പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബഹുമാനപ്പെട്ട വിയറ്റ്‌നാം പ്രധാനമന്ത്രി ങുയെന്‍ സുവാന്‍ ഫുക്കും തമ്മിലുള്ള വെര്‍ച്വല്‍ ഉച്ചകോടി ഡിസംബര്‍ 21 ന്
18 Dec, 2020
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ബഹുമാനപ്പെട്ട വിയറ്റ്‌നാം പ്രധാനമന്ത്രി ങുയെന്‍ സുവാന്‍ ഫുക്കും തമ്മിലുള്ള വെര്‍ച്വല്‍ ഉച്ചകോടി 2020 ഡിസംബര്‍ 21 ന് നടക്കും.
ഉച്ചകോടിയില്‍ ഇരുനേതാക്കളും ഉഭയകക്ഷി, പ്രാദേശിക, ആഗോള വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുകയും ഇന്ത്യ-വിയറ്റ്‌നാം സമഗ്ര- നയപര പങ്കാളിത്തത്തിന്റെ ഭാവി വികസനത്തിന് മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യും.
2020ലും ഇരു രാജ്യങ്ങളും ഉന്നതതല വിനിമയങ്ങള്‍ നിലനിര്‍ത്തിപ്പോന്നിരുന്നു. ബഹുമാനപ്പെട്ട വിയറ്റ്‌നാം വൈസ് പ്രസിഡന്റ് മിസ് ഡാങ് തി എന്‍ഗോക് തിന്‍ 2020 ഫെബ്രുവരിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയിരുന്നു. കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി രണ്ട് പ്രധാനമന്ത്രിമാരും 2020 ഏപ്രില്‍ 13ന് ടെലിഫോണ്‍ സംഭാഷണം നടത്തി. ഇരുരാജ്യത്തെയും വിദേശകാര്യ മന്ത്രിമാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംയുക്ത കമ്മിഷന്‍ യോഗത്തിന്റെ (വെര്‍ച്വല്‍) പതിനേഴാം പതിപ്പ് 2020 ഓഗസ്റ്റ് 25ന് നടന്നു. രക്ഷാമന്ത്രി 2020 നവംബര്‍ 27ന് വിയറ്റ്‌നാം പ്രതിനിധിയുമായി ഓണ്‍ലൈന്‍ യോഗവും നടത്തിയിരുന്നു.