സഭയുടെ മഹത്വവും ഊർജ്ജസ്വലതയും കാത്തുസൂക്ഷിച്ച് പൊതുസേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന നമ്മുടെ നാല് സഹപ്രവർത്തകർ അവരുടെ കാലാവധി പൂർത്തിയായതിനാൽ പുതിയ കർത്തവ്യങ്ങളിലേക്ക് നീങ്ങുകയാണ്.
ശ്രീ ഗുലാം നബി ആസാദ് ജി, ശ്രീ ഷംഷേർ സിംഗ് ജി, ശ്രീ മിർ മുഹമ്മദ് ഫയാസ് ജി, ശ്രീ നാദിർ അഹമ്മദ് ജി; ഒന്നാമതായി, നിങ്ങളുടെ അനുഭവങ്ങളും അറിവും ഉപയോഗിച്ച് സഭയെയും രാജ്യത്തെയും സമ്പന്നമാക്കിയതിനും നിങ്ങളുടെ പ്രദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നിങ്ങളുടെ സംഭാവനകൾക്കും ആദ്യമായി ഞാൻ നിങ്ങൾക്ക് നന്ദി പറയുന്നു.
വളരെ കുറച്ചുപേർ മാത്രമേ എന്റെ കൂട്ടാളികളായ മിർ മുഹമ്മദ് ജി, നസീർ അഹ്മദ് ജി എന്നിവരെ സഭയിൽ ശ്രദ്ധിച്ചിട്ടുള്ളൂ, പക്ഷേ എന്റെ ചേംബറിൽ അവർ പങ്കിട്ട വ്യത്യസ്ത വിഷയങ്ങൾ ശ്രദ്ധിക്കാതെ ഒരു സമ്മേളനം പോലും കടന്നുപോയിട്ടില്ല. കശ്മീരുമായി ബന്ധപ്പെട്ട സൂക്ഷ്മതകളും അവർ പങ്കുവെക്കാറുണ്ടായിരുന്നു. ഞങ്ങൾ ഇരുന്ന് സംസാരിക്കുമ്പോഴെല്ലാം അവർ എനിക്ക് മുന്നിൽ വച്ചിരുന്ന വ്യത്യസ്ത മാനങ്ങളും, വശങ്ങളും എന്നെ വളരെയധികം ഊർജ്ജസ്വലനാക്കി. അതിനാൽ, എന്നോട് വ്യക്തിപരമായി ഇടപഴകിയതിനും എനിക്ക് ലഭിച്ച വിവരങ്ങൾക്കും നമ്മുടെ രണ്ടു കൂട്ടാളികളോടും ഞാൻ ആത്മാർത്ഥമായ നന്ദിയും അറിയിക്കുന്നു. അവരുടെ പ്രതിബദ്ധതയും കഴിവും രാജ്യത്തിനും പ്രത്യേകിച്ച് ജമ്മു കശ്മീരിനും വേണ്ടി പ്രവർത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. രാജ്യത്തിന്റെ ഐക്യം, സന്തോഷം, സമാധാനം, അഭിവൃദ്ധി എന്നിവയ്ക്ക് ഇത് ഗുണം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.
