തമിഴ്നാട്ടിലെ കുളച്ചലിനു സമീപം ഇണയത്ത് ഒരു മേജര്‍ തുറമുഖം സ്ഥാപിക്കുന്നതിനുള്ള നിര്ദ്ദേ ശത്തിന് ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്ന്നത കേന്ദ്ര മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകാരം നല്കി്.
ഈ തുറമുഖത്തിന്റെ നിര്മ്മാ ണത്തിനായി തമിഴ്നാട്ടിലെ 3 പ്രമുഖ തുറമുഖങ്ങളായ വി.ഒ. ചിദംബരനാര്‍ പോര്‍ട്ട് ട്രസ്റ്റ്, ചെന്നൈ പോര്ട്ട്െ ട്രസ്റ്റ്, കാമരാജ് പോര്‍ട്ട് ട്രസ്റ്റ് എന്നിവയുടെ തുല്യ ഓഹരി പങ്കാളിത്തത്തോടെയുള്ള ഒരു പ്രത്യേക സംവിധാനം (എസ്.പി.വി) രൂപീകരിക്കും. മണ്ണ് മാന്തല്‍, കടലില്‍ നിന്ന് സ്ഥലം വീണ്ടെടുക്കല്‍, ബ്രേക്ക് വാട്ടര്‍ നിര്മ്മാ ണം തുടങ്ങിയവ ഉള്‍പ്പെ ടെ തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ചുമതല ഈ എസ്.പി.വി യ്ക്കായിരുന്നു.
ഇണയത്ത് ഒരു വന്‍ തുറമുഖം യാഥാര്ത്ഥ്യഥമാകുന്നതോടെ കിഴക്ക് – പടിഞ്ഞാറന്‍ വ്യാപാര റൂട്ടിലെ പ്രധാന ട്രാന്സ്ഷിുപ്പ്മെന്റ് ഹബ്ബായി ഇത് മാറും. ദക്ഷിണേന്ത്യയില്‍ നിന്നുള്ള കയറ്റിറക്കുമതിക്കാര്ക്ക്ന ഇപ്പോള്‍ കൊളംബോയെയും മറ്റ് തുറമുഖങ്ങളെയും ആശ്രയിച്ച് നടത്തുന്ന ട്രാന്‍സ്ഷി പ്പ്മെന്റിന്റെ ചിലവിനും വന്തോ്തില്‍ കുറവുണ്ടാകും.