നമസ്കാരം.
അസോചം പ്രസിഡന്റ് ശ്രീ നിരഞ്ജന് ഹിരാനന്ദാനി; ഈ രാജ്യത്തെ വ്യാവസായിക ലോകത്തിന്റെ പ്രചോദനം ശ്രീ രത്തന്‍ ടാറ്റ; രാജ്യത്തിന്റെ വ്യാവസായിക ലോകത്തെ നയിക്കുന്ന എല്ലാ സുഹൃത്തുക്കളും; മഹതികളെ മാന്യന്മാരെ!
കഴിഞ്ഞ 100 വര്‍ഷത്തിനിടെ, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയും കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതവും മെച്ചപ്പെടുത്തുന്നതിന് നിങ്ങള്‍ എല്ലാവരും കഠിനമായി പരിശ്രമിക്കുന്നു. ശ്രീ രത്തന്‍ ടാറ്റാജിക്കും മുഴുവന്‍ ടാറ്റ ഗ്രൂപ്പിനും ഇത് ബാധകമാണ്. ഇന്ത്യയുടെ വികസനത്തിന് ടാറ്റാ കുടുംബത്തിന്റെയും ടാറ്റാ ഗ്രൂപ്പിന്റെയും സംഭാവനയുടെ പേരില്‍ അദ്ദേഹത്തെ ഇന്ന് ബഹുമാനിക്കുന്നു. രാജ്യത്തിന്റെ വികസനത്തില്‍ ടാറ്റാ ഗ്രൂപ്പ് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ,
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ നിന്ന് രാജ്യത്തിന്റെ വികസനത്തിലേക്കുള്ള യാത്രയിലെ എല്ലാ ഉയര്‍ച്ചകളുടെയും ഭാഗമാണ് നിങ്ങള്‍. അസ്സോചാം സ്ഥാപിതമായ ആദ്യത്തെ 27 വര്‍ഷം ചെലവഴിച്ചത് കൊളോണിയലിസത്തിന്റെ കാലഘട്ടത്തിലാണ്. അക്കാലത്ത് രാജ്യത്തിന്റെ ഏറ്റവും വലിയ ലക്ഷ്യമായിരുന്നു സ്വാതന്ത്ര്യം. ആ സമയത്ത്, നിങ്ങളുടെ സ്വപ്നങ്ങള്‍ ചങ്ങലയിലായിരുന്നു. ഇപ്പോള്‍ അടുത്ത 27 വര്‍ഷം അസോചമിന്റെ ഭാവിക്ക് വളരെ പ്രധാനമാണ്. 27 വര്‍ഷത്തിനുശേഷം, 2047ല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷംപൂര്‍ത്തിയാക്കും. എല്ലാത്തരം ചങ്ങലകളില്‍ നിന്നും നിങ്ങള്‍ മോചിതരാണ്; നിങ്ങള്‍ക്ക് ആകാശത്തെ സ്പര്‍ശിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്, നിങ്ങള്‍ അത് പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തണം.
ഇപ്പോള്‍ നിങ്ങളുടെ സമ്പൂര്‍ണ്ണ ശക്തി ഒരു സ്വാശ്രിത ഇന്ത്യയ്ക്കായി വരും വര്‍ഷങ്ങളില്‍ ഉപയോഗിക്കണം. ഇന്ന് ലോകം നാലാമത്തെ വ്യാവസായിക വിപ്ലവത്തിലേക്ക് അതിവേഗം നീങ്ങുകയാണ്. പുതിയ സാങ്കേതികവിദ്യയുടെ രൂപത്തില്‍ വെല്ലുവിളികള്‍ ഉണ്ടാകും, കൂടാതെ പുതിയതും ലളിതവുമായ വിവിധ പരിഹാരങ്ങളും കണ്ടെത്തും. അതിനാല്‍ ഇന്ന് നാം ആസൂത്രണം ചെയ്ത് പ്രവര്‍ത്തിക്കേണ്ട സമയമാണ്. നാം ഓരോ വര്‍ഷവും ഒന്നിച്ച് ബന്ധിപ്പിക്കേണ്ടതുണ്ട്, ഓരോ ലക്ഷ്യവും ഒരു വലിയ ലക്ഷ്യത്തോടെ രാഷ്ട്ര നിര്‍മാണത്തിനു വേണ്ടിയായിരിക്കണം.
