പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയും പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന നവംബര്‍ അവസാനം വരെ നീട്ടിയതായി പ്രഖ്യാപിക്കുകയും ചെയ്തു.
പാവപ്പെട്ടവര്‍ക്ക് സഹായഹസ്തം
അടച്ചിടല്‍ കാലത്ത് ഭക്ഷണം അനിവാര്യമായിരുന്നവര്‍ക്ക് അതിനുള്ള വ്യവസ്ഥയുണ്ടാക്കുന്നതിനായിരുന്നു രാജ്യം ഏറ്റവും വലിയ മുന്‍ഗണന നല്‍കിയത് എന്ന്് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചയുടന്‍ തന്നെ ഗവണ്‍മെന്റ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന കൊണ്ടുവരികയും അതിന്റെ കീഴില്‍ 1.75 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തു.
കഴിഞ്ഞ മൂന്നുമാസം കൊണ്ട് 20 കോടി പാവപ്പെട്ടവരുടെ ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് 31,000 കോടി രൂപ കൈമാറിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 9 കോടിയിലേറെ കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് 18,000 കോടി രൂപ കൈമാറുകയും തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ ആരംഭിച്ച പ്രധാനമന്ത്രി റോസ്ഗാര്‍ അഭിയാന് വേണ്ടി 50,000 കോടി രൂപ ചെലവഴിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന നവംബര്‍ വരെ നീട്ടി
മൂന്നുമാസം 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ -അതായത് ഒരുകുടുംബത്തിലെ ഓരോ അംഗങ്ങള്‍ക്കും സൗജന്യമായി 5 കിലോ അരി/ഗോതമ്പ് ഒപ്പം ഓരോ കുടുംബത്തിനും പ്രതിമാസം ഒരുകിലോ കടലയും സൗജന്യമായി നല്‍കാനുള്ള ബൃഹത്തായ തീരുമാനം ലോകമാകെ ശ്രദ്ധിച്ചുവെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. നിരവധി വലിയ രാജ്യങ്ങളുടെ ജനസംഖ്യയുടെ തന്നെ പല മടങ്ങാണ് ഇവിടെ സൗജന്യറേഷന്‍ ലഭ്യമാകുന്നവരുടെ എണ്ണമെന്നും അദ്ദേഹം പറഞ്ഞു.
മഴക്കാലം തുടങ്ങിയതോടെ കാര്‍ഷികമേഖലയിലെ മിക്കവാറും പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗുരുപൂര്‍ണ്ണിമ, രക്ഷാബന്ധന്‍, ശ്രീ കൃഷ്ണ ജന്മാഷ്ടമി, ഗണേശ ചതുര്‍ത്ഥി, ഓണം, ദസറ, ദീപാവലി, ഛാത്ത്പൂജ തുടങ്ങി നിരവധി ഉത്സവങ്ങളും ഒന്നിനുപുറകെ ഒന്നായി വരുന്നുണ്ട്. ഈ സമയത്തെ ആവശ്യങ്ങളും ഒപ്പം വര്‍ദ്ധിക്കുന്ന ചെലവും മനസില്‍കണ്ടുകൊണ്ട് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന ദീപാവലി, ഛാത്ത്പൂജ വരെ അതായത് ജുലൈ മുതല്‍ നവംബര്‍ വരെ നീട്ടുന്നതിന് ഗവണ്‍മെന്റ് തീരുമാനിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. ഈ അഞ്ചുമാസം കാലവും 80 കോടിയിലധികം ജനങ്ങള്‍ക്ക് പ്രതിമാസം സൗജന്യമായി 5 കിലോ അരി/ഗോതമ്പ് നല്‍കും. കുടുംബത്തിലെ ഓരോ അംഗത്തിനും 5 കിലോ സൗജന്യ അരി/ഗോതമ്പ് നല്‍കുന്നതിന് പുറമെ ഒരു കുടുംബത്തിന് ഒരുകിലോ കടലയും ഓരോമാസവും നല്‍കും.
