നമസ്‌ക്കാരം,
ലോക്‌സഭാ സ്പീക്കര്‍ ശ്രീ ഓം ബിര്‍ലാ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ പ്രഹ്‌ളാദ് ജോഷി ജി, ശ്രീ ഹര്‍ദീപ് പുരി ജി, ഈ സമിതിയുടെ അദ്ധ്യക്ഷന്‍ ശ്രീ സി.ആര്‍. പട്ടീല്‍ ജി, പാര്‍ലമെന്റ് അംഗങ്ങളെ, മഹതികളെ, മഹാന്മാരെ!! ഡല്‍ഹിയില്‍ പൊതു പ്രതിനിധികള്‍ക്കുള്ള ഈ ഭവനസൗകര്യത്തില്‍ നിങ്ങള്‍ക്കെല്ലാം അനവധി നിരവധി അഭിനന്ദനങ്ങള്‍. ഇന്ന് ഇവിടെ വളരെ പ്രസാദകരമായ ഒരു യാദൃശ്ചികതയുണ്ട്. നമ്മുടെ പ്രതിജ്ഞാബദ്ധനും മൃദൃഭാഷിയുമായ സ്പീക്കര്‍ ഓം ബിര്‍ലാജിയുടെ ജന്മദിനമാണ് ഇന്ന്. ഓംജിക്ക് അനവധി നിരവധി ആശംസകള്‍. നിങ്ങള്‍ ആരോഗ്യത്തോടെയിരിക്കാനും ദീര്‍ഘായുസിനായും രാജ്യത്തെ തുടര്‍ന്നും സേവിക്കുന്നതിനുമായി ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കും.
സുഹൃത്തുക്കളെ,
എം.പിമാര്‍ക്കുള്ള വീടുകള്‍ നോര്‍ത്ത് അവന്യുവില്‍ കഴിഞ്ഞവര്‍ഷം തന്നെ തയാറായിരുന്നു. ബി.ഡി റോഡിലെ ഈ മൂന്ന് ടവറുകളും അനുവദിച്ചു നല്‍കുന്നതിനായി തയാറുമായിരുന്നു. ഗംഗാ, യമുന, സരസ്വതി ഈ മൂന്ന് മണിമന്ദിരങ്ങളുടെയൂം സംഗമം ഇവിടെ ജീവിക്കുന്ന പൊതു പ്രതിനിധികളുടെ ജീവിതം ആരോഗ്യകരമായും, സംതൃപ്തമായും നിലനിര്‍ത്തും. എം.പിമാര്‍ക്ക് തങ്ങളുടെ കടകമള്‍ നിര്‍വഹിക്കുന്നത് സഹായിക്കുന്ന എല്ലാ സൗകര്യങ്ങളോടെയുമാണ് ഈ ഫ്‌ളാറ്റുകള്‍ ലഭ്യമാക്കുന്നത്. ഇത് പാര്‍ലമെന്റ് ഹൗസിന് സമീപമായതുകൊണ്ടുതന്നെ എം.പിമാര്‍ക്ക് ഇത് വളരെ സുഗമമായിരിക്കുകയും ചെയ്യും.
