Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയെ അദ്ദേഹത്തിന്റെ പ്രകാശ പർവ്വത്തിൽ പ്രധാനമന്ത്രി വണങ്ങി


ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയെ അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ചുള്ള പ്രകാശ പർവ്വത്തിൽ  പ്രധാനമന്ത്രി  ശ്രീ നരേന്ദ്ര മോദി വണങ്ങി.

 “ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയെ അദ്ദേഹത്തിന്റെ പ്രകാശ പർവ്വ  പുണ്യ വേളയിൽ  ഞാൻ നമിക്കുന്നു. നീതിയുക്തവും, ഏവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനായി നീക്കിവച്ച ജീവിതമായിരുന്നു അത്. അദ്ദേഹത്തിന്റെ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കുമ്പോൾ അദ്ദേഹം അചഞ്ചലനായിരുന്നു.  അദ്ദേഹത്തിന്റെ ധൈര്യവും ത്യാഗവും നാം  ഓർക്കുന്നു.

ഗുരു ഗോബിന്ദ് സിംഗ് ജിക്ക് നമ്മിൽ ഒരു പ്രത്യേക കൃപയുണ്ടതിനാലാണ് അദേഹത്തിന്റെ 350-ാമത്തെ പർകാഷ് പുരബ് നമ്മുടെ സർക്കാരിന്റെ കാലത്ത് നടക്കുന്നത്. പട്നയിലെ മഹത്തായ ആഘോഷങ്ങൾ ഞാൻ ഓർക്കുന്നു, അവിടെ പോയി ശ്രദ്ധാഞ്‌ജലി  അർപ്പിക്കാനും എനിക്ക് അവസരമുണ്ടായി.” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

****