നമ്മുടെ മറ്റൊരു കൂട്ടാളികളിലൊരാളായ ഷംഷേർ സിംഗ് ജിയിലേക്ക് വരുമ്പോൾ, ഞാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ തുടങ്ങിയതിന് ശേഷമുള്ള വർഷങ്ങളുടെ എണ്ണം എനിക്ക് നഷ്ടപ്പെട്ടു, കാരണം ഞാൻ എന്റെ സംഘടനയുമായി ബന്ധപ്പെട്ട ജോലികളിലാണ് അദ്ദേഹവുമൊത്ത് പ്രവർത്തിച്ചത്. ഞാൻ ഈ രംഗത്ത് പ്രവർത്തിക്കുമായിരുന്നു. ജമ്മു കശ്മീരിൽ വർഷങ്ങളോളം ജോലിചെയ്യാനുള്ള അവസരവും എനിക്ക് ലഭിച്ചു, ചിലപ്പോഴൊക്കെ സ്കൂട്ടറിൽ യാത്രചെയ്തിരുന്ന ഒരു സഹപ്രവർത്തകനായി. വളരെ ചെറുപ്പത്തിൽ തന്നെ അടിയന്തരാവസ്ഥയിൽ ജയിലിൽ പോയവരിൽ ഷംഷേർ സിംഗ് ജി ഉൾപ്പെടുന്നു. ഈ സഭയിൽ ഷംഷേർ ജിയുടെ ഹാജർ 96 ശതമാനമാണ്. ജനങ്ങൾ നൽകിയ ഉത്തരവാദിത്തം നിറവേറ്റാനുള്ള ശ്രമങ്ങൾക്ക് അദ്ദേഹം നൽകിയ ഗൗരവം ഇത് വ്യക്തമാക്കുന്നു. അദ്ദേഹം തന്റെ 100 ശതമാനവും നൽകി. അവൻ മൃദുഭാഷിയും ലളിത ജീവിതം നയിക്കുന്ന വ്യക്തിയുമാണ്. ജമ്മു കശ്മീരിൽ നിന്ന് വിരമിക്കുന്ന ബഹുമാന്യരായ നാല് അംഗങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഘട്ടമാണ് ഈ കാലാവധി എന്ന് ഞാൻ വിശ്വസിക്കുന്നു, കാരണം ചരിത്രം ഒരു പുതിയ വഴിത്തിരിവിലായപ്പോൾ അവർ അതിന് സാക്ഷിയായി. ഇത് അവരുടെ ജീവിതത്തിലെയും ഒരു പ്രധാന സംഭവമാണ്.
ഗുലാം നബി ജി … ഗുലാം നബി ജിക്കുശേഷം ആര് ഈ സ്ഥാനം ഏറ്റെടുക്കുന്നുവോ, അവർക്ക് അദ്ദേഹത്തിന് തുല്യമാകാൻ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്നതിൽ എനിക്ക് ആശങ്കയുണ്ട്, കാരണം ഗുലാം നബി ജി തന്റെ പാർട്ടിയെ മാത്രമല്ല, രാജ്യത്തെക്കുറിച്ചും സഭയെക്കുറിച്ചും തുല്യമായി ശ്രദ്ധിക്കാറുണ്ടായിരുന്നു. ഇത് ഒരു ചെറിയ കാര്യമല്ല; അത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. അല്ലെങ്കിൽ, സാധാരണയായി ആളുകൾ പ്രതിപക്ഷ നേതാവായി ആധിപത്യം സ്ഥാപിക്കാൻ ആഗ്രഹിക്കും. എന്നാൽ അദ്ദേഹവും ശരദ് പവാർ ജിയും സഭയ്ക്കും രാജ്യത്തിനും എല്ലായ്പ്പോഴും മുൻഗണന നൽകിയ അത്തരം നേതാക്കളാണ്. ഗുലാം നബി ജി അഭിനന്ദനീയമായ ജോലി ചെയ്തു!
കൊറോണ കാലത്ത് ഞാൻ സഭയിലെ നേതാക്കളുടെ ഒരു യോഗം വിളിച്ച ദിവസം ഞാൻ ഇപ്പോഴും ഓർക്കുന്നു; അതേ ദിവസം തന്നെ ഗുലാം നബി ജിയിൽ നിന്ന് എനിക്ക് ഒരു കോൾ ലഭിച്ചു. “മോദിജി, ഇതെല്ലാം നല്ലതാണ്, പക്ഷേ ദയവായി ഒരു കാര്യം ചെയ്യുക, എല്ലാ പാർട്ടി നേതാക്കളുടെയും യോഗം വിളിക്കുക”, അദ്ദേഹം പറഞ്ഞു. പാർട്ടി നേതാക്കളുമായും എല്ലാ പാർട്ടി പ്രസിഡന്റുമാരുമായും ഇരിക്കാനും ചർച്ചചെയ്യാനും അദ്ദേഹം എന്നെ നിർദ്ദേശിച്ച വസ്തുത ഞാൻ ശരിക്കും ഇഷ്ടപ്പെടുകയും അഭിനന്ദിക്കുകയും ചെയ്തു. ഗുലാം നബി ജിയുടെ നിർദ്ദേശപ്രകാരമാണ് ഞാൻ ഇത് ചെയ്തത്… ഞാൻ ഇത് പറയട്ടെ…. അത്തരം ആശയവിനിമയത്തിന്റെ മൂലകാരണം അദ്ദേഹത്തിന് ഇരുവിഭാഗത്തെയും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നതാണ്, അതായത്. ഭരണകക്ഷിയും പ്രതിപക്ഷവും. 28 വർഷത്തെ കാലാവധി എന്നത് ഒരു വലിയ കാര്യമാണ്.
