്യണമെന്ന് നാം എല്ലാവരും പ്രാര്‍ത്ഥിക്കുന്നു.

സുഹൃത്തുക്കളെ,  

ഗോസ്വാമി തുളസിദാസ് ജി രാംചരിത്മാനസില്‍ പറയുന്നു: ऋतु बसंत बह त्रिबिध बयारी  അതായത്, മൂന്ന് തരം കാറ്റ് – പുതിയതും സൗമ്യവും സുഗന്ധവും – വസന്തകാലത്ത് ഒഴുകുന്നു, കൃഷിസ്ഥലങ്ങള്‍ മുതല്‍ തോട്ടങ്ങള്‍ വരെയുള്ള എല്ലാ ജീവജാലങ്ങളും സന്തോഷകരമാണ്. തീര്‍ച്ചയായും, നാം എവിടെ നോക്കിയാലും പൂക്കള്‍ വിരിയുന്നു, ഓരോ വ്യക്തിയും വസന്തത്തെ സ്വാഗതം ചെയ്യാന്‍ നില്‍ക്കുന്നു. ഈ വസന്തം ഒരു പുതിയ പ്രത്യാശ കൊണ്ടുവന്നു, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു പുതിയ തീക്ഷ്ണത, പകര്‍ച്ചവ്യാധിയുടെ നിരാശ ഉപേക്ഷിക്കുന്നു. നമ്മുടെ സംസ്‌കാരം, ധാര്‍മ്മികത എന്നിവയുടെ കവചമായി നിലകൊള്ളുന്നു. മഹാനായ നായകന്‍ മഹാരാജ സുഹേല്‍ദേവ്ജിയുടെ ജന്മവാര്‍ഷികം നമ്മുടെ സന്തോഷം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു.

സുഹൃത്തുക്കളെ,

ഏകദേശം രണ്ട് വര്‍ഷം മുമ്പ് ഗാസിപൂരില്‍ മഹാരാജ സുഹേല്‍ദേവിന്റെ സ്മരണയ്ക്കായി ഒരു തപാല്‍ സ്റ്റാമ്പ് പുറത്തിറക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഇന്ന്, ബഹ്റൈച്ചിലെ അദ്ദേഹത്തിന്റെ മഹത്തായ സ്മാരകത്തിന്റെ ശിലാസ്ഥാപനം നടത്താനുള്ള ഭാഗ്യം എനിക്കുണ്ട്. ആധുനികവും ഗംഭീരവുമായ ഈ സ്മാരകവും ചരിത്രപരമായ ചിറ്റൗര തടാകത്തിന്റെ വികസനവും ബഹ്റൈച്ചിലെ മഹാരാജ സുഹെല്‍ദേവിന്റെ അനുഗ്രഹം വര്‍ദ്ധിപ്പിക്കുകയും വരും തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്യും.

സുഹൃത്തുക്കളെ,

ഇന്ന്, മഹാരാജ സുഹേല്‍ദേവിന്റെ പേരില്‍ നിര്‍മ്മിച്ച മെഡിക്കല്‍ കോളേജിന് പുതിയതും ഗംഭീരവുമായ ഒരു കെട്ടിടം ലഭിച്ചു. വികസനത്തിനായുള്ള ബഹ്റൈച്ചിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തല്‍ ഇവിടത്തെ ജനങ്ങളുടെ ജീവിതത്തെ സുഗമമാക്കും. അടുത്തുള്ള ശ്രാവസ്തി, ബല്‍റാംപൂര്‍, സിദ്ധാര്‍ത്ഥനഗര്‍ എന്നിവയ്ക്ക് ഇത് ഗുണം ചെയ്യും കൂടാതെ നേപ്പാളില്‍ നിന്ന് വരുന്ന രോഗികളെ സഹായിക്കുകയും ചെയ്യും.