സുഹൃത്തുക്കളെ,
പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള ഡല്‍ഹിയിലെ താമസസൗകര്യം എന്നത് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഒരു പ്രശ്‌നമാണ്. ഇപ്പോള്‍ ബിര്‍ളാ ജി പറഞ്ഞതുപോലെ എം.പിമാര്‍ക്ക് വളരെക്കാലം ഹോട്ടലുകളില്‍ കഴിയേണ്ടിവരുന്നു. ഇത് സാമ്പത്തിക ബാദ്ധ്യതയിലേക്കും നയിക്കുന്നു. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ മറികടക്കുന്നതിനുള്ള ഗൗരവമായ ഒരു പരിശ്രമം പ്രത്യേകിച്ച് 2014ന് ശേഷമാണ് ആരംഭിച്ചത്. നിരവധി കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് ഈ ഗവണ്‍മെന്റ് തന്നെ തുടക്കം കുറിയ്ക്കുകയും തീരുമാനിച്ചിരുന്നതിനും മുമ്പായി നിര്‍ദ്ദിഷ്ട സമയത്ത് തന്നെ പൂര്‍ത്തിയാക്കുകയും ചെയ്തു. അടല്‍ ബിഹാരി വാജ്‌പേയിജിയുടെ ഗവണ്‍മെന്റ് ഇവിടെയുണ്ടായിരുന്നപ്പോള്‍ അംബേദ്കര്‍ ദേശീയ സ്മാരകം സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. അതിന്റെ നിര്‍മ്മാണത്തിന് നിരവധി വര്‍ഷങ്ങള്‍ എടുക്കുകയും അത് ഈ ഗവണ്‍മെന്റിന്റെ രൂപീകരണത്തിന് ശേഷമാണ് പൂര്‍ത്തിയായതും. 23 വര്‍ഷത്തെ നീണ്ട കാത്തിരുപ്പിനൊടുവിലാണ് ഈ ഗവണ്‍മെന്റ് ഡോക്ടര്‍ അംബേദ്കര്‍ അന്താരാഷ്ട്ര സെന്റര്‍ നിര്‍മ്മിച്ചത്. കേന്ദ്ര വിവരാവകാശ കമ്മിഷന്റെ പുതിയ കെട്ടിടവും ഈ ഗവണ്‍മെന്റാണ് പൂര്‍ത്തിയാക്കിയത്. പതിറ്റാണ്ടുകളായി രാജ്യം യുദ്ധസ്മാരകത്തിനെക്കുറിച്ച് ചര്‍ച്ചചെയ്യുകയായിരുന്നു. രാജ്യത്തിന്റെ രക്തസാക്ഷികള്‍ക്ക് സ്മാരകമായി ഇന്ത്യാ ഗേറ്റിന് സമീപത്തായി ഒരു യുദ്ധസ്മാരകം നിര്‍മ്മിക്കുന്നതിനുള്ള വിശേഷഭാഗ്യവും ഈ ഗവണ്‍മെന്റിനുണ്ടായി. ക്രമസമാധാനം പരിപാലിക്കുന്നതിനായി നമ്മുടെ രാജ്യത്തെ ആയിരക്കണക്കിന് പോലീസുകാര്‍ അവരുടെ ജീവിതം ത്യാഗം ചെയ്തിരുന്നു. അവരുടെ സ്മരണയ്ക്കായി പോലീസ് സ്മാരകങ്ങളും ഈ ഗവണ്‍മെന്റ് നിര്‍മ്മിച്ചു. ആ ശ്രേണിയിലെ മറ്റൊരു അടിയന്തിരവും പ്രധാനപ്പെട്ടതുമായ നടപടിയാണ് ഇന്നത്തെ ഈ എം.പിമാരുടെ പുതിയ ഭവനങ്ങളുടെ ഉദ്ഘടാനം. നമ്മുടെ എം.പിമാരുടെ ദീര്‍ഘമായ കാത്തിരുപ്പ് അവസാനിക്കുമെന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കുമ്പോള്‍ പരിസ്ഥിതിയെക്കുറിച്ചും സൂക്ഷ്മത പാലിച്ചിട്ടുണ്ട്. ഊര്‍ജ്ജ സംരക്ഷണ നടപടികള്‍, സൗരോര്‍ജ്ജ പ്ലാന്റുകള്‍, സ്വിവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍, ഹരിത കെട്ടിടങ്ങളുടെ ഈ ആശയങ്ങള്‍ ഈ ഫ്‌ളാറ്റിനെ കൂടുതല്‍ ആധുനികമാക്കി.
