Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നാലാമത് ഇന്ത്യന്‍ ഊര്‍ജ്ജ സമിതി യോഗം ഉദ്ഘാടനം ചെയ്തു


കേംബ്രിഡ്ജ് എനര്‍ജി റിസര്‍ച്ച് അസോസിയേറ്റ്‌സ് (സിറ) വാരത്തില്‍  ഇന്ത്യന്‍ ഊര്‍ജ്ജ സമതിയുടെ നാലാമത് യോഗം വിഡിയോ കോണ്‍ഫറണ്‍സിലൂടെപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.  മാറ്റങ്ങളുടെ ലോകത്തില്‍ ഇന്ത്യയുടെ ഊര്‍ജ്ജ ഭാവി എന്നതാണ്  യോഗം ചര്‍ച്ച ചെയ്യുന്ന പ്രമേയം.

 

ഇന്ത്യ പൂര്‍ണമായും ഊര്‍ജ്ജ സുരക്ഷിതമാണ്, അതിനാല്‍ ഇന്ത്യയുടെ ഊര്‍ജ്ജഭാവി ശോഭനവും സുരക്ഷിതവുമാണ് എന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പ്രസ്താവിച്ചു. മൂന്നില്‍ ഒന്നായി ഊര്‍ജ്ജ ആവശ്യത്തില്‍ ഉണ്ടായോക്കാവുന്ന കുറവ്, വിലയിലെ അസ്ഥിരത, നിക്ഷേപ തീരുമാനങ്ങള്‍, ഊര്‍ജ്ജത്തിന്  ആഗോള തലത്തില്‍  അടുത്ത ഏതാനും വര്‍ഷം ഉണ്ടായേക്കാവുന്ന ആവശ്യക്കുറവ് തുടങ്ങിയ വിവിധ വെല്ലുവിളികള്‍ നിമിത്തം ഇന്ത്യ പ്രധാന ഊര്‍ജ്ജ ഉപയോക്താവായി മാറുമെന്നും,   ഇന്ത്യയുടെ  ഊര്‍ജ്ജ ഉപഭോഗം ഏകദേശം ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തിരുന്നതായി പ്രധാനമന്ത്രി വിശദീകരിച്ചു.

 

ആഭ്യന്തര വ്യോമയാനത്തില്‍ അതിവേഗം വളരുന്നതും ലോകത്തിലെ മൂന്നാമത്തെതുമായ വിപണിയാണ് ഇന്ത്യ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2024 ആകുമ്പോഴേയ്ക്കും ഇന്ത്യന്‍ കമ്പനികളുടെ വിമാനങ്ങളുടെ എണ്ണം 600 മുതല്‍ 1200 വരെയാകുമെന്നാണ് കണക്കു കൂട്ടുന്നത്. ഊര്‍ജ്ജലഭ്യത ചെലവു കുറഞ്ഞതും വിശ്വസനീയവുമായിരിക്കണം എന്ന് ഇന്ത്യ വിശ്വസിക്കുന്നു. അതായത് സാമൂഹിക സാമ്പത്തിക മാറ്റം സംഭവിക്കുമ്പോള്‍. ഊര്‍ജ്ജ മേഖല ജനങ്ങളെ ശാക്തീകരിക്കുന്നു. ജീവിതം സൗകര്യപ്രദമാക്കുകയും ചെയ്യുന്നു. ഇതു നേടുന്നതിനായി ഗവണ്‍മെന്റ് ചെയ്യുന്ന നടപടികളും അദ്ദേഹം വ്യക്തമാക്കി. ഈ നടപടികള്‍ പ്രത്യേകിച്ച്  ഗ്രാമീണ ജനങ്ങളെയും ഇടത്തരം വരുമാനക്കാരെയും സ്ത്രീകളെയും സഹായിക്കുന്നു. സുസ്ഥിര വളര്‍ച്ചയ്ക്കുള്ള ആഗോള ചുമതലകള്‍ പൂര്‍ണമായി പിന്തുടരുമ്പോഴും  ഊര്‍ജ്ജ നീതി ഉറപ്പാക്കുന്നതാണ് ഇന്ത്യയുടെ ഊര്‍ജ്ജ പദ്ധതി എന്ന് പ്രധാനമന്ത്രി പറഞ്ഞു.  ഹരിതഗൃഹ വാതക ബഹിര്‍ഗമനം അളവ് കുറച്ചുകൊണ്ട് തന്നെ ഇന്ത്യന്‍ ജനതയുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയുടെ ഊര്‍ജ്ജ മേഖല വളര്‍ച്ചാ കേന്ദ്രീകൃതവും വ്യവസായ സൗഹൃദവും പരിസ്ഥിതി ബോധ്യമുള്ളതുമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. അതുകൊണ്ടാണ് കൂടുതല്‍ പുനചംക്രമണ ഊര്‍ജ്ജ സ്രോതസുകള്‍ അന്വേഷിക്കുന്ന രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യ വളരെ സജീവമായിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

