പ്രിയപ്പെട്ട എന്റെ ദേശവാസികളെ,
സ്വാതന്ത്ര്യദിനത്തിന്റെ ഈ വിശേഷാവസരത്തില്‍ എല്ലാ ദേശവാസികള്‍ക്കും അഭിനന്ദനങ്ങളും ശുഭാംശസകളും.
ഭാരത മാതാവിന്റെ ലക്ഷക്കണക്കിന് പുത്രന്മാരുടെയും പുത്രിമാരുടെയും ത്യാഗത്തിന്റെ ഫലമായാണ് നമുക്ക് ഇന്ന് ഒരു സ്വതന്ത്ര്യ ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയുന്നത്. ഭാരത മാതാവിനെ സ്വതന്ത്രയാക്കിയതിനു സ്വാതന്ത്ര്യസമരസേനാനികള്‍, രക്തസാക്ഷികള്‍ ധീരാത്മാക്കള്‍ എന്നിവര്‍ക്കും അവരുടെ ഊര്‍ജ്ജസ്വലതയ്ക്കും സമര്‍പ്പണത്തിനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുള്ള അവസരമാണിത്.
നമ്മുടെ സായുധസേനയിലെയും നമ്മുടെ അര്‍ദ്ധസൈനിക വിഭാഗങ്ങളിലെയും ധീരരായ സൈനികരും നമ്മുടെ പോലീസ് ഉദ്യോഗസ്ഥരും സുരക്ഷാസേനകളും എല്ലാവരും ഭാരത മാതാവിനെ സംരക്ഷിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. സാധാരണക്കാരെ സംരക്ഷിക്കുന്നതില്‍ അവരെല്ലാം ഏര്‍പ്പെട്ടിരിക്കുകയാണ്. അവരുടെ ത്യാഗവും തപസും ആത്മാര്‍ത്ഥമായും പൂര്‍ണ്ണമനസോടെയും അനുസ്മരിക്കേണ്ട ദിവസമാണ് ഇന്ന്.
മറ്റൊരു പേരുണ്ട്: അരവിന്ദ ഘോഷ്. വിപ്ലവത്തില്‍ നിന്ന് ആത്മീയതയിലേക്ക് അടിവച്ച അരവിന്ദ ഘോഷിന്റെ ജന്മവാര്‍ഷികമാണ് ഇന്ന്. അദ്ദേഹത്തിന്റേതിനൊപ്പം നമ്മുടെയും വീക്ഷണങ്ങള്‍ സാക്ഷാത്കരിക്കപ്പെടാനായി നമുക്ക് അദ്ദേഹത്തിന്റെ അനുഗ്രഹങ്ങള്‍ തേടാം.
നമ്മള്‍ അനിതരസാധാരണമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യയുടെ ശോഭനമായ ഭാവിയായ കുട്ടികള്‍ ഇന്ന് എന്റെ മുന്നിലില്ല; എന്തുകൊണ്ട്? എന്തുകൊണ്ടെന്നാല്‍ കൊറോണാ എല്ലാവരെയും തടഞ്ഞിരിക്കുകയാണ്. ഈ കൊറോണയുടെ കാലഘട്ടത്തില്‍ ലക്ഷക്കണക്കിന് കൊറോണാ പോരാളികളെ- ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ശുചീകരണ തൊഴിലാളികള്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അങ്ങനെ എനിക്ക് എണ്ണാന്‍ കഴിയുന്ന എല്ലാവരെയും ഞാന്‍ വന്ദിക്കുന്നു.
‘???? ???? ????’ അതായത് സേവനം എന്നതാണ് ഏറ്റവും മികച്ച മതം എന്ന മന്ത്രത്തോടൊപ്പം ദീര്‍ഘകാലമായി നില്‍ക്കുന്നവരും ഭാരത മാതാവിന്റെ കുട്ടികളെ സമ്പൂര്‍ണ്ണ സമര്‍പ്പണത്തോടെ സേവിക്കുന്നവരുമായ കൊറോണാ പോരാളികളെ ഞാന്‍ വന്ദിക്കുന്നു.
ഈ കൊറോണയുടെ കാലഘട്ടത്തില്‍ നമ്മുടെ നിരവധി സഹോദരീ സഹോദരന്മാരെ മഹാവ്യാധി ബാധിച്ചിട്ടുണ്ട്; നിരവധി കുടുംബങ്ങള്‍ ബാധിക്കപ്പെട്ടിട്ടുണ്ട്; നിരവധി പേര്‍ക്ക് അവരുടെ ജീവിതം തന്നെ നഷ്ടപ്പെട്ടു. അത്തരം എല്ലാ കൂടുംബങ്ങള്‍ക്കും ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. 130 കോടി ജനങ്ങളുടെ അജയ്യമായ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും കൊറോണയ്ക്കെതിരെ വിജയം നേടുന്നതിന് നമ്മെ സഹായിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, നമ്മള്‍ തീര്‍ച്ചയായും വിജയിക്കും.
അടുത്തിടെ നിരവധി പ്രതിസന്ധികളിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് എനിക്കറിയാം. വെള്ളപ്പൊക്കം, പ്രത്യേകിച്ചും വടക്ക് കിഴക്ക്, കിഴക്കന്‍ ഇന്ത്യ, തെക്കേ ഇന്ത്യ, പടിഞ്ഞാറേ ഇന്ത്യയിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍; നിരവധി മേഖലകളിലെ മണ്ണിടിച്ചിലുകള്‍; ജനങ്ങള്‍ നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്. നിരവധി ആളുകള്‍ക്ക് ജീവഹാനി സംഭവിച്ചു. ആ കുടുംബങ്ങള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഈ പ്രതിസന്ധിയുടെ ദിനങ്ങളില്‍ രാജ്യം സംസ്ഥാന ഗവണ്‍മെന്റുകളോട് ഐക്യപ്പെട്ട് നിലകൊണ്ടു. ആവശ്യക്കാര്‍ക്ക് ആശ്വാസ നടപടികള്‍ ലഭ്യമാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ സാദ്ധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നു.
എന്റെ പ്രിയ ദേശവാസികളെ, സ്വാതന്ത്ര്യദിനം എന്നാല്‍ സ്വാതന്ത്ര്യത്തിന്റെ ആഘോഷമാണ്. നമ്മുടെ സ്വാതന്ത്ര്യ സമര പോരാളികളെ ഓര്‍ക്കുക വഴിആവേശത്തിന്റെ പുതിയ ഊര്‍ജം സമാഹരിക്കുന്നതിനുള്ള അവസരമാണ് ഇത്. പുതിയ പ്രചോദനത്തിന്റെ അഗ്രഗാമിയാണ് ഈ ദിവസം. പുതിയ ആവേശം, ഉത്സാഹം, സമൃദ്ധി എന്നിവയ്ക്കൊക്കെ വീണ്ടും തീ പിടിപ്പിക്കുകയാണ് ഇത്. ഇപ്പോഴത്തേതു പോലെയുള്ള സമയത്ത് കൂടുതല്‍ നിശ്ചയദാര്‍ഢ്യത്തോടെ ഇരിക്കേണ്ടത് കൂടുതല്‍ അനിവാര്യമാണ്. ഇത് ഒരു മംഗളകരമായ ദിനമാണ്. എന്തെന്നാല്‍ അടുത്തവര്‍ഷം വീണ്ടും ആഘോഷിക്കാനായി നാം ഒത്തുകൂടുമ്പോള്‍ നമ്മുടെ സ്വതന്ത്ര നിലനില്‍പ്പിന്റെ 75-ാം വര്‍ഷത്തേിലേക്ക് നാം കടക്കുകയായിരിക്കും. ഇത് ചരിത്രപരമായ ഒരു അവസരമാണ്. ഇന്ന് നമ്മളെല്ലാവരും 130 കോടി ഇന്ത്യക്കാരും വരാനിരിക്കുന്ന അടുത്ത രണ്ടുവര്‍ഷത്തേക്കായി സവിശേഷമായ ഒരു പ്രതിജ്ഞയെടുക്കണം. നമ്മള്‍ നമ്മുടെ 75 വര്‍ഷത്തെ സ്വാതന്ത്ര്യം പൂര്‍ത്തിയാക്കുമ്പോള്‍ ഈ പ്രതിജ്ഞകളുടെ വീണ്ടെടുപ്പ് നമുക്ക് ആഘോഷിക്കാന്‍ കഴിയും.
എന്റെ പ്രിയ ദേശവാസികളെ, നമ്മുടെ പൂര്‍വ്വപിതാക്കള്‍ തീവ്രമായ പ്രതിജ്ഞാബദ്ധതയോടെയും അങ്ങേയറ്റത്തെ ആത്മാര്‍ത്ഥതയോടെയും നിര്‍വ്യാജമായ തപസോടെയും പരിത്യാഗത്തോടെയും ത്യാഗത്തോടെയുമാണ് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയത്. ഭാരത മാതാവിന് വേണ്ടി അവര്‍ അവരുടെ ജീവിതം സമര്‍പ്പിച്ച രീതി നാം ഒരിക്കലും മറക്കാന്‍ പാടില്ല. അടിമത്തത്തിന്റെ ദീര്‍ഘവും ഇരുണ്ടതുമായ കാലഘട്ടത്തില്‍ സ്വാതന്ത്ര്യം എന്ന ആഗ്രഹവുമായി മുന്നോട്ടുപോകുമ്പോള്‍ അവര്‍ ഒരു നിമിഷം പോലും പാഴാക്കിയിരുന്നില്ല എന്നത് നാം മറക്കാന്‍ പാടില്ല. രാജ്യത്തെ അടിമത്തത്തില്‍നിന്നു മോചിപ്പിക്കാന്‍ പോരാടുകയോ ഈ ദിനം നേടിയെടുക്കാന്‍ ത്യാഗം അനുഭവിക്കുകയോ ചെയ്യാത്ത ഒരു പൗരനും ഇല്ല. നിരവധിപേര്‍ തങ്ങളുടെ യുവത്വം ജയിലുകളില്‍ ഹോമിച്ചു. നിരവധി പേര്‍ തങ്ങളുടെ ജീവിതസ്വപ്നങ്ങള്‍ ഉപേക്ഷിച്ച് കഴുമരങ്ങളെ ആലിംഗനംചെയ്തു. തങ്ങളെ തന്നെ അര്‍പ്പിച്ച ബഹുമാന്യരായ ഈ രക്തസാക്ഷികളെ ഞാന്‍ വന്ദിക്കുന്നു. തീര്‍ച്ചയായും അത്ഭുകരം! ഒരു വശത്ത് ജനകീയ പ്രസ്ഥാനത്തിന്റെ ഒരു കാലഘട്ടത്തിനും മറുവശത്ത് സായുധവിപ്ലവത്തിന്റെ പ്രതിധ്വനിക്കും രാജ്യം സാക്ഷ്യം വഹിച്ചു.
പൂജ്യ ബാപ്പുവിന്റെ നേതൃത്വത്തില്‍ ബഹുജനപ്രസ്ഥാനങ്ങളോടൊപ്പമുണ്ടായ മഹത്തായ ദേശീയ ഉണര്‍വ് സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിനു പുതിയ വേഗം നല്‍കി. അതുകൊണ്ടാണ് ഇന്ന് സ്വാതന്ത്ര്യ ദിനം ഇത്രയധികം ആവേശത്തോടെ ആഘോഷിക്കാന്‍ സാധിക്കുന്ന അനുഗ്രഹം നമുക്കു ലഭിച്ചത്.
ഈ സ്വാതന്ത്ര്യസമര പോരാട്ടത്തിനിടെ, വിപ്ലവത്തിന്റെ ജ്വാലയെ കെടുത്തുന്നതിനും നമ്മുടെ മാതൃഭൂമിയുടെ ആത്മാവിനെയും ഊര്‍ജത്തെയും ഞെക്കിക്കൊല്ലുന്നതിനുമുള്ള നിരവധി പരിശ്രമങ്ങള്‍ നടന്നു. ഇന്ത്യന്‍ സംസ്‌ക്കാരം, പാരമ്പര്യം, ആചാരങ്ങള്‍, പൈതൃകം എന്നിവയൊക്കെ നശിപ്പിക്കുന്നതിനുള്ള നിരവധി ശ്രമങ്ങള്‍ നടന്നു. നൂറ്റാണ്ടുകളിലൂടെ സഞ്ചരിക്കുകയാണെങ്കില്‍ അത് സാമം, ദാനം, ദണ്ഡം, ഭേദം (ന്യായമായോ അന്യായമായോ)-ഇവയെല്ലാം അവയുടെ ഏറ്റവും കൂടുതലായിരുന്ന കാലഘട്ടമായിരുന്നു അത്. ലോകം എല്ലാ കാലവും (യാവത് ചന്ദ്ര ദിവാകരോ- സൂര്യനും ചന്ദ്രനും നിലനില്‍ക്കുന്നതുവരെ) ഭരിക്കാന്‍ വന്നവരാണ് അവരെന്ന നൈസര്‍ഗിക ചിന്തയോടെയാണു പലരും ഇവിടെ കഴിഞ്ഞിരുന്നത്. എന്നാല്‍ മോചിതരാവുകകയെന്ന കരുത്താര്‍ന്ന നിശ്ചയദാര്‍ഢ്യം ആ അഭീഷ്ടങ്ങളെ തകര്‍ത്തുകളഞ്ഞു. ബഹുമുഖ സ്വത്വങ്ങളും സ്വഭാവ മാഹാത്മ്യങ്ങളും ഭാഷകളും ഭാഷാഭേദങ്ങളും പാചകരീതികളും വസ്ത്രധാരണരീതിയും സംസ്‌ക്കാരവും മൂലം ഇന്ത്യ വളരെയധികം വിഭജിക്കപ്പെട്ട നിലയിലാണെന്ന് അവര്‍ കരുതി. നിരവധി വൈവിദ്ധ്യങ്ങളുള്ള ഒരു രാജ്യത്തിന് ഒരിക്കലും ഒരു ശക്തിക്കും മുന്നില്‍ ഒന്നായി നിലകൊള്ളാന്‍ കഴിയില്ലെന്ന തെറ്റിദ്ധാരണയില്‍ അവര്‍ വളരെയധികം അദ്ധ്വാനിച്ചു. എന്നാല്‍ നമ്മെ ഒന്നിപ്പിച്ചു നിര്‍ത്തുന്ന ആ ജീവശക്തിയും ചരടുമായ രാജ്യത്തിന്റെ ആത്മാവിനെയും ഹൃദയമിടിപ്പിനെയും അവര്‍ തിരിച്ചറിഞ്ഞില്ല. ഈ ശക്തി പൂര്‍ണ്ണമായ കരുത്തോടെ സ്വാതന്ത്ര്യ പോരാട്ടത്തിന് പുറത്തുവന്നപ്പോള്‍ അടിമത്തത്തിന്റെ വിലങ്ങുകള്‍ പൊട്ടിച്ചെറിയുന്നതില്‍ ഇന്ത്യ വിജയിച്ചു.
ഭൂപ്രദേശങ്ങള്‍ക്കപ്പുറത്ത് അതിര്‍ത്തികള്‍ വിശാലമാക്കുന്നത് പ്രചരിപ്പിക്കുകയും മേധാവിത്വവും ശക്തിയും നേടുകയും ചെയ്യുന്ന ഒരു ഭരണകൂടമായിരുന്നു അതെന്ന വസ്തുത നമുക്ക് ബോദ്ധ്യമുണ്ടായിരുന്നു, എന്നാല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനം ഈ ശക്തിക്കെതിരെ നില്‍ക്കാന്‍ ഭൂഗോളത്തില്‍ അങ്ങോളമിങ്ങോളം പലരെയും പ്രേരിപ്പിച്ചു. ഇന്ത്യ സ്വാതന്ത്ര്യത്തിനു വിലകല്‍പിക്കുന്ന ഒരു സ്തംഭമായി മാറുകയും ലോകത്താകെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അഗ്നി പടര്‍ത്തുകയും ചെയ്തു.
അതിര്‍ത്തികള്‍ വിപുലമാക്കുന്നതിനുള്ള അന്ധമായ ഓട്ടത്തില്‍ ഉപ്പെട്ടിരുന്നവര്‍ ലോകത്തെ രണ്ടു ലോകമഹായുദ്ധങ്ങള്‍ക്കായി എറിഞ്ഞുകൊടുക്കുകയും മാനവികതയെ നശിപ്പിക്കുകയും ജീവിതങ്ങള്‍ ഇല്ലാതാക്കുകയും തങ്ങളുടെ ലക്ഷ്യപ്രാപ്തിക്കായി ഭൂഗോളത്തെ തകര്‍ക്കുകയും ചെയ്തു.
എന്നാല്‍ ആ കാലഘട്ടത്തില്‍പോലും ഒരു വിനാശകരമായ യുദ്ധത്തിന്റെ മധ്യത്തിലും സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അഭിവാഞ്ച്ഛ ഇന്ത്യ ഉപേക്ഷിച്ചില്ല. ഒരിക്കലും അതില്‍ കുറവുണ്ടാവുകയോ ജാഗ്രത കുറയ്ക്കുകയോ ചെയ്തില്ല.
എപ്പോഴാണോ ആവശ്യമായി വന്നത് അപ്പോള്‍ രാജ്യം പീഡനങ്ങള്‍ സഹിച്ചും ജനകീയ പ്രസ്ഥാനത്തെ നയിച്ചും ത്യാഗങ്ങള്‍ അര്‍പ്പിച്ചു. ഇന്ത്യയുടെ യുദ്ധം ലോകത്താകെ സ്വാതന്ത്ര്യത്തിനുള്ള ഒരു അന്തരീക്ഷം സൃഷ്ടിച്ചു. ഇന്ത്യയുടെ ശക്തി ലോകത്തു സൃഷ്ടിച്ച മാറ്റം അതിര്‍ത്തികള്‍ വിപുലമാക്കുന്നതിനെതിരായ വെല്ലുവിളിയായി മാറി. ചരിത്രത്തിന് ഒരിക്കലും അത് നിഷേധിക്കാനാവില്ല.