സഹോദരങ്ങളെ,

അടിമത്തത്തിന്റെ മനോഭാവത്തോടെ രാജ്യത്തെ അടിമകളാക്കിയവര്‍ എഴുതിയത് മാത്രമല്ല ഇന്ത്യയുടെ ചരിത്രം. ഇന്ത്യയുടെ ചരിത്രം ഇന്ത്യയിലെ സാധാരണക്കാര്‍ സൃഷ്ടിച്ചതും ഇന്ത്യയിലെ നാടോടി കഥകളില്‍ പ്രതിപാദിച്ചിരിക്കുന്നതും തലമുറകള്‍ മുന്നോട്ട് കൊണ്ടുപോയതുമാണ്. ഇന്ന്, ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുമ്പോള്‍, അത്തരം മഹാന്മാരെ സ്മരിക്കുകയും അവരെ ആദരവോടെ അഭിവാദ്യം ചെയ്യുകയും അവരുടെ സംഭാവനകള്‍, ത്യാഗങ്ങള്‍, പോരാട്ടങ്ങള്‍, രക്തസാക്ഷിത്വം എന്നിവയില്‍ നിന്ന് പ്രചോദനം നേടുകയും ചെയ്യുന്നതിനേക്കാള്‍ വലിയ അവസരമില്ല. നിര്‍ഭാഗ്യവശാല്‍, ഇന്ത്യയുടെയും ഭാരതീയതയുടേയും സംരക്ഷണത്തിനായി ജീവിതം സമര്‍പ്പിച്ച നിരവധി നായകന്മാര്‍ക്ക് ശരിയായ അംഗീകാരം ലഭിച്ചില്ല. ചരിത്രം എഴുതിയതില്‍ കൃത്രിമം കാണിച്ചവര്‍ ചരിത്രം സൃഷ്ടിച്ചവരോട് ചെയ്ത അനീതി തിരുത്തുകയും ശരിയായ കാര്യം ചെയ്യുകയും രാജ്യത്തെ തെറ്റായ വ്യാഖ്യാനങ്ങളില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്യുന്നു. ആസാദ് ഹിന്ദ് സര്‍ക്കാരിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന നേതാജി സുഭാഷ് ചന്ദ്രബോസിനും ആസാദ് ഹിന്ദ് ഫൗജിന്റെ സംഭാവനയ്ക്കും ശരിയായ പ്രാധാന്യം നല്‍കിയിരുന്നോ? ഇന്ന്, ചുവപ്പ്‌കോട്ട മുതല്‍ ആന്‍ഡമാന്‍, നിക്കോബാര്‍ വരെ രാജ്യത്തിനും ലോകത്തിനും മുമ്പായി ഞങ്ങള്‍ ഈ സ്വത്വം ശക്തിപ്പെടുത്തി. രാജ്യത്തെ അഞ്ഞൂറിലധികം നാട്ടുരാജ്യങ്ങളെ ഏകീകരിക്കുകയെന്ന പ്രയാസകരമായ ജോലി ചെയ്ത സര്‍ദാര്‍ പട്ടേല്‍ജിയോട് എന്തു ചെയ്തു? രാജ്യത്തെ ഓരോ കുട്ടിക്കും അത് നന്നായി അറിയാം. ഇന്ന്, ലോകത്തിലെ ഏറ്റവും വലിയ പ്രതിമ – സ്റ്റാച്യു ഓഫ് യൂണിറ്റി സര്‍ദാര്‍ പട്ടേലിന്റേതാണ് – നമുക്ക് അത് പ്രചോദനം നല്‍കുന്നു. രാജ്യത്തിന് ഭരണഘടന നല്‍കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ബാബാ സാഹിബ് അംബേദ്കറും, നിരാലംബരും ദുരിതമനുഭവിക്കുന്നവരും ചൂഷണം ചെയ്യപ്പെടുന്നവരുമായ ആളുകളുടെ ശബ്ദവും രാഷ്ട്രീയ കണ്ണുകളിലൂടെ മാത്രമാണ് കാണപ്പെടുന്നത്. ഇന്ന് ഇന്ത്യയില്‍ നിന്ന് ഇംഗ്ലണ്ടിലേക്കുള്ള ഡോ. ബാബാ സാഹിബ് അംബേദ്കറുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളായി വികസിപ്പിക്കുന്നു.

