ആദരണീയരെ,
കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള നമ്മുടെ പോരാട്ടത്തിലെ ഏറ്റവും വലിയ അഭിലാഷത്തിന്റെ പടവായ പാരീസ് ഉടമ്പടിയുടെ അഞ്ചാം വാര്‍ഷികത്തെ അടയാളപ്പെടുത്തുന്നതാണ് ഈ ഉച്ചകോടി. ഇപ്പോള്‍ നമ്മള്‍ കൂടുതല്‍ ഉയരങ്ങളില്‍ ഉന്നം വയ്ക്കുന്നുണ്ടെങ്കിലും ഭൂതകാലത്തിന്റെ വീക്ഷണങ്ങള്‍ നമുക്ക് നഷ്ടപ്പെടാന്‍ പാടില്ല. നമ്മുടെ അഭിലാഷങ്ങള്‍ നമ്മള്‍ മാറ്റിമറിയ്ക്കുക മാത്രമല്ല, ഇതിനകം തന്നെ നിശ്ചയിക്കപ്പെട്ട ലക്ഷ്യത്തിനുള്ള നമ്മുടെ നേട്ടങ്ങള്‍ അവലോകനം ചെയ്യുകയും വേണം. അപ്പോള്‍ മാത്രമേ ഭാവി തലമുറയ്ക്ക് നമ്മുടെ ശബ്ദങ്ങള്‍ വിശ്വസനീയമാകൂ.
ആദരണീയരെ,
ഇന്ത്യ പാരിസ് ഉടമ്പടി ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്ന പാതയിലാണെന്ന് മാത്രമല്ല, അവ മറികടന്ന് പ്രതീക്ഷയ്ക്കുമപ്പുറം പോകുമെന്നും വിനയത്തോടെ നിങ്ങളുമായി ഞാന്‍ പങ്കുവയ്ക്കുകയാണ്. 2005ലെ പരിധിയില്‍ നിന്നും നമ്മുടെ വികിരണ സാന്ദ്രത 21% നമ്മള്‍ കുറച്ചു. നമ്മുടെ സൗരോര്‍ജ്ജ ശേഷി 2014ലെ 2.63 ജിഗാ വാട്ടില്‍ നിന്നും 2020ല്‍ 36 ജിഗാവാട്ടുമായി. ലോകത്തെ നാലാം സ്ഥാനത്താണ് നമ്മുടെ പുനരുപയോഗ ഊര്‍ജ്ജശേഷി.
2022ന് മുമ്പ് ഇത് 175 ജിഗാവാട്ടാകും. 2030ല്‍ 450 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജം എന്ന ഇതിലും വലിയ അഭിലാഷമാണ് നമ്മുക്കുള്ളത്.
നമ്മുടെ വനപരിധി വര്‍ദ്ധിപ്പിക്കുന്നതിനും നമ്മുടെ ജൈവവൈവിദ്ധ്യം സംരക്ഷിക്കുന്നതിലും നമ്മള്‍ വിജയിച്ചു. ലോകവേദിയില്‍ ഇന്ത്യ രണ്ടു പ്രധാനപ്പെട്ട മുന്‍കൈകള്‍ക്ക് നേതൃത്വം നല്‍കി. അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മയും ദുരന്തപ്രതിരോധ പശ്ചാത്തലസൗകര്യ കൂട്ടായ്മയും.
ആദരണീയരെ,
ഒരു ആധുനിക ജനാധിപത്യരാഷ്ട്രം എന്ന നിലയിലുള്ള 100-ാം വര്‍ഷികം 2047ല്‍ ഇന്ത്യ ആഘോഷിക്കും. ഈ ഗ്രഹത്തിലുള്ള എന്റെ എല്ലാ സഹവാസികള്‍ക്കുമായി ഞാന്‍ ഇന്ന് കഠിനമായ പ്രതിജ്ഞയെടുക്കുന്നു. ശതാബ്ദിയിലെത്തുന്ന ഇന്ത്യ അതിന്റെ സ്വന്തം ലക്ഷ്യം നേടുകമാത്രമല്ല, നിങ്ങളുടെയൊക്കെ പ്രതീക്ഷകളെ മറികടക്കുമെന്ന്.
നിങ്ങള്‍ക്ക് നന്ദി.
***
My remarks at the Climate Ambition Summit https://t.co/5NZaGQQOw4
— Narendra Modi (@narendramodi) December 12, 2020