എന്റെ പ്രിയപ്പെട്ട ദേശവാസികളെ,
ലോകത്താകെ, ഐക്യത്തിന്റെ കരുത്തും കൂട്ടായ്മയും ശോഭനമായ ഭാവിക്കായുള്ള നിശ്ചയദാര്‍ഢ്യവും പ്രതിബദ്ധതയും പ്രചോദനവുംകൊണ്ട് ഉയര്‍ത്തിപ്പിടിച്ച തലയുമായി ഇന്ത്യ സ്വാതന്ത്ര്യ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളെ,
കൊറോണാ മഹാമാരിയുടെ മദ്ധ്യത്തില്‍ 130 കോടി ഇന്ത്യക്കാരും തങ്ങള്‍ സ്വയം പര്യാപ്തമാക്കപ്പെടാനുള്ള പ്രതിജ്ഞയെടുത്തിരിക്കുകയാണ്. സ്വയംപര്യാപ്ത എന്നത് ഇന്ന് ഓരോ ഇന്ത്യാക്കാരന്റെയൂം മനസില്‍ കൊത്തിവച്ചിരിക്കുകയാണ്. ‘സ്വാശ്രയ ഇന്ത്യ’ (ആത്മനിര്‍ഭര്‍ ഭാരത്) എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് നാമെല്ലാം സാക്ഷിയായികൊണ്ടിരിക്കുകയാണ്. ‘സ്വാശ്രയ ഇന്ത്യ’ എന്നത് വെറുമൊരു വാക്കല്ല, അത് 130 കോടി ദേശവാസികളുടെ മന്ത്രമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഞാന്‍ ഇപ്പോള്‍ സ്വാശ്രയത്വത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, 25-30 വയസിന് മുകളില്‍ പ്രായമുള്ളവരെല്ലാം എങ്ങനെയാണ് മാതാപിതാക്കളും മുതിര്‍ന്നവരും തങ്ങളെ 20-21 വയസില്‍ സ്വയംപര്യാപ്തമാകാനായി പ്രേരിപ്പിച്ചതെന്ന് തീര്‍ച്ചയായും ഓര്‍ക്കുന്നുണ്ടാകും. 20-21 വയസുള്ള തങ്ങളുടെ കുട്ടികള്‍ സ്വയംപര്യാപ്തമാകണമെന്ന് എല്ലാ കുടുംബങ്ങളും പ്രതീക്ഷിക്കും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന് നാം ഒരു പടി മാത്രം അകലെ നില്‍ക്കുമ്പോള്‍ ഇന്ത്യയെപോലൊരു രാജ്യത്തിന് സ്വന്തമായി നില്‍ക്കേണ്ടതും സ്വയംപര്യാപ്തമാകേണ്ടതും അനിവാര്യമാണ്. ഒരു കുടുംബത്തിന് എന്താണോ ആവശ്യമാകുന്നത് അത് രാജ്യത്തിനും അനിവാര്യമാണ്. ഇന്ത്യയ്ക്ക് ഈ സ്വപ്നം സാക്ഷാത്കരിക്കാനാകുമെന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. അതിനുള്ള പ്രധാന കാരണം, എന്റെ രാജ്യത്തെ പൗരന്മാരുടെ കരുത്തില്‍ എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്, അവരുടെ പ്രതിഭയില്‍ എനിക്ക് അഭിമാനമുണ്ട്, നമ്മുടെ യുവത്വത്തിലും സമാനതകളില്ലാത്ത വനിതാശക്തിയിലും എനിക്ക് വിശ്വാസമുണ്ട്, ഇന്ത്യയുടെ ചിന്തയിലും സമീപനത്തിലും എനിക്ക് വിശ്വാസമുണ്ട് എന്നതാണ്. ഇന്ത്യ എപ്പോഴൊക്കെ എന്തെങ്കിലും ചെയ്യാനായി പ്രതിജ്ഞയെടുക്കുന്നുണ്ടോ, അപ്പോഴൊക്കെ അത് ചെയ്യാറുണ്ട് എന്നതിന് ചരിത്രം സാക്ഷിയാണ്.
അതുകൊണ്ട്, നമ്മള്‍ സ്വാശ്രയത്വത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് ലോകത്താകെ ആകാംക്ഷ ജനിപ്പിക്കുക മാത്രമല്ല, ഇന്ത്യയെ കുറിച്ചുള്ള പ്രതീക്ഷ സൃഷ്ടിക്കുകയും ചെയ്യുന്നു. അതുകൊണ്ട് നാം ആ പ്രതീക്ഷ നിറവേറ്റുന്നതിനു നമ്മെ പ്രാപ്തരാക്കുക എന്നത് അനിവാര്യമാണ്. നമ്മെ സജ്ജാക്കുക എന്നത് അനിവാര്യമാണ്.
ഇന്ത്യയെപ്പോലൊരു വലിയ രാജ്യം യുവശക്തിയുടെ ഊര്‍ജം നിറഞ്ഞതാണ്. സ്വാശ്രയത്വ ഇന്ത്യക്കായുള്ള ആദ്യത്തെ വ്യവസ്ഥ ആത്മവിശ്വാസമാണ്; അത് സ്വാശ്രയത്വത്തിന്റെ അടിത്തറയാണ്.
വികസനത്തിന് പുതിയ വീക്ഷണവും ഊര്‍ജവും പകരാനുള്ള ശക്തി ഇതിനുണ്ട്.
‘ലോകമാകെ ഒരു കുടുംബം’ എന്ന ആപ്തവാക്യമാണ് ഇന്ത്യ എന്നും പിന്തുടരുന്നത്, ‘?????? ??????????’ എന്ന് വേദം പറയുന്നു, ‘?? ???’ എന്ന് വിനോഭാ ജി പറയുമായിരുന്നു അതായത് ലോകത്തെ പ്രകീര്‍ത്തിക്കുക. അതുകൊണ്ടുതന്നെ നമുക്ക് ലോകം ഒന്നാണ്. അതിനാല്‍ സാമ്പത്തിക വികസനത്തിനൊപ്പം മനുഷ്യരാശിക്കും മാനവികതയ്ക്കും പ്രാധാന്യം ലഭിക്കണം. നമ്മള്‍ ഈ പ്രമാണവാക്യമാണ് പിന്തുടരുന്നത്.
ഇന്ന് ലോകം പരസ്പര ബന്ധിതവും പരസ്പരാശ്രിതവുമാണ്. അതുകൊണ്ട് ലോകസമ്പദ്ഘടനയില്‍ തങ്ങളുടെ സംഭാവന വര്‍ദ്ധിപ്പിക്കേണ്ടത് ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്തിന്റെ കടമയാണ്. ഇന്ത്യ സംഭാവന വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചാല്‍ തന്നെ അവള്‍ സ്വയം ശാക്തീകരിക്കപ്പെടും; അവള്‍ സ്വാശ്രയം അല്ലെങ്കില്‍ ആത്മനിര്‍ഭര്‍ ആകണം. ലോകത്തിന്റെ ക്ഷേമത്തിന് സംഭാവന നല്‍കാനുള്ള ശേഷി നമ്മളുണ്ടാക്കണം. നമ്മുടെ വേരുകള്‍ ശക്തമാണെങ്കില്‍ നമ്മള്‍ക്ക് ആവശ്യത്തിന് ശേഷിയുമുണ്ടെങ്കില്‍, നമുക്ക് ലോകക്ഷേമത്തിലേക്ക് പടവുകള്‍ തീര്‍ക്കാനാകും.
നമ്മുടെ രാജ്യത്തില്‍ പ്രകൃതി വിഭവങ്ങള്‍ ധാരാളമുണ്ട്. ഈ പ്രകൃതിവിഭവങ്ങളിലും മാനവവിഭവശേഷിയിലും മൂല്യവര്‍ദ്ധന നടപ്പാക്കാന്‍ നാം ആരംഭിക്കേണ്ടത് ഈ കാലഘട്ടത്തിന്റേയൂം രാജ്യത്തെ പുതിയ ഉയരങ്ങളില്‍ എത്തിക്കുന്നതിനും ആവശ്യമാണ്. എത്രകാലം നമ്മള്‍ അസംസ്‌കൃത വസ്തുക്കള്‍ ലോകത്തിന് കയറ്റുമതി ചെയ്തു നല്‍കും? ഇനി എത്രകാലം അസംസ്‌കൃതവസ്തുക്കളുടെ കയറ്റുമതിയും സംസ്‌കരിക്കപ്പെട്ട ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയും എന്ന പ്രക്രിയ തുടരും? അതുകൊണ്ട് നമ്മള്‍ സ്വയംപര്യാപ്തമാകണം. ലോകത്തിന്റെ ആവശ്യകതയ്ക്കനുസരിച്ച് നമ്മുടെ കാര്യശേഷിയില്‍ നാം മൂല്യവര്‍ദ്ധന അവലംബിക്കണം. ഇത് നമ്മുടെ ഉത്തരവാദിത്തമാണ്. ലോകക്ഷേമത്തിന് സംഭാവന ചെയ്യുന്നതിനായി മുല്യവര്‍ദ്ധന മേഖലയില്‍ മുന്നോട്ടുപോകാനാണ് നാം ആഗ്രഹിക്കുന്നത്. അതുപോലെ ഗോതമ്പ് വിദേശത്തുനിന്നു നാം ഇറക്കുമതി ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു; എന്നാല്‍ നമ്മുടെ കര്‍ഷകര്‍ അത്ഭുകരമായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കാര്‍ഷികമേഖലയില്‍ ഇന്ത്യ സ്വയം പര്യാപ്തമാണ്. ഇന്ന് ഇന്ത്യന്‍ കര്‍ഷകര്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമല്ല ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നത്, ആവശ്യമുള്ള മറ്റ് രാജ്യങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കാനുള്ള ഒരു സ്ഥിതിയിലാണ് ഇന്ന് ഇന്ത്യ.
ഇതാണ് നമ്മുടെ ശക്തിയെങ്കിലും കാര്‍ഷിക മേഖലയില്‍ സ്വാശ്രയത്വത്തിന്റെ ശക്തി- ഈ മേഖലയിലും മൂല്യവര്‍ദ്ധന അനിവാര്യമാണ്. ലോകത്തിന്റെ ആവശ്യത്തിനനുസൃതമായി നമ്മുടെ കാര്‍ഷികമേഖല പരിവര്‍ത്തനപ്പെടേണ്ടതുണ്ട്; നമ്മുടെ കാര്‍ഷികമേഖലയിലും മൂല്യവര്‍ദ്ധന ആവശ്യമാണ്.
ഇന്ന് ഇന്ത്യ നിരവധി പുതിയ മുന്‍കൈകള്‍ കൈക്കൊള്ളുകയാണ്. ബഹിരാകാശ മേഖല നമ്മള്‍ തുറന്നുകൊടുത്തത് നിങ്ങള്‍ കണ്ടു. രാജ്യത്തെ യുവാക്കള്‍ക്ക് അവസരങ്ങള്‍ ലഭിക്കുകയാണ്. നമ്മള്‍ കാര്‍ഷിക മേഖലയെ നിയമങ്ങളുടെ വിലങ്ങുകളില്‍ നിന്ന് മോചിതമാക്കി അതിനെ സ്വയംപര്യാപ്തമാക്കാന്‍ ശ്രമിക്കുകയാണ്. ബഹിരാകാശ മേഖലയില്‍ ഇന്ത്യ ശക്തമാകുമ്പോള്‍ അയല്‍രാജ്യങ്ങള്‍ക്കും അതിന്റെ ഗുണം ലഭിക്കും. നമ്മള്‍ ഊര്‍ജമേഖലയില്‍ ശക്തരാകുകയാണെങ്കില്‍ അന്ധകാരത്തെ തുരത്താന്‍ ശ്രമിക്കുന്ന രാജ്യങ്ങളെയും ഇന്ത്യക്കു സഹായിക്കാനാകും. ഇന്ത്യയുടെ ആരോഗ്യമേഖല സ്വയംപര്യാപ്തമാകുമ്പോള്‍ ഹെല്‍ത്ത് ടൂറിസത്തിന് ഏറ്റവും പരിഗണിക്കപ്പെടുന്ന ഒരു ലക്ഷ്യസ്ഥാന രാജ്യമായി ഇന്ത്യ മാറും. അതുകൊണ്ട് ‘മേക്ക് ഇന്‍ ഇന്ത്യാ ഉല്‍പ്പന്നങ്ങള്‍ ലോകത്തിന്റെ വിലമതിപ്പ് ഉറപ്പാക്കണം.
നമ്മുടെ വൈദഗ്ധ്യമുള്ള മനുഷ്യശക്തി നമ്മുടെ രാജ്യത്ത് ഉല്‍പ്പാദിച്ചിരുന്ന ഉല്‍പ്പന്നങ്ങള്‍ ഒരുകാലത്ത് ലോകത്താകെ വലിയതോതില്‍ വിലമതിക്കപ്പെട്ടിരുന്നുവെന്ന വസ്തുതയ്ക്ക് ചരിത്രം സാക്ഷിയാണ്.
നമ്മള്‍ സ്വയംപര്യാപ്തമാകുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇറക്കുമതി ആവശ്യങ്ങള്‍ കുറയ്ക്കുന്നതിനെ മാത്രം നാം പരാമര്‍ശിച്ചാല്‍ പോരാ. നമ്മള്‍ സ്വാശ്രയത്വത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, അത് നമ്മുടെ വൈദഗ്ധ്യത്തെയും നമ്മുടെ മാനവവിഭവശേഷിയെയും ഒക്കെ സംബന്ധിച്ചാണ്.
നാം വൈദേശിക ഉല്‍പന്നങ്ങള്‍ വാങ്ങുമ്പോള്‍ നമ്മുടെ കാര്യശേഷി കുറയുകയും തുടര്‍ന്നു തലമുറകളോളം അത് പൂര്‍ണ്ണമായി നശിക്കുകയും ചെയ്യും. നാം ഇതിനെ സംരക്ഷിക്കുകയും നമ്മുടെ കഴിവുകളെ വര്‍ദ്ധിപ്പിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. നമുക്ക് പുതിയ ഉയരങ്ങള്‍ താണ്ടണമെന്നുണ്ടെങ്കില്‍ നമ്മുടെ നൈപുണ്യങ്ങള്‍, നമ്മുടെ സൃഷ്ടിപരത എന്നിവ നാം വര്‍ധിപ്പിക്കണം. സ്വാശ്രയ ഇന്ത്യക്കു വേണ്ടി നമ്മുടെ കാര്യശേഷി മെച്ചപ്പെടുത്തനായി നമ്മുടെ വൈഗ്ദധ്യങ്ങള്‍ നാം ശക്തിപ്പെടുത്തണം.
എന്റെ പ്രിയപ്പെട്ട പൗരന്മാരെ, ഞാന്‍ സ്വാശ്രയത്വത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ജനങ്ങള്‍ നിരവധി സംശയങ്ങള്‍ ഉയര്‍ത്തുമെന്ന് എനിക്കറിയാം.. സ്വാശ്രയത്വത്തിന്റെ പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ ലക്ഷക്കണക്കിന് വെല്ലുവിളികള്‍ ഉണ്ടാകുമെന്നതും മത്സരാധിഷ്ഠിത ലോകത്തില്‍ കൂടുതല്‍ മുന്നേറുമ്പോള്‍ ഈ വെല്ലുവിളികള്‍ വര്‍ദ്ധിക്കുമെന്നതും ഞാന്‍ അംഗീകരിക്കുന്നു. നമ്മള്‍ അഭിമുഖീകരിക്കുന്ന ദശലക്ഷക്കണക്കിന് വെല്ലുവിളികള്‍ക്ക് കോടിക്കണക്കിന് പരിഹാരങ്ങള്‍ കണ്ടെത്താന്‍ നമ്മുടെ രാജ്യത്തിനു സാധിക്കുമെന്നു നാം തിരിച്ചറിയണം. പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കാര്യശേഷിയുള്ളവരാണ് എന്റെ ദേശവാസികള്‍.
കൊറോണയുടെ വെല്ലുവിളി നേരിടുന്ന ഈ സമയത്ത് നമ്മള്‍ക്ക് പല സാധനങ്ങളും ആവശ്യമുണ്ടായിരുന്നു, അവയെല്ലാം ഇറക്കുമതി ചെയ്യുകയും വേണമായിരുന്നു, എന്നാല്‍ ലോകത്തിന് അത് നല്‍കാന്‍ കഴിയുമായിരുന്നില്ല. അപ്പോള്‍ നമ്മുടെ രാജ്യത്തെ യുവജനത, നമ്മുടെ സംരംഭകര്‍, നമ്മുടെ വ്യവസായങ്ങള്‍, ആ വെല്ലുവിളി ഏറ്റെടുത്തു. എന്‍-95 മാസ്‌കുകള്‍ ഒരിക്കലും നിര്‍മ്മിച്ചിട്ടില്ലാത്ത രാജ്യം അത് നിര്‍മ്മിക്കാന്‍ തുടങ്ങി. മുമ്പ് നിര്‍മ്മിച്ചിട്ടില്ലാത്ത പി.പി.ഇ. നമ്മള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി, അതുപോലെ മുമ്പ് നിര്‍മ്മിച്ചിട്ടില്ലായിരുന്ന വെന്റിലേറ്ററുകളും ഇന്ത്യയില്‍ നമ്മള്‍ നിര്‍മ്മിച്ചുതുടങ്ങി. നമുക്ക് നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിഞ്ഞുവെന്ന് മാത്രമല്ല, ഇന്ന് നാം ലോകത്തിന് കയറ്റുമതി ചെയ്യാന്‍ കഴിയുന്നത്ര ശക്തമായി കഴിഞ്ഞു. എങ്ങനെയാണ് ഒരു സ്വാശ്രയ ഇന്ത്യയ്ക്ക് ലോകത്തെ സഹായിക്കാന്‍ കഴിയുമെന്ന് നമ്മള്‍ നല്ലതുപോലെ മനസ്സിലാക്കുന്നു. അതുകൊണ്ട് ലോകക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയെന്നത് ഇന്ത്യയുടെ കടമയാണ്.
കഴിഞ്ഞതു കഴിഞ്ഞു. എന്തായിരിക്കണം സ്വതന്ത്ര ഇന്ത്യയുടെ ചിന്താഗതി? സ്വതന്ത്ര ഇന്ത്യയുടെ മനോനില എന്നത് ‘പ്രാദേശികത്തിന് വേണ്ടിയുള്ള ശബ്ദം (വോക്കല്‍ ഫോര്‍ ലോക്കല്‍) ആയിരിക്കണം. നമ്മുടെ പ്രാദേശിക ഉല്‍പ്പന്നങ്ങളില്‍ നാം അഭിമാനം കൊള്ളണം. നമ്മള്‍ നമ്മുടെ ആഭ്യന്തര ഉല്‍പ്പന്നങ്ങളെ പുകഴ്ത്തുകയും പിന്തുണയ്ക്കുകയും ചെയ്തില്ലെങ്കില്‍ എങ്ങനെയാണ് അവയ്ക്ക് തഴച്ചുവളരാനും മെച്ചപ്പെടാനും ഒരു അവസരം ലഭിക്കുക, എങ്ങനെയാണ് അവ ശക്തി നേടുക? വരിക നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തിലേക്ക് നാം സഞ്ചരിക്കുമ്പോള്‍ രക്ഷാകവചമായി നമുക്ക് ‘ പ്രാദേശികതയ്ക്ക് വേണ്ടിയുള്ള ശബ്ദം (വോക്കല്‍ ഫോര്‍ ലോക്കല്‍)’ സ്വീകരിക്കുകയും ഒന്നിച്ച് നമുക്ക് നമ്മെ തന്നെ കരുത്തരാക്കുകയും ചെയ്യാമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.