സുഹൃത്തുക്കളെ,

ഇന്ത്യയില്‍ നിന്നുള്ള നിരവധി പോരാളികളുണ്ട്, അവരുടെ സംഭാവനകള്‍ക്ക് ശരിയായ ആദരവും അംഗീകാരവും നല്‍കിയിട്ടില്ല. ചൗരി ചൗരയിലെ നായകന്മാര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് നമുക്ക് മറക്കാന്‍ കഴിയുമോ? മഹാരാജ സുഹേല്‍ദേവിനും ഇന്ത്യയെ സംരക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്കും ഇതേ അനുഭവം നല്‍കി. മഹാരാജ സുഹേല്‍ദേവിന്റെ വീര്യവും അദ്ദേഹത്തിന്റെ വീരത്വവും ചരിത്രപുസ്തകങ്ങളില്‍ ശരിയായി അംഗീകരിക്കപ്പെട്ടിരിക്കില്ല, അദ്ദേഹം എല്ലായ്‌പ്പോഴും ജനങ്ങളുടെ ഹൃദയത്തിലും അവധ്, തെറായി മുതല്‍ പൂര്‍വഞ്ചല്‍ വരെയുള്ള നാടോടിക്കഥകളിലും തുടര്‍ന്നു. വീരത്വം മാത്രമല്ല, തന്ത്രപ്രധാനവും വികസനോന്മുഖനുമായ ഭരണാധികാരി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ മുദ്ര മായാത്തതാണ്. അദ്ദേഹത്തിന്റെ ഭരണകാലത്ത് മെച്ചപ്പെട്ട റോഡുകള്‍, കുളങ്ങള്‍, തോട്ടങ്ങള്‍, വിദ്യാഭ്യാസ മേഖല എന്നിവയില്‍ പ്രവര്‍ത്തിച്ച രീതി അഭൂതപൂര്‍വമായിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള ഈ ധാരണ ഈ സ്മാരകത്തിലും കാണാനാകും.

സുഹൃത്തുക്കളെ,

മഹാരാജ സുഹെല്‍ദേവ് ജിയുടെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാന്‍ 40 അടി ഉയരമുള്ള വെങ്കല പ്രതിമ സ്ഥാപിക്കും. വരാനിരിക്കുന്ന മ്യൂസിയത്തില്‍ മഹാരാജ സുഹെല്‍ദേവുമായി ബന്ധപ്പെട്ട എല്ലാ ചരിത്ര വിവരങ്ങളും ഉണ്ടാകും. അതിനുള്ളിലും ചുറ്റുമുള്ള റോഡുകളും വീതികൂട്ടും. കുട്ടികള്‍ക്കുള്ള പാര്‍ക്ക്, ഓഡിറ്റോറിയം, ടൂറിസ്റ്റ് ഹോമുകള്‍, പാര്‍ക്കിംഗ്, കഫറ്റീരിയ തുടങ്ങിയ നിരവധി സൗകര്യങ്ങള്‍ വികസിപ്പിക്കും. അതോടൊപ്പം, പ്രാദേശിക കരകൗശല തൊഴിലാളികള്‍ക്കും കലാകാരന്മാര്‍ക്കും അവരുടെ സാധനങ്ങള്‍ ഇവിടെ എളുപ്പത്തില്‍ വില്‍ക്കാന്‍ കഴിയുന്ന തരത്തില്‍ കടകള്‍ വികസിപ്പിക്കും. അതുപോലെ, ചരിത്രപരമായ ഈ ചിറ്റൗര തടാകത്തിന്റെ പ്രാധാന്യവും കടവുകളുടേയും പടികളുടെയും നിര്‍മ്മാണവും സൗന്ദര്യവത്കരണവും വര്‍ദ്ധിപ്പിക്കും. ഈ ശ്രമങ്ങളെല്ലാം ബഹ്‌റൈച്ചിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ഇവിടേക്ക് ഒഴുകുന്ന സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പ്രാദേശിക ദേവതയായ ‘മാരി മായ’ യുടെ കൃപയോടെ പണി ഉടന്‍ പൂര്‍ത്തിയാകും.

സുഹൃത്തുക്കളെ,  

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചരിത്രം, വിശ്വാസം, ആത്മീയത, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ സ്മാരകങ്ങളും നിര്‍മ്മിക്കുകയെന്ന പ്രധാന ലക്ഷ്യം ആത്മീയ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ്.

