രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എന്റെ കര്‍ഷക സഹോദരങ്ങള്‍ക്ക് നമസ്കാരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഈ പരിപാടിയില്‍ പങ്കെടുക്കുന്ന കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ജനപ്രതിനിധികള്‍, എല്ലാ ഗ്രാമങ്ങളിലെയും കര്‍ഷകരേ, സുഹൃത്തുക്കളേ,
ദരിദ്രരുടെയും കര്‍ഷകരുടെയും താല്‍പ്പര്യങ്ങള്‍ക്കായി നടപ്പാക്കുന്ന എല്ലാ പദ്ധതികളിലെയും അഴിമതിയെ ദേശീയ രോഗമായാണ് അടല്‍ ജി കണക്കാക്കിയിരുന്നത്. ഇന്ന് ഒരു രൂപ പോലും തെറ്റായ കൈകളിലേക്ക് പോകാത്തതില്‍ എനിക്ക് സന്തോഷമുണ്ട്. ദില്ലിയില്‍ നിന്ന് പാവപ്പെട്ടവര്‍ക്കായി വിട്ടുകൊടുക്കുന്ന പണം ഇപ്പോള്‍ നേരെ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പോകുന്നു. ഇപ്പോള്‍, നമ്മുടെ കൃഷി മന്ത്രി നരേന്ദ്ര തോമര്‍ജി ഇത് വിശദമായി നമ്മുടെ മുന്നില്‍ വച്ചിട്ടുണ്ട്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി ഇതിന് ഉത്തമ ഉദാഹരണമാണ്.
എന്റെ കര്‍ഷക സഹോദരങ്ങളേ,
2014 ല്‍ അധികാരത്തില്‍ വന്നതിനുശേഷം ഞങ്ങളുടെ സര്‍ക്കാര്‍ ഒരു പുതിയ സമീപനത്തോടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. രാജ്യത്തെ കര്‍ഷകരുടെ ചെറിയ ബുദ്ധിമുട്ടുകളിലും ഭാവിയിലെ ആവശ്യങ്ങള്‍ക്കായി അവരെ ഒരുക്കുന്നതിനുള്ള കാര്‍ഷിക നവീകരണത്തിലും ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കൃഷി വളരെ ആധുനികവും കൃഷിക്കാര്‍ സമൃദ്ധിയില്‍ ജീവിക്കുന്നതുമായ ഒരു രാജ്യത്തേക്കുറിച്ചു നാം വളരെ കേട്ടിട്ടുണ്ട്; ഇസ്രയേലിന്റെ മാതൃക നാം പലപ്പോഴും കേള്‍ക്കാറുണ്ട്. ലോകമെമ്പാടുമുള്ള കാര്‍ഷിക മേഖലയിലെ വിപ്ലവം, സംഭവിച്ച മാറ്റങ്ങള്‍, പുതിയ സംരംഭങ്ങള്‍, സമ്പദ്വ്യവസ്ഥയുമായി ബന്ധിപ്പിച്ചിരിക്കുന്ന കാര്യങ്ങള്‍ എന്നിവയടക്കം എല്ലാ കാര്യങ്ങളും ഞങ്ങള്‍ ആഴത്തില്‍ പഠിച്ചു. തുടര്‍ന്ന് ഞങ്ങള്‍ പ്രത്യേക ലക്ഷ്യങ്ങള്‍ ഉണ്ടാക്കി എല്ലാം ഒരേസമയം പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കൃഷിക്കായി രാജ്യത്തെ കര്‍ഷകരുടെ മൊത്തത്തിലുള്ള ചെലവ് കുറയ്ക്കണം എന്ന ലക്ഷ്യത്തോടെ ഞങ്ങള്‍ പ്രവര്‍ത്തിച്ചു. സോയില്‍ ഹെല്‍ത്ത് കാര്‍ഡ്, വേപ്പധിഷ്ഠിത യൂറിയ, ഉദ്പാ ദനച്ചെലവു കുറയ്ക്കുന്നതിനായി ലക്ഷക്കണക്കിന് സൗരോര്‍ജ്ജ പമ്പുകള്‍ ക്രമാനുഗതമായി സ്ഥാപിക്കുക തുടങ്ങിയ പദ്ധതികള്‍ ആരംഭിച്ചു. കൃഷിക്കാര്‍ക്ക് മെച്ചപ്പെട്ട വിള ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിന് ഞങ്ങളുടെ ഗവണ്മെന്റ് ഒരു ശ്രമം നടത്തി. ഇന്ന് രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നു.
സുഹൃത്തുക്കളേ,
രാജ്യത്തെ കര്‍ഷകര്‍ക്ക് വിളകള്‍ക്ക് ന്യായമായ വില ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ ശ്രമിച്ചു. സ്വാമിനാഥന് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഞങ്ങള്‍ ഒന്നര ഇരട്ടി വില കര്‍ഷകര്‍ക്ക് നല്കി. തറവില വളരെ കുറച്ച് വിളകളില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഞങ്ങള്‍ വിളകളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചു. നേരത്തെ തറവിലയുടെ പ്രഖ്യാപനം പത്രങ്ങളിലെ ഒരു ചെറിയ വാര്‍ത്തയിലൂടെയായിരുന്നു. തല്‍ഫലമായി, ആനുകൂല്യങ്ങള്‍ കര്‍ഷകരിലേക്ക് എത്തിയില്ല; കര്‍ഷകരുടെ ജീവിതത്തില്‍ ഒരു മാറ്റവും ഉണ്ടായില്ല. ഇന്ന്, തറവിലയില്‍ ഗവണ്മെന്റിന്റെ വാങ്ങലുകള്‍ വളരെയധികമാണ്. മുമ്പൊരിക്കലുമില്ലാത്ത വിധം പണം കര്‍ഷകരുടെ പോക്കറ്റിലെത്തുന്നു.