സുഹൃത്തുക്കളേ,
വരുന്ന 27 വര്‍ഷങ്ങള്‍ ഇന്ത്യയുടെ ആഗോള പങ്ക് നിര്‍ണ്ണയിക്കാന്‍ മാത്രമല്ല, ഇന്ത്യക്കാരുടെ സ്വപ്നങ്ങളെയും സമര്‍പ്പണത്തെയും പരീക്ഷിക്കാനും പോവുകയാണ്. ഇത്തവണ ഇന്ത്യന്‍ വ്യവസായമെന്ന നിലയില്‍ നിങ്ങളുടെ കഴിവ്, പ്രതിബദ്ധത, ധൈര്യം എന്നിവ ലോകമെമ്പാടും ആത്മവിശ്വാസത്തോടെ കാണിക്കേണ്ടതുണ്ട്. നമ്മുടെ വെല്ലുവിളി സ്വാശ്രയത്വം പുലര്‍ത്തുക മാത്രമല്ല, എത്ര വേഗത്തില്‍ ഈ ലക്ഷ്യം കൈവരിക്കാമെന്നതും ഒരുപോലെ പ്രധാനമാണ്.
സുഹൃത്തുക്കളേ,
ഗവണ്മെന്റിന്റെ നയങ്ങളെയും തന്ത്രങ്ങളെയും കുറിച്ച് ഓരോ മേഖലയ്ക്കും വരുത്തിയ മാറ്റങ്ങളെക്കുറിച്ചും മന്ത്രിമാരും മറ്റ് സഹപ്രവര്‍ത്തകരും വിശദമായി ചര്‍ച്ച ചെയ്തു. മുമ്പുണ്ടായിരുന്ന സാഹചര്യങ്ങള്‍ കാരണം, എന്തുകൊണ്ട് ഇന്ത്യ എന്ന ചോദ്യം ഉയര്‍ന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ രാജ്യത്ത് സംഭവിച്ച പരിഷ്കാരങ്ങളുടെ ഫലപ്രാപ്തി നോക്കിയ ശേഷം ചോദിക്കുന്നു – ‘എന്തുകൊണ്ട് ഇന്ത്യ അല്ല? ഉദാഹരണത്തിന്, നികുതി നിരക്ക് ഉണ്ടായിരുന്നപ്പോള്‍ ആളുകള്‍ പറയും – എന്തുകൊണ്ട് ഇന്ത്യ? ഇന്ന് അതേ ആളുകള്‍ പറയുന്നു ‘എന്തുകൊണ്ട് ഇന്ത്യ അല്ല?’ കാരണം ഏറ്റവും മത്സരാധിഷ്ഠിതമായ നികുതി നിരക്കുകള്‍. നേരത്തെ നിയന്ത്രണങ്ങളുടെയും നിയമങ്ങളുടെയും ഒരു ശൃംഖല ഉണ്ടായിരുന്നു. അതിനാല്‍ സ്വാഭാവികമായും നിക്ഷേപകര്‍ ചോദിക്കാറുണ്ടായിരുന്നു, എന്തുകൊണ്ട് ഇന്ത്യ? ഇന്ന് അവര്‍ പറയുന്നത് തൊഴില്‍ നിയമങ്ങളില്‍ എളുപ്പത്തില്‍ പാലിക്കാമെന്നാണ്, അതിനാല്‍ എന്തുകൊണ്ട് ഇന്ത്യ അല്ല? ചുവപ്പുനാട വളരെയധികം ഉണ്ടല്ലോ,പിന്നെ എന്തിനാണ് ഇന്ത്യ? എന്നായിരുന്നു നേരത്തേ ചോദ്യം. ഇപ്പോള്‍ അതേ ആളുകള്‍ക്കായി ചുവന്ന പരവതാനി വിരിക്കുന്നത് കാണുമ്പോള്‍ അവര്‍ പറയുന്നു, എന്തുകൊണ്ട് ഇന്ത്യ അല്ല? നവീകരണ സംസ്കാരത്തിന്റെ അഭാവത്തിനെതിരെ നേരത്തെ പരാതികള്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ, എന്തുകൊണ്ടാണ് ഇന്ത്യ? ഇന്ന്, ഇന്ത്യയുടെ സ്റ്റാര്‍ട്ട്-അപ്പ് ആവാസവ്യവസ്ഥയുടെ ശക്തി കണ്ട് ലോകം ആത്മവിശ്വാസത്തോടെ പറയുന്നു, എന്തുകൊണ്ടാണ് ഇന്ത്യ അല്ല? എല്ലാ കാര്യങ്ങളിലും വളരെയധികം സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടായിരുന്നതിനാല്‍, എന്തുകൊണ്ടാണ് ഇന്ത്യ എന്ന് അവര്‍ ചോദിച്ചു. ഇന്ന് സ്വകാര്യ പങ്കാളിത്തം വിശ്വസനീയമാകുമ്പോള്‍, വിദേശ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നു. അതേ ആളുകള്‍ ചോദിക്കുന്നു, എന്തുകൊണ്ട് ഇന്ത്യ പാടില്ല? ജോലി സാധ്യമല്ലാത്തതിനാല്‍ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ അഭാവത്തില്‍ നേരത്തെ ആളുകള്‍ പരാതിപ്പെട്ടിരുന്നു, എന്തുകൊണ്ട് ഇന്ത്യ? ഇന്ന് നമുക്ക് ഒരു ആധുനിക ഡിജിറ്റല്‍ ഇക്കോസിസ്റ്റം ഉള്ളപ്പോള്‍, ‘എന്തുകൊണ്ട് ഇന്ത്യയല്ല’ എന്നതാണ്.
സുഹൃത്തുക്കളേ,
ദശലക്ഷക്കണക്കിന് യുവാക്കള്‍ക്ക് അവസരങ്ങള്‍ നല്കുന്ന സംരംഭകരും സമൃദ്ധിയുടെ സൃഷ്ടാക്കളുമായി രാജ്യം ഇന്ന് നില്ക്കുന്നു. ഇന്ന്, സ്റ്റാര്‍ട്ട്-അപ്പുകളുടെയും പുതുമയുടെയും മേഖലയില്‍ ഇന്ത്യയുടെ യുവജനങ്ങള്‍ ലോക വേദിയില്‍ അവരുടെ പേരുകള്‍ രേഖപ്പെടുത്തുന്നു. കാര്യക്ഷമവും സൗഹാര്‍ദ്ദപരവുമായ സാഹചര്യം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടരുകയാണ്. ഇപ്പോള്‍ അസോചം പോലുള്ള സമൂഹങ്ങളും നിങ്ങളുടെ ഓരോ അംഗങ്ങളും അതിന്റെ ആനുകൂല്യങ്ങള്‍ അവസാന ആളില്‍ വരെ എത്തുമെന്ന് ഉറപ്പാക്കണം. ഇതിനായി, വ്യവസായത്തിനുള്ളിലെ പരിഷ്കാരങ്ങളും നിങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. നമ്മില്‍ത്തന്നെ കാണാന്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ നമ്മുടെ സ്ഥാപനങ്ങളിലും കൊണ്ടുവരണം. സര്‍ക്കാരില്‍ നിന്നും സമൂഹത്തില്‍ നിന്നും നിങ്ങള്‍ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം, ഉള്‍പ്പെടുത്തല്‍, കൈകോര്‍ത്തല്‍, സുതാര്യത എന്നിവ, സ്ത്രീകള്‍ക്കും യുവ പ്രതിഭകള്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും വ്യവസായത്തില്‍ എല്ലാറ്റിന്റെയും അതേ നില ഉറപ്പാക്കണം. കോര്‍പ്പറേറ്റ് ഭരണം മുതല്‍ ലാഭവിഹിതം വരെ ലോകത്തിലെ ഏറ്റവും മികച്ച സമ്പ്രദായങ്ങള്‍ നാം എത്രയും വേഗം സ്വീകരിക്കണം. ലാഭ കേന്ദ്രീകൃത സമീപനത്തിലൂടെ, നാം അതിനെ ലക്ഷ്യവേധ്യമാക്കുകയാണെങ്കില്, സമൂഹവുമായി മികച്ച സംയോജനം സാധ്യമാകും.