ഇത് വളരെക്കാലം മുമ്പായിരുന്നു, ഒരുപക്ഷേ അടൽജിയുടെ ഭരണകാലത്തായിരിക്കാം. എനിക്ക് കൃത്യമായി ഓർമ്മയില്ല. സഭയിലെ ചില ജോലികൾക്കായി ഞാൻ ഇവിടെ വന്നിരുന്നു. ഞാൻ അന്ന് രാഷ്ട്രീയത്തിലായിരുന്നില്ല, അതായത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലുമായിരുന്നില്ല. ഞാൻ സംഘടനയ്ക്കായി പ്രവർത്തിക്കുകയായിയിരുന്നു. അതിനാൽ, ഞാനും ഗുലാം നബി ജിയും ഒരേ ലോബിയിൽ നർമ്മസല്ലാപം നടത്തുകയായിരുന്നു. എല്ലാവരേയും നിരീക്ഷിക്കുന്ന ഒരു ശീലം മാധ്യമപ്രവർത്തകർക്ക് ഉള്ളതിനാൽ, അവർ ചിന്തിച്ചു, ഇവർ രണ്ടുപേരും എങ്ങനെ സൗഹൃദപരമായി സംസാരിക്കുമെന്ന്? ഞങ്ങൾ സംസാരിക്കുകയും ചിരിക്കുകയും ചെയ്ത ശേഷം ഞങ്ങൾ പുറത്തിറങ്ങിയ ഉടൻ റിപ്പോർട്ടർമാർ ഞങ്ങളെ വളഞ്ഞു. ഗുലാം നബി ജി അതിശയകരമായ ഒരുമറുപടി നൽകി. . ആ ഉത്തരം നമുക്ക് വളരെ ഉപയോഗപ്രദമാകും. അദ്ദേഹം പറഞ്ഞു, സഹോദരാ, പത്രങ്ങളിൽ ഞങ്ങളുടെ വഴക്കിനെക്കുറിച്ച് നിങ്ങൾ വായിച്ചിട്ടുണ്ട്, ടിവിയിലോ പൊതുയോഗങ്ങളിലോ ഞങ്ങൾ പൊരുതുന്നത് നിങ്ങൾ കാണുന്നു, പക്ഷേ വാസ്തവത്തിൽ ഈ മേൽക്കൂരയ്ക്ക് കീഴിൽ ഒരു കുടുംബത്തിലേതു പോലുള്ള ബന്ധമാണ് ഞങ്ങൾക്കിടയിലുള്ളത്. സന്തോഷവും സങ്കടവും പങ്കിടുന്നു. ഈ മനോഭാവം അത്ര തന്നെ നിർണായകമാണ്.