ഈ പദ്ധതി നീട്ടുന്നതിന് ഗവണ്‍മെന്റ് 90,000 കോടിയിലേറെ രൂപ ചെലവഴിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നേരത്തെ മൂന്നുമാസം ഇതിന് വേണ്ടി ചെലവഴിച്ച തുകയും കൂടി കൂട്ടിച്ചേര്‍ത്താല്‍ മൊത്തമായി ഏകദേശം 1.5 ലക്ഷം കോടി രൂപ ഈ പദ്ധതിക്ക് വേണ്ടി ചെലവഴിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പദ്ധതി യാത്ഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി ഭക്ഷ്യധാന്യങ്ങള്‍ ശേഖരിക്കുന്നതും അത് സൗജന്യമായി വിതരണം ചെയ്യുന്നതും സാദ്ധ്യമാക്കിയതിനുള്ള നേട്ടം കഠിനപ്രയത്നരായ കര്‍ഷകര്‍ക്കും സത്യസന്ധരായ നികുതിദായര്‍ക്കും നല്‍കിയ അദ്ദേഹം അവരോട് നന്ദിപ്രകടിപ്പിക്കുകയും ചെയ്ത
‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്’ എന്ന സംവിധാനത്തിലേക്ക് രാജ്യം നീങ്ങുകയാണെന്നതിന് പ്രധാനമന്ത്രി അടിവരയിട്ടു. ഇത് ജോലിക്ക് വേണ്ടി മറ്റു സംസ്ഥാനങ്ങളിലേക്ക് യാത്രചെയ്യുന്ന പാവപ്പെട്ടവര്‍ക്ക് വളരെയധികം ഗുണംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അണ്‍ലോക്ക്-2 ല്‍ സുരക്ഷിതരായിരിക്കുക
കൊറോണാ വൈറസിനെതിരായ പോരാട്ടത്തില്‍ നിന്നും അണ്‍ലോക്ക് 2 ലേക്കുള്ള മാറ്റത്തിനൊപ്പം കാലാവസ്ഥയിലും മാറ്റമുണ്ടാകുന്നത് നിരവധി രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പ്രധാനമന്ത്രി ചുണ്ടിക്കാട്ടി. എല്ലാവരും അവരുടെ ആരോഗ്യത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ലോക്കഡൗണ്‍ പോലെ സമയബന്ധിതമായ തീരുമാനങ്ങളിലൂടെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനായെന്ന് നിരീക്ഷിച്ച അദ്ദേഹം രാജ്യത്തെ മരണനിരക്ക് ലോകത്തില്‍ ഏറ്റവും കുറവാണെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ അണ്‍ലോക്ക്-1 സമയത്ത് ഉത്തരവാദിത്തവും അവഗണനാപൂര്‍ണ്ണവുമായ സ്വഭാവം വര്‍ദ്ധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ മുഖാവരണം ധരിക്കുക, ഒരു ദിവസം നിരവധി പ്രാവശ്യം 20 സെക്കന്റിലേറെ കൈകഴുകുക, ആറടി ദൂരം’ പാലിക്കുക എന്നതിലൊക്കെ നേരത്തെ ജനങ്ങള്‍ വലിയ ശ്രദ്ധാലുക്കളായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എപ്പോഴാണോ കുടുതല്‍ ശ്രദ്ധ ആവശ്യമായി വന്നത്, അപ്പോള്‍ അവഗണനകള്‍ വര്‍ദ്ധിക്കുന്നത് ആശങ്കയ്ക്ക് കാരണമാകുവെന്നതിന് അദ്ദേഹം ഊന്നല്‍ നല്‍കി.
ലോക്കൗഡൗണ്‍ കാലത്തെ അതേ ഗൗരവത്തോടെ തന്നെ, പ്രത്യേകിച്ച് കണ്ടൈന്റ്മെന്റ് മേഖലകളില്‍ നിയന്ത്രണങ്ങള്‍ പിന്തുടരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാത്തവര്‍ക്കിടയില്‍ ബോധവല്‍ക്കരണം വ്യാപിപ്പിക്കണമെന്നും അദ്ദേഹം ജനങ്ങളെ ഉദ്ബോധിപ്പിച്ചു. പൊതുസ്ഥലത്ത് മുഖാവരണം ധരിക്കാത്തതിന് ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് 13,000 രൂപ പിഴ അടിച്ചത് അദ്ദേഹം ഉദാഹരണമായി ചുണ്ടിക്കാട്ടി. ഇന്ത്യയിലെ പ്രാദേശിക ഭരണകൂടങ്ങള്‍ അതേ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും പ്രധാനമന്ത്രിയുള്‍പ്പെടെ ആരും നിയമത്തിന് അതീതരല്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്നോട്ടുനോക്കുമ്പോള്‍
പാവപ്പെട്ടവരേയും ആവശ്യക്കാരെയും ശാക്തീകരിക്കുന്നതിനായി വരും സമയങ്ങളിലും ഗവണ്‍മെന്റ് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ആവശ്യത്തിന് മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ട് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കും. ആത്മനിര്‍ഭര്‍ ഭാരതിന് വേണ്ടി പ്രവര്‍ത്തിക്കാനും പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്കു് വേണ്ടി ശബ്ദമുയര്‍ത്താനുമുള്ള (വോക്കല്‍ ഫോര്‍ ലോക്കല്‍) പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു. അതോടൊപ്പം ജനങ്ങളോട് സുരക്ഷിതരായിരിക്കാനും മുഖാവരണം ഉപയോഗിക്കാനും ‘അറടി ദൂര’ത്തിന്റെ മന്ത്രം തുടര്‍ന്നും പരിപാലിക്കാനും ജനങ്ങളോട് അദ്ദേഹം നിര്‍ദ്ദേശിച്ചു.
