Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ ഖത്തര്‍സന്ദര്‍ശനവേളയില്‍ ഒപ്പിട്ട ധാരണാപത്രങ്ങളുടെ പട്ടിക


ക്രമ
നമ്പര്‍
ഖത്തര്‍പ്രതിനിധി ഇന്ത്യന്‍ പ്രതിനിധി ധാരണാപത്രത്തിന്റെ / കരാറിന്റെ പേര് കുറിപ്പ്
1 ഖത്തര്‍ഇന്‍വെസ്റ്റ്‌മെന്റ് അതോറിട്ടി സി.ഇ.ഒ. ഷേക്ക് അബ്ദുള്ള ബിന്‍സൗദ് അല്‍ത്താനി ശ്രീ. അമര്‍സിന്‍ഹ, സെക്രട്ടറി (ധനകാര്യ ബന്ധങ്ങള്‍) വിദേശകാര്യ മന്ത്രാലയം കേന്ദ്രധനമന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ഫണ്ടും, (എന്‍.ഐ.ഐ.എഫ്) ഖത്തര്‍ഇന്‍വെസ്റ്റ്‌മെന്റ് അതോറിട്ടിയും തമ്മിലുള്ള ധാരണാപത്രം എന്‍.ഐ.ഐ.എഫിന് കീഴിലുള്ള അടിസ്ഥാന സൗകര്യ പദ്ധതികളില്‍ഖത്തറില്‍നിന്നുള്ള നിക്ഷേപകര്‍ക്ക് പങ്കാളികളാകുന്നതിനുവേണ്ടിയുള്ള ചട്ടക്കൂട് സ്ഥാപിക്കാന്‍ലക്ഷ്യമിടുന്നതാണ് ധാരണാപത്രം
2 ഖലാഫ് ബിന്‍അഹമ്മദ് അല്‍മനായി, ഖത്തര്‍ധനകാര്യമന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി ശ്രീ. അമര്‍സിന്‍ഹ, സെക്രട്ടറി (ധനകാര്യ ബന്ധങ്ങള്‍) വിദേശകാര്യ മന്ത്രാലയം ഇന്ത്യയും ഖത്തറും തമ്മില്‍കസ്റ്റംസ് വിഷയങ്ങിളില്‍സഹകരണത്തിനും പരസ്പരസഹായത്തിനുമുള്ള കരാര്‍ ഇന്റലിജന്‍സ് വിവരങ്ങള്‍പരസ്പരം കൈമാറിക്കൊണ്ട് കസ്റ്റംസ് ഭരണവുമായി ബന്ധപ്പെട്ടവിഷയങ്ങളില്‍ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കാന്‍കരാര്‍ലക്ഷ്യമിടുന്നു.
3 ഷേക്ക് അഹമ്മദ് ബിന്‍ഈദ് അല്‍ത്താനി, ഖത്തര്‍ഫി നാന്‍സ്ഇന്‍ഫര്‍മേഷന്‍ യൂണിറ്റ്
മേധാവി
ശ്രീ. അമര്‍സിന്‍ഹ, സെക്രട്ടറി (ധനകാര്യ ബന്ധങ്ങള്‍) വിദേശകാര്യ മന്ത്രാലയം കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരര്‍ക്കു ധനസഹായം തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിലെയും ഖത്തറിലെയും ധനകാര്യ ഇന്റെലിജന്‍സ് യൂണിറ്റുകള്‍തമ്മില്‍സഹകരണത്തിനുള്ള ധാരണാപത്രം കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരര്‍ക്കു ധനസഹായം തുടങ്ങിയ കുറ്റകൃത്യങ്ങളും വ്യക്തികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍കൈമാറാന്‍ലക്ഷ്യമിടുന്നതാണ് ധാരണാപത്രം
