Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തെലുങ്കാന ആന്ധ്ര മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി


കനത്ത മഴ നാശം വിതച്ച തെലുങ്കാനയിലെയും ആന്ധ്രയിലെയും മുഖ്യമന്ത്രിമാരായ ശ്രീ കെ ചന്ദ്രശേഖര്‍ റാവു, ശ്രീ വൈ എസ് ജയമോഹന്‍ റെഡ്ഡി എന്നിവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫോണില്‍ ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങളിലെയും അവസ്ഥ വിലയിരുത്തി.

 

“കനത്ത മഴ മൂലം കെടുതി അനുഭവിക്കുന്ന തെലുങ്കാനയുടെ മുഖ്യമന്ത്രി ശ്രീ കെസിആര്‍ ഗാരു, ആന്ധ്ര മുഖ്യമന്ത്രി ശ്രീ ജഗന്‍ ഗാരു എന്നിവരുമായി സംസാരിച്ചു. കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും പിന്തുണയും ദുരിതാശ്വാസങ്ങളും വാഗ്ദാനം ചെയ്തിട്ടുമുണ്ട്. പ്രളയ ദുരന്തം അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് എന്റെ മനസ്”. പ്രധാനമന്ത്രി പറഞ്ഞു.

 

***