ഇന്ന് കര്‍ഷകരുടെ പേരില്‍ പ്രക്ഷോഭം നടത്തുന്നവര്‍ അവരുടെ ഭരണകാലത്ത് മൗനം പാലിക്കുകയായിരുന്നു. പ്രക്ഷോഭത്തിന് പിന്നിലുള്ള ഈ ആളുകളെല്ലാം ഒരുകാലത്ത് ഗവണ്മെന്റിന്റെ ഭാഗമായിരുന്നു, സ്വാമിനാഥന് കമ്മിറ്റിയുടെ റിപ്പോര്‍ട്ടുമായി വര്‍ഷങ്ങളോളം ഇരുന്നു. കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നതിനാലാണ് ഞങ്ങള്‍ ആ റിപ്പോര്‍ട്ട് നടപ്പാക്കിയത്. ഇതാണ് നമ്മുടെ ജീവിതത്തിന്റെ മന്ത്രം, അതിനാല്‍ ഞങ്ങള്‍ അത് ചെയ്യുന്നു.
സുഹൃത്തുക്കളേ,
നമ്മുടെ കാര്‍ഷിക മേഖലയുടെ ഏറ്റവും വലിയ ആവശ്യകത ഗ്രാമത്തിനടുത്ത് കുറഞ്ഞ ചെലവില്‍ ശീതീകരണ സംവിധാനമുള്ള ആധുനിക സംഭരണ സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്നതാണ്. നമ്മുടെ ഗവണ്മെന്റ് അതിനും മുന്‍ഗണന നല്കി. ഇന്ന് രാജ്യത്തുടനീളം ഒരു കോള്‍ഡ് സ്റ്റോറേജ് ശൃംഖല വികസിപ്പിക്കുന്നതിന് ഗവണ്മെന്റ് കോടിക്കണക്കിന് രൂപ നിക്ഷേപിക്കുന്നു. കൃഷിക്കുപുറമെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് കര്ഷകന് മറ്റ് ഓപ്ഷനുകളും ഉണ്ടായിരിക്കണമെന്നും നമ്മുടെ നയങ്ങള്‍ ഊന്നിപ്പറഞ്ഞു. മത്സ്യബന്ധനം, മൃഗസംരക്ഷണം, ക്ഷീരോല്പാദനം, തേനീച്ചവളര്‍ത്തല്‍ എന്നിവയും നമ്മുടെ ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കുന്നു. രാജ്യത്തെ ബാങ്കുകളുടെ പണം കര്‍ഷകര്‍ക്ക് സഹായകരമാകുമെന്ന് നമ്മുടെ ഗവണ്മെന്റ് ഉറപ്പുവരുത്തി. 2014 ല്‍ ഞങ്ങള്‍ ആദ്യമായി സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ ഒരു കോടി രൂപ വകയിരുത്തിയിരുന്നു. 700,000 കോടി കര്‍ഷക വായ്പകള്‍ ഇപ്പോള്‍ ഇരട്ടിയായി, 14,00,000 കോടി. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഏകദേശം 2.5 കോടി ചെറുകിട കര്‍ഷകരെ ഫാര്‍മര്‍ ക്രെഡിറ്റ് കാര്‍ഡുമായി ബന്ധിപ്പിക്കുകയും പ്രചരണം അതിവേഗം നീങ്ങുകയും ചെയ്യുന്നു. മത്സ്യ, കന്നുകാലി കര്‍ഷകര്‍ക്ക് ഞങ്ങള്‍ ഫാര്‍മര്‍ ക്രെഡിറ്റ് കാര്‍ഡ് ആനുകൂല്യങ്ങളും നല്കുന്നു.
സുഹൃത്തുക്കളേ,
അധികാരത്തിലിരുന്നപ്പോള്‍ ഉണ്ടായ കഷ്ടപ്പാടുകള്‍ പരിഹരിക്കുന്നതിന് അവര്‍ എന്താണ് ചെയ്തതെന്ന് രാജ്യത്തെ കര്‍ഷകര്‍ക്ക് നന്നായി അറിയാം, അവര്‍ ഇന്ന് കര്‍ഷകര്‍ക്കായി വളരെയധികം കണ്ണുനീര് ഒഴുക്കുന്നു. വലിയ പ്രസ്താവനകള്‍ നടത്തുകയും വലിയ സങ്കടം പ്രകടിപ്പിക്കുകയും ചെയ്യുന്നു. കൃഷിയില്‍ മാത്രമല്ല, നമ്മുടെ ഗവണ്മെന്റ് കര്‍ഷകരുടെ ജീവിതം സുഗമമാക്കുന്നതിന് അവരുടെ പടിവാതില്ക്കല് എത്തിയിരിക്കുന്നു. ഇന്ന്, രാജ്യത്തെ ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് നല്ല വീടുകളും ടോയ്ലറ്റുകളും ശുദ്ധമായ പൈപ്പ് വെള്ളവും ലഭിക്കുന്നു. സ്വതന്ത്ര വൈദ്യുതി, ഗ്യാസ് കണക്ഷനുകളില്‍ നിന്ന് ധാരാളം പ്രയോജനം കര്‍ഷകര്‍ക്കു ലഭിച്ചു.. ഒരു ലക്ഷം രൂപ വരെ സൗജന്യ ചികിത്സയ്ക്കുള്ള സൗകര്യം. എല്ലാ വര്‍ഷവും ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം 5 ലക്ഷം രൂപ ചെറുകിട കര്‍ഷകന്റെ ജീവിതത്തിലെ വലിയ ആശങ്ക കുറയ്ക്കുന്നു. പ്രതിദിനം 90 പൈസ പ്രീമിയത്തില്‍ ഇന്‍ഷുറന്‍സ്, അത് ഒരു കപ്പ് ചായയുടെ വിലയേക്കാള്‍ കുറവാണ്, കൂടാതെ ഒരു മാസം ഒരു രൂപ നല്കുമ്പോള് കര്‍ഷകരുടെ ജീവിതത്തില്‍ ഒരു വലിയ ശക്തി ലഭിക്കുന്നു. 60 വയസ്സിനു ശേഷം 3,000 രൂപ പ്രതിമാസ പെന്‍ഷന്റെ സുരക്ഷയും ഇന്ന് കര്‍ഷകര്‍ക്ക് ലഭ്യമാണ്.