സുഹൃത്തുക്കളെ,
ലോക്‌സഭാ സ്പീക്കര്‍, ലോക്‌സഭാ സെക്രട്ടേറിയറ്റ്, നഗരവികസന മന്ത്രാലയം ഇത്രയൂം ചുരുങ്ങിയ സമയം കൊണ്ട് ഈ നല്ല സൗകര്യങ്ങള്‍ സാദ്ധ്യമാക്കുന്നതിനായി ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് വകുപ്പുകള്‍ ഉള്‍പ്പെടെ എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുകയാണ്. നമ്മുടെ ലോക്‌സഭാ സ്പീക്കര്‍ ഗുണനിലവാരത്തിലും ജീവന്‍രക്ഷയിലും വിശ്വസിക്കുന്നുവെന്നത് നമ്മള്‍ക്കെല്ലാം വളരെയധികം ബോദ്ധ്യമുള്ളതുമാണ്. ഇതിന്റെ നിര്‍മ്മാണത്തില്‍ അക്കാര്യങ്ങളെല്ലാം വളരെ സൂക്ഷ്മതയോടെ നടപ്പാക്കിയിട്ടുമുണ്ട്. എല്ലാ പാര്‍ട്ടികളും സഹകരിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ,
നമ്മുടെ പാര്‍ലമെന്റില്‍ ഊര്‍ജ്ജം കുതിച്ചുയര്‍ന്നതിന് പിന്നിലെ മറ്റൊരു പ്രധാനപ്പെട്ട കാര്യവുമുണ്ട്. അതും ഒരു കണക്കിന് 2014ലാണ് തുടങ്ങിയത്. രാജ്യത്തിന്റെ പാര്‍ലമെന്റില്‍ 300ല്‍ പരം പേരെ ആദ്യമായി എം.പിമാരായി തെരഞ്ഞെടുത്തിരുന്നു, ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഞാനും ഒരാളായിരുന്നു. ഈ 17-ാമത്തെ ലോക്‌സഭയിലും 260 എം.പിമാരെ ആദ്യമായാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതായത്, ഈ സമയത്ത് 400ല്‍ പരം എം.പിമാര്‍ ആദ്യമായോ രണ്ടാമതായോ പാര്‍ലമെന്റില്‍ എത്തിയവരാണ്. ഇത് മാത്രമല്ല, ഏറ്റവും കൂടുതല്‍ വനിതാ അംഗങ്ങളെ തെരഞ്ഞെടുത്തുവെന്ന റെക്കാര്‍ഡും 17-ാം ലോക്‌സഭ രേഖപ്പെടുത്തി.
മുമ്പിലത്തേതിനെ അപേക്ഷിച്ച് 16-ാം ലോക്‌സഭാ 15%ലധികം ബില്ലുകള്‍ പാസാക്കി. 17-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തില്‍ നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ 135% പ്രവര്‍ത്തി അധികമായി ചെയ്തുകഴിഞ്ഞു. രാജ്യസഭയും 100% പ്രവര്‍ത്തിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ പ്രകടനമാണിത്. കഴിഞ്ഞ ശൈത്യകാലത്ത്, ലോക്‌സഭയുടെ ഉല്‍പ്പാദനക്ഷമത 110%ലധികമായിരുന്നു.
സുഹൃത്തുക്കളെ,
നമ്മള്‍ കഴിഞ്ഞ ഒന്ന് ഒന്നരവര്‍ഷത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ ഇടത്തട്ടുകാരുടെ കരാളഹസ്തങ്ങളില്‍ നിന്ന് കര്‍ഷകരെ മോചിപ്പിക്കുന്നതിനായി രാജ്യം പ്രവര്‍ത്തിച്ചു. രാജ്യം ചരിത്രപരമായ തൊഴില്‍ പരിഷ്‌ക്കരണങ്ങള്‍ ഏറ്റെടുക്കുകയും തൊഴിലാളികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്തു. ജമ്മു കാശ്മീരിലെ ജനങ്ങളെ വികസനത്തിന്റെ മുഖ്യധാരയുമായും നിരവധി നിയമങ്ങളുമായി ബന്ധിപ്പിക്കാനായും രാജ്യം പ്രവര്‍ത്തിച്ചു. ചരിത്രത്തിലാദ്യമായി, അഴിമതിയ്‌ക്കെതിരായതുപോലുള്ള നിയമങ്ങള്‍ ജമ്മുകാശ്മീരിനായി ഉണ്ടായി. മുത്തലാഖ് പോലുള്ള സാമൂഹിക തിന്മകളില്‍ നിന്നും സ്ത്രീകള്‍ക്കും രാജ്യം സ്വാതന്ത്ര്യം നല്‍കി.