Watch Live! https://t.co/y44gKCLjLJ
— PMO India (@PMOIndia) June 30, 2020
कोरोना वैश्विक महामारी के खिलाफ लड़ते हुए अब हम Unlock-Two में प्रवेश कर रहे हैं। और हम उस मौसम में भी प्रवेश कर रहे हैं जहां सर्दी-जुखाम, खांसी-बुखार ये सारे न जाने क्या क्या होता है , के मामले बढ़ जाते हैं: PM @narendramodi
— PMO India (@PMOIndia) June 30, 2020
साथियों, ये बात सही है कि अगर कोरोना से होने वाली मृत्यु दर को देखें तो दुनिया के अनेक देशों की तुलना में भारत संभली हुई स्थिति में है। समय पर किए गए लॉकडाउन और अन्य फैसलों ने भारत में लाखों लोगों का जीवन बचाया है: PM @narendramodi
— PMO India (@PMOIndia) June 30, 2020
जब से देश में Unlock-One हुआ है, व्यक्तिगत और सामाजिक व्यवहार में लापरवाही भी बढती ही चली जा रही है । पहले हम मास्क को लेकर, दो गज की दूरी को लेकर, 20 सेकेंड तक दिन में कई बार हाथ धोने को लेकर बहुत सतर्क थे: PM @narendramodi
— PMO India (@PMOIndia) June 30, 2020
लॉकडाउन के दौरान बहुत गंभीरता से नियमों का पालन किया गया था।अब सरकारों को, स्थानीय निकाय की संस्थाओं को, देश के नागरिकों को, फिर से उसी तरह की सतर्कता दिखाने की जरूरत है: PM @narendramodi
— PMO India (@PMOIndia) June 30, 2020
विशेषकर कन्टेनमेंट जोंस पर हमें बहुत ध्यान देना होगा।जो भी लोग नियमों का पालन नहीं कर रहे, हमें उन्हें टोकना होगा, रोकना होगा और समझाना भी होगा: PM @narendramodi
— PMO India (@PMOIndia) June 30, 2020
लॉकडाउन के दौरान देश की सर्वोच्च प्राथमिकता रही कि ऐसी स्थिति न आए कि किसी गरीब के घर में चूल्हा न जले। केंद्र सरकार हो, राज्य सरकारें हों, सिविल सोसायटी के लोग हों, सभी ने पूरा प्रयास किया कि इतने बड़े देश में हमारा कोई गरीब भाई-बहन भूखा न सोए: PM @narendramodi
— PMO India (@PMOIndia) June 30, 2020
देश हो या व्यक्ति, समय पर फैसले लेने से, संवेदनशीलता से फैसले लेने से, किसी भी संकट का मुकाबला करने की शक्ति बढ़ जाती है। इसलिए, लॉकडाउन होते ही सरकार, प्रधानमंत्री गरीब कल्याण योजना लेकर आई: PM @narendramodi
— PMO India (@PMOIndia) June 30, 2020
बीते तीन महीनों में 20 करोड़ गरीब परिवारों के जनधन खातों में सीधे 31 हजार करोड़ रुपए जमा करवाए गए हैं। इस दौरान 9 करोड़ से अधिक किसानों के बैंक खातों में 18 हजार करोड़ रुपए जमा हुए हैं: PM @narendramodi
— PMO India (@PMOIndia) June 30, 2020
एक और बड़ी बात है जिसने दुनिया को भी हैरान किया है, आश्चर्य में डुबो दिया है। वो ये कि कोरोना से लड़ते हुए भारत में, 80 करोड़ से ज्यादा लोगों को 3 महीने का राशन, यानि परिवार के हर सदस्य को 5 किलो गेहूं या चावल मुफ्त दिया गया: PM @narendramodi
— PMO India (@PMOIndia) June 30, 2020
