Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളോട് നടത്തിയ പ്രസ്താവന

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളോട് നടത്തിയ പ്രസ്താവന


നമസ്കാരം സുഹൃത്തുക്കളെ,

ഈ ദശകത്തിലെ ആദ്യ സമ്മേളനം  ഇന്ന് ആരംഭിക്കുകയാണ്. ഇന്ത്യയുടെ ശോഭനമായ ഭാവിയ്ക്ക് ഈ ദശകം വളരെ പ്രധാനമാണ്. അതിനാൽ, സ്വാതന്ത്ര്യസമരസേനാനികൾ കണ്ട സ്വപ്നങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു സുവർണ്ണാവസരം രാജ്യത്തിന് കൈവന്നിരിക്കുകയാണ്. ഈ ദശകത്തിന്റെ  ശരിയായ വിനിയോഗം  സാധ്യമാക്കുന്നതിന്, ഈ ദശകത്തെ  മുഴുവൻ മനസ്സിൽ കണ്ടുകൊണ്ട് അർത്ഥവത്തായ ഫലങ്ങൾക്കായി വ്യത്യസ്ത കാഴ്ചപ്പാടുകളുടെ ചർച്ചകളും സംവാദവും ഉണ്ടാകണം.  ഇതാണ് രാജ്യത്തിന്റെ പ്രതീക്ഷകൾ.

രാജ്യത്തെ ജനങ്ങൾ ഞങ്ങളെ എല്ലാവരെയും പാർലമെന്റിലേക്ക് അയച്ചത് പ്രത്യാശയും പ്രതീക്ഷയുമോടെയാണ്. ജനാധിപത്യത്തിന്റെ ഔചിത്യം പാലിച്ചുകൊണ്ട് പാർലമെന്റിന്റെ ഈ പുണ്യ സ്ഥലം പൂർണ്ണമായും ഉപയോഗപ്പെടുത്തിക്കൊണ്ട്, ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്നതിൽ നിന്ന് ഞങ്ങൾ ഒഴിഞ്ഞുമാറില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.  എല്ലാ എം‌പിമാരും ഈ സമ്മേളനത്തെ  കൂടുതൽ‌ ഉൽ‌പാദനക്ഷമമാക്കുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്.

ഇത് ഒരു ബജറ്റ് സമ്മേളനം കൂടിയാണ്. ഒരുപക്ഷേ, ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി 2020 ൽ നമ്മുടെ ധനമന്ത്രിക്ക് നാലഞ്ചു മിനി ബജറ്റുകൾ പ്രത്യേക പാക്കേജുകളായി അവതരിപ്പിക്കേണ്ടി വന്നു. അതായത്, മിനി ബജറ്റുകളുടെ പരമ്പര 2020 ലും തുടർന്നു.  ഈ ബജറ്റ് ആ നാലഞ്ചു ബജറ്റുകളുടെ പരമ്പരയുടെ ഭാഗമായി കാണുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്.

ഒരിക്കൽ കൂടി, ഞാനും ഇരുസഭകളിലെ എല്ലാ എം‌പിമാരും പ്രതിജ്ഞാബദ്ധരാണ്, ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ മാർഗനിർദേശപ്രകാരം അദ്ദേഹത്തിന്റെ സന്ദേശം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ ശ്രമിക്കും.

ഒട്ടേറെ നന്ദി.

*****