പ്രിയപ്പെട്ട എന്റെ ദേശവാസികളെ, എങ്ങനെയാണ് നമ്മുടെ രാജ്യത്തിന് അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിയുകയെന്നും എങ്ങനെയാണ് പുരോഗമിക്കുന്നതെന്നും നമ്മള്‍ വ്യക്തമായി കണ്ടു. ലക്ഷക്കണക്കിന്, കോടിക്കണക്കിന് പണം പാവപ്പെട്ടവരുടെ ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറ്റം ചെയ്യാനാകുമെന്ന് ആര്‍ക്കാണ് സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവുക? കര്‍ഷകരുടെ ക്ഷേമത്തിനായി എ.പി.എം.സി. നിയമത്തില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ആര്‍ക്കാണ് ആലോചിക്കാന്‍ കഴിയുക? അവശ്യവസ്തു നിയമം എന്ന ഡെമോക്ലീസിന്റെ വാളിന് കീഴില്‍ ജീവിക്കുന്ന ഒരു കര്‍ഷകനെ ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം മോചിപ്പിക്കുമെന്ന് ആരാണ് ചിന്തിച്ചത്? ബഹിരാകാശ മേഖല നമ്മുടെ രാജ്യത്തെ യുവജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നോ? ദേശീയ വിദ്യാഭ്യാസ നയത്തിന് ഇന്ന് നമ്മള്‍ സാക്ഷ്യംവഹിക്കുകയാണ്. ഒരു രാഷ്ട്രം ഒരു റേഷന്‍ കാര്‍ഡ്, ഒരു രാഷ്ട്രം ഒരു ഗ്രിഡ്, ഒരു രാജ്യം ഒരു നികുതി, ഇന്‍സോള്‍വന്‍സി ആന്റ് ബാങ്കറപ്റ്റ്‌സി കോഡ്, ബാങ്കുകളുടെ ലയനത്തിനുള്ള പരിശ്രമം എന്നിവയൊക്കെ രാജ്യത്തില്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു, നമ്മുടെ രാജ്യത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പരിഷ്‌ക്കാരങ്ങളുടെ ഫലത്തിനെ ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. ഒന്നിന് പുറകെ മറ്റൊന്നായി, ഒന്നിനോട് ബന്ധപ്പെട്ട് മറ്റൊന്നായി, നാം കൊണ്ടുവരുന്ന പരിഷ്‌ക്കരണങ്ങള്‍ ലോകം വളരെ സൂക്ഷ്മമായി ശ്രദ്ധിക്കുകയാണ്. അതിന്റെയൊക്കെ ഫലമായി ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ.) കഴിഞ്ഞവര്‍ഷം മുന്‍കാല റെക്കാര്‍ഡുകള്‍ എല്ലാം തകര്‍ത്തു.
കഴഞ്ഞവര്‍ഷം ഇന്ത്യയില്‍ എഫ്.ഡി.ഐയില്‍ 18%ന്റെ വര്‍ദ്ധനയുണ്ടായി. കൊറോണാ മഹാമാരിയുടെ സമയത്തും ലോകത്തെ പ്രമുഖ കമ്പനികള്‍ ഇന്ത്യയിലേക്ക് തിരിയുകയാണ്. ഈ ആത്മവിശ്വാസം താനേ ഉണ്ടായതല്ല. ഒരു കാരണവും ഇല്ലാതെയല്ല, ഇന്ത്യ ലോകത്തെ ഭ്രമിപ്പിക്കുന്നത്. നയങ്ങള്‍, ജനാധിപത്യം, സാമ്പത്തിക അടിത്തറ ശക്തമാക്കല്‍ തുടങ്ങി ഇന്ത്യ നടത്തിയ കഠിന പ്രയത്നത്തിലൂടെയാണ് ഈ ആത്മവിശ്വാസം വളര്‍ന്നത്.
ഇന്ന് ലോകത്തെ പല വ്യാപാരങ്ങളും ഇന്ത്യയെ വിതരണ ശൃംഖലയുടെ കേന്ദ്രമായാണ് കാണുന്നത്. അതിനാല്‍ നമുക്ക് ‘മേക്ക് ഇന്‍ ഇന്ത്യ’യ്ക്കൊപ്പം ‘മേക്ക് ഫോര്‍ വേള്‍ഡ്’ എന്ന മന്ത്രവുമായി മുന്നോട്ടുപോകാം.
അടുത്തിടെ എന്താണ് സംഭവിച്ചതെന്ന് ഓര്‍ക്കുകയും 130 കോടി രാജ്യവാസികളുടെ കഴിവുകളില്‍ അഭിമാനിക്കുകയും ചെയ്യുക. കൊറോണ മഹാമാരിയുടെ സമയത്ത് തന്നെ ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറ് തീരങ്ങളില്‍ ചുഴലിക്കാറ്റുകള്‍ ഉണ്ടായി, മിന്നലേറ്റും മണ്ണിടിച്ചില്‍ മൂലവും അനവധി ആളുകള്‍ മരിച്ചു, വീണ്ടും വീണ്ടും ചെറിയ തീവ്രതയിലുള്ള ഭൂചലനങ്ങള്‍ അനുഭവപ്പെടുന്നു. ഇവയൊന്നും പോരാഞ്ഞ് വെട്ടുകിളിക്കൂട്ടങ്ങള്‍ നമ്മുടെ കര്‍ഷകര്‍ക്ക് വലിയ നാശമുണ്ടാക്കി. ഒന്നിനുപുറകെ ഒന്നായി നിരവധി പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായി. എന്നിട്ടും രാജ്യം ദൃഢവിശ്വാസം നഷ്ടപ്പെടാതെ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുന്നത് തുടരുകയാണ്.
ഇന്ന് ജനങ്ങളെയും സമ്പദ്ഘടനയെയും കൊറോണാ മഹാമാരിയില്‍ നിന്ന് രക്ഷിക്കുകയെന്നതിനാണ് നമ്മുടെ മുന്‍ഗണന. നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ്ലൈന്‍ പദ്ധതി ഈ ലക്ഷ്യത്തിന് സുപ്രധാന പങ്കുവഹിക്കും. 110 ലക്ഷം കോടി രൂപ ഈ പദ്ധതിക്കായി ചെലവഴിക്കും. ഇതിനായി വിവിധ മേഖലകളില്‍ ഏഴായിരം പദ്ധതികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് രാജ്യത്തിന്റെ മൊത്തം പശ്ചാത്തല വികസനത്തിന് പുതിയ ദിശയും വേഗതയും നല്‍കും. പ്രതിസന്ധി ഘട്ടത്തില്‍ പശ്ചാത്തല വികസനത്തിന് ഊന്നല്‍ നല്‍കണമെന്ന് സാധാരണയായി പറയാറുണ്ട്. അങ്ങനെ വരുമ്പോള്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാവുകയും ജനങ്ങള്‍ക്ക് ജോലി ലഭിക്കുകയും അത് പലതരത്തിലുള്ള ഫലം സൃഷ്ടിക്കുകയും ചെയ്യും. വലുതും ചെറുതുമായ സംരംഭങ്ങള്‍ക്കും കര്‍ഷകര്‍ക്കും മദ്ധ്യവര്‍ഗ വിഭാഗത്തിനും ഒരു വലിയ പരിധിവരെ നേട്ടങ്ങളുമുണ്ടാകും.
ഇന്ന് ഒരു സംഭവം അനുസ്മരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ദീര്‍ഘകാല നേട്ടമാകുന്ന സുവര്‍ണ്ണ ചതുര്‍ഭുജം (ഗോള്‍ഡന്‍ ക്വാഡ്രിലാറ്ററെല്‍) എന്ന ഒരു പരിപാടിക്ക് അദ്ദേഹം തുടക്കം കുറിച്ചിരുന്നു. അദ്ദേഹം റോഡ് ശൃംഖല അടുത്ത തലമുറയുടെ നിലവാരത്തിലേക്ക് ഉയര്‍ത്തിയിരുന്നു. ഇന്നും രാജ്യം ‘ സുവര്‍ണ്ണ ചതുര്‍ഭുജ’ത്തെ അഭിമാനത്തോടെയാണു വീക്ഷിക്കുന്നത്. അതെ; നമ്മുടെ രാജ്യം മാറുകയാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
അടല്‍ ജി തന്റെ കാലഘട്ടത്തില്‍ ഈ ജോലി ചെയ്തിരുന്നുവെങ്കിലും ഇപ്പോള്‍ നമ്മള്‍ അത് മുന്നോട്ട് കൊണ്ടുപോകണം. നാം അതിന് ഒരു പുതിയ ഊന്നല്‍ നല്‍കണം. അടിസ്ഥാനസൗകര്യ മേഖലയില്‍, റോഡ് മേഖല റോഡുകള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുകയും റെയില്‍ മേഖല റെയിലിന് മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സാഹചര്യം നമുക്ക് ആവശ്യമില്ല. റെയില്‍വേയും റോഡുകളും തമ്മില്‍, വിമാനത്താവളത്തിനും തുറമുഖത്തിനുമിടയില്‍, റെയില്‍വേ സ്റ്റേഷനും ബസ് സ്റ്റേഷനും തമ്മില്‍ ഒരു ഏകോപനവും ഇല്ല – ഇത്തരത്തിലുള്ള സാഹചര്യം അഭികാമ്യമല്ല. അടിസ്ഥാനസൗകര്യം സമഗ്രവും സംയോജിതവുമാണെന്ന് നമ്മള്‍ ഉറപ്പാക്കണം. ഇത് പരസ്പര പൂരകമായിരിക്കണം. തുറമുഖത്തേക്കുള്ള റോഡ്, വിമാനത്താവളത്തിലേക്കുള്ള റോഡ്, റെയില്‍ എന്നിവ പൂര്‍ണമായും പൂരകമായിരിക്കണം. പുതിയ നൂറ്റാണ്ടിനായി നമ്മള്‍ ഒരു ബഹുതല മാതൃകാ ഗതാഗത അടിസ്ഥാനസൗകര്യത്തിലേക്കു നീങ്ങുന്നു. ഇത് ഒരു പുതിയ മാനം നല്‍കും. ഒരു വലിയ സ്വപ്നത്തോടെയാണ് നാം ജോലി ആരംഭിച്ചത്. കുരുക്കുകള്‍ ഇല്ലാതാക്കുന്നതിലൂടെ, ഈ സംവിധാനങ്ങള്‍ക്കെല്ലാം ഒരു പുതിയ കരുത്ത് നല്‍കാനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഇതിനൊപ്പം ലോക വ്യാപാരത്തില്‍ നമ്മുടെ തീരപ്രദേശത്തിന് വളരെ പ്രധാനപ്പെട്ട പ്രാധാന്യമുണ്ട്. തുറമുഖം നയിക്കുന്ന വികസനവുമായി മുന്നോട്ടുപോകുമ്പോള്‍, വരും ദിവസങ്ങളില്‍, തീരപ്രദേശത്തുടനീളം നാലുവരിപ്പാതകളുടെ നിര്‍മ്മാണത്തിനായി അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
നമ്മുടെ വിശുദ്ധ ഗ്രന്ഥങ്ങള്‍ വളരെ ആഴത്തിലുള്ള ഒന്ന് പറഞ്ഞു. ‘ശേഷിയാണു സ്വാതന്ത്ര്യത്തിന്റെ ഉറവിടം. ഏതൊരു രാജ്യത്തിന്റെയും ആഡംബരത്തിന്റെയും സമൃദ്ധിയുടെയും പുരോഗതിയുടെയും ഉറവിടം തൊഴില്‍ശക്തിയാണ്’ എന്നാണ് നമ്മുടെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ പറയുന്നത്- ‘സമര്‍ഥ്യ മൂലം സ്വതന്ത്ര്യം, ശ്രം മുലം വൈഭവം’.
അതിനാല്‍, നഗരങ്ങളിലായാലും ഗ്രാമങ്ങളിലായാലും സാധാരണക്കാരുടെ കഠിനാധ്വാനത്തോളം വിലപ്പെട്ട യാതൊന്നുമില്ല. അധ്വാനിക്കുന്ന ഒരു സമൂഹത്തിന് സൗകര്യങ്ങള്‍ ലഭിക്കുമ്പോള്‍, ജീവിത പോരാട്ടങ്ങള്‍ ലഘൂകരിക്കപ്പെടുന്നു, ദൈനംദിന പ്രശ്‌നങ്ങള്‍ കുറയുന്നു. മികച്ച ലാഭവിഹിതം ലഭ്യമാക്കുക വഴി അവരുടെ ഊര്‍ജ്ജം വര്‍ദ്ധിക്കുന്നതിന് സഹായിക്കുന്നു.
കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍, രാജ്യത്തെ അധ്വാനിക്കുന്ന പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി നിരവധി പ്രചാരണ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്; അവരുടെ സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍, ഒരു നല്ല വീട് സ്വന്തമാക്കുക, വലിയ ശൗചാലയങ്ങള്‍ നിര്‍മ്മിക്കുക, എല്ലാ വീടുകളിലും വൈദ്യുതി കണക്ഷന്‍ നല്‍കുക, നമ്മുടെ അമ്മമാരെയും സഹോദരിമാരെയും പുകയില്‍ നിന്ന് മോചിപ്പിക്കാന്‍ ഗ്യാസ് കണക്ഷന്‍ നല്‍കുക, ദരിദ്രരില്‍ ദരിദ്രര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനുള്ള ശ്രമങ്ങള്‍ നടത്തുക, മികച്ച ആശുപത്രികളില്‍ അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നല്‍കാന്‍ ആയുഷ്മാന്‍ ഭാരത് യോജന, റേഷന്‍ കടകള്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ വഴി ബന്ധിപ്പിക്കുക എന്നിങ്ങനെ നീളുന്നു അത്. സുതാര്യത പുനഃസ്ഥാപിക്കുന്നതിലും വിവേചനപരമായ നടപടികള്‍ നീക്കം ചെയ്യുന്നതിലും കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ സുപ്രധാന പുരോഗതി ഉണ്ടായി. അതിന്റെ ആനുകൂല്യം രാജ്യത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും ലഭ്യമാകും.
കൊറോണ പ്രതിസന്ധി ഘട്ടത്തില്‍ സേവനങ്ങള്‍ പരിധികളില്ലാതെ എത്തിക്കുന്നതിന് ഇതു വളരെയധികം സഹായിച്ചിട്ടുണ്ട്. ഈ കാലയളവില്‍, കോടിക്കണക്കിന് ദരിദ്ര കുടുംബങ്ങള്‍ക്ക് ഞങ്ങള്‍ സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ നല്‍കുന്നത് തുടര്‍ന്നു. അവര്‍ക്ക് റേഷന്‍ കാര്‍ഡ് ഉണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ, 80 കോടിയിലധികം പേര്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തുകൊണ്ട് എന്റെ രാജ്യത്തെ 80 കോടിയിലധികം ആളുകളുടെ അടുക്കളകള്‍ സജീവമാക്കി. ഏകദേശം 90,000 കോടി രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റി. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ്, ദില്ലിയില്‍ നിന്ന് വിതരണം ചെയ്ത ഒരു രൂപയുടെ നൂറു പൈസയും ദരിദ്രരുടെ അക്കൗണ്ടില്‍ എത്തുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുമായിരുന്നില്ല. ഇത് ഇതുവരെ സങ്കല്‍പ്പത്തിന് അതീതമായിരുന്നു.
അതതു ഗ്രാമങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഗരിബ് കല്യാണ്‍ റോസ്ഗര്‍ അഭിയാന്‍ ആരംഭിച്ചു. നമ്മുടെ തൊഴിലാളി സുഹൃത്തുക്കള്‍ കൂടുതല്‍ നൈപുണ്യം നേടുമെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. അവരുടെ പരിശ്രമങ്ങളില്‍ പൂര്‍ണ വിശ്വാസമര്‍പ്പിച്ചുകൊണ്ട്, നൈപുണ്യമുള്ള മനുഷ്യശക്തിയെ ആശ്രയിച്ച്, ഗ്രാമീണ-തദ്ദേശീയ വിഭവങ്ങളെ ആശ്രയിച്ച്, നമുക്കിടയിലെ ദരിദ്രരെയും നമ്മുടെ രാജ്യത്തെ തൊഴില്‍ സേനയെയും ശാക്തീകരിക്കാനുള്ള ശ്രമത്തില്‍ വോക്കല്‍ ഫോര്‍ ലോക്കല്‍, റീ സ്‌കില്‍ ആന്റ് അപ് സ്‌കില്‍ എന്നീ പദ്ധതികള്‍ ആഹ്വാനം ചെയ്തു.
സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം നഗരമായതിനാല്‍, ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് ഉപജീവനത്തിനായി വരുന്ന തെരുവ് കച്ചവടക്കാരെപ്പോലുള്ള തൊഴിലാളികള്‍ക്കായി ബാങ്കുകള്‍ നേരിട്ട് ധനസഹായം നല്‍കുന്നതിനായി ഒരു പദ്ധതി നടപ്പാക്കിവരുന്നു. കൊറോണ പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ പോലും ലക്ഷക്കണക്കിന് ആളുകള്‍ ഇത്രയും കുറഞ്ഞ കാലയളവിനിടെ ഇത് പ്രയോജനപ്പെടുത്തി. ഇപ്പോള്‍ അവര്‍ക്ക് ഉയര്‍ന്ന പലിശയ്ക്ക് പണം കടം വാങ്ങേണ്ട ആവശ്യമില്ല. തൊഴിലാളികള്‍ക്ക് ഇപ്പോള്‍ അവരുടെ പണം അന്തസ്സോടെയും അധികാരത്തോടെയും നേടാം.
അതുപോലെ തന്നെ, നമ്മുടെ തൊഴിലാളികള്‍ നഗരത്തിലേക്ക് കുടിയേറുമ്പോള്‍ അവര്‍ക്ക് നല്ല താമസസൗകര്യം ലഭിക്കുകയാണെങ്കില്‍ അവരുടെ കാര്യക്ഷമത വര്‍ദ്ധിക്കുന്നു. ഇത് മനസ്സില്‍ വച്ചുകൊണ്ട്, നഗരത്തിനുള്ളില്‍ അവര്‍ക്ക് മിതമായ നിരക്കില്‍ ഭവനങ്ങള്‍ ഒരുക്കുന്നതിനായി ഞങ്ങള്‍ ഒരു പ്രധാന പദ്ധതി ആവിഷ്‌കരിച്ചു, അതിനാല്‍ തൊഴിലാളികള്‍ നഗരത്തിലേക്ക് വരുമ്പോള്‍ അവര്‍ക്ക് പൂര്‍ണ്ണ വിശ്വാസത്തോടും പ്രതിബദ്ധതയോടും കൂടി ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രവര്‍ത്തിക്കാനും പുരോഗതി നേടാനും കഴിയും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ഇതും ശരിയാണ്, വികസനത്തിലേക്കുള്ള രാജ്യത്തിന്റെ മാര്‍ച്ചില്‍ ദാരിദ്ര്യത്തില്‍ നിന്ന് പുറത്തുവരാന്‍ കഴിയാതെ സമൂഹത്തിലെ ചില വിഭാഗങ്ങളും ചില പ്രദേശങ്ങള്‍, സ്ഥലങ്ങള്‍, ഭൂപ്രദേശങ്ങള്‍ എന്നിവയും അവശേഷിക്കുന്നു. ഇന്ത്യ സ്വാശ്രയമാകുന്നതിനു സമതുലിത വികസനം വളരെ ആവശ്യമാണ്. ഒരു ശരാശരി ജില്ലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പിന്നിലായ 110 ലധികം ജില്ലകള്‍ ഞങ്ങള്‍ കണ്ടെത്തി. ആ ജില്ലകളിലെ ഓരോ മാനദണ്ഡങ്ങളും രാജ്യത്തിന്റെ ശരാശരിയുടെ തുല്യനിലയിലേക്കു നമുക്കു കൊണ്ടുവരണം. പിന്നാക്കം നില്‍ക്കുന്ന ഈ 110 ജില്ലകളിലെ ആളുകള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം, മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങള്‍, പ്രാദേശിക തൊഴിലവസരങ്ങള്‍ എന്നിവ ലഭിക്കുന്നതിന് ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
സ്വാശ്രയ ഇന്ത്യയുടെ മുന്‍ഗണന സ്വാശ്രയ കാര്‍ഷിക മേഖലയ്ക്കും സ്വാശ്രയ കര്‍ഷകര്‍ക്കും ആണ്. കര്‍ഷകരുടെ അവസ്ഥ ഞങ്ങള്‍ കണ്ടു. അതു നമുക്ക് അവഗണിക്കാനാവില്ല. സ്വാതന്ത്ര്യലബ്ധിക്കുശേഷം വിവിധ പരിഷ്‌കാരങ്ങള്‍ നടത്തിയിട്ടുണ്ട്. എല്ലാ ചങ്ങലകളില്‍ നിന്നും നാം അവരെ മോചിപ്പിക്കണം, ഞങ്ങള്‍ അത് ചെയ്തു.