एक तरह से देखें तो, अमेरिका की कुल जनसंख्या से ढाई गुना अधिक लोगों को, ब्रिटेन की जनसंख्या से 12 गुना अधिक लोगों को, और यूरोपियन यूनियन की आबादी से लगभग दोगुने से ज्यादा लोगों को हमारी सरकार ने मुफ्त अनाज दिया है: PM @narendramodi
— PMO India (@PMOIndia) June 30, 2020
साथियों, हमारे यहां वर्षा ऋतु के दौरान और उसके बाद मुख्य तौर पर एग्रीकल्चर सेक्टर में ही ज्यादा काम होता है। अन्य दूसरे सेक्टरों में थोड़ी सुस्ती रहती है। जुलाई से धीरे-धीरे त्योहारों का भी माहौल बनने लगता है: PM @narendramodi
— PMO India (@PMOIndia) June 30, 2020
त्योहारों का ये समय, जरूरतें भी बढ़ाता है, खर्चे भी बढ़ाता है। इन सभी बातों को ध्यान में रखते हुए ये फैसला लिया गया है कि प्रधानमंत्री गरीब कल्याण अन्न योजना का विस्तार अब दीवाली और छठ पूजा तक, यानि नवंबर महीने के आखिर तक कर दिया जाए: PM @narendramodi
— PMO India (@PMOIndia) June 30, 2020
प्रधानमंत्री गरीब कल्याण अन्न योजना के इस विस्तार में 90 हजार करोड़ रुपए से ज्यादा खर्च होंगे। अगर इसमें पिछले तीन महीने का खर्च भी जोड़ दें तो ये करीब-करीब डेढ़ लाख करोड़ रुपए हो जाता है: PM @narendramodi
— PMO India (@PMOIndia) June 30, 2020
अब पूरे भारत के लिए एक राशन-कार्ड की व्यवस्था भी हो रही है यानि एक राष्ट्र, एक राशन कार्ड ‘one nation one ration card’। इसका सबसे बड़ा लाभ उन गरीब साथियों को मिलेगा, जो रोज़गार या दूसरी आवश्यकताओं के लिए अपना गाँव छोड़कर के कहीं और जाते हैं: PM @narendramodi
— PMO India (@PMOIndia) June 30, 2020
आज गरीब को, ज़रूरतमंद को, सरकार अगर मुफ्त अनाज दे पा रही है तो इसका श्रेय दो वर्गों को जाता है। पहला- हमारे देश के मेहनती किसान, हमारे अन्नदाता। और दूसरा- हमारे देश के ईमानदार टैक्सपेयर: PM @narendramodi
— PMO India (@PMOIndia) June 30, 2020
आपने ईमानदारी से टैक्स भरा है, अपना दायित्व निभाया है, इसलिए आज देश का गरीब, इतने बड़े संकट से मुकाबला कर पा रहा है।मैं आज हर गरीब के साथ ही, देश के हर किसान, हर टैक्सपेयर का ह्रदय से बहुत बहुत अभिनंदन करता हूं, उन्हें नमन करता हूं: PM @narendramodi
— PMO India (@PMOIndia) June 30, 2020
हम सारी एहतियात बरतते हुए Economic Activities को और आगे बढ़ाएंगे। हम आत्मनिर्भर भारत के लिए दिन रात एक करेंगे। हम सब ‘लोकल के लिए वोकल’ होंगे। इसी संकल्प के साथ हम 130 करोड़ देशवासियों को मिलजुल कर के, संकल्प के साथ काम भी करना है, आगे भी बढ़ना है: PM @narendramodi
— PMO India (@PMOIndia) June 30, 2020
फिर से एक बार मैं आप सब से प्रार्थना करता हूँ, आपके लिए भी प्रार्थना करता हूँ, आपसे आग्रह भी करता हूँ , आप सभी स्वस्थ रहिए, दो गज की दूरी का पालन करते रहिए, गमछा , फेस कवर, मास्क ये हमेशा उपयोग कीजिये, कोई लापरवाही मत बरतिए: PM @narendramodi
— PMO India (@PMOIndia) June 30, 2020