ഇതേസമയത്ത് തന്നെ നിഷ്‌കളങ്കരായ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്കെതിരെ മരണശിക്ഷയും ലഭ്യമാക്കി. ജി.എസ്.ടി, ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്പ്റ്റന്‍സി കോഡുപോലുള്ള നിരവധി സുപ്രധാനമായ തീരുമാനങ്ങള്‍ ആധുനിക സമ്പദ്ഘടനയ്ക്ക് വേണ്ടി കൈക്കൊണ്ടു. അതുപോലെ ഇന്ത്യയുടെ വികാരപരമായ തിരിച്ചറിയലിനുള്ള പ്രതിജ്ഞാബദ്ധത സാക്ഷാത്കരിക്കുന്നതിനായി നമ്മള്‍ ഒന്നിച്ച് പൗരത്വ ഭേദഗതി നിയമം പാസാക്കി. ഇതൊക്കെ പ്രവര്‍ത്തിക്കുകയാണെങ്കില്‍, ഈ വിജയങ്ങളെല്ലാം ഉല്‍പ്പന്നങ്ങളായാല്‍ അവയുടെ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളും തുല്യമായി സാമര്‍ത്ഥ്യത്തോടെയായിരിക്കും. മിക്കവാറും വളരെയധികം ആളുകള്‍ ഇതിനെക്കുറിച്ച് ശ്രദ്ധിച്ചിരിക്കില്ല, എന്നാല്‍ 16-ാം ലോക്‌സഭയിലെ 60% ബില്ലുകളും പാസാക്കുന്നതിന് ശരാശരി 2-3 മണിക്കൂര്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. മുന്‍ ലോക്‌സഭയെക്കാളും കുടുതല്‍ ബില്ലുകള്‍ നാം പാസാക്കി എന്നിട്ടും എക്കാലത്തിനെക്കാളും കുടുതല്‍ ചര്‍ച്ചയും നടന്നു.
സുഹൃത്തുക്കളെ,
യുവാത്വത്തിന് അവര്‍ 10-12 ക്ലാസുകളിലായിരിക്കുന്ന 16-17-18 വയസുകള്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് പൊതുവായി പറയാറുണ്ട്. ഏത് യുവ ജനാധിപത്യത്തിനും ഈ 16-17-18 വയസുകള്‍ വളരെ പ്രാധാന്യമുള്ളതാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ നമ്മള്‍ 16-ാംലോക്‌സഭയുടെ കാലാവധി പൂര്‍ത്തിയാക്കിയത് നിങ്ങള്‍ കണ്ടതാണ്. രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും ഈ കാലഘട്ടം വളരെയധികം ചരിത്രപരമാണ്. ഈ കാലഘട്ടത്തില്‍ കൈക്കൊണ്ട നടപടികളിലും തീരുമാനങ്ങളിലും കൂടി ഈ ലോക്‌സഭയും ചരിത്രമുണ്ടാക്കിയിട്ടുണ്ട്. ഇതിന് ശേഷം 18-ാമത് ലോക്‌സഭയുണ്ടാകും. രാജ്യത്തെ പുതിയ പതിറ്റാണ്ടിലേക്ക് കൊണ്ടുപോകുന്നതില്‍ അടുത്ത ലോക്‌സഭയും സുപ്രധാനമായ പങ്കുവഹിക്കുമെന്നുംഎനിക്ക് ഉറപ്പുണ്ട്. അതുകൊണ്ടാണ് 16-17-18ന്റെ പ്രാധാന്യം ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. രാജ്യത്തിന്റെ ഈ സുപ്രധാന കാലത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ നാമെല്ലാം ഭാഗ്യവാന്മാരാണ്. അതുകൊണ്ട് ചരിത്രത്തില്‍ ലോക്‌സഭയുടെ വിവിധ കാലങ്ങളെക്കുറിച്ച് എപ്പോഴൊക്കെ പഠനം നടക്കുന്നുവോ അപ്പോഴൊക്കെ ഈ കാലഘട്ടം രാജ്യത്തിന്റെ വികസനത്തിന്റെ സുവര്‍ണ്ണപാഠമായി ഓര്‍മ്മിക്കപ്പെടുന്നുവെന്ന് സംയുക്ത ഉത്തരവാദിത്വത്തിലൂടെ നമ്മള്‍ ഉറപ്പാക്കണം.