സുഹൃത്തുക്കളേ,
മാറുന്ന കാലത്തിനനുസരിച്ച് സമീപനം മാറേണ്ടതും തുല്യനിലയില്‍ അനിവാര്യമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യയുടെ കാര്‍ഷിക മേഖല നവീകരിക്കേണ്ടതുണ്ട്. രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകര്‍ ഈ ഉത്തരവാദിത്തം ഏറ്റെടുക്കാനും അവരുമായി മുന്നോട്ട് പോകാന്‍ ഗവണ്മെന്റും പ്രതിജ്ഞാബദ്ധമാണ്. ഇന്ന്, ഓരോ കൃഷിക്കാരനും തന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് ഏറ്റവും മികച്ച വില എവിടെ കണ്ടെത്താമെന്ന് അറിയാം. നേരത്തെ, കൃഷിക്കാരന് ഗ്രാമച്ചന്തയില്‍ മികച്ച വില ലഭിച്ചില്ലെങ്കിലോ നിലവാരമില്ലാത്തതിന്റെ അടിസ്ഥാനത്തില്‍ അയാളുടെ ഉല്‍പ്പന്നങ്ങള്‍ നിരസിക്കപ്പെടുകയോ ചെയ്താല്‍, തന്റെ ഉല്‍പ്പന്നങ്ങള്‍ കിട്ടുന്ന വിലയ്ക്ക് വില്ക്കാന് നിര്‍ബന്ധിതരാകുമായിരുന്നു. ഈ കാര്‍ഷിക പരിഷ്കാരങ്ങളിലൂടെ ഞങ്ങള്‍ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട ഓപ്ഷനുകള്‍ നല്കി. ഈ നിയമങ്ങള്‍ക്ക് ശേഷം, നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ നിങ്ങള്‍ ആഗ്രഹിക്കുന്നിടത്ത് അല്ലെങ്കില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ആര്‍ക്കും വില്ക്കാന് കഴിയും.
സുഹൃത്തുക്കളേ,
ഇന്ന്, പുതിയ കാര്‍ഷിക പരിഷ്കാരങ്ങളെക്കുറിച്ച് അസംഖ്യം നുണകള്‍ പ്രചരിപ്പിക്കപ്പെടുന്നു. തറവില നിര്‍ത്തലാക്കുന്നുവെന്ന് ചിലര്‍ കര്‍ഷകര്‍ക്കിടയില്‍ ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു, ഗ്രാമച്ചന്തകള്‍ അടയ്ക്കുമെന്ന് മറ്റു ചിലര്‍ അഭ്യൂഹങ്ങള്‍ പരത്തുന്നു. ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നിട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുന്നുവെന്ന് ഞാന്‍ നിങ്ങളെ വീണ്ടും ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഒരൊറ്റ ഗ്രാമച്ചന്ത അടച്ച വാര്‍ത്ത കേട്ടിട്ടുണ്ടോ? തറവിലയെ സംബന്ധിച്ചിടത്തോളം, ഗവണ്മെന്റ് സമീപകാലത്ത് നിരവധി വിളകളുടെ കുറഞ്ഞ നിശ്ചിത വിലയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കാര്‍ഷിക പരിഷ്കാരങ്ങള്‍ക്കുശേഷവും പുതിയ കാര്‍ഷിക നിയമങ്ങള്ക്കുശേഷവുമാണ് ഇത് സംഭവിച്ചത്. കര്‍ഷകരുടെ പേരില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ ധാരാളം സത്യസന്ധരും നിരപരാധികളുമായ കര്‍ഷകരുണ്ട്. രാഷ്ട്രീയ ചിന്താഗതിക്കാരായ നേതാക്കളില്‍ ചിലര്‍ ഒഴികെ ഭൂരിഭാഗം ആളുകളും നല്ലവരും നിരപരാധികളുമായ കര്‍ഷകരാണ്. എത്ര ഭൂമി ഉണ്ട്, നിങ്ങള്‍ എന്താണ് ഉത്പാദിപ്പിക്കുന്നത്, ഈ സമയം നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റോ ഇല്ലയോ എന്ന് നിങ്ങള്‍ അവരോട് രഹസ്യമായി ചോദിച്ചാല്‍, തറവിലയില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റതായും അവര്‍ നിങ്ങളോട് പറയും. തറവിലയുടെ അടിസ്ഥാനത്തില്‍ വാങ്ങലുകള്‍ നടക്കുമ്പോള്‍, കര്‍ഷകര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഗ്രാമച്ചന്തകളില്‍ വില്‍ക്കുന്നുണ്ടെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ട് അവര്‍ ആ പ്രക്ഷോഭം അമര്‍ത്തിവച്ചു. എല്ലാം വിറ്റു കഴിഞ്ഞപ്പോള്‍ പ്രക്ഷോഭം തുടങ്ങി.
