Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തൊഴിലാളികളുടെ റിക്രൂട്ട്മെന്റിന് ഇന്ത്യയും സൗദി അറേബ്യയും തമ്മില് ഒപ്പുവെച്ച കരാറിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


തൊഴില് മേഖലയില് സഹകരിച്ച് പ്രവര്ത്തിക്കുന്നതിന് ഇന്ത്യയും സൗദി അറേബ്യയും തമ്മില് ഒപ്പുവെച്ച കരാറിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില് ചേര്ന്ന മന്ത്രിസഭായോഗം മുന്കാല പ്രാബല്യത്തോടെ അംഗീകാരം നല്കി. ഇക്കഴിഞ്ഞ ഏപ്രില് 2,3 തീയതികളില് പ്രധാനമന്ത്രിയുടെ സൗദി സന്ദര്ശന വേളയിലാണ് ഈ കരാറുകള് ഒപ്പുവെച്ചത്.

സൗദി അറേബ്യയില് ജോലിചെയ്യുന്ന അവിദഗ്ധ, സെമി സ്കില്ഡ്, വിദഗ്ധ വിഭാഗങ്ങളില്പ്പെടുന്ന ഇന്ത്യക്കാരായ കുടിയേറ്റ തൊഴിലാളികള്ക്ക് ഈ കരാര് ഏറെ പ്രയോജനപ്പെടും.