അസമിലെ സോണിത്പുര്‍ ജില്ലയിലെ ദേകിയാജൂളിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രണ്ടു ആശുപത്രികള്‍ക്ക് തറക്കല്ലിടുകയും സംസ്ഥാന ഹൈവേകള്‍ക്കും പ്രധാനപ്പെട്ട ജില്ലാ റോഡുകള്‍ക്കുമുള്ള പദ്ധതിയായ ‘അസോം മാല’യ്ക്ക് സമാരംഭം കുറിയ്ക്കുകയും ചെയ്തു. അസം മുഖ്യമന്ത്രി ശ്രീ സര്‍ബാനന്ദ സോനോവാള്‍, കേന്ദ്ര മന്ത്രി ശ്രീ രാമേശ്വര്‍ തേലി, അസം ഗവണ്മെന്റിന്റെ മന്ത്രിമാര്‍ ബോഡോ ടെറിറ്റോറിയല്‍ റീജയണ്‍ ചീഫ് ശ്രീ പ്രമോദ് ബോറോ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
അസമിന്റെ അതിവേഗ പുരോഗതിക്ക് വേണ്ടി സംസ്ഥാന ഗവൺമെന്റും മുഖ്യമന്ത്രി ശ്രീ സര്‍ബാനന്ദസോനോവാൾ, മന്ത്രി ശ്രീ ഹേമന്ദ് ബിശ്വാസ്, ബോഡോലാന്റ് ടെറിറ്റോറിയല്‍ റീജിയണ്‍ ചീഫ് ശ്രീ പ്രമോദ് ബോറോ തുടങ്ങിയവർ വഹിക്കുന്ന പ്രധാനമന്ത്രി അഭിനന്ദിച്ചു. 1942 ല്‍ ത്രിവര്‍ണ്ണപതാകയ്ക്ക് വേണ്ടി കടുത്ത ഭീഷണികളുണ്ടായിട്ടും കടന്നുകയറ്റക്കാര്‍ക്കെതിരെ ഈ മേഖല നടത്തിയ പ്രതിരോധത്തിന്റെയും രക്തസാക്ഷികളുടെ ത്യാഗത്തിന്റെയും ചരിത്രം അദ്ദേഹം അനുസ്മരിച്ചു.
അക്രമങ്ങളുടെയും വിവേചനത്തിന്റെയും പോരാട്ടത്തിന്റെയും പാരമ്പര്യം പിന്നിലുപേക്ഷിച്ചുകൊണ്ട്, ഇന്ന് വടക്കുകിഴക്ക് സമ്പൂര്‍ണ്ണമായി വികസനത്തിന്റെ പാതയിലേക്ക് നീങ്ങുകയാണെന്നും അസം ഇതില്‍ വളരെ സുപ്രധാനമായ പങ്കുവഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ചരിത്രപരമായ ബോഡോ ഉടമ്പടിക്ക് ശേഷം അടുത്തിടെ ബോഡോലാന്റില്‍ നടന്ന ടെറിറ്റോറിയല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് വികസത്തിന്റെയും വിശ്വാസത്തിന്റെയും പുതിയ അദ്ധ്യായം ആ മേഖലയില്‍ രചിച്ചുവെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യത്തിന് ശേഷം 2016 വരെ അസമിന് വെറും ആറു മെഡിക്കല്‍ കോളജുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു, അതേസമയം അഞ്ചുവര്‍ഷത്തിനുള്ളില്‍ ആറു പുതിയ മെഡിക്കല്‍ കോളജുകള്‍ക്ക് തുടക്കം കുറിച്ചുവെന്ന് അസമില്‍ മുമ്പ് മെഡിക്കല്‍ പശ്ചാത്തല സൗകര്യത്തിലുണ്ടായിരുന്ന മോശം അവസ്ഥയെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ചാർഡിയോയിലും ബിശ്വനാഥിലുമുള്ള കോളജുകള്‍ വടക്ക് അപ്പര്‍ അസമിന്റെ ആവശ്യങ്ങള്‍ നിര്‍വഹിക്കും. അതുപോലെ സംസ്ഥാനത്തുള്ള 725 മെഡിക്കല്‍ സീറ്റുകളോടെ ഈ രണ്ടു മെഡിക്കല്‍ കോളജുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി കഴിയുമ്പോള്‍ 1600 പുതിയ ഡോക്ടര്‍മാര്‍ എല്ലാവര്‍ഷവും പുറത്തുവരികയും ചെയ്യും. ഇത് സംസ്ഥാനത്തിന്റെ ഉള്‍നാടന്‍ പ്രദേശങ്ങളിലെ പോലും മെഡിക്കല്‍ സൗകര്യങ്ങള്‍ സവിശേഷമായ രീതിയില്‍ മെച്ചപ്പെടുത്തും. ഗുവാഹത്തി എംയിസിന്റെ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണെന്നും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ബാച്ച് ആരംഭിച്ചുവെന്നും പ്രധാനമന്ത്രി അറിയിച്ചു.
അസമിന്റെ വളര്‍ച്ചയുടെ കേന്ദ്രം തേയില തോട്ടങ്ങളാണെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ധന് പുരസ്ക്കാര് പദ്ധതിയുടെ കീഴില്‍ കോടിക്കണക്കിന് രൂപ ഇന്നലെ തന്നെ തേയില തോട്ടങ്ങളിലെ 7.5 ലക്ഷം തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് കൈമാറ്റംചെയ്തതായി അദ്ദേഹം അറിയിച്ചു. ഗര്‍ഭവതികളെ ഒരു പ്രത്യേക പദ്ധതിയിലൂടെ സഹായിക്കുകയാണ്. തൊഴിലാളികളുടെ പരിരക്ഷയ്ക്കായി പ്രത്യേക മെഡിക്കല്‍ ടീമുകളെ തോട്ടങ്ങളിലേക്ക് അയച്ചിട്ടുണ്ട്. സൗജന്യ മരുന്നുകളും ലഭ്യമാക്കുന്നുണ്ട്. തേയില തൊഴിലാളികളുടെ ക്ഷേമത്തിനായി ഇക്കൊല്ലത്തെ ബജറ്റില്‍ 1000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
******
Addressing a public meeting in Sonitpur district, Assam. https://t.co/LnRt81JyB6
— Narendra Modi (@narendramodi) February 7, 2021