Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യ-ഇറ്റലി വെര്‍ച്വല്‍ ഉഭയകക്ഷി ഉച്ചകോടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഇന്ത്യ-ഇറ്റലി വെര്‍ച്വല്‍ ഉഭയകക്ഷി ഉച്ചകോടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


ശ്രേഷ്ഠരേ

നമസ്‌കാരം,

നിങ്ങളുടെ ആമുഖ പരാമര്‍ശങ്ങള്‍ക്ക് നന്ദി!

നിങ്ങള്‍ പറഞ്ഞതുപോലെ, കൊവിഡ്19 കാരണം മെയ് മാസത്തില്‍ എനിക്ക് ഇറ്റലി സന്ദര്‍ശനം മാറ്റിവയ്ക്കേണ്ടി വന്നു. ഇന്ന് നമുക്ക് വെര്‍ച്വല്‍ മീഡിയത്തിലൂടെ കണ്ടുമുട്ടാന്‍ കഴിയുന്നതു നല്ല കാര്യമാണ്. ഒന്നാമതായി, ഇറ്റലിയില്‍ കൊറോണ വൈറസ് മൂലമുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് ഞാനും ഇന്ത്യയിലെ എല്ലാ പൗരന്മാരും അനുഭാവമുള്ളവരാണ്. ലോകത്തിലെ മറ്റ് രാജ്യങ്ങള്‍ കൊറോണ വൈറസിനെ മനസിലാക്കാന്‍ ശ്രമിക്കുമ്പോള്‍, നിങ്ങള്‍ ഈ വിപത്തിനെ നേരിടുകയായിരുന്നു.

പൂര്‍ണ്ണ വിജയത്തോടെ നിങ്ങള്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യം വേഗത്തില്‍ നിയന്ത്രിക്കുകയും രാജ്യം മുഴുവന്‍ സംഘടിതമായി അതു നിര്‍വഹിക്കുകയും ചെയ്തു. പകര്‍ച്ചവ്യാധിയുടെ ആദ്യ മാസങ്ങളില്‍ ഇറ്റലിയുടെ വിജയം ഞങ്ങള്‍ക്കെല്ലാം പ്രചോദനമായി. നിങ്ങളുടെ അനുഭവങ്ങള്‍ ഞങ്ങളെ എല്ലാവരെയും നയിച്ചു.

ശ്രേഷ്ഠരേ,

ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വിശാലമാക്കാനും ആഴമേറിയതാക്കാനും നിങ്ങളെപ്പോലെ ഞാനും പ്രതിജ്ഞാബദ്ധനാണ്. 2018 ലെ ടെക് ഉച്ചകോടിക്കായുള്ള നിങ്ങളുടെ ഇന്ത്യ സന്ദര്‍ശനവും ഞങ്ങളുടെ മീറ്റിംഗും നിരവധി വശങ്ങളെ സ്പര്‍ശിച്ചു, കൂടാതെ ഇന്ത്യയിലെ ജനങ്ങളും ഇറ്റലിയോട് ഒരു പുതിയ അന്വേഷണാത്മകത വളര്‍ത്തി. 2018ലെ നമ്മുടെ സംഭാഷണത്തിനുശേഷം പരസ്പര വിനിമയത്തില്‍ വളരെയധികം ആക്കം ഉണ്ടായി എന്നത് സന്തോഷകരമായ കാര്യമാണ്.

ഇറ്റാലിയന്‍ പാര്‍ലമെന്റ് കഴിഞ്ഞ വര്‍ഷം ഇന്ത്യ-ഇറ്റലി ഫ്രണ്ട്ഷിപ്പ് ഗ്രൂപ്പ് രൂപീകരിച്ചുവെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്.  കൊവിഡ് സ്ഥിതി മെച്ചപ്പെട്ടുകഴിഞ്ഞാല്‍ ഇറ്റാലിയന്‍ പാര്‍ലമെന്റ് അംഗങ്ങളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ശ്രേഷ്ഠരേ,

രണ്ടാം ലോക മഹായുദ്ധം പോലെ ചരിത്രത്തില്‍ കൊവിഡ് 19 മഹാമാരി ഒരു നീരൊഴുക്കായി തുടരുമെന്ന് വ്യക്തമാണ്. കൊറോണാനന്തര ലോകവുമായി, ഈ പുതിയ ലോകവുമായി നാമെല്ലാവരും പൊരുത്തപ്പെടണം. ഇതില്‍ നിന്ന് ഉണ്ടാകുന്ന വെല്ലുവിളികള്‍ക്കും അവസരങ്ങള്‍ക്കുമായി ഒരു പുതിയ രീതിയില്‍ തയ്യാറാകേണ്ടതുണ്ട്.

നമ്മുടെ ഇന്നത്തെ ചര്‍ച്ചകള്‍ നമ്മുടെ ബന്ധങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും, പരസ്പര ധാരണ വര്‍ദ്ധിപ്പിക്കുന്നതിനും സഹകരണത്തിന്റെ പുതിയ മേഖലകള്‍ തിരിച്ചറിയാന്‍ സഹായിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്.

നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവര്‍ത്തനമാണിത്.  ഒറിജിനല്‍ പ്രസംഗം ഹിന്ദിയിലാണു നടത്തിയത്.