സുഹൃത്തുക്കളെ,
ഇന്ന് നമുക്ക് വിഭവങ്ങളും ശക്തമായ നിശ്ചയദാര്‍ഢ്യവുമുണ്ട്. നമ്മള്‍ നിശ്ചയിച്ച കാര്യത്തില്‍ കുടുതല്‍ കഠിനപ്രയത്‌നം നമ്മളിടുന്നുവോ അവ അത്രയൂം വേഗത്തിലും ബൃഹത്തിലും അവ സാക്ഷാത്കരിക്കപ്പെടും. 130 കോടി ദേശവാസികളുടെ സ്വപ്‌നങ്ങള്‍ നമ്മള്‍ ഒന്നിച്ച് സാക്ഷാത്കരിക്കുകയും, സ്വാശ്രയ ഇന്ത്യ എന്ന ലക്ഷ്യം നേടുകയും ചെയ്യും. ഈ നല്ല ആശംസകളോടെ ഒരിക്കല്‍ കൂടി നിങ്ങളെയെല്ലാം അഭിനന്ദിക്കുന്നു.
അനവധി നിരവധി നന്ദികള്‍!
***
Inaugurating multi-storey flats for MPs. https://t.co/P3ePrTxUwt
— Narendra Modi (@narendramodi) November 23, 2020
दशकों से चली आ रही समस्याएं, टालने से नहीं, उनका समाधान खोजने से समाप्त होती हैं।
— PMO India (@PMOIndia) November 23, 2020
सिर्फ सांसदों के निवास ही नहीं, बल्कि यहां दिल्ली में ऐसे अनेकों प्रोजेक्ट्स थे, जो कई-कई बरसों से अधूरे थे: PM
कई इमारतों का निर्माण इस सरकार के दौरान शुरू हुआ और तय समय से पहले समाप्त भी हुआ।
— PMO India (@PMOIndia) November 23, 2020
अटल जी के समय जिस अंबेडकर नेशनल मेमोरियल की चर्चा शुरू हुई थी, उसका निर्माण इसी सरकार में हुआ।
23 वर्षों के लंबे इंतजार के बाद Dr. Ambedkar International Centre का निर्माण इसी सरकार में हुआ: PM
Central Information Commission की नई बिल्डिंग का निर्माण इसी सरकार में हुआ।
— PMO India (@PMOIndia) November 23, 2020
देश में दशकों से वॉर मेमोरियल की बात हो रही थी। देश के वीर शहीदों की स्मृति में इंडिया गेट के पास वॉर मेमोरियल का निर्माण इसी सरकार में हुआ: PM
हमारे देश में हजारों पुलिसकर्मियों ने कानून व्यवस्था बनाए रखने के लिए अपना जीवन दिया है।
— PMO India (@PMOIndia) November 23, 2020
उनकी याद में भी नेशनल पुलिस मेमोरियल का निर्माण इसी सरकार में हुआ: PM
संसद की इस productivity में आप सभी सांसदों ने products और process दोनों का ही ध्यान रखा है।
— PMO India (@PMOIndia) November 23, 2020
हमारी लोकसभा और राज्यसभा, दोनों के ही सांसदों ने इस दिशा में एक नई ऊंचाई हासिल की है: PM
सामान्य तौर ये कहा जाता है कि युवाओं के लिए 16-17-18 साल की उम्र, जब वो 10th-12th में होते हैं, बहुत महत्वपूर्ण होती है।
— PMO India (@PMOIndia) November 23, 2020
अभी 2019 के चुनाव के साथ ही हमने 16वीं लोकसभा का कार्यकाल पूरा किया है।
ये समय देश की प्रगति के लिए, देश के विकास के लिए बहुत ही ऐतिहासिक रहा है: PM
2019 के बाद से 17वीं लोकसभा का कार्यकाल शुरू हुआ है।
— PMO India (@PMOIndia) November 23, 2020
इस दौरान देश ने जैसे निर्णय लिए हैं, उससे ये लोकसभा अभी ही इतिहास में दर्ज हो गई है।
इसके बाद 18वीं लोकसभा होगी।
मुझे विश्वास है, अगली लोकसभा भी देश को नए दशक में आगे ले जाने के लिए बहुत महत्वपूर्ण भूमिका निभाएगी: PM