നിങ്ങള്‍ രാജ്യത്തിന്റെ ഏതു ഭാഗത്തു സോപ്പ്, തുണിത്തരങ്ങള്‍ അല്ലെങ്കില്‍ പഞ്ചസാര ഉണ്ടാക്കുകയാണെങ്കില്‍ രാജ്യത്തിന്റെ മറ്റേതു ഭാഗത്തും വില്‍ക്കാന്‍ കഴിയും. പക്ഷേ, നമ്മുടെ കൃഷിക്കാര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് എവിടെയും അവരുടെ ഇച്ഛാനുസരണം വില്‍ക്കാന്‍ കഴിയില്ലെന്നു പലര്‍ക്കും അറിയില്ല. നിങ്ങള്‍ക്കു സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല അത്. ഒരു നിശ്ചിത സ്ഥലത്ത് അയാള്‍ക്ക് തന്റെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കേണ്ടിവന്നു. ആ നിയന്ത്രണങ്ങളെല്ലാം ഞങ്ങള്‍ ഒഴിവാക്കി.
ഇപ്പോള്‍ ഇന്ത്യയിലെ കര്‍ഷകര്‍ക്കു സ്വന്തം വ്യവസ്ഥകള്‍ക്കനുസരിച്ച് രാജ്യത്തിന്റെ അല്ലെങ്കില്‍ ലോകത്തിന്റെ ഏത് ഭാഗത്തും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിലൂടെ സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയും. കര്‍ഷകന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് നിരവധി ബദല്‍ നടപടികള്‍ക്ക് ഞങ്ങള്‍ ഊന്നല്‍ നല്‍കി. കൃഷിയുടെ ഉല്‍പ്പാദന ചെലവ് കുറയ്ക്കുന്നതിന് ഞങ്ങള്‍ നിരന്തരം പ്രവര്‍ത്തിക്കുന്നു. ഡീസല്‍ പമ്പിനുപകരം അവര്‍ക്ക് എങ്ങനെ ഒരു സോളാര്‍ പമ്പ് നല്‍കാം, ഭക്ഷണം ഉല്‍പാദിപ്പിക്കുന്നയാള്‍ക്ക് ഊര്‍ജ്ജ ഉല്‍പാദകനാകാന്‍ എങ്ങനെ കഴിയും എന്ന് അന്വേഷിച്ചു ഫലമുണ്ടാക്കുന്നു. തേനീച്ച വളര്‍ത്തല്‍, മത്സ്യബന്ധനം, കോഴി വളര്‍ത്തല്‍ മുതലായവയുടെ മെച്ചം അവര്‍ക്കു ലഭ്യമാക്കുന്നതിനായി ഞങ്ങള്‍ ഒരു ദിശയിലാണ് പ്രവര്‍ത്തിക്കുന്നത്, അങ്ങനെ അവരുടെ വരുമാനം ഇരട്ടിയാകും.
നമ്മുടെ കാര്‍ഷിക മേഖല ആധുനികമാകണമെന്നും മൂല്യവര്‍ദ്ധനവ് ഉണ്ടാകണമെന്നും ഭക്ഷ്യസംസ്‌കരണം, ഭക്ഷ്യ പാക്കേജിംഗ് എന്നിവ ഉണ്ടായിരിക്കണമെന്നും കാലം ആവശ്യപ്പെടുന്നു. ഇതിന് മികച്ച അടിസ്ഥാനസൗകര്യം ആവശ്യമാണ്.
കൊറോണ മഹാമാരിയുടെ സമയത്ത് പോലും കേന്ദ്ര ഗവണ്‍മെന്റ് കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 1,00,000 കോടി രൂപ അനുവദിച്ചതായി നിങ്ങള്‍ അറിഞ്ഞിരിക്കണം. ഈ അടിസ്ഥാന സൗകര്യങ്ങള്‍ കര്‍ഷകരുടെ ക്ഷേമത്തിനായിരിക്കും. അവര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളുടെ മികച്ച വില നേടാനും അവരുടെ ഉല്‍പ്പന്നങ്ങള്‍ വിദേശ വിപണികളില്‍ വില്‍ക്കാനും കഴിയും. അവര്‍ക്ക് വിദേശ വിപണികളിലേക്ക് കൂടുതല്‍ എത്തിച്ചേരാനാകും.
ഗ്രാമീണ വ്യവസായങ്ങളെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ പ്രത്യേക സാമ്പത്തിക മേഖലകള്‍ സൃഷ്ടിക്കും. കാര്‍ഷിക, കാര്‍ഷികേതര വ്യവസായങ്ങളുടെ ഒരു വെബ് സൃഷ്ടിക്കും. എഫ്പിഒ (കാര്‍ഷികോല്‍പ്പാദന സംഘടന) രൂപീകരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. അത് അവരുടെ സാമ്പത്തിക ശാക്തീകരണത്തെ ഒരുപാട് മുന്നോട്ട് കൊണ്ടുപോകും.
സഹോദരങ്ങളേ,
കഴിഞ്ഞ തവണ ഞാന്‍ ജല്‍ ജീവന്‍ ദൗത്യത്തിനായി ഒരു പ്രഖ്യാപനം നടത്തിയിരുന്നു. അത് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു. എല്ലാ ജനങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനുള്ള ഞങ്ങളുടെ ആഗ്രഹം സാക്ഷാത്കരിക്കപ്പെടുന്നുവെന്ന് നിങ്ങളോട് പറയുന്നതില്‍ ഞാന്‍ വളരെ അഭിമാനിക്കുന്നു. നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള പരിഹാരം ശുദ്ധമായ കുടിവെള്ളവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥക്കും സംഭാവനകള്‍ അര്‍പ്പിക്കുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ ജല്‍ ജീവന്‍ ദൗത്യം ആരംഭിച്ചത്.
ഇന്ന്, ഒരു ലക്ഷത്തിലധികം വീടുകളില്‍ പൈപ്പ് വെള്ളം വിതരണം ചെയ്യാന്‍ ദിവസവും കഴിയുമെന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രണ്ടു കോടി കുടുംബങ്ങള്‍ക്ക്, പ്രത്യേകിച്ച് വനങ്ങളിലും വിദൂര പ്രദേശങ്ങളിലും താമസിക്കുന്ന ആദിവാസികള്‍ക്ക് വെള്ളം നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഒരു വലിയ കാമ്പെയ്ന്‍ നടത്തി. ഇന്ന് ‘ജല്‍-ജീവന്‍ ദൗത്യം’ രാജ്യത്ത് ആരോഗ്യകരമായ മത്സരത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു. ജില്ലകള്‍ക്കിടയിലും നഗരങ്ങള്‍ക്കിടയിലും സംസ്ഥാനങ്ങള്‍ക്കിടയിലും ആരോഗ്യകരമായ മത്സരം നടക്കുന്നു. ‘ജല്‍-ജീവന്‍ ദൗത്യം’ എന്ന പ്രധാനമന്ത്രിയുടെ ആഗ്രഹം അതത് പ്രദേശങ്ങളില്‍ എത്രയും വേഗം പൂര്‍ത്തീകരിക്കപ്പെടുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു. സഹകരണാധിഷ്ഠിത ഫെഡറലിസത്തിന്റെ പുതിയ ശക്തി ‘ജല്‍ ജീവന്‍ ദൗത്യവുമായി’ ബന്ധപ്പെട്ടിരിക്കുന്നു, ഞങ്ങള്‍ അത് മുന്നോട്ട് കൊണ്ടുപോകുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
കാര്‍ഷിക മേഖലയായാലും ചെറുകിട വ്യവസായ മേഖലയായാലും സേവനമേഖലയിലെ ആളുകളായാലും മിക്കവാറും എല്ലാ ആളുകളും ഒരു തരത്തില്‍ ഇന്ത്യയിലെ ഒരു വലിയ മധ്യവര്‍ഗമാണ്. മധ്യവര്‍ഗത്തില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ ഇന്ന് ലോകത്ത് തങ്ങള്‍ക്ക് ഒരു പേരുണ്ടാക്കി. നമ്മുടെ മധ്യവര്‍ഗക്കാരായ ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അഭിഭാഷകര്‍, ശാസ്ത്രജ്ഞര്‍ എന്നിവര്‍ ലോകത്ത് ഒരു വ്യക്തിമുദ്ര പതിപ്പിച്ചു. അതിനാല്‍, മധ്യവര്‍ഗത്തിന് എന്ത് അവസരങ്ങള്‍ ലഭിച്ചാലും അവര്‍ അത് പരമാവധി പ്രയോജനപ്പെടുത്തുന്നു. അതിനാല്‍ മധ്യവര്‍ഗത്തിന് ഗവണ്‍മെന്റ് ഇടപെടലില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യമാണ് എന്നത് ശരിയാണ്. മധ്യവര്‍ഗത്തിന് കൂടുതല്‍ പുതിയ അവസരങ്ങളും തുറന്ന അന്തരീക്ഷവും ലഭിക്കണം, മധ്യവര്‍ഗത്തിന്റെ ഈ സ്വപ്നങ്ങള്‍ നിറവേറ്റാന്‍ നമ്മുടെ ഗവണ്‍മെന്റ് നിരന്തരം പ്രവര്‍ത്തിക്കുന്നു. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ മധ്യവര്‍ഗത്തിന് കരുത്തുണ്ട്. അതിനാല്‍ മധ്യവര്‍ഗ കുടുംബങ്ങള്‍ക്ക് അനായാസ ജീവിതത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങള്‍ ലഭിക്കുന്നു. വിലകുറഞ്ഞ ഇന്റര്‍നെറ്റ്, താങ്ങാനാവുന്ന വിലയ്ക്കുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ അല്ലെങ്കില്‍ ഉഡാന്‍ സ്‌കീമിന് കീഴിലുള്ള വിലകുറഞ്ഞ ഫ്ളൈറ്റ് ടിക്കറ്റുകള്‍ അല്ലെങ്കില്‍ നമ്മുടെ ഹൈവേകള്‍ അല്ലെങ്കില്‍ വിവര മാര്‍ഗങ്ങള്‍ – ഇവയെല്ലാം മധ്യവര്‍ഗത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കും. ദാരിദ്ര്യത്തില്‍ നിന്ന് പുറത്തുവന്ന മധ്യവര്‍ഗ വ്യക്തിയുടെ പ്രധാന സ്വപ്നം ഒരു ഭവനം എന്നതാണെന്നു ഇന്ന് നിങ്ങള്‍ കണ്ടിരിക്കണം. അവര്‍ക്കു തുല്യജീവിതം വേണം. രാജ്യത്തെ ഇഎംഐ മേഖലയില്‍ ഞങ്ങള്‍ വളരെയധികം പ്രവര്‍ത്തിച്ചിട്ടുണ്ട്, തല്‍ഫലമായി, ഭവനവായ്പാ നിരക്കുകള്‍ തിരിച്ചടവു നിരക്കു കുറഞ്ഞതായിത്തീര്‍ന്നു. ഭവനവായ്പ വായ്പ തിരിച്ചടയ്ക്കുമ്പോഴേക്കും ഒരാള്‍ക്ക് ഏകദേശം 6 ലക്ഷം രൂപ ഇളവ് ലഭിക്കും. അടുത്തിടെ, ദുരിതബാധിതരായ നിരവധി മധ്യവര്‍ഗ കുടുംബങ്ങള്‍ അവരുടെ പണം (ഒരു വീട് വാങ്ങാന്‍) നിക്ഷേപിച്ചതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ വീട് കൈവശപ്പെടുത്താന്‍ കഴിഞ്ഞില്ല. അവര്‍ ഇപ്പോഴും വാടകയ്ക്ക് താമസിക്കുന്നു. ഇടത്തരം കുടുംബങ്ങള്‍ക്ക് വീടുകള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി അപൂര്‍ണ്ണമായ വീടുകള്‍ പൂര്‍ത്തീകരിക്കുന്നതിന് 25000 കോടി രൂപയുടെ പ്രത്യേക ഫണ്ട് കേന്ദ്ര ഗവണ്‍മെന്റു രൂപീകരിച്ചു.
ജിഎസ്ടിയുടെ നിരക്കും ആദായനികുതിയും കുറഞ്ഞു. ഇന്ന്, ഈ കുറഞ്ഞ നടത്തിപ്പു ചെലവുകളിലൂടെ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്. സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ പരിധിയില്‍ കൊണ്ടുവരുന്നത് മധ്യവര്‍ഗ കുടുംബങ്ങളുടെ പണത്തിന്റെ സുരക്ഷയ്ക്കുള്ള ഒരു ഗ്യാരണ്ടിയാണ്.
എംഎസ്എംഇ മേഖലയിലും കാര്‍ഷിക മേഖലയിലും നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ കഠിനാധ്വാനികളായ ഈ മധ്യവര്‍ഗ കുടുംബങ്ങള്‍ക്ക് നേരിട്ട് ഗുണം ചെയ്യും. തല്‍ഫലമായി, തങ്ങളുടെ ബിസിനസുകാര്‍ക്കും ചെറുകിട സംരംഭകര്‍ക്കും ആയിരക്കണക്കിന് കോടി രൂപയുടെ പ്രത്യേക ഫണ്ടിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ വലിയ അടിത്തറയാണ് സാധാരണ ഇന്ത്യക്കാരന്റെ ശക്തിയും ഊര്‍ജവും. ഈ ശക്തി നിലനിര്‍ത്താന്‍ എല്ലാ തലത്തിലും അശ്രാന്ത പരിശ്രമങ്ങള്‍ നടക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
സ്വാശ്രയവും ആധുനികവും പുതിയതുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ രാജ്യത്തിന്റെ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമുണ്ട്, അത് സമ്പന്നവും സന്തുഷ്ടവുമായിരിക്കും. ഈ ചിന്തയോടെ, മൂന്ന് പതിറ്റാണ്ടിനുശേഷം രാജ്യത്തിന് ഒരു പുതിയ ദേശീയ വിദ്യാഭ്യാസ നയം നല്‍കുന്നതില്‍ ഞങ്ങള്‍ ഇന്ന് വിജയിച്ചു.
ഇന്ത്യയുടെ ഓരോ മുക്കിലും മൂലയിലും ഇത് പുതിയ ഉത്സാഹത്തോടും പുതിയ ഊര്‍ജസ്വലതയോടും കൂടി സ്വാഗതം ചെയ്യപ്പെടുന്നു; ഇതാണ് ദേശീയ വിദ്യാഭ്യാസ നയം. ഇത് നമ്മുടെ വിദ്യാര്‍ത്ഥികളെ വേരുകളുമായി ബന്ധിപ്പിക്കും. അതോടൊപ്പം, ആഗോള പൗരന്മാരാകാന്‍ ഇത് അവരെ സഹായിക്കും. വിദ്യാര്‍ത്ഥികള്‍ നന്നായി വേരൂന്നിയവരും പുതിയ ഉയരങ്ങള്‍ സ്പര്‍ശിക്കുന്നവരും ആയിരിക്കും.
നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷനു ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഒരു പ്രത്യേക ഊന്നല്‍ നല്‍കിയതു നിങ്ങള്‍ ശ്രദ്ധിച്ചിരിക്കണം, കാരണം പുരോഗതി കൈവരിക്കുന്നതിന്, രാഷ്ട്രം നവീകരിക്കേണ്ടതുണ്ട്. നവീകരണത്തിലും ഗവേഷണത്തിലും കൂടുതല്‍ ഊന്നല്‍ നല്‍കുന്നു. ഈ മത്സരാധിഷ്ഠിത ലോകത്ത് ഇന്ത്യയെ മുന്നോട്ടു കൊണ്ടുപോകാനുള്ള കരുത്തു കൂടുതലാണ്.
ഗ്രാമപ്രദേശങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടാകുമെന്നും ഇത്ര വേഗത്തില്‍ സാധ്യമാകുമെന്നും ആരാണ് കരുതിയിരുന്നത്? ചിലപ്പോള്‍, പ്രതികൂല സമയങ്ങളില്‍, പുതിയ വിപ്ലവകരമായ സംരംഭങ്ങള്‍ ശക്തിയോടെ ഉയര്‍ന്നുവരുന്നു. അതുകൊണ്ടാണ് ഈ മഹാമാരിയുടെ സാഹചര്യത്തില്‍, ഓണ്‍ലൈന്‍ ക്ലാസുകളുടെ ഒരു സംസ്‌കാരം ഉടലെടുക്കുന്നതിനു നാം സാക്ഷ്യം വഹിച്ചത്.
ഓണ്‍ലൈന്‍ ഡിജിറ്റല്‍ ഇടപാടുകള്‍ എത്ര വേഗത്തില്‍ വര്‍ദ്ധിക്കുന്നുവെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ഭീം യുപിഐ ആപ്ലിക്കേഷന്‍ നോക്കൂ. ഭീം യുപിഐ വഴി കഴിഞ്ഞ മാസത്തില്‍ മാത്രം 3 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ നടത്താന്‍ കഴിഞ്ഞുവെന്ന് അറിയുന്നതില്‍ ആര്‍ക്കും വളരെയധികം അഭിമാനിക്കാം. മാറുന്ന സാഹചര്യങ്ങള്‍ നാം എങ്ങനെ സ്വീകരിച്ചു എന്നതിനുള്ള മികച്ച ഉദാഹരണമാണിത്.