4 റബിയാ മുഹമ്മദ് അല്‍കാബി, അണ്‍ഡര്‍സെക്രട്ടറി, ഖത്തര്‍വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ശ്രീ. അമര്‍സിന്‍ഹ, സെക്രട്ടറി (ധനകാര്യ ബന്ധങ്ങള്‍) വിദേശകാര്യ മന്ത്രാലയം കേന്ദ്രനൈപുണ്യ വികസന മന്ത്രാലയവും ഖത്തര്‍ഗവണ്‍മെന്റിന്റെ പരമോന്നത വിദ്യാഭ്യാസ കൗണ്‍സിലും തമ്മിലുള്ള ധാരണാപത്രം നൈപുണ്യവികസനം, യോഗ്യതകളുടെ പരസ്പര അംഗീകാരം എന്നിവ സംബന്ധിച്ച ധാരണാ പത്രം വിദഗ്ധ തൊഴിലാളികള്‍ക്ക് ഖത്തറില്‍തൊഴില്‍അവസരങ്ങള്‍ക്ക് വഴിയൊരുക്കും
5 ഹസ്സന്‍ബിന്‍അബ്ദുല്‍റഹ്മാന്‍അല്‍ഇബ്രാഹിം വിനോദ സഞ്ചാര വികസന വിഭാഗം മേധാവി ശ്രീ.സഞ്ജീവ് അറോറ ഖത്തറിലെ ഇന്ത്യന്‍സ്ഥാനപതി ഇന്ത്യയും ഖത്തറും തമ്മില്‍വിനോദസഞ്ചാര രംഗത്തെ സഹകരണത്തിനുള്ള ധാരണാപത്രം സ്വകാര്യമേഖലയുടെ പിന്‍തുണയോടെ വിനോദ സഞ്ചാര വികസനത്തിന് വിപണി കണ്ടെത്തുന്നതുള്‍പ്പെടെയുള്ള സഹകരണത്തിനുള്ള ധാരണാപത്രം
6 അഹമ്മദ് ബിന്‍അബ്ദുള്ള അല്‍ഖുലൈഫി ആരോഗ്യകാര്യങ്ങള്‍ക്കുള്ള ഉപമന്ത്രി ശ്രീ.സഞ്ജീവ് അറോറ ഖത്തറിലെ ഇന്ത്യന്‍സ്ഥാനപതി ആരോഗ്യരംഗത്ത് ഇന്ത്യയും ഖത്തറും തമ്മിലുള്ള ധാരണാപത്രം തൊഴില്‍പരവും പരിസ്ഥിതി പരവുമായ ആരോഗ്യം, ഔഷധങ്ങള്‍, ആരോഗ്യ വിദ്യാഭ്യാസം, പ്രാഥമിക ആരോഗ്യ രക്ഷ, ആരോഗ്യ പരിചരണ രംഗത്തെ ഗവേഷണം, ശാസ്ത്രഞ്ജരുടെയും ആരോഗ്യ ഗവേഷകരുടെയും കൈമാറ്റം
7 ഫലേ ബിന്‍മുബ്രാറെക്ക് അല്‍ഹാജ്‌രി, ഡയറക്ടര്‍കലാ സാംസ്‌ക്കാരിക വകുപ്പ്, സാംസ്‌ക്കാരിക സ്‌പോര്‍ട്‌സ് മന്ത്രാലയം ശ്രീ.സഞ്ജീവ് അറോറ ഖത്തറിലെ ഇന്ത്യന്‍സ്ഥാനപതി യുവജനകാര്യ സ്‌പോര്‍ട്‌സ് രംഗത്ത് ഇന്ത്യയും ഖത്തറും തമ്മില്‍ഒപ്പിടുന്ന ആദ്യ എക്‌സിക്യൂട്ടീവ് പരിപാടിക്കുള്ള ധാരണാപത്രം. സ്‌പോര്‍ട്‌സ് പ്രവര്‍ത്തനങ്ങളില്‍പരസ്പര കൈമാറ്റം, സഹകരണം, സ്‌പോര്‍ട്‌സ് ടീമുകള്‍ക്കുള്ള പരിശീലനം, ഇരുരാജ്യങ്ങള്‍ക്കുമിടയില്‍നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും പരസ്പര സന്ദര്‍ശനം തൂടങ്ങിയവ ഈ ധാരണാപത്രം ലക്ഷ്യമിടുന്നു.