Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഈദ് ആശംസകള്‍ നേര്‍ന്നു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ഈദുല്‍ ഫിത്തര്‍ ആശംസകള്‍ നേര്‍ന്നു. പല രാഷ്ട്രത്തലവന്‍മാരെയും ഫോണില്‍ അദ്ദേഹം ഈദ് ആശംസകള്‍ അറിയിച്ചു.
“ഈദുല്‍ ഫിത്തറിന് എന്റെ ആശംസകള്‍. വിശേഷപ്പെട്ട ഈ ദിനം സമൂഹത്തില്‍ ആഴത്തിലുള്ള സൗഹൃദവും സമാധാനവും സൃഷ്ടിക്കട്ടെ. അബുദാബി രാജാവ് സല്‍മാനും കിരീടാവകാശിയായ രാജകുമാരനും ഖത്തര്‍ അമീറിനും ഈദ് ആശംസകള്‍ നേര്‍ന്നു. പ്രസിഡന്റ് റൗഹാനി, പ്രസിഡന്റ് ഘനി, പ്രധാനമന്ത്രി നവാസ് ഷെരീഫ്, പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, പ്രസിഡന്റ് യാമീന്‍ എന്നിവരോടെല്ലാം സംസാരിക്കുകയും ഈദ് ആശംസകള്‍ കൈമാറുകയും ചെയ്തു”  – പ്രധാനമന്ത്രി വ്യക്തമാക്കി.