2014ന് മുമ്പ്, 5 ഡസന്‍ പഞ്ചായത്തുകള്‍ക്ക് മാത്രമേ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍, 1.5 ലക്ഷം പഞ്ചായത്തുകള്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയുമായി ബന്ധിപ്പിച്ചിരിക്കുന്നു, അത് ഇന്ന് നമ്മളെ സഹായിക്കുന്നു. ഓരോ പഞ്ചായത്തിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്, ശേഷിക്കുന്ന ഒരു ലക്ഷം പഞ്ചായത്തുകളില്‍ ഈ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഗ്രാമീണ ഇന്ത്യയെയും ഡിജിറ്റല്‍ ഇന്ത്യയുടെ പരിധിയില്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ഗ്രാമീണ ജനതയ്ക്കിടയില്‍ ഓണ്‍ലൈന്‍ സൗകര്യങ്ങളുടെ ആവശ്യം വര്‍ദ്ധിക്കുന്നു. ഇത് കണക്കിലെടുത്ത്, എല്ലാ പഞ്ചായത്തുകളിലേക്കും കണക്റ്റിവിറ്റി വിപുലീകരിക്കാന്‍ ഞങ്ങള്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു, ഇന്ന് നമ്മുടെ ആറ് ലക്ഷം ഗ്രാമങ്ങളെയും ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയുമായി ബന്ധിപ്പിക്കുമെന്ന് ഞങ്ങള്‍ തീരുമാനിച്ചതായി ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. ആവശ്യകതകള്‍ മാറിയതിനാല്‍ ഞങ്ങളുടെ മുന്‍ഗണനകളും നേടുക. ആറ് ലക്ഷത്തിലധികം ഗ്രാമങ്ങളില്‍ ആയിരവും ലക്ഷവും കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിക്കും. 1000 ദിവസത്തിനുള്ളില്‍ ആറ് ലക്ഷത്തിലധികം ഗ്രാമങ്ങളെ ഒപ്റ്റിക്കല്‍ ഫൈബര്‍ ഉപയോഗിച്ച് ബന്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് ഞങ്ങള്‍ തീരുമാനിച്ചു.
സാങ്കേതികവിദ്യയുടെ ഈ കാലഘട്ടത്തില്‍, സൈബര്‍ ഇടത്തെ ആശ്രയിക്കുന്നത് ഒന്നിലധികം മടങ്ങ് വര്‍ദ്ധിക്കും. എന്നിരുന്നാലും, സൈബര്‍ ഇടം സ്വന്തം അപകടസാധ്യതകളും ഭീഷണികളും കൂടി ഉള്‍പ്പെട്ടതാണ്. ഇവയെക്കുറിച്ച് ലോകത്തിന് നന്നായി അറിയാം. ഇത് നമ്മുടെ രാജ്യത്തിന്റെ, നമ്മുടെ സമ്പദ്വ്യവസ്ഥയുടെ സാമൂഹ്യഘടനയ്ക്ക് ഭീഷണിയാകുകയും നമ്മുടെ രാജ്യത്തിന്റെ വികസനത്തിന് ഭീഷണിയാകുകയും ചെയ്യും; ഞങ്ങള്‍ക്ക് അത് നന്നായി അറിയാം. ഇന്ത്യ വളരെ ജാഗ്രത പുലര്‍ത്തുകയും ഈ അപകടസാധ്യതകളെ നേരിടാന്‍ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നു. ഇത് മാത്രമല്ല, പുതിയ സംവിധാനങ്ങള്‍ തുടര്‍ച്ചയായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍, പുതിയ സൈബര്‍ സുരക്ഷാ നയത്തിന്റെ കരട് രാജ്യത്തിന് സമര്‍പ്പിക്കും. വരുംകാലത്ത്, ഞങ്ങള്‍ എല്ലാം സമന്വയിപ്പിക്കുകയും തുടര്‍ന്ന് ഈ സൈബര്‍ സുരക്ഷയുടെ ചട്ടക്കൂടിനുള്ളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. മുന്നോട്ട് പോകാനുള്ള തന്ത്രങ്ങള്‍ ഞങ്ങള്‍ ആവിഷ്‌കരിക്കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ഇന്ത്യയില്‍ സ്ത്രീശക്തിക്ക് അവസരങ്ങള്‍ ലഭിക്കുമ്പോഴെല്ലാം അവര്‍ രാജ്യത്തിന് മഹത്വം കൈവരിക്കുകയും രാജ്യത്തെ ശക്തിപ്പെടുത്തുകയും ചെയ്തു. ഇന്ന് സ്ത്രീകള്‍ക്ക് തൊഴിലിലും സ്വയംതൊഴിലിലും തുല്യ അവസരങ്ങള്‍ നല്‍കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണ്. ഇന്ന് ഇന്ത്യയിലെ സ്ത്രീകള്‍ ഭൂഗര്‍ഭ കല്‍ക്കരി ഖനികളിലും ജോലി ചെയ്യുന്നു. ഇന്ന്, എന്റെ രാജ്യത്തെ പെണ്‍മക്കളും യുദ്ധവിമാനങ്ങള്‍ പറത്തി ആകാശത്തെ സ്പര്‍ശിക്കുന്നു. നാവികസേനയിലും വ്യോമസേനയിലും സ്ത്രീകളെ ഉള്‍പ്പെടുത്തുന്ന രാജ്യങ്ങളില്‍ ഇന്ന് ഇന്ത്യ ഉള്‍പ്പെടുന്നു. ഗര്‍ഭിണികള്‍ക്ക് 6 മാസത്തെ ശമ്പളത്തോടുകൂടിയ അവധി നല്‍കുന്നു. നമ്മുടെ രാജ്യത്തെ മുസ്ലീം സഹോദരിമാരെയും സ്ത്രീകളെയും മുത്തലാഖിന്റെ ദുരിതത്തില്‍ നിന്നു സംരക്ഷിക്കാനും സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം സാധ്യമാക്കാനുമുള്ള തീരുമാനം ഞങ്ങള്‍ എടുത്തിട്ടുണ്ട്.
40 കോടി ജന്‍ ധന്‍ അക്കൗണ്ടുകളില്‍ 22 കോടി അക്കൗണ്ടുകള്‍ നമ്മുടെ സഹോദരിമാരുടേതാണ്. കൊറോണ കാലഘട്ടത്തില്‍ ഏകദേശം 30,000 കോടി രൂപ ഈ സഹോദരിമാരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഏകദേശം 25 കോടി മുദ്ര വായ്പകള്‍ നല്‍കിയിട്ടുണ്ട്, അതില്‍ 70% വായ്പയും നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും നല്‍കിയിട്ടുണ്ട്. പ്രധാന മന്ത്രി ആവാസ് യോജന പ്രകാരം സ്ത്രീകളുടെ പേരുകളില്‍ പരമാവധി രജിസ്ട്രേഷനും നടക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
പാവപ്പെട്ട സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും മെച്ചപ്പെട്ട ആരോഗ്യസംരക്ഷണം നല്‍കുന്നതിനെക്കുറിച്ചും ഈ സര്‍ക്കാരിന് എല്ലായ്‌പ്പോഴും ആശങ്കയുണ്ട്. ജന്‍ ഔഷധി കേന്ദ്രത്തില്‍ ഒരു രൂപയ്ക്ക് സാനിറ്ററി പാഡുകള്‍ നല്‍കുന്നതിന് ഞങ്ങള്‍ ഒരു വലിയ ജോലി ചെയ്തു. ചുരുങ്ങിയ സമയത്തിനുള്ളില്‍ 6000 ജന്‍ ഒഷധി കേന്ദ്രങ്ങളില്‍ നിന്ന് 5 കോടിയിലധികം സാനിറ്ററി പാഡുകള്‍ ഈ പാവപ്പെട്ട സ്ത്രീകള്‍ക്ക് കൈമാറിയിട്ടുണ്ട്.
പെണ്‍മക്കള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നില്ലെന്നും ശരിയായ പ്രായത്തിലാണ് അവര്‍ വിവാഹിതരാണെന്നും ഉറപ്പാക്കാന്‍ ഞങ്ങള്‍ ഒരു കമ്മിറ്റി രൂപീകരിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലുടന്‍, പെണ്‍മക്കളുടെ വിവാഹ പ്രായം സംബന്ധിച്ച് ഉചിതമായ തീരുമാനങ്ങള്‍ എടുക്കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
കൊറോണ മഹാമാരിയുടെ ഈ കാലഘട്ടത്തില്‍ ആരോഗ്യമേഖല ശ്രദ്ധ ആകര്‍ഷിക്കുന്നത് വളരെ സ്വാഭാവികമാണ്. അതുപോലെ, ഈ പ്രതിസന്ധി ഘട്ടത്തില്‍ ആരോഗ്യമേഖല സ്വാശ്രയത്വത്തിന്റെ ഏറ്റവും വലിയ പാഠം നമ്മെ പഠിപ്പിച്ചു. ആ ലക്ഷ്യം കൈവരിക്കാന്‍ നാമും മുന്നോട്ട് പോകണം.
നമ്മുടെ രാജ്യത്ത് മുമ്പ് ഒരു ലാബ് മാത്രമേ പരിശോധനയ്ക്കായി ഉണ്ടായിരുന്നുള്ളൂ. ഇന്ന് രാജ്യത്തിന്റെ എല്ലാ കോണുകളിലുമായി 1400 ലാബുകളുടെ ഒരു ശൃംഖലയുണ്ട്. കൊറോണ പ്രതിസന്ധിയുടെ പ്രാരംഭ ഘട്ടത്തില്‍, ഒരു ദിവസം 300 ടെസ്റ്റുകള്‍ മാത്രമേ നടത്താന്‍ കഴിയുമായിരുന്നുള്ളൂ, എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍, പ്രതിദിനം 7 ലക്ഷത്തിലധികം ടെസ്റ്റുകള്‍ നടത്താന്‍ കഴിയുമെന്ന് നമ്മുടെ ആളുകള്‍ തെളിയിച്ചിട്ടുണ്ട്. നമ്മള്‍ മുന്നൂറില്‍ ആരംഭിച്ച് ഏഴു ലക്ഷത്തിലെത്തി!
പുതിയ എയിംസും മെഡിക്കല്‍ കോളേജുകളും നിര്‍മിക്കുന്നതിനും നിലവിലുള്ളവ നവീകരിക്കുന്നതിനും ഞങ്ങള്‍ നിരന്തര ശ്രമങ്ങള്‍ നടത്തുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ 45000ല്‍ അധികം എംബിബിഎസ്, എംഡി സീറ്റുകള്‍ കൂടുതലായി അനുവദിച്ചു. ഗ്രാമങ്ങളില്‍ ഒന്നര ലക്ഷത്തിലധികം ആരോഗ്യ പരിരക്ഷാ കേന്ദ്രങ്ങളുണ്ട്. ഇതിനകം തന്നെ അവയില്‍ മൂന്നിലൊന്ന് പ്രവര്‍ത്തനക്ഷമമായത് ഈ കൊറോണ മഹാമാരിക്കാലത്തു വളരെയധികം സഹായകമായിട്ടുണ്ട്. കൊറോണ കാലഘട്ടത്തിക്ഷേമ കേന്ദ്രങ്ങള്‍ ഗ്രാമങ്ങളെ വളരെയധികം സഹായിച്ചിട്ടുണ്ട്.
ആരോഗ്യമേഖലയില്‍ ഇന്ന് വിപുലമായ ഒരു പ്രചാരണ പരിപാടി ആരംഭിക്കാന്‍ പോകുന്നു. സാങ്കേതികവിദ്യയും അതില്‍ പ്രധാന പങ്ക് വഹിക്കും.
ദേശീയ ഡിജിറ്റല്‍ ആരോഗ്യ ദൗത്യവും ഇന്ന് ആരംഭിക്കുകയാണ്. ആരോഗ്യ മേഖലയില്‍ ഇത് പുതിയൊരു വിപ്ലവത്തിനു നാന്ദി കുറിക്കും. ചികിത്സയില്‍ നേരിടുന്ന വെല്ലുവിളികളെ ലഘൂകരിക്കാന്‍ സാങ്കേതിക വിദ്യ വിവേകപൂര്‍വം ഉപയോഗിക്കപ്പെടും.
ഓരോ ഇന്ത്യന്‍ പൗരനും ഒരോ ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കും. അത് ഓരോ പൗരന്റെയും ആരോഗ്യ അക്കൗണ്ടായി പ്രവര്‍ത്തിക്കും. ഈ അക്കൗണ്ട് തുറന്നാല്‍ നിങ്ങള്‍ നടത്തിയ ഓരോ പരിശോധനയുടെയും നിങ്ങള്‍ക്കുണ്ടായിട്ടുള്ള രോഗങ്ങളുടെയും ചികിത്സക്കായി നിങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള ഓരോ ഡോക്ടറുടെയും നിങ്ങള്‍ കഴിച്ചിട്ടുള്ള മരുന്നുകളുടെയും വിശദാംശങ്ങള്‍ ലഭിക്കും. ഇത്തരം റിപ്പോര്‍ട്ടുകള്‍ എല്ലാം നിങ്ങളുടെ ആരോഗ്യ തിരിച്ചറിയില്‍ കാര്‍ഡില്‍ ഉണ്ടാവും.
ദേശീയ ഡിജിറ്റല്‍ ആരോഗ്യ ദൗത്യം വഴി ഒരു ഡോക്ടറുടെ അപ്പോയിന്റെ്മെന്റ് ലഭിക്കുന്നതിനുള്ള എല്ലാ ബുദ്ധിമുട്ടുകളും ദുരീകരിക്കപ്പെടും. അല്ലെങ്കില്‍ ആശുപത്രിയില്‍ നിന്നു ശീട്ട് കിട്ടുന്നതിനോ ചികിത്സയ്ക്ക് ആവശ്യമായ പണം ലഭ്യമാക്കുന്നതിനോ ഇനിമേല്‍ നിങ്ങള്‍ ബുദ്ധിമുട്ടേണ്ടി വരില്ല എന്നു ചുരുക്കം.
ചികിത്സ സംബന്ധിച്ച് ആവശ്യമായ മികച്ച തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് ആവശ്യമായ വിവരങ്ങള്‍ നമ്മുടെ പുതിയ സംവിധാനം വഴി ഓരോ പൗരനും ലഭിക്കും.
എന്റെ സഹ പൗരന്മാരെ, കൊറോണയുടെ പ്രതിരോധ കുത്തിവയ്പ് എന്നു ലഭ്യമാക്കാനാവും എന്നത് സംബന്ധിച്ച് എല്ലാവര്‍ക്കുമിടയില്‍ വലിയ ആകാംക്ഷ നിലനില്‍ക്കുന്നുണ്ട്. ഇതു സ്വാഭാവികവുമാണ്. ഈ ആകാംക്ഷ ഓരോരുത്തരിലുമുണ്ട്, ലോകത്ത് എല്ലാ സ്ഥലങ്ങളിലും ഉണ്ട്.
നമ്മുടെ ശാസ്ത്രജ്ഞര്‍ പരീക്ഷണശാലകളില്‍ ഇതിനായി കൃത്യനിഷ്ഠയോടെ ജോലിയില്‍ വ്യാപൃതരാണ് എന്ന് എന്റെ സഹപൗരന്മാരോടു പറയാന്‍ ആഗ്രഹിക്കുന്നു. കഠിനമായ പരിശ്രമങ്ങളാണ് അവര്‍ നടത്തുന്നത്. ഇപ്പോള്‍ മൂന്നു വ്യത്യസ്ത പ്രതിരോധ കുത്തിവയ്പുകള്‍ നമ്മുടെ രാജ്യത്ത് പരീക്ഷണത്തിന്റെ വിവിധ ഘട്ടത്തിലാണ്. ഒരിക്കല്‍ നമ്മുടെ ശാസാത്രജ്ഞര്‍ പച്ചക്കൊടി കാണിച്ചാല്‍ ഈ പ്രതിരോധ മരുന്നുകളുടെ നിര്‍മ്മാണം രാജ്യവ്യാപകമായി നാം തുടങ്ങുന്നതാണ്. അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞിട്ടുണ്ട്. സാധ്യമായ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഈ പ്രതിരോധ മരുന്നുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനും എല്ലാവരിലും എത്തിക്കാനുമുള്ള രൂപരേഖയും നാം തയാറാക്കി കളിഞ്ഞു.
എന്റെ സഹപൗരന്മാരെ, നമ്മുടെ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ വികസനം വ്യത്യസ്ത ഘട്ടങ്ങളിലാണ്. ചില മേഖലകള്‍ നന്നായി വികസിച്ചു കഴിഞ്ഞു, എന്നാല്‍ ചില സ്ഥലങ്ങള്‍ വളരെ പിന്നിലാണ്. സ്വയം പര്യാപ്തത കരസ്ഥമാക്കുന്നതിന് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളിയും ഈ അസന്തുലിതാവസ്ഥയാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു.
ഞാന്‍ മുമ്പു സൂചിപ്പിച്ചതു പോലെ വികസനം കാംക്ഷിക്കുന്ന 110 ജില്ലകള്‍ക്കാണ് നാം ഇപ്പോള്‍ ഊന്നല്‍ നല്കുന്നത്. ഈ ജില്ലകളെ കൂടി മറ്റു വികസിത ജില്ലകളുടെ ഒപ്പം എത്തിക്കാന്‍ നാം ആഗ്രഹിക്കുന്നു. വികസനത്തിന്റെ ഒരു ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിനും ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമാണ് നമ്മുടെ മുന്‍ഗണന.
നിങ്ങള്‍ നോക്കുക, രാജ്യത്തിന്റെ പടിഞ്ഞാറന്‍, മധ്യ, കിഴക്കന്‍ ഭാഗങ്ങളില്‍, അത് ഉത്തര്‍ പ്രദേശാകട്ടെ, ബിഹാറാകട്ടെ, വടക്കു കഴിഴക്കാന്‍പ്രദേശങ്ങളാകട്ടെ, അല്ലെങ്കില്‍ ഒഡീഷയാകട്ടെ പ്രകൃതി സമ്പത്തിന്റെ വിപുലമായ ശേഖരങ്ങളാണ് ഉള്ളത്. ഈ മേഖലകളിലെ ജനങ്ങളാകട്ടെ വളരെ കഴിവുള്ളവരും പ്രാഗത്ഭ്യമുള്ളവരും ശക്തരുമാണ്. എന്നിട്ടും അവസരങ്ങളുടെ അഭാവം മൂലം ഈ മേഖലകളില്‍ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നു. അതിനാല്‍ നാം വിവിധ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. നാം പൗരസ്ത്യ സമര്‍പ്പിത ചരക്കുനീക്ക ഇടനാഴി വികസിപ്പിച്ചു വരികാണ്. ഇതു വഴി പുതിയ വാതക പൈപ്പ് ലൈന്‍, പുതിയ റെയില്‍വെ ലൈനുകള്‍, പുതിയ തുറമുഖങ്ങള്‍ എന്നിവയാല്‍ കിഴക്കന്‍ മേഖലയെ നാം ബന്ധിപ്പിക്കും. വികസനത്തിനായി വളരെ സമഗ്രമായ രീതിയിലാണ് മുഴുവന്‍ അടിസ്ഥാന സൗകര്യങ്ങളും നാം വികസിപ്പിച്ചു വരുന്നത്. അതുപോലെ തന്നെ ലഡാക്കിനെയും ജമ്മു-കശ്മീരിനെയും 370-ാം ഭേദഗതിയുലൂടെ നാം സ്വതന്ത്രരാക്കി. ഇപ്പോള്‍ ഒരു വര്‍ഷമായിരിക്കുന്നു. ജമ്മു-കശ്മീരിന്റെ പുതിയ വികസന യാത്രയില്‍ ഈ ഒരു വര്‍ഷം വലിയ നാഴികക്കല്ലാണ്. ദളിതര്‍ക്കും സ്ത്രീകള്‍ക്കും മൗലികാവകാശങ്ങള്‍ ലഭ്യമാക്കിയ വര്‍ഷമാണ് ഇത്. നമ്മുടെ അഭയാര്‍ഥികള്‍ക്കു മാന്യമായി ജീവിക്കാന്‍ സാധിച്ച വര്‍ഷം കൂടിയാണ് ഇത്. ഗ്രാമങ്ങളിലേക്കു മടങ്ങുക എന്നപോലുള്ള വിവിധ പ്രചാരണ പരിപാടികളും നാം ഇക്കാലയളവില്‍ ആരംഭിച്ചു. അതിന്റെ പ്രയോജനങ്ങള്‍ ഗ്രാമങ്ങളില്‍ അലയടിച്ചു. ഇന്ന് ആയൂഷ്മാന്‍ പദ്ധതി അതിന്റെ ഏറ്റവും മികച്ച രീതിയില്‍ ജമ്മു-കശ്മീരിലും ലഡാക്കിലും ജനങ്ങള്‍ ഉപയോഗപ്പെടുത്തി വരുന്നു.