സുഹൃത്തുക്കളേ,
നിക്ഷേപത്തിന്റെ മറ്റൊരു വശം ചര്‍ച്ചചെയ്യേണ്ടതുണ്ട്. ഗവേഷണത്തിലുള്ള വികസനത്തിലുമുള്ള നിക്ഷേപമാണിത്: ഗവേഷണവും വികസനവും. ഇന്ത്യയില്‍ ഗവേഷണ-വികസന നിക്ഷേപം വര്‍ദ്ധിപ്പിക്കേണ്ട ആവശ്യമുണ്ട്. അമേരിക്ക പോലുള്ള രാജ്യത്ത് ഗവേഷണ-വികസന നിക്ഷേപത്തിന്റെ 70% സ്വകാര്യമേഖലയില്‍ നിന്നാണ. അതേ സമയം ഇന്ത്യയില്‍ അത് പൊതുമേഖലയില്‍ നിന്നാണ്. ഐടി, ഔഷധം, ഗതാഗത മേഖലകളില്‍ നിക്ഷേപം നടത്തുന്നുണ്ട്. അതായത്, ഗവേഷണ-വികസന മേഖലയിലെ സ്വകാര്യമേഖലയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക എന്നതാണ് കാലത്തിന്റെ ആവശ്യം. ഓരോ ചെറുകിട-വന്‍കിട കമ്പനികളും കൃഷി, പ്രതിരോധം, ബഹിരാകാശം, ഊര്‍ജ്ജം, നിര്‍മ്മാണ മേഖലകളില്‍, അതായത് എല്ലാ മേഖലയിലും ഗവേഷണ-വികസനത്തിനായി ഒരു നിശ്ചിത തുക നിശ്ചയിക്കണം.
സുഹൃത്തുക്കളെ,
ഇന്ന്, പ്രാദേശിക ഉല്‍പ്പന്നങ്ങളെ ആഗോളമായി മാറ്റുന്നതിനായി ഞങ്ങള്‍ ഒരു ദൗത്യമാതൃകയില്‍ മുന്നോട്ട് പോകുമ്പോള്‍, ഓരോ ജിയോ-പൊളിറ്റിക്കല്‍ ഡെവലപ്മെന്റിനോടും പ്രതികരിക്കുകയും വേഗത്തില്‍ ക്രമീകരിക്കുകയും വേണം. ആഗോള വിതരണ ശൃംഖലയിലെ പെട്ടെന്നുള്ള ആവശ്യം ഇന്ത്യ എങ്ങനെ നിറവേറ്റും എന്നതിന് ഫലപ്രദമായ ഒരു സംവിധാനം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടാം. ഈ കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍, വിദേശകാര്യ മന്ത്രാലയത്തിന്റെ മുഴുവന്‍ ശൃംഖലയും മികച്ച രീതിയില്‍ ഉപയോഗിച്ചുകൊണ്ട് നമ്മുടെ ലക്ഷ്യങ്ങള്‍ എങ്ങനെ വേഗത്തില്‍ കൈവരിക്കാമെന്ന് നാം കണ്ടു. വിദേശകാര്യ, വാണിജ്യകാര്യ മന്ത്രാലയവും അസോചം പോലുള്ള വ്യാവസായിക സംഘടനകളും തമ്മിലുള്ള മികച്ച ഏകോപനമാണ് ഈ സമയത്തിന്റെ ആവശ്യം. ആഗോള പരിവര്‍ത്തനങ്ങളോട് എങ്ങനെ വേഗത്തില്‍ പ്രതികരിക്കാം, വേഗത്തിലുള്ള പ്രതികരണത്തിന്റെ സംവിധാനം എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ക്ക് നല്കാന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ ആശയങ്ങള്‍ എനിക്ക് വളരെ വിലപ്പെട്ടതാണ്.