സുഹൃത്തുക്കളേ,
വര്‍ദ്ധിച്ച തറവിലയില്‍ ഗവണ്മെന്റ് കര്‍ഷകരുടെ ഉല്പന്നങ്ങള് മുമ്പില്ലാത്ത വിധം വാങ്ങിയിട്ടുണ്ട്, അതും പുതിയ നിയമങ്ങള്‍ നടപ്പാക്കിയതിനുശേഷം. ഒരു പ്രധാന കാര്യം, ഈ കാര്‍ഷിക പരിഷ്കാരങ്ങളിലൂടെ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിപ്പിക്കുക മാത്രമാണു ഗവണ്മെന്റ് ഉദാഹരണത്തിന്, കരാര്‍ കൃഷി. പഞ്ചാബ് ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ ഈ ഈ വ്യവസ്ഥകള്‍ വര്‍ഷങ്ങളായി നിലനില്ക്കുന്നു. അവിടെ സ്വകാര്യ കമ്പനികള്‍ കരാറിലൂടെ കൃഷി ചെയ്യുന്നു. കരാര്‍ ലംഘിച്ചാല്‍ കര്‍ഷകര്‍ക്ക് പിഴ ചുമത്താമെന്ന് മുന്‍ നിയമങ്ങളില്‍ വ്യവസ്ഥയുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? എന്റെ കര്‍ഷക സഹോദരങ്ങളോട് ആരും ഇത് വിശദീകരിക്കുമായിരുന്നില്ല. എന്നാല്‍ നമ്മുടെ ഗവണ്മെന്റ് ഈ പരിഷ്കാരങ്ങള്‍ വരുത്തി എന്റെ കര്‍ഷക സഹോദരങ്ങളില്‍ നിന്നു പിഴ ഈടാക്കില്ലെന്നും ഉറപ്പുവരുത്തി!
സുഹൃത്തുക്കളേ,
കാര്‍ഷിക പരിഷ്കരണത്തിന്റെ മറ്റൊരു പ്രധാന വശം എല്ലാവരും മനസിലാക്കേണ്ടത് ആവശ്യമാണ്. ഇപ്പോള്‍, ആരെങ്കിലും കര്‍ഷകനുമായി ഒരു കരാറില്‍ ഏര്‍പ്പെടുമ്പോള്‍, മെച്ചപ്പെട്ട വിളവും അയാള്‍ ആഗ്രഹിക്കുന്നു. ഇതിനായി കരാറുകാരന് നല്ല വിത്തുകള്‍, ആധുനിക സാങ്കേതികവിദ്യ, അത്യാധുനിക ഉപകരണങ്ങള്‍, വൈദഗ്ദ്ധ്യം എന്നിവ നേടാന്‍ കര്‍ഷകരെ സഹായിക്കും, കാരണം ഇത് അദ്ദേഹത്തിന് അപ്പവും വെണ്ണയുമാണ്. നല്ല വിളവെടുപ്പിനുള്ള സൗകര്യങ്ങള്‍ അദ്ദേഹം കര്‍ഷകന്റെ പടിവാതില്ക്കല് ലഭ്യമാക്കും. കമ്പോള പ്രവണതയെക്കുറിച്ച് കരാറുകാരന് പൂര്‍ണ്ണമായി അറിയാം, വിപണി ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നമ്മുടെ കര്‍ഷകരെ സഹായിക്കും. ചില കാരണങ്ങളാല്‍, കര്‍ഷകന്റെ ഉല്‍പ്പന്നങ്ങള്‍ നന്നല്ല അല്ലെങ്കില്‍ കേടുപാടുകള്‍ സംഭവിക്കുന്നുണ്ടെങ്കില്‍, അത്തരം സാഹചര്യങ്ങളില്‍, കരാറിലെ ഉല്‍പ്പന്നങ്ങളുടെ സമ്മതിച്ച വില കര്ഷകന് നല്കാന് കരാറുകാരന് ബാധ്യസ്ഥനാണ്. കരാറുകാരന് സ്വന്തം ഇഷ്ടപ്രകാരം കരാര്‍ ഇല്ലാതാക്കാന്‍ കഴിയില്ല. പക്ഷേ, മറുവശത്ത്, ഏതെങ്കിലും കാരണത്താല്‍ കരാര്‍ അവസാനിപ്പിക്കാന്‍ കര്ഷകന് താല്‍പ്പര്യമുണ്ടെങ്കില്‍, അത് ചെയ്യാന്‍ കഴിയും, പക്ഷേ മറ്റൊരാള്‍ക്ക് കഴിയില്ല. ഈ സാഹചര്യം കര്‍ഷകര്‍ക്ക് പ്രയോജനകരമല്ലേ? കൃഷിക്കാരന് ഏറ്റവും വിപുലമായ ഉറപ്പ് അതല്ലേ?