പ്രിയ സഹപൗരന്മാരെ, നമ്മുടെ ജനാധിപധ്യത്തിന്റെ കരുത്ത് കുടികൊള്ളുന്നത് തെരഞ്ഞെടുക്കപ്പെടുന്ന പ്രാദേശിക ഭരണകൂടങ്ങളിലാണ്. ജമ്മു-കശ്മീരിലെ പ്രാദേശിക ഭരണകൂടങ്ങളിലെ തെരഞ്ഞുക്കപ്പെട്ട ജനപ്രതിനിധികള്‍ പൂതിയ വികസന യുഗത്തിലേക്കു വളരെ സജീവമായി കുതിക്കുന്നു എന്നതു നമുക്ക് അഭിമാനകരമാണ്. ഈ വികസന യാത്രയില്‍ സജീവമായി പങ്കെടുക്കുന്ന അവരുടെ ഗ്രാമ മുഖ്യരെ ഞാന്‍ അഭിനനന്ദിക്കുന്നു. സുപ്രീം കോടതിയിലെ ഒരു റിട്ടയേഡ് ചീഫ് ജസ്റ്റിന്റെ നേതൃത്വത്തില്‍ ജമ്മു-കശ്മീരിലെ മണ്ഡല വിഭജനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ നടപടി എത്രയും വേഗത്തില്‍ പൂര്‍ത്തായാക്കാന്‍ നാം ആഗ്രഹിക്കുന്നു. എങ്കില്‍ മാത്രമേ അവിടെ നേരത്തെ തെരഞ്ഞുടുപ്പു നടത്താനാകൂ, എംഎല്‍എമാരും അവരുടെ മന്ത്രിസഭയും മുഖ്യമന്ത്രിയും ഉണ്ടാകൂ. പുതിയ ആവേശത്തോടെ വികസനത്തിലേക്കു കുതിക്കാന്‍ അവര്‍ക്കു സാധിക്കൂ. ഇന്ത്യ ഇക്കാര്യത്തിനായി അര്‍പ്പിതമനസോടെ എല്ലാ പരിശ്രമങ്ങളും നടത്തുന്നുണ്ട്.
ലഡാക്കിലെ ജനതയുടെ ആഗ്രഹങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിന് നാം ശക്തമായ നടപടി സ്വീകരിക്കുകയുണ്ടായി. വര്‍ഷങ്ങളായുള്ള അവരുടെ ആവശ്യമാണ് ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കണം എന്നത്. അത് നാം നിവര്‍ത്തിച്ചു. ഹിമാലയന്‍ ഗിരിനിരകള്‍ക്കിടയില്‍ ചേര്‍ന്നുകിടക്കുന്ന ഈ പ്രദേശം പുതിയ ഉയരങ്ങളിലേയ്ക്ക് കുതിക്കുകയാണ്. അവിടെ ഒരു കേന്ദ്ര സര്‍വകലാശാലയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പുതിയ ഗവേഷണ കേന്ദ്രങ്ങള്‍, ഹൊട്ടേല്‍ മാനേജ്മെന്റില്‍ പുതിയ കോഴ്സുകള്‍ എന്നിവയും ഉടന്‍ ആരംഭിക്കും. 7,500 മെഗാവാട്ട് സൗരോര്‍ജ്ജ പാര്‍ക്ക് നിര്‍മിക്കുന്നതിനുള്ള ആലോചനകളും സജീവമാണ്. എന്നാല്‍ എന്റെ സഹപൗരന്മാരെ, ലഡാക്കിന് പല പ്രത്യേകതകളുമുണ്ട്. അവ നാം കാത്തുസൂക്ഷിക്കണം എന്നു മാത്രമല്ല, നമുക്ക് അവയെല്ലാം നന്നായി പരിപോഷിപ്പിക്കേണ്ടതുമുണ്ട്. സിക്കിം, ഇന്ന് വടക്കു കിഴക്കന്‍ മേഖലയിലെ ജൈവ സംസ്ഥാനമായി അടയാളപ്പെടുത്തിയിരിക്കുന്നതുപോലെ, ലഡാക്ക്, ലേ, കാര്‍ഗില്‍ എന്നിവയ്ക്ക് കാര്‍ബണ്‍ ന്യൂട്രല്‍ യൂണിറ്റുകളാകാനുള്ള സാധ്യത ഉണ്ട്. ആ പ്രാദേശിക മേഖലയെ വികസനത്തിന്റെ പുതിയ മാതൃകയാക്കാനുള്ള അവരുടെ എല്ലാ പരിശ്രമങ്ങളെയും ഇന്ത്യ ഗവണ്‍മെന്റ് പിന്തുണയ്ക്കുന്നു.
എന്റെ പ്രിയ സഹപൗരന്മാരെ, പരിസ്ഥിതിയെ സന്തുലിതമാക്കി മാത്രമെ വികസനത്തിലേക്കു മുന്നേറാന്‍ സാധിക്കുകയുള്ളു എന്ന് ഇന്ത്യ തെളിയിച്ചുകഴിഞ്ഞു. ഇന്ന് ഏകലോകം, ഏക സൂര്യന്‍, ഏക ചട്ടക്കൂട് എന്ന കാഴ്ച്ചപ്പാടിലൂടെ ഇന്ത്യ ലോകത്തെ മുഴുവന്‍ പ്രചോദിപ്പിക്കുകയാണ്; പ്രത്യേകിച്ച് സൗരോര്‍ജ്ജത്തിന്റെ കാര്യത്തില്‍. പുനഃചംക്രമണ ഊര്‍ജ്ജ ഉത്പാദനം നടത്തുന്ന ലോകത്തിലെ അഞ്ചു രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിക്കഴിഞ്ഞു. പരിസ്ഥിതി മലിനീകരണം സംബന്ധിച്ചു ബോധ്യപ്പെടുന്നതിനും അതിനുള്ള പരിഹാരത്തില്‍ ഇടപെടുന്നതിനും ഇന്ത്യ മുന്നിലുണ്ട്. എല്ലാ സാധ്യതകളും നാം പരിശോധിക്കുന്നു. അത് സ്വച്ഛഭാരത് പ്രചാരണമാകട്ടെ, പുകയില്ലാത്ത പാചക വാതകം ആകട്ടെ, സിഎന്‍ജി ഉപയോഗിച്ചുള്ള പൊതു ഗതാഗതമാകട്ടെ, വൈദ്യുതി വാഹനങ്ങളാകട്ടെ. പെട്രോള്‍ മൂലം വര്‍ധിക്കുന്ന മലിനീകരണം ഒഴിവാക്കുന്നതിന് എത്നോളിന്റെ ഉപയോഗം നാം പ്രോത്സാഹിപ്പിക്കുന്നു. അഞ്ചു വര്‍ഷം മുമ്പ് നമ്മുടെ രാജ്യത്ത് എത്നോളിന്റെ അവസ്ഥ എന്തായിരുന്നു? അന്ന് രാജ്യത്തെ ആകെ എത്നോള്‍ ഉത്പാദനം 40 കോടി ലിറ്റര്‍ മാത്രം. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് അത് 200 കോടി ലിറ്ററായി ഉയര്‍ന്നിരിക്കുന്നു. അതായത് അഞ്ച് ഇരട്ടി.
എന്റെ പ്രിയ സഹപൗരന്മാരെ, രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട 100 നഗരങ്ങളില്‍ ജനപങ്കാളിത്തത്തോടെ ആധുനിക സാങ്കേതിക വിദ്യകളും സമഗ്ര സമീപനവും വഴി മലിനീകരണ നിയന്ത്രണത്തിനായി നാം ശ്രമിച്ചുവരികയാണ്.
എന്റെ പ്രിയ സഹപൗരന്മാരെ, വന വിസ്തൃതി വര്‍ദ്ധിച്ചു വരുന്നു എന്ന് അഭിമാനപൂര്‍വം പറയാവുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ജൈവ വൈവിധ്യം പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതില്‍ ഇന്ത്യ പ്രതിജഞാബദ്ധമാണ്. കടുവ സംരക്ഷണം, ആന സംരക്ഷണം എന്നീ പദ്ധതികള്‍ നാം വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ കടുവകളുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നു. എഷ്യന്‍ സിംഹങ്ങളെ സംരക്ഷിക്കുന്നതിനായി പ്രൊജക്ട് ലയണ്‍ എന്നൊരു പദ്ധതി അടുത്ത ദിവസങ്ങളില്‍ ആരംഭിക്കും. സിംഹങ്ങളുടെ ആരോഗ്യ പരിപാലനത്തിനുള്ള പ്രത്യേക അടിസ്ഥാനസൗകര്യം ഒരുക്കി ദക്ഷിണേന്ത്യന്‍ സിംഹങ്ങളെ സംരക്ഷിക്കുക എന്നതാണ് പ്രോജക്ട് ലയണ്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
നാം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മറ്റൊന്ന് പ്രോജക്ട് ഡോള്‍ഫിനാണ്. നദികളിലും സമുദ്രങ്ങളിലും അധിവസിക്കുന്ന ഡോള്‍ഫിനുകളെ നാം ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇതും ജൈവ വൈവിധ്യത്തെ ശക്തിപ്പെടുത്തും. ഒപ്പം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. വിനോദ സഞ്ചാര കേന്ദ്രമായി ഇതു മാറും എന്നതിനാല്‍ ഈ ദിശയിലും നാം മുന്നേറും.
പ്രിയ സഹ പൗരന്മാരെ, അപ്പോള്‍ അസാധാരണമായ ലക്ഷ്യത്തിലേക്കുള്ള അസാധാരണമായ ഒരു യാത്രയ്ക്ക് നാം ഇവിടെ തുടക്കം കുറിക്കുന്നു. വഴി നിറയെ വെല്ലുവിളികളാണ്, ഈ വെല്ലുവിളികള്‍ അസാധാരണവുമാണ്. അടുത്ത നാളില്‍ ഉണ്ടായ പ്രതിസന്ധികള്‍ക്കുമപ്പുറം അതിര്‍ത്തികളില്‍ ഉടനീളം നടക്കുന്ന അനര്‍ത്ഥങ്ങള്‍ രാജ്യത്തിനു പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിനു നേര്‍ക്ക് ആരെല്ലാം ഭീഷണി ഉയര്‍ത്താന്‍ ശ്രമിച്ചാലും അത് നിയന്ത്രണ രേഖയ്ക്ക് അപ്പുറമോ ഇപ്പുറമോ നിന്നായാലും ശരി നമ്മുടെ ജവാന്മാര്‍, നമ്മുടെ ധീര ജവാന്മാര്‍, ശക്തമായ മറുപടി നല്കും.
ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കുന്നതിന് പൂര്‍ണ തീക്ഷ്ണതയോടെ, ദൃഢമായ ബോധ്യത്തോടെ, അചഞ്ചലമായ ഭക്തിയോടെ രാജ്യം മുന്നോട്ടു കുതിക്കുന്നു. ലഡാക്കില്‍ നമ്മുടെ ധീര ജവാന്മാര്‍ക്ക്, രാജ്യത്തിന് എന്തു ചെയ്യാന്‍ സാധിച്ചു എന്ന് ലോകം കണ്ടതാണ്. മാതൃരാജ്യത്തിനു വേണ്ടി ജീവാര്‍പ്പണം ചെയ്ത ധീരപോരാളികളുടെ സ്മരണയ്ക്കു മുന്നില്‍ ഇന്ന് ഈ ചെങ്കോട്ടയുടെ കൊത്തളങ്ങളില്‍ നിന്നു കൊണ്ട് ഞാന്‍ പ്രണാമം അര്‍പ്പിക്കുന്നു.
ഭീകര പ്രവര്‍ത്തനമാകട്ടെ, അതിര്‍ത്തി വികസനമാകട്ടെ, അക്രമത്തിന് ഇന്ത്യ എതിരാണ്. ഇന്ന് ലോകത്തിന് ഇന്ത്യയില്‍ വിശ്വാസം വര്‍ധിച്ചുവരികയാണ്. ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സില്‍ അസ്ഥിരാംഗമന്ന നിലയില്‍ 192 രാജ്യങ്ങളില്‍ 184 രാജ്യങ്ങളെ ഇന്ത്യയെ പിന്തുണയ്ക്കുന്നു. ഇത് ഓരോ ഇന്ത്യക്കാരനും അഭിമാനത്തിനു വക നല്‍കുന്നു. ലോകത്തില്‍ നാം എപ്രകാരം നമ്മുടെ സ്ഥാനം നേടിയെടുത്തു എന്നതിന് ഉദാഹരണമാണ് ഇത്. ഇന്ത്യ സ്വയം ശക്തമായപ്പോഴാണ് ഇത് സാധ്യമായത്. ഈ ചിന്തകളോടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.
എന്റെ പ്രിയ സഹപൗരന്മാരെ, കടലോ കരയോ വഴി നമ്മെ ബന്ധിപ്പിക്കുന്ന നമ്മുടെ അയല്‍ രാജ്യങ്ങളുമായി സുരക്ഷ, വികസനം, വിശ്വാസം എന്നിവയുടെ അടിസ്ഥാനത്തില്‍ നാം ആഴമുള്ള സൗഹൃദങ്ങള്‍ സ്ഥാപിക്കുന്നു. ഈ രാജ്യങ്ങളുമായി പതിറ്റാണ്ടുകള്‍ പഴക്കമുള്ള സാംസ്‌കാരിക, സാമ്പത്തിക, സാമൂഹിക ബന്ധങ്ങള്‍ കൂടുതല്‍ ആഴമുള്ളതാക്കാന്‍ ഇന്ത്യ ശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നു.
ലോകത്തിലെ നാലില്‍ ഒന്നു ജനങ്ങള്‍ അധിവസിക്കുന്നത് ദക്ഷിണേഷ്യയിലാണ്. സഹകരണവും പങ്കാളിത്തവും വഴി ഇത്ര ബൃഹത്തായ ഒരു ജനസഞ്ചയത്തിന്റെ ക്ഷേമത്തിനായി എണ്ണമറ്റ അവസരങ്ങളൊരുക്കാന്‍ നമുക്കു സാധിക്കും. വലിയ ഈ ജനസംഖ്യയുടെ വികസനത്തിനും പുരോഗതിക്കും ഈ മേഖലയിലെ എല്ലാ രാഷ്ട്രനേതാക്കള്‍ക്കും ബൃഹത്തും സാര്‍ത്ഥകവുമായ ഉത്തരവാദിത്തമുണ്ട്. അതിനാല്‍ ദക്ഷിണേഷ്യയിലെ എല്ലാ ജനങ്ങളോടും, ജനപ്രതിനിധികളോടും ബുദ്ധിജീവികളോടും അവരുടെ കടമ നിറവേറ്റുവാന്‍ ഞാന്‍ ആഹ്വാനം ചെയ്യുന്നു. ഈ മുഴുവന്‍ മേഖലയിലെയും സമാധാനവും ഐക്യവും മനുഷ്യസമൂഹത്തിന്റെ തന്നെ ക്ഷേമത്തിന് വലിയ സഹായമാകും. ലോകത്തിന്റെ മുഴുവന്‍ താല്‍പര്യങ്ങളും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഇന്ന് അയല്‍ക്കാര്‍ എന്നാല്‍ ഭൂമിശാസ്ത്രപരമായ അതിരുകള്‍ പങ്കിടുന്നവര്‍ മാത്രമല്ല, അതിനുപരി അടുപ്പമേറിയതും ഹൃദയപൂര്‍ണവുമായ സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നവര്‍ കൂടിയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എല്ലാ രാജ്യങ്ങളുമായി ഇന്ത്യ വിശാലമായ അയല്‍ബന്ധങ്ങള്‍ ശക്തിപ്പെടുത്തിട്ടേയുള്ള എന്നത് എനിക്ക് സന്തോഷം പകരുന്നു. ഇന്ന് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക, മാനുഷിക ബന്ധങ്ങള്‍ അനേകം മടങ്ങ് പുരോഗമിച്ചിരിക്കുന്നു. പരസ്പര വിശ്വാസവും പതിന്മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. ഈ രാജ്യങ്ങള്‍ തമ്മിലുള്ള ഊര്‍ജ്ജ മേഖലയിലെ സാമ്പത്തിക ബന്ധങ്ങള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഈ രാജ്യങ്ങളിലെല്ലാം ഇന്ത്യയില്‍ നിന്നുള്ള അനേകം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. ഈ രാജ്യങ്ങളോടെല്ലാം ഇന്ത്യയ്ക്കു വലിയ കടപ്പാടുണ്ട്. പ്രത്യേകിച്ച് കൊറോണ പ്രതിസന്ധിയില്‍ നമ്മുടെ അഭ്യര്‍ത്ഥന മാനിച്ച് അവിടങ്ങളിലെ ഇന്ത്യന്‍ സമൂഹത്തിനു അവര്‍ ചെയ്ത സഹായങ്ങളുടെ പേരില്‍. വ്യക്തിപരമായി അവരോടു നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
അതുപോലെ തന്നെ നമ്മുടെ നാവിക അയല്‍ക്കാരായ കിഴക്കന്‍ ആസിയാന്‍ രാജ്യങ്ങളും പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നവരാണ്. ഈ രാജ്യങ്ങളുമായി ആയിരക്കണക്കിനു വര്‍ഷങ്ങളുടെ മത, സാംസ്‌കാരിക ബന്ധമാണ് ഇന്ത്യക്കുള്ളത്. ബുദ്ധ പാരമ്പര്യമാണ് നമ്മെ തമ്മില്‍ ബന്ധിപ്പിക്കുന്നത്. ഇന്ന് സുരക്ഷാമേഖലയില്‍ മാത്രമല്ല സമുദ്ര സമ്പത്തിന്റെ മേഖലയിലും ഇന്ത്യ ഈ രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നു.