സുഹൃത്തുക്കളേ,
ഗ്രാമീണ, നഗര വിഭജനം കുറയ്ക്കുന്നതിന് കഴിഞ്ഞ 6 വര്‍ഷമായി ഗവണ്മെനമ്മുടെ ഗ്രാമങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു ആഗോള വേദി നല്‍കുന്നതിന് അസോചമിലെ അംഗങ്ങള്‍ക്ക് വളരെയധികം സഹായം ചെയ്യാനാകും. ചില പഠന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന്, പ്രോട്ടീന്‍ സമ്പുഷ്ടമായ ഉല്‍പ്പന്നങ്ങള്‍ മുമ്പു കാര്യമായി കഴിക്കാത്തവര്‍ ഇപ്പോള്‍ അവ കഴിച്ചു തുടങ്ങുന്നതായി സമീപദിവസങ്ങളില്‍ നിങ്ങള്‍ കേട്ടിരിക്കാം. അവ ഇറക്കുമതി ചെയ്യാനും നാം ആരംഭിക്കുന്നു. നമ്മുടെ പാത്രങ്ങളിലും മേശകളിലും വീട്ടിലും വിദേശ ഉല്‍പ്പന്നങ്ങള്‍ എങ്ങനെയാണ് എത്തിച്ചേരുന്നതെന്ന നമ്മള് മനസ്സിലാക്കുന്നില്ല. സമാനമായ ഉല്‍പ്പന്നങ്ങളുടെ ശേഖരം രാജ്യത്ത് നമ്മുടെ പക്കലുണ്ട്. ഈ കരുതല്‍ ധനം രാജ്യത്തെ കര്‍ഷകരോടൊപ്പമാണ്, രാജ്യത്തെ ഗ്രാമങ്ങളിലാണ്. നമ്മുടെ ജൈവകൃഷി, ഔഷധ ഉല്‍പ്പന്നങ്ങള്‍, ജൈവകൃഷി ഉല്‍പ്പന്നങ്ങള്‍ എന്നിവ പോലുള്ള നിരവധി കാര്യങ്ങള്‍ അസോചം പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ലോക വിപണിയില്‍ പ്രോത്സാഹിപ്പിക്കണം. മത്സരാധിഷ്ഠിതമായ അന്തരീക്ഷം സൃഷ്ടിച്ചും അവയെ പ്രോത്സാഹിപ്പിച്ചും സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിച്ചും നിങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയും. ഇന്ത്യാ ഗവണ്മെന്റ്, സംസ്ഥാന സര്‍ക്കാരുകള്‍, കാര്‍ഷിക സംഘടനകള്‍, എല്ലാവരും ഈ ദിശയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. നമ്മുടെ കാര്‍ഷിക മേഖലയ്ക്ക് മികച്ച പ്രോല്‍സാഹനവും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും മികച്ച വിപണിയും ലഭിക്കുകയാണെങ്കില്‍ നമ്മുടെ മുഴുവന്‍ ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്കും മികച്ച ഉയരങ്ങളിലെത്താന്‍ കഴിയും.
