Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഫ്നാസ്ഥാന്റെ പരമോന്നത ബഹുമതി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഫ്നാസ്ഥാന്റെ പരമോന്നത ബഹുമതി


രാഷ്ട്രത്തിന്റെ പരമോന്നത ബഹുമതിയായ അമിര് അമാനുള്ള ഖാന് പുരസ്കാരം നല്കി ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഫ്ഗാനിസ്ഥാന് ആദരിച്ചു. അഫ്ഗാന് ഇന്ത്യ ബന്ധത്തിലെ നാഴികക്കല്ലായ സൗഹൃദ ഡാമിന്റെ ഉദ്ഘാടനത്തിനു ശേഷം അഫ്ഗാന് പ്രസിഡന്റ് അഷറഫ് ഗാനിയാണ് മോദിക്ക് പുരസ്കാരം സമര്പ്പിച്ചത്.

അവാര്ഡ് ഏറ്റുവാങ്ങിയശേഷം മോദി തന്റെ ട്വിറ്റര് അക്കൗണ്ടില് ഇപ്രകാരം കുറിച്ചു: അമിര്ഖാന് പുരസ്കാരം നല്കി എന്നെ ആദരിച്ച അഫഗാന് ഗവണ്മെന്റിന് എന്റെ അഗാധമായ നന്ദി.

അഫ്ഗാന് പൗരന്മാര്ക്കും പ്രമുഖരായ വിദേശ വ്യക്തികള്ക്കും അവരുടെ സേവനത്തിന്റെ അംഗീകാരമായി അഫ്ഗാന് ഗവണ്മെന്റ് നല്കുന്നപരമോന്നത ബഹുമതിയാണ് അമാനുള്ളാ ഖാന് പുരസ്കാരം. മെഡലിനു മറുവശത്ത് സ്റ്റേറ്റ് ഓര്ഡര് ഓഫ് ഖാസി അമിര് അമാനുള്ള ഖാന് എന്ന് രേഖപ്പെടുത്തിയിരിക്കും.

അഫ്ഗാനിലെ ഏറ്റവും ഉന്നതമായ സൈനികേതര ബഹുമതിയാണ് ഖാസി അമിര് അമാനുള്ള ഖാന് പുരസ്കാരം. അഫ്ഗാനിസ്ഥാന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ അഫ്ഗാന്റെ ദേശീയ വീരപുരുഷനായ അമാനുള്ള ഖാന് (ഖാസി)യുടെ പേരില് ര്േപ്പെടുത്തിയിട്ടുള്ളതാണ് ഈ പുരസ്കാരം. അഫ്ഗാനിസ്ഥാനെ സ്വാതന്ത്ര്യത്തിലേയ്ക്ക് നയിച്ച അദ്ദേഹം 1919 മുതല് 1929 വരെ അഫ്ഗാനിസ്ഥാന്റെ ഭരണാധികാരി ആയിരുന്നു. അഫ്ഗാനിസ്ഥാന്റെ പുതിയ ഭരണഘടന എഴുതിയുണ്ടാക്കിയ അമാനുള്ള രാജാവ് അതില് തുല്യ അവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യവും പ്രത്യേകമായി കൂട്ടിച്ചേര്ത്തു. അദ്ദേഹം രാജ്യത്തെ ആധുനികവത്ക്കരിച്ചു, ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും വിശ്വവിദ്യാലയങ്ങള് സ്ഥാപിച്ചു. യൂറോപ്പും ഏഷ്യന് രാജ്യങ്ങളുമായി അഫ്ഗാനിസ്ഥാന്റെ വ്യാപാര ഇടപാടുകള് വര്ധിപ്പിച്ചു. ഒരു സ്വതന്ത്ര ആധുനിക അഫ്ഗാനിസ്ഥാനെ കുറിച്ചുള്ള അമാനുള്ള രാജാവിന്റെ കാഴ്ച്ചപ്പാടിന് മറ്റെന്നത്തെക്കാളും ഇന്ന് വലിയ പ്രസക്തിയുണ്ട്്.

അമാനുള്ള രാജാവിന് ഇന്ത്യയുമായി ശക്തമായ ബന്ധമുണ്ടായിരുന്നു. രണ്ടു രാഷ്ട്രങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധം ശക്തമായി ഇന്നും തുടരുന്നു. ജൂണ് നാലിന് ഹെറാത്തില് നടന്ന അഫ്ഗാന് – ഇന്ത്യ സൗഹൃദ ഡാമിന്റെ ഉദ്ഘാടനത്തിനു ശേഷമാണ് പ്രധാനമന്ത്രി മോദി അമിര് അമാനുള്ള ഖാന് പുരസ്കാരം ഏറ്റുവാങ്ങിയത്. ഈ പുരസ്കാം ഏറ്റുവാങ്ങുന്ന ആദ്യ ഇന്ത്യക്കാരനാണ് മോദി. അഫ്ഗാന് ഇന്ത്യ ബന്ധം കൂടുതല് ശക്തമായി മുന്നോട്ടു കൊണ്ടുപോകാന് അദ്ദേഹം സ്വീകരിച്ച നടപടികള് കണക്കിലെടുത്താണ് പുരസ്കാരം. 2006 ല് അഫ്ഗാന് ഗവണ്മെന്റ് സ്ഥാപിച്ച ഈ പുരസ്കാരത്തിന് വിദേശ നേതാക്കളായ അമേരിക്കന് പ്രസിഡന്റ് ജോര്ജ് ബുഷ്്, കസാഖ് പ്രസിഡന്റ് നൂര്സുല്ത്താന് നാസര്ബയേവ്, ടര്ക്കി പ്രസിഡന്റ് റസിപ് ത്വയ്യിപ് എര്ദോഗാന്, നാറ്റോ ജനറല് ജെയിംസ് ജോനസ്, മുന് അഫ്ഗാന് പ്രസിഡന്റും ആത്മീയ നേതാവുമായ സിബ്ഗത്തുള്ള മജീദി, അഫ്ഗാന് ചീഫ് ജസ്റ്റിസ് അബ്ദുള് സലാം അസിമി തുടങ്ങിയവരും അര്ഹരായിട്ടുണ്ട്.

One thought on “പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഫ്നാസ്ഥാന്റെ പരമോന്നത ബഹുമതി”