സുഹൃത്തുക്കളേ,
കരാര്‍ കൃഷി ഇതിനകം രാജ്യത്തിന്റെ പല ഭാഗങ്ങളിലും പരീക്ഷിച്ചു. ഇന്ന് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പാല് ഉല്പാദന രാജ്യം ഏതെന്ന് നിങ്ങള്‍ക്കറിയാമോ? മറ്റാരുമല്ല, നമ്മുടെ ഇന്ത്യയാണ്! ഇതെല്ലാം കന്നുകാലി കര്‍ഷകരുടെ പരിശ്രമം മൂലമാണ്. ഇന്ന്, ക്ഷീരമേഖലയില്‍, പല സഹകരണ, സ്വകാര്യ കമ്പനികളും പാല് ഉല്പാദകരില് നിന്ന് പാല് വാങ്ങി വിപണിയില്‍ വില്‍ക്കുന്നു. എത്ര വര്‍ഷമായി ഈ മോഡല്‍ തുടരുന്നു? ഒരു കമ്പനിയോ സഹകരണ സ്ഥാപനമോ വിപണി ഏറ്റെടുത്ത് കുത്തകയാക്കിയതായി നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ക്ഷീരമേഖലയില്‍ ഈ സമ്പ്രദായത്തിന്റെ പ്രയോജനം നേടിയ കര്‍ഷകരുടെയും പാല് ഉല്പാദകരുടെയും വിജയത്തെക്കുറിച്ച് നിങ്ങള്‍ക്ക് പരിചയമില്ലേ? നമ്മുടെ രാജ്യം വളരെ മുന്നിലുള്ള മറ്റൊരു മേഖലയുണ്ട് – കോഴി വളര്‍ത്തല്‍. ഇന്ന് ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ മുട്ട ഉത്പാദിപ്പിക്കുന്നത്. നിരവധി വന്‍കിട കമ്പനികള്‍ കോഴി വളര്‍ത്തല്‍ മേഖലയിലും പ്രവര്‍ത്തിക്കുന്നു; ചില ചെറുകിട കമ്പനികളും ചില പ്രാദേശിക കച്ചവടക്കാരും ഈ വ്യാപാരത്തില്‍ ഏര്‍പ്പെടുന്നു. ഇതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് അവരുടെ ഉല്‍പ്പന്നം ആര്‍ക്കും എവിടെയും വില്ക്കാന് സ്വാതന്ത്ര്യമുണ്ട്. എവിടെയാണ് ഏറ്റവും ഉയര്‍ന്ന വില ലഭിക്കുന്നത്, അവിടെ അവര്‍ക്ക് മുട്ട വില്ക്കാന് കഴിയും. കോഴി, ക്ഷീര മേഖലകള്‍ക്കുള്ള അതേ വികസനം നമ്മുടെ കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്കും ലഭിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. വ്യാപാരത്തില്‍ നിരവധി കമ്പനികളും വ്യത്യസ്ത എതിരാളികളും ഉണ്ടാകുമ്പോള്‍, കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വിലയും വിപണിയിലേക്ക് മികച്ച പ്രവേശനവും സാധ്യമാകും.
സുഹൃത്തുക്കളേ,
പുതിയ കാര്‍ഷിക പരിഷ്കാരങ്ങളിലൂടെ ഇന്ത്യന്‍ കാര്‍ഷിക മേഖലയെയും പുതിയ സാങ്കേതികവിദ്യയിലേക്ക് കൊണ്ടുവരും. ആധുനിക സാങ്കേതികവിദ്യയിലൂടെ, നമ്മുടെ കൃഷിക്കാര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ഉല്‍പ്പന്നങ്ങള്‍ വൈവിധ്യവത്കരിക്കാനും ഉല്‍പ്പന്നങ്ങളുടെ മികച്ച പാക്കേജിംഗ് നടത്താനും അവരുടെ ഉല്‍പ്പന്നങ്ങളില്‍ മൂല്യവര്‍ധിത പതിപ്പുകള്‍ സൃഷ്ടിക്കാനും കഴിയും. അത് സംഭവിച്ചുകഴിഞ്ഞാല്‍, നമ്മുടെ കര്‍ഷകരുടെ വിളവ് ലോകമെമ്പാടുമുള്ള ആവശ്യത്തിലേക്കായിരിക്കും, ആവശ്യം ഇനിയും വര്‍ദ്ധിക്കും. നമ്മുടെ കര്‍ഷകര്‍ക്ക് ഉല്പാദകര് മാത്രമല്ല കയറ്റുമതിക്കാരാകാനും കഴിയും. ലോകത്തെ ആരെങ്കിലും കാര്‍ഷിക ഉല്പന്നങ്ങളിലൂടെ ഒരു വിപണി സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അയാള്‍ ഇന്ത്യയിലേക്ക് വരണം. ലോകത്തെവിടെയും ഗുണനിലവാരവും അളവും ആവശ്യമാണെങ്കില്‍, അവര്‍ ഇന്ത്യയിലെ കര്‍ഷകരുമായി പങ്കാളികളാകണം. മറ്റ് മേഖലകളില്‍ നിക്ഷേപവും പുതുമയും വര്‍ദ്ധിപ്പിച്ചപ്പോള്‍, ഇത് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായി. ഒപ്പം ആ മേഖലകളില്‍ ഞങ്ങള്‍ ഇന്ത്യയുടെ ബ്രാന്‍ഡും സ്ഥാപിച്ചു. ലോക കാര്‍ഷിക വിപണികളില്‍ ബ്രാന്‍ഡ് ഇന്ത്യ അതേ പ്രതാപത്തോടെ സ്വയം സ്ഥാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