എന്റെ പ്രിയ പൗരന്മാരെ, സമാധാനവും ഐക്യവും സ്ഥാപിക്കുന്നതിനായി ഇന്ത്യ അതിന്റെ സുരക്ഷാ ഉപകരണങ്ങളെയും സൈന്യത്തെയും ശക്തമാക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. യുദ്ധ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലും സ്വയം പര്യാപ്തതയിലും ഇന്ത്യ വന്‍ ചുവടുകളാണു മുന്നോട്ടു വച്ചിരിക്കുന്നത്. അടുത്ത നാളില്‍ നാം നൂറിലധികം സൈനിക ഇപകരണങ്ങളുടെ ഇറക്കുമതി നിറുത്തല്‍ ചെയ്തു. മിസൈല്‍ മുതല്‍ ഹെലികോപ്റ്റര്‍ വരെ, റൈഫിളുകള്‍ മുതല്‍ യാത്രാ വിമാനങ്ങള്‍ വരെ, ഇനി ഇന്ത്യയില്‍ നാം നിര്‍മ്മിക്കും. നമ്മുടെ തേജസ് തയ്യാറായിക്കഴിഞ്ഞു. ആധുനിക സംവിധാനങ്ങള്‍ കൂടാതെ രൂപഭംഗിയിലും വേഗത്തിലും ശക്തിയിലും അത് മുന്നിലാണ്. ദേശീയ സുരക്ഷയില്‍ നമ്മുടെ അതിര്‍ത്തി, തീര രക്ഷാ സംവിധാനങ്ങള്‍ അതിപ്രധാനമായ പങ്കാണ് വഹിക്കുന്ന്ത്. നിലവില്‍ നാം ഊന്നല്‍ കൊടുക്കുന്നത് യാത്രാ സംവിധാനങ്ങള്‍ക്കാണ്. അത് ഹിമാലയന്‍ ഗിരിശൃംഗങ്ങളാകട്ടെ, ഇന്ത്യന്‍ സമുദ്രത്തിലെ ദ്വീപുകളാകട്ടെ. രാജ്യമെമ്പാടും പുതിയ റോഡുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ലഡാക്ക് മുതല്‍ അരുണാചല്‍ പ്രദേശ് വരെ ഇന്ന് ദേശീയ സുരക്ഷയുടെ ഭാഗമാണ്.
പ്രിയ പൗരന്മാരെ, നമുക്ക് വിശാലമായ തീര മേഖലയുണ്ട്. കൂടാതെ 1300 ദ്വീപുകളും. ചില ദ്വീപുകളുടെ നയതന്ത്ര പ്രാധാന്യം കണക്കിലെടുത്ത് അവ വളരെ വേഗത്തില്‍ നാം വികസിപ്പിച്ചുവരുന്നു. കഴിഞ്ഞ ദിവസം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ കടലിന് അടിയിലൂടെയുള്ള ഓപ്റ്റിക്കല്‍ ഫൈബര്‍ പ്രോജക്ട് രാഷ്ട്രത്തിനു സമര്‍പ്പിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലും ഇപ്പോള്‍ ഡല്‍ഹി, ചെന്നൈ നഗരങ്ങള്‍ക്കു സമാനമായ ഇന്റര്‍നെറ്റ് സൗകര്യമായി. ലക്ഷദ്വീപിലും വൈകാതെ ഈ സൗകര്യങ്ങള്‍ നാം ലഭ്യമാക്കും.
ലക്ഷദ്വീപില്‍ അടുത്ത 1000 ദിനങ്ങള്‍ക്കുള്ളില്‍ അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കുകയാണ് നമ്മുടെ ലക്ഷ്യം. സുരക്ഷ, വികസനം എന്നിവയ്ക്ക് ഒപ്പം തീരങ്ങളിലും അതിര്‍ത്തികളിലും താമസിക്കുന്ന യുവാക്കളെ കൂടി മനസില്‍ ഓര്‍ത്ത് പുതിയ വികസന പദ്ധതികളും അതിനുള്ള നടപടികളും നാം സ്വീകരിച്ചുവരുന്നു. അതിനുള്ള പ്രചാരണവും തുടങ്ങി.
അതിര്‍ത്തി തീര മേഖലയിലെ 173 ജില്ലകള്‍ അയല്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു. വരുംനാളുകളില്‍ അവിടങ്ങളിലെ എന്‍സിസി അംഗങ്ങള്‍ക്കു വിദഗ്ധ പരിശീലനം നല്കി അവിടെ അതിര്‍ത്തിയില്‍ നിയമിക്കാന്‍ നാം ഉദ്ദേശിക്കുന്നു. അതില്‍ മൂന്നിലൊന്ന് നമ്മുടെ പെണ്‍കുട്ടികളായിരിക്കും. സൈന്യത്തിനാണ് പരിശീലന ചുമതല നല്‍കുക. തീരമേഖലയിലെ എന്‍സിസി കേഡറ്റുകളെ നാവിക സേനയാകും പരിശീലിപ്പിക്കുക. എയര്‍ ബേസ് ഉള്ള സ്ഥലങ്ങളില്‍ ഈ ചുമതല വ്യോമ സേനയെ ഏല്‍പ്പിക്കും. ദുരന്തനിവാരണത്തിനും അതിര്‍ത്തി തീര മേഖലയില്‍ സുസജ്ജരായ സൈനികവിഭാഗങ്ങള്‍ വരും. യുവാക്കള്‍ക്ക് സായുധ സേനയില്‍ ജോലി ലഭിക്കുന്നതിനുള്ള നൈപുണ്യ പരിശീലനം നല്‍കും.
പ്രിയ പൗരന്മാരെ, കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ സമ്മേളനങ്ങള്‍ക്കും മുന്നൊരുക്കങ്ങള്‍ക്കും ഉള്ളതായിരുന്നു എന്നും അടുത്ത അഞ്ചു വര്‍ഷങ്ങള്‍ ആഗ്രഹങ്ങള്‍ സാക്ഷാത്ക്കരിക്കാനുള്ളതാണ് എന്നും ചെങ്കോട്ടയില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ പ്രസംഗത്തില്‍ ഞാന്‍ പറയുകയുണ്ടായി. കഴിഞ്ഞ വര്‍ഷം തന്നെ രാജ്യം നിരവധി വലിയ നേട്ടങ്ങള്‍ കൈവരിച്ചുകഴിഞ്ഞിരിക്കുന്നു- ഗാന്ധിജിയുടെ 150-ാം ജന്മ വാര്‍ഷികം, പൊതുഇട വിസര്‍ജ്ജനത്തില്‍ നിന്ന് ഇന്ത്യന്‍ ഗ്രാമങ്ങള്‍ നേടിയ മുക്തി തുടങ്ങിയവ. അഭയാര്‍ത്ഥികള്‍ക്കുള്ള പൗരത്വ ഭേദഗതി ബില്‍, ദളിതര്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കുമുള്ള സംവരണം, അസം, ത്രിപുര സംസ്ഥാനങ്ങളിലെ ചരിത്ര പ്രാധാന്യം നേടിയ സമാധാന കരാര്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് നിയമനം, കര്‍ത്താര്‍പൂര്‍ സാഹിബ് ഇടനാഴി നിര്‍മ്മാണം തുടങ്ങിയവയിലൂടെ ഇന്ത്യ സൃഷ്ടിച്ചത് ചരിത്രപരമായ കാല്‍വയ്പ്പുകളും അസാധാരണ നേട്ടങ്ങളുമാണ്.
പത്തു ദിവസങ്ങള്‍ക്കു മുമ്പ് അയോധ്യയില്‍ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണം തുടങ്ങി. ദീര്‍ഘകാലമായി നിലനിന്നിരുന്ന രാമജന്മഭൂമി വിവാദത്തിന് ഇതോടെ സമാധാനപരമായ അന്ത്യം. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ജനത അസമാന്യവും മാതൃകാപരവുമായ വിവേകവും ആത്മസംയമനവും ഉത്തരവാദിത്ത ബോധവും പ്രദര്‍ശിപ്പിച്ചു. ഇത് അഭൂതപൂര്‍വവും ഭാവിക്കു പ്രചോദനമേകുന്ന കാര്യവുമാണ്. സമാധാനം, ഐക്യം, ഒരുമ ഇതായിരിക്കും സ്വാശ്രയ ഇന്ത്യയുടെ ശക്തി. ഐക്യവും സന്മനസുമായിരിക്കും ഇന്ത്യയുടെ ഭാവി പുരോഗതിക്കുള്ള ഉറപ്പ്. ഈ ഐക്യവുമായി നമുക്കു മുന്നേറേണ്ടിയിരിക്കുന്നു. വികസനത്തിനായുള്ള മഹത്തായ യജ്ഞത്തില്‍ ഓരോ ഇന്ത്യക്കാരനും എന്തെങ്കിലും ത്യാഗങ്ങള്‍ സഹിക്കേണ്ടതുണ്ട്.
ഈ പുതിയ പതിറ്റാണ്ടില്‍ പുതിയ നയങ്ങളും രീതികളുമായിട്ടാവും ഇന്ത്യ മുന്നേറുക. ഒഴുക്കന്‍ രീതി ഇനി പറ്റില്ല. സാധാരണ മട്ടിലുള്ള നിലപാടിന്റെ കാലവും പോയിരിക്കുന്നു. ലോകത്തില്‍ ആര്‍ക്കും പിന്നിലല്ല നമ്മള്‍. മുന്നിലെത്താന്‍ നാം കിണഞ്ഞു പരിശ്രമിക്കും. പക്ഷെ അതിനായി മികച്ച ഉത്പാദകനും മികച്ച മനുഷ്യ വിഭവ ശേഷിയും മികച്ച ഭരണവും- അങ്ങനെ എല്ലാ മേഖലകളിലും മികച്ച നേട്ടങ്ങളും സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ നാം കൈവരിക്കണം.
നമ്മുടെ നയങ്ങള്‍, നടപടിക്രമങ്ങള്‍, ഉല്‍പന്നങ്ങള്‍ എല്ലാം മികച്ചവയായിരിക്കണം. എങ്കില്‍ മാത്രമെ ഏകഭാരതം ശ്രേഷ്ഠ ഭാരതം എന്ന ആശയം കൈവരിക്കാന്‍ നമുക്കു സാധിക്കൂ. സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ത്യജിച്ചവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കും എന്ന പ്രതിജ്ഞ ഇന്നു നാം ആവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഈ പ്രതിജ്ഞ ഇന്ത്യയിലെ 130 കോടിയുടെയും അവരുടെ ഭാവി തലമുറയുടേതുമാണ്. ഇത് അവരുടെ ശോഭനമായ ഭാവിക്കു വേണ്ടിയാണ്. സ്വാശ്രയ ഇന്ത്യയ്ക്കു വേണ്ടിയാണ്. ഇറക്കുമതിയെ ആശ്രയിക്കുന്നതു കുറയ്ക്കുന്നതിന്, കുടില്‍ വ്യവസായങ്ങളെ ശാക്തീകരിക്കുന്നതിന് സംഭാവനകള്‍ നല്‍കും എന്ന് നാം പ്രതിജ്ഞയെടുക്കണം; നാം തീരുമാനം കൈക്കൊള്ളണം. കൂടുതല്‍ പ്രാദേശികമാകുന്നതിന് നാം ശബ്ദിക്കണം.
നാം കൂടുതല്‍ ആധുനികവല്‍ക്കരിക്കപ്പെടും. യുവാക്കളെ, യുവതികളെ, പട്ടികജാതി വിഭാഗക്കാരെ, പട്ടികവര്‍ഗക്കാരെ, പ്രത്യേകിച്ച് ശാരീരികമായ വെല്ലുവിളി നേരിടുന്നവരെ, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരെ, ഗ്രാമങ്ങെളെ, പിന്നോക്ക വിഭാഗക്കാരെ എന്നുവേണ്ട, എല്ലാവരെയും ശക്തിപ്പെടുത്തും.
ഇന്ന് ഇന്ത്യ അസാധാരണമായ വേഗം കൈവരിച്ചിട്ടുണ്ട്. ഇതേ ആത്മശക്തിയുമായി, സമര്‍പ്പണവുമായി, ആഗ്രഹവുമായി ഓരോ ഇന്ത്യക്കാരനും മുന്നേറണം.
2022ല്‍ നാം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കും. നാം തൊട്ടടുത്താണ്. ഒരടി മാത്രമേ ഉള്ളു. പാതിരാ തിരികള്‍ നാം എരിക്കണം. 21-ാം നൂറ്റാണ്ടിന്റെ ഈ മൂന്നാം പതിറ്റാണ്ട് നമ്മുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനുള്ളതാണ്. കൊറോണ ഒരു വലിയ പ്രതിസന്ധിയാണ്. പക്ഷെ, നമ്മുടെ ലക്ഷ്യമായ സ്വാശ്രയ ഇന്ത്യയില്‍ നിന്ന് നമ്മെ പിന്തിരിപ്പിക്കാന്‍ മാത്രം വലുതല്ല.
ഇന്ത്യക്കു വേണ്ടിയുള്ള പുതിയ യുഗത്തിന്റെ പ്രഭാതം, പുതിയ ആത്മവിശ്വാസത്തിന്റെ ഉദയവും സ്വാശ്രയ ഇന്ത്യയുടെ കാഹള ധ്വനിയും, കാണാന്‍ എനിക്കു സാധിക്കുന്നു. ഒരിക്കല്‍ കൂടി സ്വാതന്ത്ര്യ ദിനത്തിന്റെ ഹൃദ്യമായ ആശംസകള്‍ ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും നേരുന്നു. നമുക്ക് ഒന്നിച്ചു നില്‍ക്കാം, നമ്മുടെ കരങ്ങള്‍ ഉയര്‍ത്താം, ഉച്ചത്തില്‍ ഉദ്ഘോഷിക്കാം
ഭാരത് മാതാ കീ ജയ്, ഭാരത് മാതാ കീ ജയ്, ഭാരത് മാതാ കീ ജയ്
വന്ദേ മാതരം, വന്ദേ മാതരം, വന്ദേ മാതരം
ജയ് ഹിന്ദ്, ജയ് ഹിന്ദ്!
मेरे प्यारे देशवासियों,
— PMO India (@PMOIndia) August 15, 2020
इस पावन पर्व पर, आप सभी को बधाई और बहुत-बहुत शुभकामनाएं: PM @narendramodi begins Address to the Nation #AatmaNirbharBharat
PM @narendramodi pays homage to the contributions of all Indians who won us our Independence and all members of the armed forces and personnel who guard our independence and keep us safe. #AatmaNirbharBharat
— PMO India (@PMOIndia) August 15, 2020
कोरोना के इस असाधारण समय में, सेवा परमो धर्म: की भावना के साथ, अपने जीवन की परवाह किए बिना हमारे डॉक्टर्स, नर्से, पैरामेडिकल स्टाफ, एंबुलेंस कर्मी, सफाई कर्मचारी, पुलिसकर्मी, सेवाकर्मी, अनेको लोग, चौबीसों घंटे लगातार काम कर रहे हैं: PM @narendramodi #AatmaNirbharBharat
— PMO India (@PMOIndia) August 15, 2020
PM @narendramodi pays condolences to the parts of the country facing natural calamities and disasters and reassures our fellow citizens of full support in this hour of need. #AatmaNirbharBharat
— PMO India (@PMOIndia) August 15, 2020
अगले वर्ष हम अपनी आजादी के 75वें वर्ष में प्रवेश कर जाएंगे।
— PMO India (@PMOIndia) August 15, 2020
एक बहुत बड़ा पर्व हमारे सामने है: PM @narendramodi #AatmaNirbharBharat
गुलामी का कोई कालखंड ऐसा नहीं था जब हिंदुस्तान में किसी कोने में आजादी के लिए प्रयास नहीं हुआ हो, प्राण-अर्पण नहीं हुआ हो: PM @narendramodi pays homage to the contributions of our freedom fighters #AatmaNirbharBharat
— PMO India (@PMOIndia) August 15, 2020
विस्तारवाद की सोच ने सिर्फ कुछ देशों को गुलाम बनाकर ही नहीं छोड़ा, बात वही पर खत्म नहीं हुई।
— PMO India (@PMOIndia) August 15, 2020
भीषण युद्धों और भयानकता के बीच भी भारत ने आजादी की जंग में कमी और नमी नहीं आने दी: PM @narendramodi #AatmaNirbharBharat
In the midst of the Corona pandemic, 130 crore Indians have pledged to build a #AatmaNirbharBharat: PM @narendramodi
— PMO India (@PMOIndia) August 15, 2020
I am confident that India will realize this dream. I am confident of the abilities, confidence and potential of my fellow Indians. Once we decide to do something, we do not rest till we achieve that goal: PM @narendramodi #AatmaNirbharBharat
— PMO India (@PMOIndia) August 15, 2020
India has always believed that the entire world is one family. While we focus on economic growth and development, humanity must retain a central role in this process and our journey: PM @narendramodi #AatmaNirbharBharat
— PMO India (@PMOIndia) August 15, 2020
आखिर कब तक हमारे ही देश से गया कच्चा माल, finished product बनकर भारत में लौटता रहेगा: PM @narendramodi #AatmaNirbharBharat
— PMO India (@PMOIndia) August 15, 2020
एक समय था, जब हमारी कृषि व्यवस्था बहुत पिछड़ी हुई थी। तब सबसे बड़ी चिंता थी कि देशवासियों का पेट कैसे भरे।
— PMO India (@PMOIndia) August 15, 2020
आज जब हम सिर्फ भारत ही नहीं, दुनिया के कई देशों का पेट भर सकते हैं: PM @narendramodi #AatmaNirbharBharat
I am confident that measures like opening up the SPACE sector, will generate many new employment opportunities for our youth and provide further avenues to hone their skills and potential: PM @narendramodi #AatmaNirbharBharat
— PMO India (@PMOIndia) August 15, 2020
आत्मनिर्भर भारत का मतलब सिर्फ आयात कम करना ही नहीं, हमारी क्षमता, हमारी Creativity हमारी skills को बढ़ाना भी है: PM @narendramodi #AatmaNirbharBharat
— PMO India (@PMOIndia) August 15, 2020
सिर्फ कुछ महीना पहले तक N-95 मास्क, PPE किट, वेंटिलेटर ये सब हम विदेशों से मंगाते थे।
— PMO India (@PMOIndia) August 15, 2020
आज इन सभी में भारत, न सिर्फ अपनी जरूरतें खुद पूरी कर रहा है, बल्कि दूसरे देशों की मदद के लिए भी आगे आया है: PM @narendramodi #AatmaNirbharBharat
कौन सोच सकता था कि कभी देश में गरीबों के जनधन खातों में हजारों-लाखों करोड़ रुपए सीधे ट्रांसफर हो पाएंगे?
