Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇടുക്കി രാജമലയില്‍ ഉരുള്‍പൊട്ടലില്‍ ജീവഹാന സംഭവിച്ചതില്‍ പ്രധാനമന്ത്രി അനുശോചിച്ചു; നഷ്ടപരിഹാരം പ്രഖ്യാപിച്ചു


ഇടുക്കി രാജമലയില്‍ ഉരുള്‍പൊട്ടലില്‍ ജീവഹാനി സംഭവിക്കാനിടയായതില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു: ‘ഇടുക്കി രാജമലയില്‍ ഉരുള്‍പൊട്ടല്‍ നിമിത്തം ജീവഹാനി സംഭവിച്ചതു ദുഃഖിപ്പിക്കുന്നു. ദുഃഖപൂര്‍ണമായ വേളയില്‍ ഉറ്റവരെ കുറിച്ച് ഓര്‍ത്തു വ്യസനിക്കുന്ന കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരുക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ. ദേശീയ ദുരന്ത നിവാരണ സേനയും ഭരണ സംവിധാനവും ദുരിതബാധിതര്‍ക്കു സഹായം എത്തിക്കുന്നുണ്ട്.’

ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കള്‍ക്കു രണ്ടു ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രീപ വീതവും പ്രധാനമന്ത്രി നഷ്ടപരിഹാരം പ്രഖ്യാപിച്ചു.