സുഹൃത്തുക്കളേ,
യുക്തിയുടെയും വസ്തുതയുടെയും അടിസ്ഥാനത്തില്‍, ഞങ്ങളുടെ തീരുമാനങ്ങള്‍ എല്ലാ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചും പരീക്ഷിക്കാന്‍ കഴിയും. എന്തെങ്കിലും കുറവുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കണം. അതിന് ജനാധിപത്യപരമായ അവകാശമുണ്ട്. ദൈവം ഞങ്ങള്‍ക്ക് എല്ലാ അറിവും നല്‍കിയിട്ടുണ്ടെന്ന് ഞങ്ങള്‍ അവകാശപ്പെടുന്നില്ല. പക്ഷേ ചര്‍ച്ച നടത്തണം. ഇങ്ങനെയൊക്കെയാണെങ്കിലും, ജനാധിപത്യത്തിലുള്ള നമ്മുടെ അചഞ്ചലമായ വിശ്വാസവും ആദരവും കര്‍ഷകരോടുള്ള നമ്മുടെ സമര്‍പ്പണവും കാരണം കര്‍ഷകരുടെ എല്ലാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ ഗവണ്മെന്റ് എപ്പോഴും തയ്യാറാണ്. പരിഹാരത്തിനായി ഞങ്ങള്‍ക്ക് തുറന്ന മനസുണ്ട്. ഈ കാര്‍ഷിക പരിഷ്കാരങ്ങളെ അനുകൂലിക്കുന്ന നിരവധി പാര്‍ട്ടികള്‍ ഉണ്ട്, അവരുടെ പ്രസ്താവനകളും ഞങ്ങള്‍ കണ്ടു, അവര്‍ ഇപ്പോള്‍ അവരുടെ വാക്കുകളില്‍ നിന്ന് തിരിച്ചുപോയി; അവരുടെ ഭാഷ മാറി. കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ ജനാധിപത്യത്തെ മാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നില്ല. അതു ലോകത്തിലെ നിരവധി ആളുകള്‍ക്ക് അറിയാം. സമീപകാലത്ത് ഈ ആളുകള്‍ പറഞ്ഞതും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതും പല തരത്തിലുള്ള ഭാഷ ഉപയോഗിച്ചതും അവരുടെ ആഗ്രഹങ്ങള്‍ പ്രകടിപ്പിച്ചതും അറിയാം, അങ്ങനെ എനിക്ക് സംസാരിക്കാന്‍ പോലും കഴിയില്ല. ഈ കാര്യങ്ങളെല്ലാം വകവയ്ക്കാതെ, കര്‍ഷകരുടെ താല്പര്യത്തിനായി അവരോട് സംസാരിക്കാന്‍ നമ്മുടെ ഗവണ്മെന്റ് തയ്യാറാണെന്ന് ഞങ്ങളെ ചെറുക്കാന്‍ ആഗ്രഹിക്കുന്ന ആളുകളോട് ഞാന്‍ വിനയത്തോടെ പറയുന്നു, എന്നാല്‍ ചര്‍ച്ച വിഷയങ്ങളുടെ അടിസ്ഥാനത്തിലും വാദങ്ങള്‍ വസ്തുതകളുടെ അടിസ്ഥാനത്തിലുമായിരിക്കണം.
സുഹൃത്തുക്കളേ,
രാജ്യത്തെ കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തുന്നു. നിങ്ങള്‍ പുരോഗമിക്കുമ്പോള്‍, രാജ്യം മുഴുവന്‍ പുരോഗമിക്കും. ഒരു സ്വാശ്രിത കര്ഷകന് മാത്രമേ സ്വാശ്രിത ഇന്ത്യയുടെ അടിത്തറയിടാന്‍ കഴിയൂ. വഞ്ചിക്കപ്പെടരുതെന്നും ആരുടെയും നുണകള്‍ അംഗീകരിക്കരുതെന്നും യുക്തിയുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ ചിന്തിക്കണമെന്നും ഞാന്‍ രാജ്യത്തെ കര്‍ഷകരോട് അഭ്യര്‍ത്ഥിക്കുന്നു. വീണ്ടും പറയട്ടെ, കര്‍ഷകര്‍ നല്കുന്ന തുറന്ന പിന്തുണ എന്നെ സംബന്ധിച്ചിടത്തോളം വളരെയധികം സംതൃപ്തിയും അഭിമാനവുമാണ് നല്‍കുന്നത്. ഞാന്‍ നിങ്ങളോട് വളരെ നന്ദിയുള്ളവനാണ്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ ഫണ്ടിന്റെ പേരില്‍ ദശലക്ഷക്കണക്കിന് കര്‍ഷക കുടുംബങ്ങളെ ഞാന്‍ വീണ്ടും അഭിനന്ദിക്കുന്നു. നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും ആരോഗ്യത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, ഈ ആഗ്രഹത്തോടെ എല്ലാവര്ക്കും നന്ദി. നന്ദി!
നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവര്‍ത്തനമാണിത്. യഥാര്‍ത്ഥ പ്രസംഗം ഹിന്ദിയിലാണ് നടത്തിയത്.