സുഹൃത്തുക്കളേ,
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇന്ത്യയെ ദേശീയപാതകളുമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അടല്‍ ജിയുടെ പ്രവര്‍ത്തനം. ഇന്ന്, നേരിട്ടും ഡിജിറ്റലുമായ അടിസ്ഥാന സൗകര്യത്തില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നല്കുന്നതില് ഞങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ ഗ്രാമീണ കര്‍ഷകരുടെ ഡിജിറ്റല്‍ സാധ്യത ആഗോള വിപണികള്‍ വരെയാണ്. അതുപോലെ, നമ്മുടെ ഐടി മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരാന്‍, ഈ മേഖലകളുമായി ബന്ധപ്പെട്ട എല്ലാ തടസ്സങ്ങളും നീക്കം ചെയ്തിട്ടുണ്ട്. ഡിജിറ്റല്‍ ഇടത്തിന്റെ സുരക്ഷയ്ക്കായി ഓരോന്നായി നടപടികള്‍ കൈക്കൊള്ളുന്നു.
സുഹൃത്തുക്കളേ,
മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിന് മൂലധനവുമായി ബന്ധപ്പെട്ട എല്ലാ സാധ്യതകളും ഉപയോഗിക്കാം. പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തുക, ബോണ്ട് മാര്‍ക്കറ്റുകളുടെ സാധ്യത വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ആ ദിശയിലുള്ള ശ്രമങ്ങള്‍. അതുപോലെ, വെല്‍ത്ത് ഫണ്ടുകളെയും പെന്ഷന് ഫണ്ടുകളെയും നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സുഹൃത്തുക്കളേ,
ആവശ്യമായ സൗകര്യങ്ങള്‍ നല്‍കാനും ശരിയായ അന്തരീക്ഷം സൃഷ്ടിക്കാനും ഗവണ്മെന്റിന് കഴിയും, ആനുകൂല്യങ്ങള്‍ നല്കാന് കഴിയും, നയങ്ങള്‍ മാറ്റാന്‍ കഴിയും. എന്നാല്‍ നിങ്ങളെപ്പോലുള്ള വ്യവസായവുമായി ബന്ധപ്പെട്ട സുഹൃത്തുക്കള്‍ക്കാണ് ഈ പിന്തുണയെ വിജയത്തിലേക്ക് മാറ്റാന്‍ കഴിയുന്നത്. നിയമങ്ങളിലും ചട്ടങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ക്കായി രാജ്യം മനസ്സു വച്ചിട്ടുണ്ട്; ഒരു സ്വാശ്രിത ഇന്ത്യയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ 6 വര്‍ഷത്തിനുള്ളില്‍, 1500 ലധികം പുരാതന നിയമങ്ങള്‍ ഞങ്ങള്‍ നിര്‍ത്തലാക്കി. രാജ്യത്തിന്റെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് പുതിയ നിയമങ്ങള്‍ രൂപീകരിക്കുന്നതിനുള്ള ചുമതലയും ഒരേസമയം നടക്കുന്നു. 6 മാസം മുമ്പ് കൊണ്ടുവന്ന കാര്‍ഷിക പരിഷ്കാരങ്ങളുടെ നേട്ടങ്ങളും കര്‍ഷകരിലേക്ക് എത്തിത്തുടങ്ങി. ഒരു സ്വാശ്രിത ഇന്ത്യ കെട്ടിപ്പടുക്കാന്‍ ദൃഢനിശ്ചയം ചെയ്ത് നാമെല്ലാവരും മുന്നോട്ട് പോകണം.
പിറക്കാന്‍ പോകുന്ന പുതിയ വര്‍ഷത്തില്‍ അസോചമില് നിന്നുള്ള എന്റെ സുഹൃത്തുക്കള്ക്കെല്ലാവര്ക്കും എന്റെ ആശംസകള്‍. ശ്രീ രത്തന്‍ ടാറ്റ ജിയ്ക്കും എന്റെ ആശംസകള്‍. നിങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. ഒപ്പം, അസോചം പുതിയ ഉയരങ്ങള്‍ കടക്കട്ടെ! രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അടുത്ത 27 വര്‍ഷത്തേക്ക് തീരുമാനങ്ങള്‍ എടുക്കുന്നതിലൂടെ നിങ്ങളുടെ ശതാബ്ദിയാഘോഷങ്ങള്‍ സാര്‍ത്ഥകമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.