 

ജനങ്ങള്‍ക്കിടയില്‍ 36 കോടി എല്‍ഇഡി ബള്‍ബുകളുടെ വിതരണം, എല്‍ഇഡി ബള്‍ബുകളുടെ വില 10 മടങ്ങ് വെട്ടിക്കുറയ്ക്കല്‍, കഴിഞ്ഞ ആറു വര്‍ഷം കൊണ്ട് 1.1 കോടി സ്മാര്‍ട്ട് എല്‍ഇഡി തെരുവു വിളക്കുകള്‍ സ്ഥാപിക്കല്‍ തുടങ്ങി ശുദ്ധമായ ഊര്‍ജ്ജ നിക്ഷേപത്തിന്റെ ഉയര്‍ന്നു വരുന്ന വിപണിയാകുന്നതിന് ഇന്ത്യ നടത്തിയ ആകര്‍ഷകമായ ഇടപെടലുകളെ പ്രധാനമന്ത്രി എണ്ണി പറഞ്ഞു. ഗവണ്‍മെന്റിന്റെ ഈ ഇടപെടലുകള്‍ വഴി രാജ്യത്ത് പ്രതിവര്‍ഷം 4.5 കോടി ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് വാതക ബഹിര്‍ഗമനം കുറയ്ക്കുവാനും, ഏകദേശം  60 ബില്യണ്‍ യൂണിറ്റ് ഊര്‍ജ്ജവും,  ഏകദേശം 24000 കോടി രൂപയും  ലാഭിക്കാനും സാധിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 

 

ആഗോള ചുമതലകള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടാണ്  ഇന്ത്യയുടെ മുന്നേറ്റം എന്ന് പ്രധാനമന്ത്രി പറഞ്ഞു.  ഇന്ത്യയുടെ സ്ഥാപിത പുനചംക്രമണ ഊര്‍ജ്ജ ശേഷി 175 ജിഗാവാട്ടില്‍ എത്തിക്കുക എന്നതാണ് 2022 ല്‍ ഇന്ത്യയുടെ ലക്ഷ്യം, 2030 ല്‍ ഇത് 450 ജിഗാവാട്ടിലും – അദ്ദേഹം വ്യക്തമാക്കി.

 

വ്യവസായ ലോകത്തില്‍ മറ്റ് എല്ലാ രാജ്യങ്ങളെയും അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമനമാണ് ഇന്ത്യയില്‍ നടക്കുന്നത് എങ്കിലും കാലാവസ്ഥാ വ്യതിയാനത്തിന് എതിരെ രാജ്യം  പോരാട്ടം തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.  ലൈസന്‍സിംങ് നയം, വരുമാനത്തില്‍ നിന്ന് പരമാവധി ഉത്പാദനത്തിലേയ്ക്കുള്ള മാറ്റം, നടപടി ക്രമങ്ങളില്‍ പരമാവധി സുതാര്യത, 2025 ല്‍ എത്തുവോളം  പ്രതിവര്‍ഷം 250 മുതല്‍ 400 മില്യണ്‍ മെട്രിക് ടണ്‍ വരെ ശേഷി പരിഷ്‌കരണം തുടങ്ങി കഴിഞ്ഞ ആറു വര്‍ഷമായി ഊര്‍ജ്ജ മേഖലയില്‍ അതിവേഗത്തിലുള്ള നവീകരണങ്ങളാണ് നടക്കുന്നത് എന്നും ശ്രീ മോദി വ്യക്തമാക്കി. ആഭ്യന്തര വാതക ഉത്പാദനം വര്‍ധിപ്പിക്കുക എന്നതാണ് ഗവണ്‍മെന്റിന്റെ പ്രധാന പരിഗണന. ഒരു രാഷ്ട്രം ഒരു വാതക ഗ്രിഡ് പദ്ധതി വഴി ഇന്ത്യയെ വാതകാധിഷ്ഠിത സമ്പദ് വ്യവസ്ഥയില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം.

 

ക്രൂഡ് ഓയിലിന്റെ വില കുറച്ചു കൂടി യുക്തിസഹമാക്കണമെന്ന് പ്രധാനമന്ത്രി ഉത്പാദക സമൂഹങ്ങളോട് അഭ്യര്‍ത്ഥിച്ചു. എണ്ണ, വാതക വിപണികള്‍ സുതാര്യവും ബഹുമുഖവുമാക്കുന്നതിന് പരിശ്രമിക്കണമെന്നും അദ്ദേഹം ഉത്പാദക രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു.  പ്രകൃതി വാതകത്തിന്റെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കണം എന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പ്രകൃതി വാതകത്തിന്റെ വിപണി വില ഏകീകരിക്കുന്നതിന് ഗവണ്‍മെന്റ് പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു കഴിഞ്ഞതായും അത് പ്രകൃതി വാതക വിപണിയില്‍   ഇ- ലേലത്തിലൂടെ കൂടുതല്‍ വില്പന സ്വാതന്ത്ര്യം ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.  ദേശീയ തലത്തിലുള്ള ഇന്ത്യയുടെ ആദ്യത്തെ വാതക വിപണന കേന്ദ്രം ജൂണില്‍ പ്രവര്‍ത്തനം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. ഇതാണ് ഇനി വാതകത്തിന്റെ വിപണി വിലയും നടപടി ക്രമങ്ങളും നിശ്ചയിക്കുക.

