Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജയപ്രകാശ് നാരായണനും, നാനാജി ദേശ് മുഖിനും അവരുടെ ജന്മദിനത്തില്‍ പ്രധാനമന്ത്രി ആദരം അര്‍പ്പിച്ചു


ലോക്‌നായക് ജയപ്രകാശ് നാരായണനും നാനാജി ദേശ്മുഖിനും ഇന്ന്, അവരുടെ ജന്മദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരം അര്‍പ്പിച്ചു.
 

“ലോക്‌നായക് ജെപിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന് ആദരം അര്‍പ്പിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി നിര്‍ഭയം അദ്ദേഹം പോരാടി. നമ്മുടെ ജനാധിപത്യ മൂല്യങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അതു സംരക്ഷിക്കുന്നതിനായി അദ്ദേഹം അതിശക്തമായ ജനകീയ പ്രക്ഷോഭത്തിനു നേതൃത്വം നല്കി. ജനങ്ങളുടെ ക്ഷേമത്തിനും രാഷ്ട്രത്തിന്റെ താല്പര്യത്തിനും ഉപരിയായി അദ്ദേഹത്തിന് മറ്റൊന്നും ഉണ്ടായിരുന്നില്ല.
 

ലോക്‌നായക് ജെപിയുടെ ഏറ്റവും അടുത്ത അനുയായികളില്‍  ഒരാളായിരുന്നു മഹാനായ നാനാജി ദേശ്മുഖ്. ജെപിയുടെ ചിന്തകളും ആശയങ്ങളും പ്രചരിപ്പിക്കുന്നതിന് വിശ്രമമന്യേ അദ്ദേഹം പ്രവര്‍ത്തിച്ചു. ഗ്രാമങ്ങളുടെ  വികസനത്തിനായി അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങള്‍ നമുക്കു  പ്രചോദനം നല്കുന്നവയാണ്. ഭാരത് രത്‌ന നാനാജി ദേശ്മുഖിനെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ അനുസ്മരിക്കുന്നു.
 

ലോക്‌നായക് ജെപിയെയും നാനാജി ദേശ്മുഖിനെയും പോലെയുള്ള ഇതിഹാസ പൗരന്മാര്‍ ഈ ഭൂമിയില്‍ ജനിച്ചു എന്നതില്‍  ഇന്ത്യ എന്നും അഭിമാനിക്കുന്നു. നമ്മുടെ  രാഷ്ട്രത്തെ കുറിച്ചുള്ള അവരുടെ ദര്‍ശനങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍ നമുക്ക് നമ്മെ തന്നെ പുനരര്‍പ്പണം ചെയ്യാനുള്ള ദിനമാണ് ഇന്ന്.”, പ്രധാനമന്ത്രി പറഞ്ഞു.

 

****