ഗുലാം നബി ജിയുടെ ഈ വിനോദം വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ, നിങ്ങൾ എപ്പോഴെങ്കിലും അദ്ദേഹത്തോടൊപ്പം ഇരിക്കുകയാണെങ്കിൽ, അതിനെക്കുറിച്ച് അദ്ദേഹം നിങ്ങളോട് പറയും. ഞങ്ങൾ സർക്കാർ ബംഗ്ലാവുകളിലാണ് താമസിക്കുന്നതെങ്കിൽ, ഞങ്ങളുടെ ശ്രദ്ധ ബംഗ്ലാവിന്റെ മതിലുകളിലോ സോഫ സെറ്റുകളിലോ നിലനിൽക്കുന്നു, പക്ഷേ ഗുലാം നബി ജി ആ ബംഗ്ലാവിൽ ഒരു പൂന്തോട്ടം വളർത്തിയിട്ടുണ്ട്, അത് കശ്മീരിലെ താഴ്വരകളെ ഓർമ്മപ്പെടുത്തുന്നു. അദ്ദേഹം അതിൽ വളരെയധികം അഭിമാനിക്കുന്നു, അദ്ദേഹം അതിന് സമയം കണ്ടെത്തുകയും പുതിയ കാര്യങ്ങൾ കൂട്ടിചേർക്കുകയും ചെയ്യുന്നു, ഒരു മത്സരത്തിനിടയിലും ഓരോ തവണയും അദ്ദേഹത്തിന്റെ ബംഗ്ലാവ് ഒന്നാം സ്ഥാനത്തെത്തുന്നു, അതായത്, അദ്ദേഹം ഔദ്യോഗിക സ്ഥലം വളരെ സ്നേഹത്തോടെ നിലനിർത്തി. അദ്ദേഹം അത് പൂർണ്ണഹൃദയത്തോടെയാണ് നൽകിയത്.
താങ്കൾ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഞാനും ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. ആ കാലഘട്ടത്തിൽ ഞങ്ങൾക്ക് വളരെ അടുത്ത് പെരുമാറാൻ സാധിച്ചു. അത്തരം സമ്പർക്കത്തിന്റെ പാലം ഇല്ലാതിരുന്ന ഒരു സംഭവം പോലും ഉണ്ടായിരുന്നില്ല. ജമ്മു കശ്മീരിലേക്ക് പോകുന്ന മൊത്തം വിനോദ സഞ്ചാരികളിൽ വലിയൊരു പങ്കും ഗുജറാത്തിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ്. ഒരിക്കൽ ഭീകരവാദികൾ ആ സഞ്ചാരികളെ ആക്രമിച്ചിരുന്നു. ഒരുപക്ഷേ എട്ട് പേർ കൊല്ലപ്പെട്ടിരിക്കാം. ഉടൻ തന്നെ എനിക്ക് ഗുലാം നബി ജിയിൽ നിന്ന് ഒരു കോൾ ലഭിച്ചു, ആ ഫോൺ കോൾ വിവരങ്ങൾ കൈമാറാൻ മാത്രമുള്ളതായിരുന്നില്ല. അദ്ദേഹത്തിന് കണ്ണുനീർ ഫോണിലൂടെ തടയാനായില്ല. പ്രണബ് മുഖർജി അന്ന് പ്രതിരോധ മന്ത്രിയായിരുന്നു. ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നു, “സർ, മൃതദേഹങ്ങൾ തിരികെ കൊണ്ടുവരാൻ സേനയുടെ വിമാനം ലഭിക്കുമോ?” രാത്രി വൈകി. “വിഷമിക്കേണ്ട, ഞാൻ എല്ലാ ക്രമീകരണങ്ങളും നടത്തും” എന്ന് മുഖർജി പറഞ്ഞു. എന്നാൽ രാത്രിയിൽ ഗുലാം നബി ജി എന്നെ വീണ്ടും വിളിച്ചു, അദ്ദേഹം വിമാനത്താവളത്തിലായിരുന്നു. ആ രാത്രിയിൽ അദ്ദേഹം എന്നെ വിമാനത്താവളത്തിൽ നിന്ന് വിളിച്ചു, ഒരു കുടുംബാംഗത്തെപ്പോലെ അദ്ദേഹം വളരെ വിഷമിച്ചിരുന്നു….