വിനോദസഞ്ചാരത്തിലും തീര്‍ത്ഥാടനത്തിലും ഉത്തര്‍പ്രദേശ് സമ്പന്നമാണ്. അതിന്റെ സാധ്യതകള്‍ വളരെ വലുതാണ്. ശ്രീരാമന്റെ ജന്മസ്ഥലം അല്ലെങ്കില്‍ കൃഷ്ണന്റെ വൃന്ദാവന്‍, ബുദ്ധന്റെ സാരനാഥ് അല്ലെങ്കില്‍ കാശി വിശ്വനാഥ്, സന്ത് കബീറിന്റെ മാഗര്‍ ധാം അല്ലെങ്കില്‍ വാരാണസിയിലെ സന്ത് രവിദാസിന്റെ ജന്മസ്ഥലം എന്നിങ്ങനെ വലിയ തോതില്‍ പണി നടക്കുന്നു. അവ പ്രോത്സാഹിപ്പിക്കുന്നതിനായി അയോധ്യ, ചിത്രകൂട്ട്, മഥുര, വൃന്ദാവന്‍, ഗോവര്‍ദ്ധന്‍, കുശിനഗര്‍, ശ്രാവസ്തി തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ രാമായണ സര്‍ക്യൂട്ടുകള്‍, ആത്മീയ സര്‍ക്യൂട്ടുകള്‍, ബുദ്ധ സര്‍ക്യൂട്ടുകള്‍ എന്നിവ വികസിപ്പിച്ചെടുക്കുന്നു.

സുഹൃത്തുക്കളെ,  

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നടത്തിയ ശ്രമങ്ങളുടെ സ്വാധീനം ഇപ്പോള്‍ ദൃശ്യമായിക്കൊണ്ടിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പരമാവധി ആഭ്യന്തര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ യുപി രാജ്യത്തെ മികച്ച മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്നാണ്. വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും ആധുനിക ബന്ധത്തിനുള്ള മാര്‍ഗങ്ങളും ഉത്തര്‍പ്രദേശില്‍ വികസിപ്പിച്ചെടുക്കുന്നു. അയോധ്യയിലെ വിമാനത്താവളവും കുശിനഗറിലെ അന്താരാഷ്ട്ര വിമാനത്താവളവും ഭാവിയില്‍ ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികള്‍ക്ക് വളരെ സൗകര്യപ്രദമായിരിക്കും. ഉത്തര്‍പ്രദേശിലെ ഡസന്‍ കണക്കിന് ചെറുകിട വിമാനത്താവളങ്ങളില്‍ പണി
നടക്കുന്നുണ്ട്, അവയില്‍ പലതും പൂര്‍വഞ്ചലിലാണ്. ഉഡാന്‍ പദ്ധതി പ്രകാരം യുപിയിലെ നിരവധി നഗരങ്ങളെ കുറഞ്ഞ നിരക്കില്‍ വിമാന സേവനങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമം നടക്കുന്നു.
പൂര്‍വഞ്ചല്‍ എക്‌സ്പ്രസ് വേ, ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേ, ഗംഗ എക്‌സ്പ്രസ് വേ, ഗോരഖ്പൂര്‍ ലിങ്ക് എക്‌സ്പ്രസ് വേ, ബല്ലിയ ലിങ്ക് എക്‌സ്പ്രസ് വേ തുടങ്ങി യുപിയിലുടനീളം ആധുനികവും വിശാലവുമായ നിരവധി റോഡുകള്‍ നിര്‍മ്മിക്കുന്നു. ഇത് ആധുനിക യുപിയുടെ ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ ആരംഭം മാത്രമാണ്. എയര്‍, റോഡ് കണക്റ്റിവിറ്റി കൂടാതെ യുപിയുടെ റെയില്‍ കണക്റ്റിവിറ്റിയും നവീകരിക്കുന്നു. രണ്ട് വലിയ ചരക്ക് ഇടനാഴികളുടെ ജംഗ്ഷനാണ് യുപി. പ്രത്യേക കിഴക്കന്‍ ചരക്ക് ഇടനാഴിയുടെ വലിയൊരു ഭാഗത്തിന് അടുത്തിടെ യുപിയില്‍ ആരംഭം കുറിച്ചു. ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാരണം രാജ്യത്തുനിന്നും വിദേശത്തുനിന്നും നിക്ഷേപകര്‍ ഉത്തര്‍പ്രദേശില്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്നതില്‍ ആവേശത്തിലാണ്. ഇത് ഇവിടെ പുതിയ വ്യവസായങ്ങള്‍ക്ക് മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല, യുവാക്കള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