വീണ്ടും വളരെ നന്ദി!
നന്ദി!
നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവര്‍ത്തനമാണിത്. പ്രസംഗം ഹിന്ദിയിലാണു നടത്തിയത്.
बीते 100 सालों से आप सभी देश की Economy को, करोड़ों भारतीयों के जीवन को बेहतर बनाने में जुटे हैं: PM @narendramodi speaks about @ASSOCHAM4India and the @TataCompanies
— PMO India (@PMOIndia) December 19, 2020
अब आने वाले वर्षों में आत्मनिर्भर भारत के लिए आपको पूरी ताकत लगा देनी है।
— PMO India (@PMOIndia) December 19, 2020
इस समय दुनिया चौथी औद्योगिक क्रांति की तरफ तेज़ी से आगे बढ़ रही है।
नई टेक्नॉलॉजी के रूप में Challenges भी आएंगे और अनेक Solutions भी: PM @narendramodi
इसलिए आज वो समय है, जब हमें प्लान भी करना है और एक्ट भी करना है।
— PMO India (@PMOIndia) December 19, 2020
हमें हर साल के, हर लक्ष्य को Nation Building के एक Larger Goal के साथ जोड़ना है: PM @narendramodi
आने वाले 27 साल भारत के Global Role को ही तय नहीं करेंगे, बल्कि ये हम भारतीयों के Dreams और Dedication, दोनों को टेस्ट करेंगे।
— PMO India (@PMOIndia) December 19, 2020
ये समय भारतीय इंडस्ट्री के रूप में आपकी Capability, Commitment और Courage को दुनिया भर को दिखा देने का है: PM @narendramodi
हमारा चैलेंज सिर्फ आत्मनिर्भरता ही नहीं है। बल्कि हम इस लक्ष्य को कितनी जल्दी हासिल करते हैं, ये भी उतना ही महत्वपूर्ण है: PM @narendramodi
— PMO India (@PMOIndia) December 19, 2020
एक जमाने में हमारे यहां जो परिस्थितियां थीं, उसके बाद कहा जाने लगा था- Why India.
— PMO India (@PMOIndia) December 19, 2020
अब जो Reforms देश में हुए हैं, उनका जो प्रभाव दिखा है, उसके बाद कहा जा रहा है- ‘Why not India’: PM @narendramodi
नया भारत, अपने सामर्थ्य पर भरोसा करते हुए, अपने संसाधनों पर भरोसा करते हुए आत्मनिर्भर भारत को आगे बढ़ा रहा है।
— PMO India (@PMOIndia) December 19, 2020
और इस लक्ष्य की प्राप्ति के लिए मैन्युफेक्चरिंग पर हमारा विशेष फोकस है।
मैन्युफेक्चरिंग को बढ़ावा देने के लिए हम निरंतर Reforms कर रहे हैं: PM @narendramodi
देश आज करोड़ों युवाओं को अवसर देने वाले Enterprise और Wealth Creators के साथ है: PM @narendramodi
— PMO India (@PMOIndia) December 19, 2020
निवेश का एक और पक्ष है जिसकी चर्चा आवश्यक है।
— PMO India (@PMOIndia) December 19, 2020
ये है रिसर्च एंड टेवलपमेंट- R&D, पर होने वाला निवेश।
भारत में R&D पर निवेश बढ़ाए जाने की जरूरत है: PM @narendramodi
21वीं सदी की शुरुआत में अटल जी ने भारत को highways से connect करने का लक्ष्य रखा था।
— PMO India (@PMOIndia) December 19, 2020
आज देश में Physical और Digital Infrastructure पर विशेष फोकस किया जा रहा है: PM @narendramodi
Speaking at the #ASSOCHAMFoundationWeek. Watch. https://t.co/faC1nltKrJ
— Narendra Modi (@narendramodi) December 19, 2020