 

ആത്മനിര്‍ഭര ഭാരതം എന്ന കാഴ്ച്ചപ്പാടോടു കൂടിയാണ് ഗവണ്‍മെന്റ് മുന്നോട്ടു നീങ്ങുന്നത് എന്ന് പ്രധാന മന്ത്രി പറഞ്ഞു.സ്വാശ്രയ ഇന്ത്യ എന്ന സങ്കല്പവും ആഗോള വിപണിയില്‍ ഇന്ത്യയുടെ ചാലക ശക്തിയാണ്, ഈ പരിശ്രമങ്ങളുടെയെല്ലാം സത്ത ഊര്‍ജ്ജ സുരക്ഷയും – പ്രധാനമന്ത്രി കൂട്ടി ചേര്‍ത്തു. ഈ പരിശ്രമങ്ങളെല്ലാം വെല്ലുവിളികളുടെതായ കോവിഡ് കാലഘട്ടത്തിലും സദ് ഫലങ്ങള്‍ ഉളവാക്കുന്നു എന്നും  മറ്റു മേഖലകളിലും സമാന അടയാളങ്ങള്‍ കാണുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.  ആഗോള ഊര്‍ജ്ജ പ്രധാനികളുമായി തന്ത്രപരവും സമഗ്രവുമായ ഊര്‍ജ്ജ ഇടപെടലുകളാണ് ഗവണ്‍മെന്റ് നടത്തുന്നത്. അയല്‍ക്കാര്‍ ആദ്യം എന്ന ഇന്ത്യയുടെ നയം അനുസരിച്ച് പരസ്പര നേട്ടങ്ങള്‍ക്കായി അയല്‍ രാജ്യങ്ങളുമായ ഊര്‍ജ്ജ ഇടനാഴികള്‍ വികസിപ്പിക്കുക എന്നതിന് നാം പ്രാധാന്യം നല്കുന്നു. 

 

 സൂര്യ ദേവന്റെ രഥം വലിക്കുന്ന ഏഴു കുതിരകളെ പോലെ ഇന്ത്യയുടെ ഊര്‍ജ്ജ ഭൂപടത്തെ നയിക്കുന്നതിനും ഏഴു പ്രധാന സാരഥികള്‍ ഉണ്ട്.

1. വാതകാധിഷ്ഠിത സമ്പദ് വ്യവസ്ഥയിലേയ്ക്കുള്ള നമ്മുടെ പരിശ്രമങ്ങള്‍ വേഗത്തിലാക്കുക

2. പെട്രോള്‍, കല്‍ക്കരി തുടങ്ങിയ ഇന്ധനങ്ങളുടെ ശുദ്ധമായ ഉപയോഗം

3. ജൈവ ഇന്ധനങ്ങളുടെ ആഭ്യന്തര സ്രോതസുകളെ ആശ്രയിക്കല്‍

4.  2030 ല്‍ 450 ജിഗാവാട്ട് എന്ന പുനചംക്രമണ ഊര്‍ജ്ജ ലക്ഷ്യം

5. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുക

6. ഹൈഡ്രജന്‍ ഉള്‍പ്പെടെയുള്ള പുതിയ ഊര്‍ജ്ജങ്ങളിലേയ്ക്ക് ചുമടുമാറുക

7. ഊര്‍ജ്ജ സംവിധാനം ഡിജിറ്റലൈസ് ചെയ്യുക

 

കഴിഞ്ഞ ആറു വര്‍ഷമായി തുടരുന്ന ശക്തമായ ഈ ഊര്‍ജ്ജ നയങ്ങളുടെ തുടര്‍ച്ച ഇനിയും ഉണ്ടാവും. വ്യവസായം, ഗവണ്‍മെന്റ്, സമൂഹം എന്നിവയ്ക്കിടയിലെ പ്രധാന വേദിയാണ്  ഇന്ത്യന്‍ ഊര്‍ജ്ജ സമിതി എന്ന് പ്രധാനമന്ത്രി പറഞ്ഞു.മികച്ച ഊര്‍ജ്ജ ഭാവിക്കായി ഫലപ്രദമായ ചര്‍ച്ചകള്‍ ഈ സമ്മേളനത്തില്‍ ഉണ്ടാവട്ടെ എന്നും പ്രധാനമന്ത്രി ആശംസിച്ചു.

 

***