സുഹൃത്തുക്കളെ,
കൊറോണ കാലഘട്ടത്തില്‍ ഉത്തര്‍പ്രദേശില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ രീതി വളരെ പ്രധാനമാണ്. യുപിയില്‍ സ്ഥിതി വഷളായിരുന്നെങ്കില്‍ ദേശീയ അന്തര്‍ദേശീയ തലത്തില്‍ എന്തുതരം പ്രസ്താവനകള്‍ നടത്തുമായിരുന്നുവെന്ന് സങ്കല്‍പ്പിക്കുക. എന്നാല്‍ യോഗി ജിയുടെ സര്‍ക്കാരും സംഘവും സ്ഥിതിഗതികള്‍ വളരെ ശ്രദ്ധേയമായ രീതിയില്‍ കൈകാര്യം ചെയ്തു. യുപിക്ക് പരമാവധി ജീവന്‍ രക്ഷിക്കാന്‍ മാത്രമല്ല, പുറത്തുനിന്ന് മടങ്ങിയെത്തിയ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നതിലും പ്രശംസനീയമായ ഒരു ജോലി ചെയ്തു.

സുഹൃത്തുക്കളെ,  

കഴിഞ്ഞ 3-4 വര്‍ഷങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കൊറോണയ്ക്കെതിരായ യുപിയുടെ പോരാട്ടത്തില്‍
വളരെയധികം സംഭാവന നല്‍കിയിട്ടുണ്ട്. പതിറ്റാണ്ടുകളായി പൂര്‍വഞ്ചലിനെ ബുദ്ധിമുട്ടിക്കുന്ന മെനിഞ്ചൈറ്റിസ് ഗണ്യമായി കുറയ്ക്കാന്‍ യുപിക്ക് കഴിഞ്ഞു. 2014 വരെ യുപിയില്‍ 14 മെഡിക്കല്‍ കോളേജുകള്‍ ഉണ്ടായിരുന്നു, അവ ഇന്ന് 24 ആയി ഉയര്‍ന്നു. ഗോരഖ്പൂര്‍, ബറേലി എന്നിവിടങ്ങളിലും എയിംസിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. കൂടാതെ22 പുതിയ മെഡിക്കല്‍ കോളേജുകളും നിര്‍മ്മിക്കുന്നു. വാരാണസിയിലെ ആധുനിക കാന്‍സര്‍ ആശുപത്രിയുടെ സൗകര്യവും ഇപ്പോള്‍ പൂര്‍വഞ്ചലിന് ലഭ്യമാണ്. എല്ലാ വീടുകളിലും വെള്ളം എത്തിക്കുന്നതിനായി ജല്‍ ജീവന്‍ മിഷനില്‍ യുപി അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ശുദ്ധമായ കുടിവെള്ളം വീട്ടിലെത്തുമ്പോള്‍,അത് സ്വപ്രേരിതമായി പല രോഗങ്ങളെയും കുറയ്ക്കും.

സുഹൃത്തുക്കളെ,

  
മികച്ച വൈദ്യുതി, വെള്ളം, റോഡ്, ആരോഗ്യ സകര്യങ്ങള്‍ എന്നിവ ഗ്രാമങ്ങള്‍ക്കും ദരിദ്രര്‍ക്കും
ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ക്കും നേരിട്ട് ഗുണം ചെയ്യുന്നു. പ്രത്യേകിച്ചും വളരെ കുറച്ച് ഭൂമിയുള്ള ചെറുകിട കര്‍ഷകരാണ് ഈ പദ്ധതികളുടെ പ്രധാന ഗുണഭോക്താക്കള്‍. ഉത്തര്‍പ്രദേശില്‍ 2.5 കോടി കര്‍ഷക കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി വഴി നേരിട്ട് പണം നിക്ഷേപിച്ചിട്ടുണ്ട്. വൈദ്യുതി ബില്ലുകള്‍ അടയ്ക്കാനോ വളം വാങ്ങാനോ മറ്റുള്ളവരില്‍ നിന്ന് കടം വാങ്ങാന്‍ നിര്‍ബന്ധിതരായ കര്‍ഷക കുടുംബങ്ങളാണിവ.

എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ 27,000 കോടിയില്‍ പരം രൂപ ഇത്തരം ചെറുകിട കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു. വൈദ്യുതിയുടെ ദൗര്‍ലഭ്യം മൂലമുള്ള നിരവധി പ്രശ്‌നങ്ങളും കുഴല്‍കിണറില്‍ നിന്നുള്ള വെള്ളത്തിനായി രാത്രി മുഴുവന്‍ ഉണര്‍ന്നിരിക്കേണ്ട അവസ്ഥയും വൈദ്യുതി വിതരണം  മെച്ചപ്പെട്ടതോടെ ഇല്ലാതായി.

സുഹൃത്തുക്കളെ,

രാജ്യത്തെ ജനസംഖ്യയില്‍ വര്‍ദ്ധനവുണ്ടായപ്പോള്‍, കൃഷിഭൂമി ചെറുതായിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍, രാജ്യത്ത് കര്‍ഷക ഉല്‍പാദക സംഘടനകള്‍ (എഫ്പിഒകള്‍) ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇന്ന് സര്‍ക്കാര്‍ ചെറുകിട കര്‍ഷകരുടെ ആയിരക്കണക്കിന് എഫ്പിഒകള്‍ സൃഷ്ടിക്കുന്നു. 1-2 ബിഗ ഭൂമിയുടെ ഉടമസ്ഥതയിലുള്ള 500 കര്‍ഷക കുടുംബങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍, വിപണിയില്‍ 500-1000 ബിഗ ഭൂമി കൈവശമുള്ള കര്‍ഷകനേക്കാള്‍ ശക്തമായിരിക്കും. അതുപോലെ, പച്ചക്കറികള്‍, പഴങ്ങള്‍, പാല്‍, മത്സ്യം തുടങ്ങി നിരവധി തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചെറുകിട കര്‍ഷകരെ ഇപ്പോള്‍ വലിയ വിപണികളുമായി കിസാന്‍ റെയില്‍ വഴി ബന്ധിപ്പിക്കുന്നു.

പുതിയ കാര്‍ഷിക പരിഷ്‌കാരങ്ങള്‍ ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് ഗുണം ചെയ്യും. ഉത്തര്‍പ്രദേശില്‍ ഈ പുതിയ നിയമങ്ങള്‍ നടപ്പിലാക്കിയതിനുശേഷം വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള കര്‍ഷകരുടെ മികച്ച അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു. രാജ്യത്തെ കാര്‍ഷിക വിപണിയില്‍ വിദേശ കമ്പനികളെ ക്ഷണിക്കാന്‍ നിയമം കൊണ്ടുവന്നവര്‍ ഇന്ന് ആഭ്യന്തര കമ്പനികളുടെ പേരില്‍ കര്‍ഷകരെ ഭയപ്പെടുത്തുന്നത് രാജ്യം മുഴുവന്‍ കണ്ടു.

സുഹൃത്തുക്കളെ,

രാഷ്ട്രീയത്തിനായുള്ള നുണകളും പ്രചാരണങ്ങളും ഇപ്പോള്‍ തുറന്നു കാട്ടപ്പെടുന്നു. പുതിയ നിയമങ്ങള്‍
നടപ്പാക്കിയിട്ടും, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ യുപിയില്‍ ഇരട്ടി നെല്ല് സംഭരിച്ചു.
യുപിയില്‍ ഈ വര്‍ഷം 65 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചു, ഇത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇരട്ടിയാണ്. മാത്രമല്ല, യോഗിജിയുടെ സര്‍ക്കാര്‍ 50000 രൂപയില്‍ കൂടുതല്‍ നല്‍കി. കരിമ്പ് കര്‍ഷകര്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒരു ലക്ഷം കോടിയോളം രൂപ നല്‍കി. കൊറോണ കാലഘട്ടത്തില്‍ പോലും കരിമ്പ് കര്‍ഷകര്‍ക്ക് കഷ്ടപ്പെടാതിരിക്കാന്‍ സാധ്യമായ എല്ലാ സഹായങ്ങളും നല്‍കി. പഞ്ചസാര മില്ലുകള്‍ക്ക് കര്‍ഷകര്‍ക്ക് പണം നല്‍കുന്നതിന് കേന്ദ്രം ആയിരക്കണക്കിന് കോടി രൂപ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയിട്ടുണ്ട്. കരിമ്പു കര്‍ഷകര്‍ക്ക് യഥാസമയം പണം നല്‍കുന്നത് ഉറപ്പാക്കാന്‍ യോഗി ജി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