***
Working for the welfare of our hardworking farmers. #PMKisan https://t.co/sqBuBM1png
— Narendra Modi (@narendramodi) December 25, 2020
आज देश के 9 करोड़ से ज्यादा किसान परिवारों के बैंक खाते में सीधे, एक क्लिक पर 18 हज़ार करोड़ रुपए जमा हुए हैं।
— PMO India (@PMOIndia) December 25, 2020
जब से ये योजना शुरू हुई है, तब से 1 लाख 10 हजार करोड़ रुपए से ज्यादा किसानों के खाते में पहुंच चुके हैं: PM#PMKisan
मुझे आज इस बात का अफसोस है कि मेरे पश्चिम बंगाल के 70 लाख से अधिक किसान भाई-बहनों को इसका लाभ नहीं मिल पाया है।
— PMO India (@PMOIndia) December 25, 2020
बंगाल के 23 लाख से अधिक किसान इस योजना का लाभ लेने के लिए ऑनलाइन आवेदन कर चुके हैं।
लेकिन राज्य सरकार ने वेरिफिकेशन की प्रक्रिया को इतने लंबे समय से रोक रखा है: PM
जो दल पश्चिम बंगाल में किसानों के अहित पर कुछ नहीं बोलते, वो यहां दिल्ली में आकर किसान की बात करते हैं।
— PMO India (@PMOIndia) December 25, 2020
इन दलों को आजकल APMC- मंडियों की बहुत याद आ रही है।
लेकिन ये दल बार-बार भूल जाते हैं कि केरला में APMC- मंडियां हैं ही नहीं।
केरला में ये लोग कभी आंदोलन नहीं करते: PM
हमने लक्ष्य बनाकर काम किया कि देश के किसानों का Input Cost कम हो।
— PMO India (@PMOIndia) December 25, 2020
सॉयल हेल्थ कार्ड, यूरिया की नीम कोटिंग, लाखों सोलर पंप की योजना, इसीलिए शुरू हुई।
सरकार ने प्रयास किया कि किसान के पास एक बेहतर फसल बीमा कवच हो।
आज करोड़ों किसानों को पीएम फसल बीमा योजना का लाभ हो रहा है: PM
हमारी सरकार ने प्रयास किया कि देश के किसान को फसल की उचित कीमत मिले
— PMO India (@PMOIndia) December 25, 2020
हमने लंबे समय से लटकी स्वामीनाथन कमेटी की रिपोर्ट के अनुसार, लागत का डेढ़ गुना MSP किसानों को दिया।
पहले कुछ ही फसलों पर MSP मिलती थी, हमने उनकी भी संख्या बढ़ाई: PM
हम इस दिशा में भी बढ़े कि फसल बेचने के लिए किसान के पास सिर्फ एक मंडी नहीं बल्कि नए बाजार हो।
— PMO India (@PMOIndia) December 25, 2020
हमने देश की एक हजार से ज्यादा कृषि मंडियों को ऑनलाइन जोड़ा। इनमें भी एक लाख करोड़ रुपए से ज्यादा का कारोबार हो चुका है: PM
हमने एक और लक्ष्य बनाया कि छोटे किसानों के समूह बनें ताकि वो अपने क्षेत्र में एक सामूहिक ताकत बनकर काम कर सकें।
— PMO India (@PMOIndia) December 25, 2020
आज देश में 10 हजार से ज्यादा किसान उत्पादक संघ- FPO बनाने का अभियान चल रहा है, उन्हें आर्थिक मदद दी जा रही है: PM
आज देश के किसान को अपना पक्का घर मिल रहा है, शौचालय मिल रहा है, साफ पानी का नल मिल रहा है।
— PMO India (@PMOIndia) December 25, 2020
यही किसान है जिसे बिजली के मुफ्त कनेक्शन, गैस के मुफ्त कनेक्शन से बहुत लाभ हुआ है।
आयुष्मान भारत योजना के तहत 5 लाख रुपए तक के मुफ्त इलाज ने उनके जीवन की बड़ी चिंता कम की है: PM
आप अपनी उपज दूसरे राज्य में बेचना चाहते हैं? आप बेच सकते हैं।
— PMO India (@PMOIndia) December 25, 2020
आप एफपीओ के माध्यम से उपज को एक साथ बेचना चाहते हैं? आप बेच सकते हैं।
आप बिस्किट, चिप्स, जैम, दूसरे कंज्यूमर उत्पादों की वैल्यू चेन का हिस्सा बनना चाहते हैं? आप ये भी कर सकते हैं: PM
आप न्यूनतम समर्थन मूल्य यानी एमएसपी पर अपनी उपज बेचना चाहते हैं? आप उसे बेच सकते हैं।
— PMO India (@PMOIndia) December 25, 2020
आप मंडी में अपनी उपज बेचना चाहते हैं? आप बेच सकते हैं।
आप अपनी उपज का निर्यात करना चाहते हैं ? आप निर्यात कर सकते हैं।
आप उसे व्यापारी को बेचना चाहते हैं? आप बेच सकते हैं: PM
इन कृषि सुधार के जरिए हमने किसानों को बेहतर विकल्प दिए हैं।
— PMO India (@PMOIndia) December 25, 2020
इन कानूनों के बाद आप जहां चाहें जिसे चाहें अपनी उपज बेच सकते हैं।
आपको जहां सही दाम मिले आप वहां पर उपज बेच सकते हैं: PM#PMKisan