സ്ഥാനവും അധികാരവും ജീവിതത്തിലേക്ക് വന്നും പോയുമിരിക്കും. പക്ഷേ അത് എങ്ങനെ കൈകാര്യം ചെയ്യണം… ഇത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വൈകാരിക നിമിഷമായിരുന്നു. അടുത്ത ദിവസം എല്ലാവരും എത്തിയോ എന്ന് ചോദിച്ച് എനിക്ക് ഒരു കോൾ വന്നു. അതിനാൽ, ഒരു സുഹൃത്ത് എന്ന നിലയിൽ, ഗുലാം നബി ജിയെ, അദ്ദേഹത്തിന്റെ എല്ലാ അനുഭവങ്ങളെയും സംഭവങ്ങളെയും ഞാൻ ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ ഊഷ്മളത, വിനയം, ഈ രാജ്യത്തിനായി എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹം മുതലായവ അദ്ദേഹത്തെ ഒരിക്കലും ഒരിടത്ത് സമാധാനത്തോടെ ഇരിക്കാൻ അനുവദിക്കില്ലെന്ന് എനിക്ക് ബോധ്യമുണ്ട്. അദ്ദേഹം ഏത് ഉത്തരവാദിത്തം കൈകാര്യം ചെയ്താലും അത് തീർച്ചയായും മൂല്യം വർദ്ധിപ്പിക്കുകയും രാജ്യവും അദ്ദേഹത്തിൽ നിന്ന് പ്രയോജനപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞാൻ അങ്ങനെ ഉറച്ച് വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ സേവനങ്ങൾക്ക് ഞാൻ വീണ്ടും നന്ദി പറയുന്നു. അദ്ദേഹം ഇനി മുതൽ ഈ സഭയിൽ ഇല്ലെന്ന് കരുതരുതെന്ന് ഞാൻ വ്യക്തിപരമായി അദ്ദേഹത്തോട് അഭ്യർത്ഥിക്കുന്നു. എന്റെ വാതിലുകൾ സഭയിലെ മാന്യരായ ഈ നാല് അംഗങ്ങൾക്കായി എല്ലായ്പ്പോഴും തുറന്നിരിക്കും. നിങ്ങളുടെ ചിന്തകളേയും നിർദ്ദേശങ്ങളേയും സ്വാഗതം ചെയ്യുന്നു, കാരണം നിങ്ങളുടെ അനുഭവങ്ങൾ രാജ്യത്തിന് വളരെ പ്രധാനപ്പെട്ടതും ഉപയോഗപ്രദവുമാണ്. അതിനാൽ ഞാൻ അത് തുടർന്നും പ്രതീക്ഷിക്കും. ഞാൻ നിങ്ങളെ വിരമിക്കാൻ അനുവദിക്കില്ല. ഒരിക്കൽ കൂടി, ആശംസകൾ!
നന്ദി.
******
We bid farewell to Rajya Sabha MPs who have played a vital role in the proceedings of the Rajya Sabha. I recall my numerous interactions with Shri Nazir Ahmed Laway and Shri Mohammad Fayaz. Their passion towards Jammu and Kashmir’s progress is noteworthy: PM @narendramodi
— PMO India (@PMOIndia) February 9, 2021
About Shri Shamsher Singh Manhas....where do I begin. I have worked with him for years. We have travelled on scooters together while working to strengthen our Party. His attendance record in the House is admirable. He was MP when key decisions were made relating to JK: PM Modi
— PMO India (@PMOIndia) February 9, 2021
Shri Ghulam Nabi Azad has distinguished himself in Parliament. He not only worries about his Party but also had similar passion towards the smooth running of the House and towards India’s development: PM @narendramodi in the Rajya Sabha
— PMO India (@PMOIndia) February 9, 2021
Shri Ghulam Nabi Azad has set very high standards as MP and Opposition leader. His work will inspire generations of MPs to come: PM @narendramodi
— PMO India (@PMOIndia) February 9, 2021
I have known Shri Ghulam Nabi Azad for years. We were Chief Ministers together. We had interacted even before I became CM, when Azad Sahab was very much in active politics. He has a passion not many know about - gardening: PM @narendramodi
— PMO India (@PMOIndia) February 9, 2021
I will never forget Shri Azad’s efforts and Shri Pranab Mukherjee’s efforts when people from Gujarat were stuck in Kashmir due to a terror attack. Ghulam Nabi Ji was constantly following up, he sounded as concerned as if those stuck were his own family members: PM Modi
— PMO India (@PMOIndia) February 9, 2021
Posts come, high office comes, power comes and how to handle these, one must learn from Ghulam Nabi Azad Ji. I would consider him a true friend: PM @narendramodi
— PMO India (@PMOIndia) February 9, 2021
Watch my remarks in the Rajya Sabha. https://t.co/Cte2AR0UVs
— Narendra Modi (@narendramodi) February 9, 2021