സുഹൃത്തുക്കളെ,  

ഗ്രാമീണരുടെയും കര്‍ഷകരുടെയും ജീവിതം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്.
ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്കും പാവപ്പെട്ട കുടുംബങ്ങള്‍ക്കും തങ്ങളുടെ വീടുകള്‍ അനധികൃതമായി
കൈവശപ്പെടുത്തുമെന്ന് ഭയപ്പെടാതിരിക്കാന്‍ സ്വാമിത്വ യോജനം ഉത്തര്‍പ്രദേശില്‍ ഉടനീളം നടക്കുന്നു. പദ്ധതി പ്രകാരം യുപിയിലെ 50 ഓളം ജില്ലകളില്‍ ഡ്രോണ്‍ വഴി സര്‍വേ നടക്കുന്നു. 12,000 ത്തോളം ഗ്രാമങ്ങളില്‍ ഡ്രോണ്‍ സര്‍വേ പൂര്‍ത്തിയായി, ഇതുവരെ രണ്ട് ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ ലഭിച്ചു, അതായത്, ഘരൗണി. അതിനര്‍ത്ഥം ഈ കുടുംബങ്ങള്‍ ഇപ്പോള്‍ എല്ലാത്തരം ആശങ്കകളില്‍ നിന്നും മുക്തരാണ്.

സുഹൃത്തുക്കളെ,

  
ഇന്ന്, ഗ്രാമത്തിലെ പാവപ്പെട്ട കര്‍ഷകന്‍ തന്റെ ചെറിയ വീടും ഭൂമിയും സംരക്ഷിക്കാന്‍ ഒരു വലിയ പദ്ധതി
നടപ്പാക്കുന്നുണ്ട്. ഓരോ പാവപ്പെട്ടവര്‍ക്കും കൃഷിക്കാര്‍ക്കും ഗ്രാമീണര്‍ക്കും ഇത്തരമൊരു വലിയ സംരക്ഷണ കവചം നല്‍കുന്നു. അതിനാല്‍, കാര്‍ഷിക പരിഷ്‌കാരങ്ങളിലൂടെ കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കുമെന്ന് അഭ്യൂഹങ്ങള്‍ പരത്തുന്നവരെ എങ്ങനെ വിശ്വസിക്കാന്‍ കഴിയും? രാജ്യത്തെ ഓരോ പൗരനെയും പ്രാപ്തമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. രാജ്യം സ്വാശ്രയമാക്കുക എന്നതാണ് ഞങ്ങളുടെ ദൃഢ നിശ്ചയം. ഈ ദൃഢനിശ്ചത്തിന്റെ പൂര്‍ത്തീകരണത്തിനായി ഞങ്ങള്‍ ഒരു സമര്‍പ്പിത മനോഭാവത്തില്‍ ഏര്‍പ്പെടും.

രാംചരിത്മാനസിന്റെ ഒരു നാല് വരി ശ്‌ളോകത്തോടെ ഞാന്‍ ഉപസംഹരിക്കാം:

प्रबिसि नगर कीजे सब काजा।

हृदयँ राखि कोसलपुर राजा॥

ശീരാമന്റെ നാമം ഹൃദയത്തില്‍ എടുക്കുന്നതിലൂടെ നാം ചെയ്യുന്നതെന്തും ഒരു നിശ്ചിത വിജയം കൈവരിക്കും എന്നാണ് ഇതിനര്‍ത്ഥം. മഹാരാജ സുഹെല്‍ദേവ് ജിയെ വീണ്ടും വണങ്ങുന്നു, ഈ പുതിയ സവിശേഷതകള്‍ക്കായി നിങ്ങളെയും യോഗിജിയെയും അദ്ദേഹത്തിന്റെ മുഴുവന്‍ ടീമിനെയും ഞാന്‍ അഭിനന്ദിക്കുന്നു.

വളരെ നന്ദി!