जब हमने दूसरे सेक्टर में इनवेस्टमेंट और इनोवेशन बढ़ाया तो हमने आय बढ़ाने के साथ ही उस सेक्टर में ब्रांड इंडिया को भी स्थापित किया।
— PMO India (@PMOIndia) December 25, 2020
अब समय आ गया है कि ब्रांड इंडिया दुनिया के कृषि बाजारों में भी खुद को उतनी ही प्रतिष्ठा के साथ स्थापित करे: PM#PMKisan
ऐसी परिस्थिति में भी देशभर के किसानों ने कृषि सुधारों का भरपूर समर्थन किया है, स्वागत किया है।
— PMO India (@PMOIndia) December 25, 2020
मैं सभी किसानों का आभार व्यक्त करता हूं।
मैं भरोसा दिलाता हूं कि आपके विश्वास पर हम कोई आंच नहीं आने देंगे: PM
पिछले दिनों अनेक राज्य़ों, चाहे असम हो, राजस्थान हो, जम्मू-कश्मीर हो, इनमें पंचायतों के चुनाव हुए।
— PMO India (@PMOIndia) December 25, 2020
इनमें प्रमुखत ग्रामीण क्षेत्र के लोगों ने, किसानों ने ही भाग लिया।
उन्होंने एक प्रकार से किसानों को गुमराह करने वाले सभी दलों को नकार दिया है: PM
आज देश के 9 करोड़ से ज्यादा किसान परिवारों के बैंक खातों में सीधे एक क्लिक पर 18 हजार करोड़ रुपये से ज्यादा जमा हुए हैं।
— Narendra Modi (@narendramodi) December 25, 2020
कोई कमीशन नहीं, कोई हेराफेरी नहीं। यह गुड गवर्नेंस की मिसाल है। #PMKisan pic.twitter.com/Qd6gAU5qEt
स्वार्थ की राजनीति का एक भद्दा उदाहरण हम इन दिनों देख रहे हैं।
— Narendra Modi (@narendramodi) December 25, 2020
जो दल पश्चिम बंगाल में किसानों के अहित पर कुछ नहीं बोलते, वे दिल्ली में आकर किसान की बात करते हैं।
इन्हें APMC मंडियों की बहुत याद आ रही है। लेकिन ये केरल में कभी आंदोलन नहीं करते, जहां APMC मंडियां हैं ही नहीं। pic.twitter.com/Q4T0mQdIdn
2014 में हमारी सरकार ने नई अप्रोच के साथ काम करना शुरू किया।
— Narendra Modi (@narendramodi) December 25, 2020
हमने देश के किसान की छोटी-छोटी दिक्कतों, कृषि के आधुनिकीकरण और उसे भविष्य की जरूरतों के लिए तैयार करने पर एक साथ ध्यान दिया।
इस लक्ष्य के साथ काम किया कि किसानों का खेती पर होने वाला खर्च कम हो। #PMKisan pic.twitter.com/hxr37pinwf
हमारी सरकार ने प्रयास किया कि देश के किसान को फसल की उचित कीमत मिले।
— Narendra Modi (@narendramodi) December 25, 2020
हमने लंबे समय से लटकी स्वामीनाथन कमेटी की रिपोर्ट के अनुसार लागत का डेढ़ गुना MSP किसानों को दिया।
हम आज MSP पर रिकॉर्ड सरकारी खरीद कर रहे हैं, किसानों की जेब में MSP का रिकॉर्ड पैसा पहुंच रहा है। #PMKisan pic.twitter.com/PLxm4jTOnn
कृषि सुधार कानूनों के बाद किसान जहां चाहें, जिसे चाहें अपनी उपज बेच सकते हैं।
— Narendra Modi (@narendramodi) December 25, 2020
जहां सही दाम मिले, वहां बेच सकते हैं। मंडी में बेच सकते हैं, व्यापारी को बेच सकते हैं, दूसरे राज्य में बेच सकते हैं और निर्यात भी कर सकते हैं।
किसान को इतने अधिकार मिल रहे हें तो इसमें गलत क्या है? pic.twitter.com/Sl5YLHQAE9
आज नए कृषि सुधारों के बारे में असंख्य झूठ फैलाए जा रहे हैं।
— Narendra Modi (@narendramodi) December 25, 2020
लेकिन खबरें आ रही हैं कि कैसे एक-एक कर के हमारे देश के किसान इन कानूनों का फायदा उठा रहे हैं।
सरकार किसान के साथ हर कदम पर खड़ी है। ऐसी व्यवस्था की गई है कि एक मजबूत कानून और लीगल सिस्टम किसानों के पक्ष में खड़ा रहे। pic.twitter.com/uqrJv0U0es
पहले क्या होता था, याद है?
— Narendra Modi (@narendramodi) December 25, 2020
सारा रिस्क किसान का होता था और रिटर्न किसी और का होता था।
अब नए कृषि कानूनों और सुधार के बाद स्थिति बदल गई है। #PMKisan pic.twitter.com/ZCKPChBlpU
हम देश के अन्नदाता को उन्नत करने के लिए हर संभव प्रयास कर रहे हैं। जब किसानों की उन्नति होगी, तो पूरे राष्ट्र की उन्नति तय है।
— Narendra Modi (@narendramodi) December 25, 2020
मेरा आग्रह है- किसान किसी के बहकावे में न आएं, किसी के झूठ को न स्वीकारें। #PMKisan pic.twitter.com/AoaDjUMIxD