— PMO India (@PMOIndia) August 15, 2020
कौन सोच सकता था कि किसानों की भलाई के लिए APMC एक्ट में इतने बड़े बदलाव हो जाएंगे: PM @narendramodi #AatmaNirbharBharat
वन नेशन- वन टैक्स
— PMO India (@PMOIndia) August 15, 2020
Insolvency और Bankruptcy Code
बैंकों का Merger, आज देश की सच्चाई है: PM @narendramodi #AatmaNirbharBharat
इस शक्ति को, इन रिफॉर्म्स और उससे निकले परिणामों को देख रही है।
— PMO India (@PMOIndia) August 15, 2020
बीते वर्ष, भारत में FDI ने अब तक के सारे रिकॉर्ड तोड़ दिए हैं।
भारत में FDI में 18 प्रतिशत की बढ़ोतरी हुई है।
ये विश्वास ऐसे ही नहीं आता है: PM @narendramodi #AatmaNirbharBharat
आज दुनिया की बहुत बड़ी-बड़ी कंपनियां भारत का रुख कर रही हैं।
— PMO India (@PMOIndia) August 15, 2020
हमें Make in India के साथ-साथ Make for World के मंत्र के साथ आगे बढ़ना है: PM @narendramodi #AatmaNirbharBharat
भारत को आधुनिकता की तरफ, तेज गति से ले जाने के लिए, देश के Overall Infrastructure Development को एक नई दिशा देने की जरूरत है।
— PMO India (@PMOIndia) August 15, 2020
ये जरूरत पूरी होगी National Infrastructure Pipeline Project से: PM @narendramodi #AatmaNirbharBharat
इस पर देश 100 लाख करोड़ रुपए से ज्यादा खर्च करने की दिशा में आगे बढ़ रहा है।
— PMO India (@PMOIndia) August 15, 2020
अलग-अलग सेक्टर्स के लगभग 7 हजार प्रोजेक्ट्स को identify भी किया जा चुका है।
ये एक तरह से इंफ्रास्ट्रक्चर में एक नई क्रांति की तरह होगा: PM @narendramodi #AatmaNirbharBharat
अब Infrastructure में Silos को खत्म करने का युग आ गया है।
— PMO India (@PMOIndia) August 15, 2020
इसके लिए पूरे देश को Multi-Modal Connectivity Infrastructure से जोड़ने की एक बहुत बड़ी योजना तैयार की गई है: PM @narendramodi #AatmaNirbharBharat
मेरे प्यारे देशवासियों,
— PMO India (@PMOIndia) August 15, 2020
हमारे यहां कहा गया है-
सामर्थ्य्मूलं स्वातन्त्र्यं, श्रममूलं च वैभवम्।।
किसी समाज, किसी भी राष्ट्र की आज़ादी का स्रोत उसका सामर्थ्य होता है, और उसके वैभव का, उन्नति प्रगति का स्रोत उसकी श्रम शक्ति होती है: PM @narendramodi #AatmaNirbharBharat
हमारे देश का सामान्य नागरिक, चाहे शहर में रह रहा हो या गांव में, उसकी मेहनत, उसके परिश्रम का कोई मुकाबला नहीं है: PM @narendramodi #AatmaNirbharBharat
— PMO India (@PMOIndia) August 15, 2020
कुछ वर्ष पहले तक ये सब कल्पना भी नहीं की जा सकती थी कि इतना सारा काम, बिना किसी लीकेज के हो जाएगा, गरीब के हाथ में सीधे पैसा पहुंच जाएगा।
— PMO India (@PMOIndia) August 15, 2020
अपने इन साथियों को अपने गाँव में ही रोजगार देने के लिए गरीब कल्याण रोजगार अभियान भी शुरू किया गया है: PM @narendramodi #AatmaNirbharBharat
वोकल फॉर लोकल, Re-Skill और Up-Skill का अभियान, गरीबी की रेखा के नीचे रहने वालों के जीवनस्तर में आत्मनिर्भर अर्थव्यवस्था का संचार करेगा: PM @narendramodi #AatmaNirbharBharat
— PMO India (@PMOIndia) August 15, 2020
विकास के मामले में देश के कई क्षेत्र भी पीछे रह गए हैं।
— PMO India (@PMOIndia) August 15, 2020
ऐसे 110 से ज्यादा आकांक्षी जिलों को चुनकर, वहां पर विशेष प्रयास किए जा रहे हैं ताकि वहां के लोगों को बेहतर शिक्षा मिले, बेहतर स्वास्थ्य सुविधाएं मिलें, रोजगार के बेहतर अवसर मिलें: PM @narendramodi #AatmaNirbharBharat
मेरे प्यारे देशवासियों,
— PMO India (@PMOIndia) August 15, 2020
आत्मनिर्भर भारत की एक अहम प्राथमिकता है - आत्मनिर्भर कृषि और आत्मनिर्भर किसान: PM @narendramodi #AatmaNirbharBharat
देश के किसानों को आधुनिक इंफ्रास्ट्रक्चर देने के लिए कुछ दिन पहले ही एक लाख करोड़ रुपए का ‘एग्रीकल्चर इनफ्रास्ट्रक्चर फंड’ बनाया गया है: PM @narendramodi #AatmaNirbharBharat
— PMO India (@PMOIndia) August 15, 2020
इसी लाल किले से पिछले वर्ष मैंने जल जीवन मिशन का ऐलान किया था।
— PMO India (@PMOIndia) August 15, 2020
आज इस मिशन के तहत अब हर रोज एक लाख से ज्यादा घरों को पानी के कनेक्शन से जोड़ने में सफलता मिल रही है: PM @narendramodi #AatmaNirbharBharat
मध्यम वर्ग से निकले प्रोफेशनल्स भारत ही नहीं पूरी दुनिया में अपनी धाक जमाते हैं।
— PMO India (@PMOIndia) August 15, 2020
मध्यम वर्ग को अवसर चाहिए, मध्यम वर्ग को सरकारी दखलअंदाजी से मुक्ति चाहिए: PM @narendramodi #AatmaNirbharBharat
ये भी पहली बार हुआ है जब अपने घर के लिए होम लोन की EMI पर भुगतान अवधि के दौरान 6 लाख रुपए तक की छूट मिल रही है।
— PMO India (@PMOIndia) August 15, 2020
अभी पिछले वर्ष ही हजारों अधूरे घरों को पूरा करने के लिए 25 हजार करोड़ रुपए के फंड की स्थापना हुई है: PM @narendramodi #AatmaNirbharBharat
एक आम भारतीय की शक्ति, उसकी ऊर्जा, आत्मनिर्भर भारत अभियान का बहुत बड़ा आधार है।
— PMO India (@PMOIndia) August 15, 2020
इस ताकत को बनाए रखने के लिए हर स्तर पर, निरंतर काम हो रहा है: PM @narendramodi #AatmaNirbharBharat
आत्मनिर्भर भारत के निर्माण में, आधुनिक भारत के निर्माण में, नए भारत के निर्माण में, समृद्ध और खुशहाल भारत के निर्माण में, देश की शिक्षा का बहुत बड़ा महत्व है।
— PMO India (@PMOIndia) August 15, 2020
इसी सोच के साथ देश को एक नई राष्ट्रीय शिक्षा नीति मिली है: PM @narendramodi #AatmaNirbharBharat
कोरोना के समय में हमने देख लिया है कि डिजिटल भारत अभियान की क्या भूमिका रही है।
— PMO India (@PMOIndia) August 15, 2020
अभी पिछले महीने ही करीब-करीब 3 लाख करोड़ रुपए का ट्रांजेक्शन अकेले BHIM UPI से हुआ है: PM @narendramodi #AatmaNirbharBharat
साल 2014 से पहले देश की सिर्फ 5 दर्जन पंचायतें ऑप्टिल फाइबर से जुड़ी थीं।
— PMO India (@PMOIndia) August 15, 2020
बीते पांच साल में देश में डेढ़ लाख ग्राम पंचायतों को ऑप्टिकल फाइबर से जोड़ा गया है: PM @narendramodi #AatmaNirbharBharat
आने वाले एक हजार दिन में इस लक्ष्य को पूरा किया जाएगा।
— PMO India (@PMOIndia) August 15, 2020
आने वाले 1000 दिन में देश के हर गांव को ऑप्टिकल फाइबर से जोड़ा जाएगा: PM @narendramodi #AatmaNirbharBharat
भारत इस संदर्भ में सचेत है, सतर्क है और इन खतरों का सामना करने के लिए फैसले ले रहा है और नई-नई व्यवस्थाएं भी लगातार विकसित कर रहा है।
— PMO India (@PMOIndia) August 15, 2020
देश में नई राष्ट्रीय साइबर सुरक्षा रणनीति का मसौदा तैयार कर लिया गया है: PM @narendramodi #AatmaNirbharBharat
मेरे प्रिय देशवासियों,
— PMO India (@PMOIndia) August 15, 2020
हमारा अनुभव कहता है कि भारत में महिलाशक्ति को जब-जब भी अवसर मिले, उन्होंने देश का नाम रोशन किया, देश को मजबूती दी है: PM @narendramodi #AatmaNirbharBharat
आज भारत में महिलाएं अंडरग्राउंड कोयला खदानों में काम कर रही हैं तो लड़ाकू विमानों से आसमान की बुलंदियों को भी छू रही हैं: PM @narendramodi #AatmaNirbharBharat
— PMO India (@PMOIndia) August 15, 2020
देश के जो 40 करोड़ जनधन खाते खुले हैं, उसमें से लगभग 22 करोड़ खाते महिलाओं के ही हैं।
— PMO India (@PMOIndia) August 15, 2020
कोरोना के समय में अप्रैल-मई-जून, इन तीन महीनों में महिलाओं के खातों में करीब-करीब 30 हजार करोड़ रुपए सीधे ट्रांसफर किए गए हैं: PM @narendramodi #AatmaNirbharBharat
जब कोरोना शुरू हुआ था तब हमारे देश में कोरोना टेस्टिंग के लिए सिर्फ एक Lab थी। आज देश में 1,400 से ज्यादा Labs हैं: PM @narendramodi #AatmaNirbharBharat
— PMO India (@PMOIndia) August 15, 2020
आज से देश में एक और बहुत बड़ा अभियान शुरू होने जा रहा है।
— PMO India (@PMOIndia) August 15, 2020
ये है नेशनल डिजिटल हेल्थ मिशन।
नेशनल डिजिटल हेल्थ मिशन, भारत के हेल्थ सेक्टर में नई क्रांति लेकर आएगा: PM @narendramodi #AatmaNirbharBharat
आपके हर टेस्ट, हर बीमारी, आपको किस डॉक्टर ने कौन सी दवा दी, कब दी, आपकी रिपोर्ट्स क्या थीं, ये सारी जानकारी इसी एक Health ID में समाहित होगी: PM @narendramodi #AatmaNirbharBharat
— PMO India (@PMOIndia) August 15, 2020
आज भारत में कोराना की एक नहीं, दो नहीं, तीन-तीन वैक्सीन्स इस समय टेस्टिंग के चरण में हैं।
— PMO India (@PMOIndia) August 15, 2020
जैसे ही वैज्ञानिकों से हरी झंडी मिलेगी, देश की तैयारी उन वैक्सीन्स की बड़े पैमाने पर Production की भी तैयारी है: PM @narendramodi #AatmaNirbharBharat
हमारे देश में अलग-अलग जगहों पर विकास की तस्वीर अलग-अलग दिखती है।
— PMO India (@PMOIndia) August 15, 2020
कुछ क्षेत्र बहुत आगे हैं, कुछ क्षेत्र बहुत पीछे।
कुछ जिले बहुत आगे हैं, कुछ जिले बहुत पीछे।
ये असंतुलित विकास आत्मनिर्भर भारत के सामने बहुत बड़ी चुनौती है: PM @narendramodi #AatmaNirbharBharat
ये एक साल जम्मू कश्मीर की एक नई विकास यात्रा का साल है।
— PMO India (@PMOIndia) August 15, 2020
ये एक साल जम्मू कश्मीर में महिलाओं, दलितों को मिले अधिकारों का साल है!
ये जम्मू कश्मीर में शरणार्थियों के गरिमापूर्ण जीवन का भी एक साल है: PM @narendramodi #AatmaNirbharBharat
लोकतंत्र की सच्ची ताकत स्थानीय इकाइयों में है। हम सभी के लिए गर्व की बात है कि जम्मू-कश्मीर में स्थानीय इकाइयों के जनप्रतिनिधि सक्रियता और संवेदनशीलता के साथ विकास के नए युग को आगे बढ़ा रहे हैं: PM @narendramodi #AatmaNirbharBharat
— PMO India (@PMOIndia) August 15, 2020
बीते वर्ष लद्दाख को केंद्र शासित प्रदेश बनाकर, वहां के लोगों की बरसों पुरानी मांग को पूरा किया गया है।
— PMO India (@PMOIndia) August 15, 2020
हिमालय की ऊंचाइयों में बसा लद्दाख आज विकास की नई ऊंचाइयों को छूने के लिए आगे बढ़ रहा है: PM @narendramodi #AatmaNirbharBharat
जिस प्रकार से सिक्कम ने ऑर्गैनिक स्टेट के रूप में अपनी पहचान बनाई है, वैसे ही आने वाले दिनों में लद्दाख, अपनी पहचान एक कार्बन neutral क्षेत्र के तौर पर बनाए, इस दिशा में भी तेजी से काम हो रहा है: PM @narendramodi #AatmaNirbharBharat
— PMO India (@PMOIndia) August 15, 2020
देश के 100 चुने हुये शहरों में प्रदूषण कम करने के लिए एक holistic approach के साथ एक विशेष अभियान पर भी काम हो रहा है: PM @narendramodi #AatmaNirbharBharat
— PMO India (@PMOIndia) August 15, 2020
अपनी biodiversity के संरक्षण और संवर्धन के लिए भारत पूरी तरह संवेदनशील है।
— PMO India (@PMOIndia) August 15, 2020
बीते कुछ समय में देश में शेरों की, टाइगर की आबादी तेज़ गति से बढ़ी है!
अब देश में हमारे Asiatic शेरों के लिए एक प्रोजेक्ट lion की भी शुरुआत होने जा रही है: PM @narendramodi #AatmaNirbharBharat
लेकिन LOC से लेकर LAC तक, देश की संप्रभुता पर जिस किसी ने आँख उठाई है, देश ने, देश की सेना ने उसका उसी भाषा में जवाब दिया है: PM @narendramodi #AatmaNirbharBharat
— PMO India (@PMOIndia) August 15, 2020
भारत की संप्रभुता का सम्मान हमारे लिए सर्वोच्च है।
— PMO India (@PMOIndia) August 15, 2020
इस संकल्प के लिए हमारे वीर जवान क्या कर सकते हैं, देश क्या कर सकता है, ये लद्दाख में दुनिया ने देखा है: PM @narendramodi #AatmaNirbharBharat
हमारे पड़ोसी देशों के साथ, चाहे वो हमसे ज़मीन से जुड़े हों या समंदर से, अपने संबंधों को हम सुरक्षा, विकास और विश्वास की साझेदारी के साथ जोड़ रहे हैं: PM @narendramodi #AatmaNirbharBharat
— PMO India (@PMOIndia) August 15, 2020
दक्षिण एशिया में दुनिया की एक चौथाई जनसंख्या रहती है।
— PMO India (@PMOIndia) August 15, 2020
हम सहयोग और सहभागिता से इतनी बड़ी जनसंख्या के विकास और समृद्धि की अनगिनत संभावनाएं पैदा कर सकते हैं।
इस क्षेत्र के देशों के सभी नेताओं की इस विशाल जन समूह के विकास और प्रगति की ओर एक अहम जिम्मेदारी है: PM @narendramodi
आज पड़ोसी सिर्फ वो ही नहीं हैं जिनसे हमारी भौगोलिक सीमाएं मिलती हैं बल्कि वे भी हैं जिनसे हमारे दिल मिलते हैं। जहां रिश्तों में समरसता होती है, मेल जोल रहता है: PM @narendramodi #AatmaNirbharBharat
— PMO India (@PMOIndia) August 15, 2020
इनसे से कई देशों में बहुत बड़ी संख्या में भारतीय काम करते हैं।
— PMO India (@PMOIndia) August 15, 2020
जिस प्रकार इन देशों ने कोरोना संकट के समय भारतीयों की मदद की, भारत सरकार के अनुरोध का सम्मान किया, उसके लिए भारत उनका आभारी है: PM @narendramodi #AatmaNirbharBharat
इसी प्रकार हमारे पूर्व के ASEAN देश, जो हमारे maritime पड़ोसी भी हैं, वो भी हमारे लिए बहुत विशेष महत्व रखते हैं।
— PMO India (@PMOIndia) August 15, 2020
इनके साथ भारत का हज़ारों वर्ष पुराना धार्मिक और सांस्कृतिक संबंध है। बौद्ध धर्म की परम्पराएं भी हमें उनसे जोड़ती हैं: PM @narendramodi #AatmaNirbharBharat
भारत के जितने प्रयास शांति और सौहार्द के लिए हैं, उतनी ही प्रतिबद्धता अपनी सुरक्षा के लिए, अपनी सेना को मजबूत करने की है।
— PMO India (@PMOIndia) August 15, 2020
भारत अब रक्षा उत्पादन में आत्मनिर्भरता के लिए भी पूरी क्षमता से जुट गया है: PM @narendramodi #AatmaNirbharBharat
देश की सुरक्षा में हमारे बॉर्डर और कोस्टल इंफ्रास्ट्रक्चर की भी बहुत बड़ी भूमिका है।
— PMO India (@PMOIndia) August 15, 2020
हिमालय की चोटियां हों या हिंद महासागर के द्वीप, आज देश में रोड और इंटरनेट कनेक्टिविटी का अभूतपूर्व विस्तार हो रहा है, तेज़ गति से विस्तार हो रहा है: PM @narendramodi #AatmaNirbharBharat
हमारे देश में 1300 से ज्यादा Islands हैं। इनमें से कुछ चुनिंदा Islands को, उनकी भौगोलिक स्थिति को ध्यान में रखते हुए, देश के विकास में उनके महत्व को ध्यान में रखते हुए, नई विकास योजनाएं शुरू करने पर काम चल रहा है: PM @narendramodi #AatmaNirbharBharat
— PMO India (@PMOIndia) August 15, 2020
अगले 1000 दिन में, लक्षद्वीप को भी सबमरीन ऑप्टिकल फाइबर केबल से जोड़ दिया जाएगा: PM @narendramodi #AatmaNirbharBharat
— PMO India (@PMOIndia) August 15, 2020
अब NCC का विस्तार देश के 173 border और coastal districts तक सुनिश्चित किया जाएगा।
— PMO India (@PMOIndia) August 15, 2020
इस अभियान के तहत करीब 1 लाख नए NCC Cadets को विशेष ट्रेनिंग दी जाएगी।
इसमें भी करीब एक तिहाई बेटियों को ये स्पेशल ट्रेनिंग दी जाएगी: PM @narendramodi #AatmaNirbharBharat
बीते वर्ष मैंने यहीं लाल किले से कहा था कि पिछले पाँच साल देश की अपेक्षाओं के लिए थे, और आने वाले पाँच साल देश की आकांक्षाओं की पूर्ति के लिए होंगे।
— PMO India (@PMOIndia) August 15, 2020
बीते एक साल में ही देश ने ऐसे अनेकों महत्वपूर्ण फैसले लिए, अनेकों महत्वपूर्ण पड़ाव पार किए: PM @narendramodi #AatmaNirbharBharat
21वीं सदी के इस दशक में अब भारत को नई नीति और नई रीति के साथ ही आगे बढ़ना होगा।
— PMO India (@PMOIndia) August 15, 2020
अब साधारण से काम नहीं चलेगा: PM @narendramodi #AatmaNirbharBharat
हमारी Policies, हमारे Process, हमारे Products, सब कुछ Best होना चाहिए, सर्वश्रेष्ठ होना चाहिए।
— PMO India (@PMOIndia) August 15, 2020
तभी हम एक भारत-श्रेष्ठ भारत की परिकल्पना को साकार कर पाएंगे: PM @narendramodi #AatmaNirbharBharat
आज भारत ने असाधारण समय में असंभव को संभव किया है।
— PMO India (@PMOIndia) August 15, 2020
इसी इच्छाशक्ति के साथ प्रत्येक भारतीय को आगे बढ़ना है।
वर्ष 2022, हमारी आजादी के 75 वर्ष का पर्व, अब बस आ ही गया है: PM @narendramodi #AatmaNirbharBharat